Saturday, December 30, 2006

'കേരള്‍','കേരളാ'അതോ'കേരളം'തന്നെയോ?

ബാംഗ്ലൂര്‍ 'ബെങ്ങളുരു' വും, മദ്രാസ്‌ 'ചെന്നൈ'യും നമ്മുടെ നാട്ടില്‍തന്നെ 'ട്രിവാന്‍ഡ്രവും' 'കൊയ്‌ലോണും' 'ട്രിച്ചൂറും' ഒക്കെ പേരുമാറിയിട്ടും നമ്മുടെ 'കേരളം' മാത്രമെന്തേ ഇന്നും ആംഗലേയത്തിലും, മറ്റുസംസ്ഥാനങ്ങളിലുള്ളവര്‍ക്കുമെല്ലാം പൂര്‍ത്തീകരിക്കാനാകാത്തനിലയില്‍ 'കേരളാ' ആയി നില്‍ക്കുന്നു? നമ്മുടെ സംസ്ഥാനത്തിനകത്തുള്ള 'ഹൈകോര്‍ട്‌ ഓഫ്‌ കേരളാ' യും,നമ്മുടെ സ്വന്തം'കേരളാ പോലീസും', മറ്റെല്ലാ സര്‍ക്കാര്‍ വകുപ്പുകളും പ്രത്യേകിച്ച്‌ ഒരര്‍ത്ഥവുമില്ലാത്ത( മലയാളത്തില്‍ ഈ 'കേരളാ' യ്‌ക്ക്‌ എന്തെങ്കിലും അര്‍ത്ഥമുണ്ടോ എന്നറിയില്ല!) 'കേരളാ' പേറി നില്‍ക്കുന്നു? ഭരണഭാഷ മലയാളവത്‌കരിക്കാന്‍ വന്‍തുക മുടക്കിയുള്ള പദ്ധതികള്‍ക്ക്‌ പോകും മുന്‍പേ ഇക്കാര്യമല്ലേ ആദ്യം ശരിയാക്കേണ്ടത്‌? അതുമല്ല'കേരളാ' തന്നെയാണോശരി? അതോ പ്രത്യേകിച്ച്‌ മുടക്കൊന്നുമില്ലാത്തതിനാല്‍ അതങ്ങനെയങ്ങുനിന്നോട്ടെ എന്നാണോ?!ഏതായാലും ചാനല്‍ മലയാളക്കാര്‍ക്ക്‌ ഇതില്‍ പങ്കുണ്ടാകില്ല കാരണം അവര്‍ അവതരിക്കുന്നതിനും മുന്‍പേ ഇതിങ്ങനെ തന്നെയാണല്ലോ!ആംഗലേയത്തില്‍ മലയാളം പറയുന്നവര്‍ക്ക്‌ ബുദ്ധിമുട്ടാകുമോ 'കേരളം' എന്നുപറയാന്‍? അതോ ഇനി 'കേരളം' എന്നുകേട്ടാല്‍ ചോര ഞരമ്പുകളില്‍ തിളച്ചാലോ എന്നുഭയന്നാകുമോ പണ്ടുമുതലേ ഈ 'കേരളാ' വിളി നിലനിന്നു വന്നത്‌?എന്റെ ഒരു കൂട്ടുകാരന്‍ പറഞ്ഞു ഇത്‌ എന്റെ വ്യാകരണ ചിന്തയുടെ കുഴപ്പമാണെന്ന്‌, അതായത്‌ വ്യാകരണപ്രകാരം കേരളം എന്ന നാമത്തോടൊപ്പം മറ്റെന്തെങ്കിലും വിശേഷണം ചേന്നുവന്നാല്‍ കേരളം എന്നുപയോഗിക്കാന്‍ പറ്റില്ലെന്നും, അതിനാലാണ്‌ ചില സന്ദര്‍ഭങ്ങളില്‍ 'കേരളാ' ആയിപ്പോകുന്നതെന്നും അവന്‍ 'കര്‍ണാടകത്തിന്റെ' ('കര്‍ണാടകം' സംസ്ഥാനമല്ല 'കര്‍ണാടകസംസ്ഥനമാണെന്ന്‌')യും,'മലയാളഭാഷ'(മലയാളം ഭാഷയല്ല!) മറ്റും ഉദാഹരണസഹിതം സമര്‍ഥിച്ചു. എന്നാല്‍ ഈ ഉദാഹരണം 'മദ്ധ്യപ്രദേശ്‌ സര്‍ക്കാരിനോടും', 'ഹരിയാനാ സര്‍ക്കാരിനോടും' 'ഡല്‍ഹി പൊലീസിനോടും'ഒന്നും ചോദിച്ചാല്‍ വിലപ്പോകില്ലല്ലോ എന്നു പറഞ്ഞപ്പോള്‍ അവനും ചെറിയ ഒരുസംശയം! അതുപോലെ തന്നെ 'കേരളം,കേരളം...കേരളംമനോഹരം' എന്നവരിയിലോ, '...കേളീകദംബം പൂക്കും കേരളം', '...കേരളമെന്നു കേട്ടാലോ തിളക്കണം..' എന്ന വരികളിലൊന്നും ഈ 'കേരളാ' പ്രയോഗം കാണാന്‍ കഴിഞ്ഞില്ല! ഇവിടെ അത്തരം വ്യാകരണത്തിന്‌ പ്രസക്തിയില്ലാതായതുകൊണ്ടാണോ ഇനി? അതോ ആധുനിക'മലയാളം ഭാഷ' യുടെ പിതാവായ എഴുത്ത്ച്ഛന്‍ വല്ലനിര്‍ദ്ദേശങ്ങളും ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ടോ? ഇക്കാര്യത്തില്‍ താങ്കള്‍ക്കെന്തു തോന്നുന്നു? കേരളം ആണോ അതോ 'കേരളാ' ആണോ, അതോ ഗോസായിമാര്‍പറയുന്നതുപോലെ 'കേരള്‍' ആണോ ശരിക്കും ഏതാണു ശരി?ഏതാണു സ്റ്റേറ്റ്‌ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ 'കേരളം' എന്ന്‌പറയാമോ? അതോ എന്റെ കൂട്ടുകാരന്‍ പറഞ്ഞതുപോലെ വ്യാകരണമാണോ ശരി? അതൊ 'അങ്ങനേയും പറയും' ,പിന്നെ 'ഇങ്ങളുപറഞ്ഞപോലെയും' പറയും എന്നണോ?ഞാനേതായാലും എന്റെ ബ്ലോഗിന്റെ തലക്കെട്ട്‌ മാറ്റി! നിങ്ങളെന്തുപറയുന്നു? എല്ലാവര്‍ക്കും ഒരുനല്ല പുതുവര്‍ഷം ആശംസിച്ചുകൊള്ളുന്നു!

Saturday, December 23, 2006

വെള്ളത്തിനു തീപിടിക്കുന്നു!




രുണാനിധി വീണ്ടും മുല്ലപ്പെരിയാറിലെ വെള്ളത്തിന്‌തീപിടിപ്പിക്കനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉഭയകക്ഷി ചര്‍ച്ചയിലൂടെ തര്‍ക്കാത്തിന്‌പരിഹാരം കാണാന്‍ ശ്രമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ്‌ ലംഘിച്ച്‌ കോടതിയലക്ഷ്യം വരുത്തിവെക്കാതിരിക്കാന്‍ വേണ്ടി മാത്രം നാമമാത്ര ചര്‍ച്ചകള്‍ക്ക്‌ മുതിരുകയും,ഇപ്പോള്‍ മുന്‍പ്‌ തമിഴ്‌നാടിനനുകൂലമയി വിധിപറഞ്ഞ ( ജലനിരപ്പ്‌142 അടിയായി ഉയര്‍ത്താന്‍ തടസമൊന്നുമില്ലെന്ന്) സുപ്രീം കോടതിയില്‍നിന്നും അത്തരം ഒരുവിധിക്കുകൂടി സമ്പാദിച്ച്‌ പ്രതിപക്ഷത്തിന്റെയും കേരളത്തിന്റെയും വായടപ്പിക്കനാണ്‌ കലൈന്‍ജറുടെശ്രമം. ഈശ്രമത്തെ കേരളം സുപ്രീംകോടതിയില്‍ എങ്ങനെനേരിടുന്നു എന്നതാണ്‌ കാത്തിരുന്നു കാണേണ്ട വിഷയം.കേന്ദ്രമന്ത്രി സൈഫുദ്ദീന്‍ സോസിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വി.എസ്‌ കേരളത്തിന്റെ ഭാഗംവളരെ വസ്തുനിഷ്ടമായും, ന്യായയുക്തമായും വലിയകേടില്ലതെയും അവതരിപ്പിച്ചു എന്നാണൊരു പൊതുവിലയിരുത്തല്‍. തമിഴ്‌നാട്ടിലേതിനേക്കാള്‍ഭേദമാണ്‌ ഇവടുത്തെ പ്രതിപക്ഷമെന്ന്, വി.എസിന്റെ മുഖ്യമന്ത്രിതല ചര്‍ച്ച കഴിഞ്ഞയുടനെ, അതിനെച്ചൊല്ലി വലിയ ഒച്ചപ്പാടുണ്ടാക്കാതിരുന്ന കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ അഭിനന്ദനാര്‍ഹമായ സംയമനം ഇക്കാര്യത്തില്‍ പാലിച്ചുഎന്നത്‌ തര്‍ക്കമില്ലത്ത കാര്യമാണ്‌. ചര്‍ച്ചകളില്‍ കേരളത്തിന്റെ നിലപാടിനെ ഘണ്ഡിക്കുന്നകാര്യത്തില്‍ തമിഴ്‌നാട്‌ ഇക്കുറി വേണ്ടത്ര വിജയിച്ചില്ലെന്നതും ഒരുപക്ഷെ ഇതിനൊരുകാരണമാകാം. അല്ലെങ്കില്‍ ഒരുപക്ഷേ മുന്‍പ്‌ജലസേചനവകുപ്പടക്കം ഭരിച്ചിട്ടുള്ള, നിയംങ്ങളെടുത്ത്‌ അമ്മാനമാടാറുള്ള മാണിസാറിനെപ്പോലെ കേരളത്തിന്റെ കാര്യത്തില്‍ വളെരെയധികം ഉത്‌ഘണ്ടയുള്ളവര്‍, അവര്‍മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത നിയമോപദേശങ്ങളുമായി ഇറങ്ങില്ലായിരുന്നെന്നാരുകണ്ടു? ഇനിയൊരിക്കല്‍കൂടി ഈപ്രശ്നം സുപ്രീം കോടതിയിലെത്തിയാല്‍,വസ്തുനിഷ്ടമായ വാദഗതികളിലൂടെ വേണമെങ്കില്‍ ഡാമിന്‌ ഉയരംകൂട്ടുന്നതില്‍നിന്നും, അത്യാവശ്യമെങ്കില്‍ തമിഴ്‌നാടിന്റെ ചിലവിലും മേല്‍നോട്ടത്തിലും(സുരക്ഷക്കണെങ്കില്‍ അതായിരിക്കുംനല്ലത്‌!) പുതിയ ഒരു ഡാം നിര്‍മ്മിക്കുന്നതില്‍തടസ്സമില്ലെന്ന്‌ കോടതിയെ ബോധ്യപ്പേടുത്തി കേരളത്തിനുവേണമെങ്കില്‍ തലയൂരാവുന്നതാണ്‌. അതായത്‌,ഇത്‌ ഒന്നാമതായി ഒരന്തര്‍സംസ്ഥാന നദീജലപ്രശ്നമല്ലെന്നുള്ളാതും(പെരിയ്യാര്‍ കേരളത്തിന്റെ സ്വന്തംപനിനീരാണ്‌), എങ്കില്‍ പോലും ഇക്കാലമത്രയും അവര്‍ക്കുവെള്ളം നല്‍കുന്നതില്‍ കേരളത്തിന്റെ ഭാഗ്ഗത്തുനിന്നും ഒരു വീഴ്ചയും വന്നിട്ടില്ലെന്നതും, മുല്ലപ്പെരിയാര്‍ തിളക്കാന്‍തുടങ്ങുമ്പോള്‍തന്നെ നെയ്യാറിലെ വെള്ളം വിട്ടുകൊടുക്കുന്ന പാരമ്പര്യമുള്ള കേരളം വികാരപരമായസമീപനങ്ങളിലൂടെ ഒരിക്കലും തമിഴ്‌നാടിനെതിരായി നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നുള്ളത്‌ എടുത്തുപറയേണ്ടകാര്യമാണ്‌. ഉപഭോഗസംസ്ഥനമായകേരളം, ഭക്ഷ്യധാന്യങ്ങള്‍ക്കും, കോഴി, മുട്ട, പച്ചക്കറികള്‍ എന്നിവയ്കും അമിതമായി തമിഴ്‌നാടിനെ ആശ്രയിക്കുന്നതിനാല്‍, ജനങ്ങളെ ഇളക്കിവിട്ടുള്ള തരംതാണകളികളിലൂടെയും, ഉപരോധ സമരങ്ങളിലൂടെയും കേരളത്തിന്റെ കഞ്ഞികുടിമുട്ടിച്ചേക്കാം, എന്നുംഇത്തരം തരംതാണ തന്ത്രങ്ങളിലൂടെ കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ച്‌, അതുവഴി സര്‍ക്കരില്‍ സമ്മര്‍ദ്ദംചെലുത്തി തമിഴ്‌നാടിന്റെ താല്‍പര്യ സംരക്ഷണത്തിനുശ്രമിച്ചുകളയാം എന്ന തന്ത്രം,സ്വന്തംശവക്കുഴി തോണ്ടുന്നതിനുതുല്യമാണ്‌ കാരണം, ഈവക പച്ചക്കറികളും , മുട്ടയും മറ്റും പിന്നെ കരുണാനിധിയും , വൈകോയും, വിജയകാന്തുംകൂടിയങ്ങു വിഴുങ്ങിക്കളയുമോ? അല്ലെങ്കില്‍ അവിടുത്തെ കര്‍ഷകര്‍ക്ക്‌ ഇതൊക്കെ കൂട്ടിവെച്ച്‌ എത്രനാള്‍ പിടിച്ചുനില്‍ക്കാനാകും? കേരളത്തിലെ പ്പോലെ കര്‍ഷക ആത്മഹത്യയായിരിക്കും പിന്നെ ഫലം. മലയാളിവിരുധ വികാരം തമിഴനില്‍കുത്തിവെച്ച്‌ അവിടെ ഉപജീവനം നടത്തുന്ന മലയാളികല്‍ക്ക്‌ പ്രശ്നമുണ്ടാക്കമെന്ന മോഹവും ആത്മഹത്യാപരമായിരിക്കും കാരണം തമിഴ്‌നാട്ടിലെ മലയാളികളേക്കള്‍ കുടുംബം പുലര്‍ത്താന്‍ അധ്വാനിക്കുന്ന തമിഴന്മാര്‍ കൂടുതലുള്ളാ സംസ്ഥാനമാണ്‌ കേരളം എന്നെ കരുണാനിധിയും, വൈകോയുമെല്ലാം ഓര്‍ക്കുന്നത്‌ നല്ലതായിരിക്കും. എന്നാല്‍കേരളം 35ലക്ഷമാള്‍ക്കാരുടെ ജീവനുവേണ്ടി സംസാരിക്കുമ്പോള്‍തികച്ചും രാഷ്ട്രീയ പരമായ നേട്ടങ്ങള്‍ക്കുവേണ്ടി,കേരളത്തിലേക്കുള്ള വഴിതടയലും, അവശ്യസാധനങ്ങളുടെ നീക്കം തടയുന്നതടക്കമുള്ള പ്രകോപനപരമായ നടപടികള്‍ തമിഴ്‌നാടുഭരിക്കുന്ന സര്‍ക്കരിന്‌ നേതൃത്വംനല്‍കുന്ന പാര്‍ട്ടിയില്‍നിന്നടക്കം, സര്‍ക്കരിന്റെ മൗനാനുവാദത്തോടെയുണ്ടായിട്ടും കേരളം മറ്റുസംസ്ഥാനനങ്ങള്‍ക്ക്‌ മാതൃകയാക്കാവുന്ന സംയമനത്തോടെയുള്ളനടപടികള്‍ മാത്രമേ ഇക്കാര്യത്തില്‍ സ്വീകരിച്ചിരുന്നുള്ളൂ എന്നത്‌ കോടതിയെ ബോധ്യമാക്കന്‍ കഴിയണം. മറ്റുസംസ്ഥാനങ്ങളുടെ ഇടയ്ക്കുള്ള നദീജല തര്‍ക്കത്തിന്റെ മാനം ഈപ്രശ്നത്തിനില്ലെന്നും, ഇതു തികച്ചും കേരളത്തിന്റെ സൗജന്യംതന്നെയാണെന്നും, അതിനുവേണ്ടി ഇവിടുത്തെ 35 ലക്ഷം ജനങ്ങളുടെ ജീവന്‍വെച്ചുള്ളാരുകളിക്കും സംസ്ഥാനം തയ്യാറാവുകയില്ലെന്നുള്ളാതും കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയണം. ഇതിനര്‍ഥം തമിഴ്‌നാടിന്‌ ഇനിമേല്‍ വെള്ളം കൊടുക്കില്ലെന്നല്ലെന്നും, പുതിയൊരു ഡാം പണിതാല്‍ അവര്‍ക്കിന്നുള്ളതിനേക്കള്‍ കൂടുതല്‍വെള്ളം ഉപയോഗപ്പെടുത്താമെന്നുമുള്ള സത്യാവസ്ഥ കോടതിയെ ധരിപ്പിക്കണം. പുതിയഡാമിന്റെകാര്യം ഒരുവെളിപാടുപോലെ ഇപ്പോള്‍വന്നതല്ലെന്നും 1979 മുതല്‍ അജണ്ടയിലുള്ളവിഷയമാണെന്നതും, ഇതുനുവേണ്ടി അന്നുതന്നെ സ്ഥലം നോക്കിയിട്ടുണ്ടെന്നും, 26 വര്‍ഷങ്ങള്‍ക്കു ശേഷവും പുതിയ ഡാം യാതാര്‍ഥ്യമാകാത്തത്‌, നിരപരാധികളായ 35 ലക്ഷം ജനണ്‍ങ്ങളുടെ ജീവന്‍ വെച്ചുള്ളകളിയാണെന്നുള്ളതും,അണക്കെട്ടിന്റെ അടിത്തട്ടിന്റെ ബലത്തിനെ സംബന്ധിച്ച്‌ കഴിഞ്ഞ30 ആണ്ടുകളായി യാതൊരുവിധ ശാസ്ത്രീയ പഠനങ്ങളും നടന്നിട്ടില്ലെന്നും, അതിന്‌ തമിഴ്‌നാടിന്റെ ഇടപെടല്‍ അനുവദിച്ചിട്ടില്ലെന്നതുമുള്ള വസ്തുത കോടതിയുടെ ശ്രധയില്‍വേണ്ടവിധത്തിക്കൊണ്ടുവരാന്‍ കേരളത്തിനുകഴിയണം. പക്ഷെ ഇത്തവണയുംതമിഴ്‌നാടിന്റെ 'ശമ്പളം' വാങ്ങുന്നജലസേചനവകുപ്പ്‌ ഉദ്യോഗസ്ഥന്മാരും വക്കീലന്മാരും കേരളത്തിനുവേണ്ടി പഴയതുപോലെ സുപ്രീം കോടതിയില്‍ വാദിച്ചിട്ട്‌, കേസുപഠിക്കനൊത്തില്ല, മറ്റേകടലാസ്‌കളഞ്ഞുപോയി,ഹോംവര്‍ക്ക്‌ ചെയ്തില്ലെന്നൊക്കെ പറഞ്ഞു തട്ടിമുട്ടിതോറ്റ്‌തിരിച്ചുവന്നാല്‍,1992-ല്‍ വേള്‍ഡ്‌ കപ്പ്‌ തോറ്റുവന്ന ടീമില്‍ രവിശാസ്ത്രിക്ക്‌ മാത്രം കിട്ടിയതൊന്നുമായിരിക്കില്ല അപ്പോഴത്തെഅവസ്ഥ! ജീവന്‌, കോടതിയും സര്‍ക്കരുകളുമെല്ലാംകൂടി പുല്ലുവിലകല്‍പിച്ചാല്‍ ഭീഷണിയുടെ നിഴലില്‍ ജീവിക്കേണ്ടിവരുന്ന ജനങ്ങളൊരുപക്ഷേ ഈവ്യവസ്ഥയെത്തന്നെ അതിലുംവിലകുറച്ചുകണ്ടാലും കുറ്റം പറയാനാകുമോ?

Tuesday, December 19, 2006

മൈലാഞ്ചിയുടെ 'യാത്ര'

രേഷ്മയ്ക്‌,
യാത്ര എന്ന താങ്കളുടെ കഥ വായിച്ചു.ഞാന്‍ കമന്റുകള്‍ക്ക്‌ പിന്നാലെയാണെന്നു ഇപ്പോള്‍തന്നെ അരവിന്ദിന്റെ ഒരു കമന്റുണ്ട്‌! പക്ഷെ രേഷ്മയുടെ കഥ വായിച്ചപ്പോള്‍ ഒരുകമന്റും കൂടെയാവാമെന്നു തോന്നി, അരവിന്ദിന്റെനിര്‍ദ്ദേശം മാനിച്ചാണു, ഇതൊരുകമന്റാക്കാതെ ഒരു പോസ്റ്റിംഗാക്കൈയാലോ എന്നു തീരുമാനിച്ചത്‌! .അതാകുമ്പോള്‍ ചളമാണെന്നു തോന്നിയാല്‍ ആരോടും ചോദിക്കാതെ എടുത്തു ദൂരെക്കളയുകയുമാവാമല്ലോ! ഉള്ളാതുപറഞ്ഞാല്‍ 'യാത്ര' വളരെ ടച്ചിങ്ങായിട്ടുള്ള 'യാത്ര' സിനിമ കണ്ടിറങ്ങിയപോലെ! ട്രൈയിനും, കഥയും കഥാപാത്രങ്ങളും മനസ്സില്‍നിന്നും മായുന്നില്ല.വര്‍ഷങ്ങള്‍ മുന്നോട്ടുപോകുന്തോറും കൂടുന്ന ദൂരങ്ങള്‍! അത്‌
പഴയപോലെ ആ നിലക്കുതന്നെനിന്നാല്‍മതിയായിരുന്നെന്ന്‌ മനസ്സ്‌ വല്ലതെ ആഗ്രഹിച്ചു പോകുന്നു.ട്രൈയിനില്‍ കൂട്ടുകാരോടൊത്ത്‌ വളരെക്കാലം യാത്ര ചെയ്തിട്ടുള്ളാതുകൊണ്ടാകണം കഥ വായിച്ചപ്പോള്‍ ട്രൈയിനിന്റെ ശബ്ദവും, തുരുമ്പുമണവും, ബ്രേക്ക്‌ ചെയ്യുമ്പോള്‍ ഉള്ള കരിഞ്ഞ മണവും, ഏത്‌ഉറക്കത്തിള്‍നിന്നും ആള്‍ക്കാരെയുണര്‍ത്തുന്ന 'ഫ്രീക്വന്‍സി' യുള്ള 'കോപ്പേ' (നമ്മള്‍ സാധാരണപറയുന്ന കാപ്പി, അവരുടെ ശബ്ദത്തിനുപറ്റിയ അക്ഷരമില്ല ക്ഷമിക്കുക!) മനസ്സിലേക്കോടിയെത്തി. കഥയ്കുള്ള സിജുവിന്റെകമന്റുകണ്ടപ്പോള്‍ കൂട്ടത്തില്‍ ട്രൈയിന്‍ യാത്രക്കിടയിലെ ഒരു രസകരമായ സംഭവവും ഓര്‍ത്തുപോയി, അത്‌ വെറുതെ മനസ്സിലേക്കോടിവന്നു പോയി എന്നതാണുസത്യം. 1997 ഡിസംബര്‍ 5 ( ബാബരിയുടെ 5ആം വാര്‍ഷികത്തിന്റെ തലേനാള്‍) കോട്ടയം സ്റ്റേഷനില്‍നിന്നും കായംകുളത്തേക്ക്‌ കയറുമ്പോള്‍, പറശുറാം എക്സ്പ്രസ്സില്‍ പതിവിന്റെ നാലിരട്ടിയാളുകള്‍ ഓരോ കമ്പാര്‍ട്ടുമെന്റിലും ഉണ്ടെന്നെ തോന്നി. "ഇത്രയും ലേറ്റായതുകാരണം 'ഷട്ടിലില്‍' പോകണ്ടവരും കേറി, നശിപ്പ്‌! ഇതിലും ഭേദം കുറച്ചുനേരം കൂടിക്കഴിഞ്ഞ്‌ അതിനങ്ങു പോയാല്‍ മതിയായിരുന്നു"ഞങ്ങളുടെ കൂട്ടുകാരന്‍ ഹര്‍ഷന്‍ പറഞ്ഞു. "ഡാ അതുകൊണ്ടല്ല നാളെ ബന്ദല്ലേ, എല്ലാവരും വീടുപിടിക്കാനുള്ള ശ്രമായിരിക്കും അതാണിത്ര തിരക്ക്‌" ജോര്‍ജ്ജ്‌ തിരുത്തി. സാധാരണ 'പരശു' വിന്റെ ചെയര്‍ കാറിനുപകരം ഞങ്ങള്‍കേറിക്കൂടാന്‍പറ്റിയതോ സാധാരണ പാസഞ്ചര്‍ വണ്ടിയുടെ മാതിരിയുള്ള ലഗേജ്‌ കാര്യറും മരപ്പലകയും ഉള്ള, ആളുകൂടുതള്‍ കയറിയാല്‍ ശ്വാസം പോലും വിടാന്‍ ബുധിമുട്ടുള്ള കമ്പാര്‍ട്ടുമെന്റിലും!.വണ്ടി രണ്ടു ടണലുകളിലേയും ഇരുട്ടില്‍ കയറിയപ്പോള്‍ പതിവുപോലെ ഉച്ചത്തില്‍ കൂവിവിളിച്ചിട്ട്‌,വെളിച്ചത്തിലേക്കിറങ്ങിയപ്പോള്‍ ഒന്നുമറിയാത്ത ഭാവത്തില്‍ നില്‍ക്കുകയാണ്‌ ഞങ്ങളെല്ലവരും! പക്ഷേ സ്ഥിരം ഈ കലാപരിപാടി കാണുന്ന യാത്രക്കരില്‍ ചിലര്‍ ചിരിയോടെയും, മറ്റുചിലര്‍ ദേഷ്യത്തിലും ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.ഞങ്ങളാകട്ടെ യാതൊരുകൂസലുമില്ലാതെ ഞെങ്ങിഞ്ഞെരുങ്ങി നില്‍ക്കുന്ന സ്ത്രീ ജനങ്ങളെയും വായില്‍ നോക്കി അങ്ങനെ നില്‍ക്കുമ്പോഴുണ്ട്‌ നില്‍ക്കാന്‍ പോലും സ്ഥലമില്ലതെ, വെളിച്ചം പോലും ഇല്ലാത്ത ട്രൈനില്‍, ഷര്‍ട്ടൊക്കെ ഇന്‍സര്‍ട്ട്‌ ചെയ്ത്‌, മേല്‍മീശയൊക്കെ കറുപ്പിച്ച, കഷണ്ടിത്തലയനായ ഞങ്ങളുടെ അന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'ഷിബു', ബാഗില്‍നിന്നും,ഏതോ ഒരു സാമാന്യം തടിച്ച ഒരു ഇംഗ്ലീഷ്‌പുസ്തകമെടുത്ത്‌ അടുത്തുനില്‍ക്കുന്ന ചേച്ചിയെ ചാരി (ഇനി ഒരുപക്ഷെ അതിനാകും പുസ്തകമെടുത്തത്‌!)ഏതായാലും ഞങ്ങള്‍പ്പോലെ നാലഞ്ചു ചെറുപ്പക്കാരങ്ങനെ അവടെ സംയമനം പാലിച്ചുനിള്‍ക്കുമ്പോള്‍ ഒരു 'ഷിബു' ഇങ്ങനെ കാണിക്കാന്‍ കൊള്ളാമോ എന്നു മനസ്സിലോര്‍ത്തുകോണ്ട്‌, ജോര്‍ജിന്റെ മുഖത്തുനോക്കിതേയുള്ളൂ, എന്റമനസ്സിലിരിപ്പു പിടികിട്ടിയവനേപ്പോലെ ജോര്‍ജ്ജപ്പോള്‍ എന്റെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു, നോട്ടം ജോര്‍ജ്ജിന്റെ മുഖത്തേക്കയപ്പോള്‍ ഞാനും അറിയാതെ പൊട്ടിച്ചിരിചുപോയി! ചിരിയുടെ ശബ്ദംകേട്ട്‌ ഈര്‍ഷ്യയോടെ മുഖത്തുധരിച്ചിരിക്കുന്ന കണ്ണാടിക്കു മുകളിലൂടെ അസഹിഷ്ണുതയോടെ ഞങ്ങളെ അയാളൊന്നു നോക്കി.എന്റെചിരി പെട്ടന്നു വളിച്ചു! പക്ഷേ എനിക്കധികം ചമ്മേണ്ടിവന്നില്ല അപ്പോള്‍തന്നെ ഹര്‍ഷന്റെ ഇടിവെട്ടുകമന്റെത്തി "ഡാ, അടങ്ങിനില്‍ക്കണം, പറഞ്ഞേ?, നാളെപരീക്ഷയുള്ളതാ!, ഇതുവരെ യെല്ലത്തിനും ഫസ്റ്റാ! നാളത്തേതിനു മാര്‍ക്കു കുറഞ്ഞാല്‍..." അവന്‍ കമന്റ്‌ മുഴുമിക്കുന്നതിനുമുന്‍പേ 'ഷിബു' പുസ്തകം മടക്കിയിരുന്നു! ഞങ്ങള്‍ ആര്‍ത്തുചിരിച്ചു, ഇക്കുറി വിളറിയതുപക്ഷേ ഷിബുവായിരുന്നു! കാരണം ചേച്ചിമാരടക്കം മറ്റുള്ളാവരും ഞങ്ങളുടെ ചിരിയില്‍ പങ്കുചേര്‍ന്നിരുന്നു.ഞങ്ങലുടെ ചര്‍ച്ച പിറ്റേന്നത്തെ 'ബന്ദിനെ' ക്കുറിച്ചായി.ഹര്‍ഷന്‍ വളരെഗൗരവത്തില്‍ എന്നോടുപറഞ്ഞു " ഡാ, നീയൊക്കെ ഉടനേവിട്ടോണം പാകിസ്ഥാനിലേക്ക്‌, 'A Train to Pakistan' എന്ന്‌ കേട്ടിട്ടില്ല്ലേ? നിങ്ങള്‍ക്കുള്ള വണ്ടിയാ, നാളെത്തന്നെ വിട്ടോണം" ഡാ, നാളെത്തന്നെ പോകണോ? മറ്റേന്നള്‍ പോയാല്‍ പോരെ? നാളെ ഞങ്ങള്‍ ഒരുബന്ദു പ്രഖ്യാപിച്ചിരിക്കുകയല്ലേ, ഏതായാലും അതുംകൂടി കഴിയട്ടെ" ഞാന്‍ പറഞ്ഞു. "പിന്നേ നിങ്ങള്‍ 5 കൊല്ലമായി ബന്ദ്‌ നടത്തിയിട്ടെന്തായി? അവന്‍ ചോദിച്ചു. ഞങ്ങളും വെച്ചില്ലേ ബൊംബേയില്‍ കുറേ ബോംബുകള്‍? ഞാനും വിട്ടില്ല. "പിന്നേ ബോംബ്‌! പള്ളിക്ക്‌ പകരം ഒരമ്പലമെങ്കിലും പൊളിക്കാന്‍ കഴിഞ്ഞോ? നിങ്ങളുഡാളുകള്‍ക്ക്‌ വിവരമില്ലെന്നു പറയുന്നത്‌ ചുമ്മാതല്ല, ഡാ, ഞാന്‍ പറഞ്ഞുതരാം എങ്ങനാ ബോംബ്‌ വെക്കണ്ടതെന്ന്"! അവന്‍ ചുറ്റുമുള്ളവരെ ഒരു കൂസലില്ലാതെ പറഞ്ഞുതുടങ്ങി "അതായത്‌ ഉദാഹരണത്തിന്‌ ട്രാണ്‍സ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ ബോംബുവെക്കുന്നുവെന്ന് കരുതുക..." !?? ഞാന്‍ പരിസരബോധം വന്നവനേപ്പോലെ ചുറ്റും നോക്കി, ജോര്‍ജ്ജും മറ്റുള്ളാവരും ഞങ്ങളുടെ തര്‍ക്കം രസിച്ചങ്ങനെ നില്‍ക്കുന്നു! "ഡാ, ഇങ്ങോട്ടു നോക്ക്‌, അപ്പോഴെന്തുപറ്റും"? "കുറേഎണ്ണം ചാവും"! ഞാന്‍പറഞ്ഞു. "കുന്തം അതല്ല,നിങ്ങള്‍ വെക്കേണ്ടത്‌ കൃത്യം 3 ബോംബാണ്‌!. ഏറ്റവു ചെറുതൊരെണ്ണം വേണം അവിടെ വെക്കാന്‍, അതുപൊട്ടി അഞ്ചാറെണ്ണത്ത്ന്റെ പണിതീരുമ്പോള്‍, ഉടനേ അവിടെ പോലീസും ആള്‍ക്കാരുമെല്ലാം ഓടിക്കൂടി തിങ്ങിനിറയും. അപ്പോള്‍ മീഡിയംസൈസൊന്നു പൊട്ടിക്കണം! പിന്നെ ഇതെല്ലാം കൂടി വാരിയെടുത്തിട്ട്‌ മെടിക്കള്‍കോളേജിലേക്കോടും, അപ്പോള്‍ അവിടെ വേണം മൂന്നാമത്തേത്‌ പൊട്ടിക്കാന്‍!! അപ്പോള്‍ ഉദ്ദേശിക്കുന്ന കാര്യം പൂര്‍ത്തിയാകും!എന്തുപറയുന്നു"? ഒരു പുഞ്ചിരിയോടെ ഹര്‍ഷനിതു പറയുമ്പോള്‍ ജോര്‍ജിന്റെ ഒഴികെ എല്ലാവരുടേയും മുഖത്തെ ചിരിമാഞ്ഞു, "നിന്റെ ചെകിട്ടത്തിട്ടൊരെണ്ണം പോട്ടിക്കാനാ എനിക്കുതോന്നുന്നത്‌"! ഞാന്‍ പ്രതിവചിച്ചു. "നിന്നെപ്പോലെ വലിയ ഒരുബോംബ്‌ കായംകുളാത്തുള്ളപ്പോള്‍ എന്തിനാടാഞ്ഞാന്‍ വേറേ ബോംബന്വേഷിക്കുന്നത്‌!, നീയും വാ എന്റെകൂടെ പാകിസ്താനിലേക്ക്‌, ബാക്കിയുള്ളവരിവിടെ സ്വസ്ഥ്മായി ജീവിച്ചോട്ടെ! നീയങ്ങോട്ട്‌ ചെന്നാല്‍തന്നെ അവിടുള്ളവര്‍ പേടിച്ച്‌ സ്ഥലംവിടും,പിന്നെ പാകിസ്ഥാന്റെ ശല്യമുണ്ടാകില്ല"! എന്റെ ചിരിമാഞ്ഞു, മുഖം ചുവന്നു. "കണ്ടോ? കണ്ടോ? ഇക്ക ചൂടാവുന്നതു കണ്ടോ"? അവന്‍ ഉറക്കെ ചിരിച്ചു,മറ്റുള്ളാവരും കൂടെ ച്ചിരിച്ചു. ഞാന്‍മാത്രം ഗൗരവത്തില്‍ രൂക്ഷമായി ജോര്‍ജ്ജിനെ നോക്കി, "ഡോ പോട്ടെടോ, അവനൊരുതമാശപറഞ്ഞ തല്ലേ, വിട്ടുകള!" ജോര്‍ജ്‌ പതിവുപോലെ മധ്യസ്ഥനായി. ഏതായാലും സമ്മതിക്കണം! നിന്നെപ്പോലൊരു ബോംബുണ്ടാക്കിയവരെ പറഞ്ഞാല്‍ മതിയെല്ലോ? ഞാന്‍ പറഞ്ഞു, ഇക്കുറി ചിരിയില്‍ എല്ലവരും എന്റെ പക്ഷത്തായിരുന്നു,ഞാനും അവരോടൊപ്പം കൂടി,അല്‍പാമൊന്നുശങ്കിച്ച്‌ അവനും! ഇതു നടന്നതു 10 വര്‍ഷം മുന്‍പാണ്‌! ഇന്നായിരുന്നെങ്കില്‍? ഞങ്ങള്‍മൂന്നുപേര്‍ക്കും ഇന്നും അതങ്ങനെതന്നെയാകും, പക്ഷേ പെട്ടന്നതൊരു ആളൊഴിഞ്ഞ കമ്പാര്‍ട്ടുമെന്റായപോലെ!!! രേഷമക്ക്‌ യാത്ര ദൂരം കൂടിയതുപോലെ തോന്നിയതുമാതിരി! രേഷ്മയുടെ കഥ വളരെ നന്നായിരുന്നു അഭിനനനങ്ങള്‍!! അത്ര നല്ലതുപോലെ ആകഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ്‌,കമന്റിനുപകരം ഒരു പോസ്റ്റിംഗുതന്നെ ഇരിക്കട്ടേയെന്നുകരുതിയത്‌!

Saturday, December 16, 2006

ഒരു തുറന്ന കത്ത്‌!!!

പ്രിയപ്പെട്ട അജിത്തിനും, മഹേഷിനും,

നിങ്ങളൊടു ഞാനേറ്റിരുന്നതുപോലെ മലയാളം ബ്ലോഗിങ്ങിനെ ക്കുറിച്ച്‌ എനിക്കറിയാവുന്ന, ജോലിഭാരത്തിന്റെ ലഘുവായ ഇടവേളകളില്‍ വീണുകിട്ടിയ, കേവലം ഒരുമാസത്തെ (കഴിഞ്ഞമാസമാണല്ലോ ഞാനീ ബ്ലോഗ്‌തുടങ്ങുന്നത്‌) പരിമിതമായ വിവരങ്ങളിലേക്ക്‌കടക്കാം
.
മലയാളം ബ്ലോഗ്ഗിംഗ്‌-എങ്ങനെ തുടങ്ങാം?
എന്താണ്‌ ബ്ലോഗ്‌?

ഗൂഗിളിന്റെ ഭാഷയില്‍ പറഞ്ഞാലത്‌ നിങ്ങളുടെ സ്വകാര്യ ഡയറിയാകാം, വായനാമേശയാകാം,രാഷ്ട്രീയചര്‍ച്ചാവേദിയാകാം, സ്ഫോടനാത്മകവാര്‍ത്തകളുടെ നിലക്കാത്ത ഉറവിടമാകാം, ആശയങ്ങളുടെ സംവാദനഭൂമികയാകാം, നിങ്ങളുടെ സ്വകാര്യത പങ്കുവെക്കലാകാം, ലോകത്തിനുള്ള വഴികാട്ടിയാകാം, നിങ്ങള്‍ക്കിഷ്ടപ്പെട്ട ലിങ്കുകളെ മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തുന്നവേദിയാകാം, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പലതുമാകാം.

നിങ്ങളുടെ ബ്ലോഗ്‌ നിങ്ങളുദ്ദേശിക്കുന്നതെന്തുമാകാം, അത്‌ നിങ്ങളുദ്ദേശിക്കുന്ന ഏതുതരത്തിലും, രൂപത്തിലും, വര്‍ണത്തിലുമാകാം. അത്തരം എണ്ണിയാലൊടുങ്ങാത്ത ലക്ഷക്കണക്കിന്‌ ബ്ലോഗുകള്‍ നിങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റില്‍ കാണാന്‍ കഴിയും. ഒരുബ്ലോഗിന്‌ നിയതമായ രൂപമോ, ആകൃതിയോ, ഘടനയൊ ആരും നിഷ്കര്‍ഷിച്ചിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ ബ്ലോഗ്‌ ഒരു'വെബ്‌സൈറ്റ്‌'ആണ്‌. അവിടെ നിങ്ങള്‍ക്ക്‌ തുടര്‍ച്ചയായി നിങ്ങള്‍ക്കിഷ്ടപ്പെട്ട എന്തിനെക്കുറിച്ചും ഏതുഭാഷയിലൂടെയോ അല്ല വരകളിലൂടെയോ നിങ്ങളുടെ ചിന്തകള്‍ മറ്റുള്ളവരിലെത്തിക്കാം.പുതുതായി നിങ്ങള്‍ കുറിക്കുന്നകാര്യങ്ങള്‍ ഏറ്റവും മുകളിലായി വന്നു കൊണ്ടിരിക്കും, അതിനാല്‍ നിങ്ങളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുന്നവര്‍ക്ക്‌,അതില്‍ ഏറ്റവും പുതുതായി നിങ്ങള്‍കൊടുത്തിരിക്കുന്നവ ഏറ്റവും മുകളിലായി വായിക്കുകയും അവര്‍ക്ക്‌ അതില്‍ അവരുടേതായ കമന്റുകള്‍ രേഖപ്പെടുത്തുകയുമാകാം. അല്ലെങ്കില്‍ നിങ്ങളുടെ'പോസ്റ്റിംഗി'ലേക്ക്‌ ഒരുലിങ്ക്‌ കൊടുക്കുകയോ, ഇമെയില്‍ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം!.

ഏകദേശം 5വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ബ്ലോഗുകള്‍ ആരംഭിച്ച ശേഷം അത്‌ ഇന്റര്‍നെറ്റിനെ മുന്‍പില്ലാത്തവിധത്തില്‍ മാറ്റിമറിച്ചു. അത്‌രാഷ്ട്രീയക്കൊടുങ്കാറ്റുകള്‍ക്ക്‌ വഴിമരുന്നായി, 'നാലാം' എസ്റ്റേറ്റിനെ പിടിച്ചുകുലുക്കി, പത്രപ്രവര്‍ത്തനമേഖലയെ 21-ആം നൂറ്റാണ്ടിന്റെ ആവശ്യകതകള്‍ ബോധ്യമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. ശബ്ദമില്ലാതിരുന്ന, മാധ്യമലോകത്തിലെ കുത്തകകള്‍ക്കുമുന്‍പില്‍ അന്തം വിട്ടുനിന്നിരുന്ന നമ്മളെപ്പോലെ യുള്ള ദശലക്ഷങ്ങളുടെ ശബ്ദമാകാന്‍കഴിഞ്ഞു.'ഫ്രീ ലാന്‍സ്‌' പത്രപ്രവര്‍ത്തനത്തിന്റെയും,വിലക്കുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും വിളനിലമായി ഇന്നതുമാറിക്കഴിഞ്ഞു. ലോകത്തിന്റെ ഏതുകോണിലിരുന്നും, ഒരുകമ്പ്യൂട്ടറും ഇന്റര്‍നെറ്റുമുണ്ടെങ്കില്‍ നിങ്ങളുടെ ചിന്തകളും, പ്രതിഷേധങ്ങളും, അഭിപ്രായങ്ങളും, 'കൊമേര്‍സ്യല്‍ ബ്രേക്ക്‌' കളുടെ ഇടവേളകളില്‍,അവസരംകാത്ത്‌ അക്ഷമരായിരുന്ന്‌ സംവാദങ്ങളിലേര്‍പ്പെട്ട്‌, മുഴുവനാക്കാനനുവദിക്കാത്തമോഡറേറ്റര്‍മാര്‍ അരങ്ങുവാഴുന്ന ഇലക്ട്രോണിക്‌ മാധ്യമങ്ങളെയോ,കുത്തകമുതലാളിമാര്‍, തങ്ങളുടെ വാണിജ്യ താല്‍പര്യങ്ങള്‍ക്കനുശ്രിതമായി അച്ചുനിരത്തുന്നഅച്ചടിമാധ്യമങ്ങള്‍ക്കോവേണ്ടി സമയം കഴിക്കാതെ ഒരുപക്ഷെ നിങ്ങളുടെ ആശയങ്ങള്‍സമഗ്രവും, സമ്പൂര്‍ണവുമായി അതിനേക്കളും ആഴത്തില്‍ ജനങ്ങളുടെ മനസ്സില്‍ എത്തിക്കാന്‍ കഴിയുന്ന നൂതനയുഗത്തിന്റെ സന്തതിയാണ്‍ബ്ലോഗുകള്‍!.ഇവിടെ ആവശ്യമാണ്‍സൃഷ്ടിയുടെ മാതാവ്‌,പിതൃത്വം സര്‍ഗഗാത്മകത ഒരുവിങ്ങലായി മനസ്സിലുള്ളവനും,ഉള്ളവള്‍ക്കും(വാര്‍ത്തകളുടെ പിതൃത്വത്തിന്‌ ലൈംഗിക വേര്‍തിരിവുണ്ടാകാനിടയില്ല!കുറഞ്ഞ പക്ഷം കേരളത്തിലെങ്കിലും, കാരണം വാര്‍ത്തകളുടെ പിതൃത്വത്തിനെ സംബന്ധിച്ചടുത്തിടെയുണ്ടായ ഒരു തര്‍ക്കം പ്രസക്തം!)അവകാശപ്പെടാമെന്നു തോന്നുന്നു.മനുഷ്യന്റെ അറിയാനുള്ള ത്വര അടങ്ങാത്തിടത്തോളം,വാര്‍ത്തകള്‍ക്കും,മൗലികങ്ങളായ രചനകള്‍ക്കും ആവശ്യക്കാരനെ അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടിവരില്ല എന്നാണെന്റെ വിശ്വാസം.പക്ഷെ തീര്‍ച്ചയായും അത്‌ അനുവാചകരുടെ മനസ്സിലിടംപിടിക്കുന്നതാവണമെന്നുമാത്രം! പക്ഷെ അവയുടെ മാധ്യമങ്ങള്‍ കാലാനുശൃതമായിമാറിയേക്കാം,ബ്ലോഗുകളേപ്പോലെ! ബ്ലോഗുകളെപ്പറ്റി കൂടുതല്‍പറഞ്ഞ്ചളമാക്കി നിങ്ങളെ ഞാന്‍ ബോറടിപ്പിക്കുന്നില്ല! ബാക്കി കാര്യങ്ങള്‍ നിങ്ങള്‍ 'നെറ്റ്‌' നോക്കി കണ്ടുപിടിച്ചോളും എന്നെനിക്കറിയാം. പക്ഷെ ടൈപ്പിങ്ങിലൊന്നും വലിയ സ്പീടില്ലാത്ത ഞാന്‍ കുത്തിയിരുന്ന്‌ ഇത്രയൊക്കെ നിങ്ങള്‍ക്കുവേണ്ടി കുത്തികുറിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഞാനറിയാത്ത സുഹൃത്തുക്കളൊടുകൂടി ഈപോസ്റ്റിങ്ങൊന്നു വിസിറ്റ്‌ ചെയ്യാന്‍ പറയണം. മറ്റൊന്നിനുമല്ല, നാലാളുകണ്ടാലല്ലേ(നല്ലതായെന്നോ, അല്ലെങ്കില്‍ നാലുതെറിയായാലും സാരമില്ല) ഒരുസംതൃപ്തിയുള്ളൂ?

ഇനി മലയാളം ബ്ലോഗുകളിലേക്ക്‌ കടക്കാം, മലയാളം ബ്ലോഗുകള്‍ എന്ന്‌, ആര്‌ എപ്പോള്‍, എങ്ങനെ തുടങ്ങിഎന്നൊന്നും എനിക്കറിയില്ല. ഒരുപക്ഷെ മലയാളം'ബൂലോകരുടെ' ഇടയില്‍ ആര്‍ക്കെങ്കിലും ഈചോദ്യത്തിനുള്ളഉത്തരമറിയാവുന്നവര്‍ കണ്ടേക്കാം.എന്റെ പരിമിതമായ അറിവിലുള്ളകാര്യങ്ങള്‍മാത്രമണിവുടുത്തെ പ്രതിപാദ്യം എന്നു നിങ്ങള്‍ക്കറിയാമല്ലോ? 'ബൂലോകര്‍' എന്നാല്‍, മലയാളംബ്ലോഗര്‍മാരുടെ ഒരുഅറിയപ്പെടുന്ന ക്ലബ്ബാണ്‌. അവരെപ്പരിചയപ്പെടനുള്ളലിങ്കുകള്‍ നിങ്ങള്‍ക്ക്‌ വഴിയേകാണാം.നിങ്ങള്‍ക്കും എനിക്കും അവിടെ മെംബര്‍മാരാകാം എന്നുതന്നെയാണെന്റെ വിശ്വാസം. ഞാന്‍, മലയാളത്തില്‍ ബ്ലൊഗിംഗ്‌ തുടങ്ങുന്നതിനു വളരെമുന്‍പുതന്നെ ഇംഗ്ലീഷില്‍നിന്നും മലയാളത്തിലേക്കുള്ള ഒരു 'സ്ക്രിപ്റ്റ്‌ കണ്‍വര്‍ട്ട' റിനെ ക്കുറിച്ചുള്ള എന്റെ അന്വേഷണം ഏന്നെ 'വരമൊഴി'യില്‍ കൊണ്ടുവന്നെത്തിച്ചിരുന്നു. ഞങ്ങളുടെ 'യുണീക്‌'കോട്‌ അനുവദിക്കുന്ന ചാറ്റ്‌ സോഫ്റ്റ്‌വെയറിന്റെ സാധ്യത മുതലെടുത്ത്‌ മലയാളത്തില്‍ ചാറ്റ്‌ ചെയ്യാനും, 'ഓര്‍കുട്ടില്‍' മലയാളത്തില്‍'സ്ക്രാപ്‌' ചെയ്യാനും, മെയില്‍ അയക്കുകയുമായിരുന്നു എന്റെ ലക്ഷ്യം.എന്തായാലും എനിക്കൊരുകാര്യം ഉറപ്പാണെന്റെ ചങ്ങാതിമാരേ, നിങ്ങള്‍ക്കു വേണ്ടി 'ഓര്‍കുട്ടില്‍'ഞാന്‍ ഇട്ട സ്ക്രാപ്പുകള്‍ക്കും, പിന്നീടെന്റെ ബ്ലോഗിനുവേണ്ടി ഉപയോഗിച്ച മലയാളം അക്ഷരങ്ങള്‍ക്കു പിന്നിലുമുള്ള, ഞാന്‍ ഈ മലയാളത്തിലുള്ള അക്ഷരങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്ന 'വരമൊഴി' എന്ന ഈഅത്ഭുതം തലമണ്ടയില്‍ വിരിഞ്ഞ
സിബു എന്ന ചങ്ങാതിയെ ഈ അവസരത്തില്‍അനുമോദിക്കാതിരിക്കുന്നത്‌ തികഞ്ഞനന്ദികേടാകും എന്നതു തന്നെ.ആധികാരികമായ കണക്കൊന്നുമെന്റെ കയ്യിലില്ലെങ്കിലും, ഇന്നു മലയാളത്തില്‍ 'ബ്ലോഗുന്ന' മിക്കചങ്ങാതിമാര്‍ക്കും, ചില മലയാളപത്രങ്ങളുടെ ഇന്റര്‍നെറ്റ്‌ പതിപ്പുകള്‍ക്കും,'വെബ്‌സൈറ്റു'കള്‍ക്കും സിബുവിന്റെ 'വരമൊഴി' ഒരുവരംതന്നെയാണ്‌.അതുപോലെ തന്നെ 'അഞ്ഞ്ജലി' ഫോണ്ട്‌ തയ്യാറാക്കിയ കെവിനും സിജിയും, 'വാമൊഴികീമാപ്പ്‌'തയ്യാറാക്കിയ സാംവര്‍ഗീസ്‌ സാമുവല്‍,'ക' മൊഴി കീ മാപ്പ്‌ തയ്യാറാക്കിയ പെരിങ്ങോടന്‍-രാജ്‌നായര്‍, എന്നിവരുടെ സമയവും പ്രതിഭയും ആദരണീയമാണ്‌, 'യുണീക്കോട്‌' കണ്‍സോര്‍ഷ്യത്തെ ക്കുറിച്ചും, ഈസോഫ്റ്റ്‌ വെയറുകളുടെ സാങ്കേതികതയെക്കുറിച്ചും,മനസ്സിലാക്കാന്‍ നിങ്ങള്‍ താഴെ പ്പറയുന്ന വരമൊഴിയുടെ'ലിങ്കു'കളിലൂടെ പോകുക.മലയാളം 'യുണീക്‌' കോടിനെപ്പറ്റിയും,അതിന്റെ സങ്കേതികവശങ്ങളെപ്പറ്റിയും, പ്രശ്നപരിഹാരമാര്‍ഗങ്ങളെക്കുറിച്കും മെല്ലാം വരമൊഴിയുടെ സൈറ്റില്‍ വിശദമായി വിവരിച്ചിട്ടുണ്ട്‌. ഇവിടെ നിന്നും നിങ്ങള്‍ക്കു മറ്റു മലയാളം ലിപികളും 'ഡൗണ്‍ലോഡു' ചെയ്യം.ആകാംഷ അടക്കൂ സുഹൃത്തുക്കളെ!!നിങ്ങളെന്നൊട്‌ ആവശ്യപ്പെട്ടവരമൊഴി യെക്കുറിച്ചുതന്നെയാണ്‌ പറഞ്ഞുവരുന്നത്‌. അതുലഭിക്കുന്ന'ലിങ്കും' നിങ്ങള്‍ക്കു പിറകേ കാണാം. നിങ്ങള്‍ക്കുവേണ്ടി ഈ കുറിപ്പെഴുതുമ്പോള്‍ ഞാന്‍ തയ്യാറാക്കിവെച്ചിരിക്കുന്ന, 'സ്ക്രീന്‍ ഷോട്ടുകള്‍' മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടാന്‍ വേണ്ടി എന്റെ 'കേരളശബ്ദ'ത്തില്‍ ഒരു'പോസ്റ്റിംഗായി' ഉള്‍പ്പെടുത്തുവാന്‍ കഴിയുമോഎന്നെനിക്കുറപ്പില്ല. പക്ഷെ അതുഞ്ഞാന്‍ നിങ്ങള്‍ക്ക്‌ മെയില്‍ചെയ്യാം. മലയാളം ബ്ലോഗിംഗിന്റെ ലോകത്തേക്കെടുത്തു ചാടുന്നതിനു മുന്‍പായി ഞാന്‍ താഴെ ക്കൊടുത്തിട്ടുള്ളനല്ല കുറേ മലയാളം ബ്ലോഗുകള്‍ക്ക്‌ കൂടി ഒന്നു കണ്ണോടിക്കുക. അതിനുപുറമേ എണ്ണിയാലൊടുങ്ങാത്ത കുറേ നല്ല മലയാളം ബ്ലോഗ്‌ ലിങ്കുകള്‍ ലഭിക്കുന്ന മലയാളം ബ്ലോഗ്‌ ആഗ്രിഗേറ്ററുകളുടെവിലാസങ്ങളും താഴെ ക്കാണാം.ഞാന്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ ഒരു പൊതുസ്ഥലത്ത്‌ വിളമ്പിയതെന്തിനാണെന്നൊരുസംശയം കൂടി എന്റെ ചെങ്ങാതിമാര്‍ക്ക്‌ തോന്നിയേക്കാം, കാരണം മുകളില്‍ ഞാന്‍ പറഞ്ഞകര്യങ്ങളില്‍ കടന്നുകൂടിയേക്കാവുന്ന തെറ്റുകള്‍ തിരുത്താനും, കൂടുതല്‍ ഉപദേശങ്ങള്‍ക്കുള്ള വഴി നമ്മളെ നന്നാക്കാനും ആരെങ്കിലും ചിലപ്പൊള്‍ ശ്രമിച്ചാലോ? 'ബൂലോകാരെങ്കിലുമോ', ബ്ലൊഗുകളെ ക്കുറിച്ചു കൂടുതലറിയാവുന്ന മറ്റാരെങ്കിലുമോ, ചന്ദ്രേട്ടനെപ്പോലെയും, കിരന്‍സി നെപ്പോലെയും, ഇക്കാസിനെപ്പോലെയും മുന്‍പ്‌ എന്റെ പോസ്റ്റിങ്ങുകളില്‍ അഭിപ്രായം പറഞ്ഞ, ഈവിഷയത്തില്‍ കൂടുതള്‍ എക്സ്‌പീരിയന്‍സുള്ളവരാരെങ്കിലും വഴിതെറ്റി! ഈവഴിയെങ്ങാനും വന്നാല്‍ ഒരുപക്ഷെ നിങ്ങള്‍ക്കും എനിക്കും കൂടുതല്‍ അറിവുകിട്ടിയേക്കും എന്നുള്ള പ്രതീക്ഷയാണ്‌ നിങ്ങള്‍ക്ക്‌ ഇത്തരമൊരു തുറന്ന കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്‌. അതുകൊണ്ട്‌, ആ ഉദ്ദേശശുദ്ധിയെ മാനിച്ചെങ്കിലും, നിങ്ങള്‍ ഈ സാഹസം സദയം ക്ഷമിക്കണം. നിര്‍ത്തുന്നതിനുമുന്‍പ്‌ 'ബൂലോക' വാസികളോട്‌ ഒരു അപേക്ഷയുണ്ട്‌, നിങ്ങളാരെങ്കിലും ഈ കത്ത്‌ കാണാനിടവന്നാല്‍,ഇതില്‍കടന്ന്‌കൂടിയിരിക്കുന്ന,പിശകുകളൊ,അര്‍ഹരായ ആരുടെയെങ്കിലും പേരുകള്‍ ഇതില്‍ പരാമര്‍ശിക്കതിരുന്നിട്ടുണ്ടെങ്കില്‍ അത്‌മന:പൂര്‍വ്വം അല്ലെന്നു കണ്ട്‌ സദയം ക്ഷമിക്കുകയും, നിങ്ങളുടേതായ കൂട്ടിച്ചേര്‍ക്കലുകളും ഇടപെടലുകളും നടത്തുകയും വേണമെന്നപേക്ഷിക്കുന്നു.

അപ്പോള്‍ ചങ്ങാതിമാര്‍ രണ്ടുപേരും മലയാളത്തില്‍ 'ബ്ലോഗാന്‍' റെഡിയല്ലെ? ഇനിയെന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത്‌ 'തന്നത്താന്‍' അങ്ങു കണ്ടുപിടിച്ചൊണ്ടാ മതി! എങ്കിലും എന്നെ വിളിക്കാന്‍ മറക്കേണ്ട കേട്ടോ? തല്‍ക്കാലം നിര്‍ത്തുന്നു,

സസ്നേഹം,
നിങ്ങളുടെ സ്വന്തം,
ഷാനവാസ്‌.

PS: ഉദാഹരണമയി ഞാന്‍, മുകളില്‍ പറഞ്ഞ ഏതാനും ലിങ്കുകള്‍ ഇതാ!
ആയിരക്കണക്കായ ലിങ്കുകളില്‍ എന്റെടുത്ത്‌ നിന്നും പെട്ടന്നു തിരഞ്ഞെടുത്തവയാണ്‌ ഇവ :

'വരമൊഴി'

'വരമൊഴി' ഡൗണ്‍ലോഡ്‌ ചെയ്യാന്‍!

'വരമൊഴി' തെരെഞ്ഞെടുത്ത ബ്ലോഗുകള്‍

നവാഗതരെ ഇതിലെ ഇതിലെ

ബൂലോഗ‌ ക്ലബ്ബ്‌

എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം

തനിമലയാളം ബ്ലോഗുകള്‍-For searching Malayalam Blogs

ചിന്ത.കോം-Malayalam Blog Aggregator

നാടോടിക്കഥകള്‍

കാഞ്ഞിരോടന്‍ കഥകള്‍

മലയാള ചലച്ചിത്ര ഗാനങ്ങളുടെ വരികള്‍

നളപാചകം-അജിത്തിന്‌ താത്‌പര്യംകാണും

വിക്കി പീഡിയ-സ്വതന്ത്ര സര്‍വ്വ വിഞ്ജാനകോശം

മലയാളം ബ്ലോഗുകളേക്കുറിച്ച്‌ കൂടുതലറിയാന്‍

മൂന്നാമിടം- ആഴ്ചപ്പതിപ്പ്‌

Thursday, December 14, 2006

ഗുണ്ടകള്‍ നാടുവാണീടുംകാലം..!

അറിഞ്ഞോ? പുതിയ ഗുണ്ടാ നിയമം വന്നു!!

തിരുവനന്തപുരം: വ്യാജ സി.ഡി. നിര്‍മ്മാണം, വിതരണം എന്നിവ നടത്തുന്നവരെയും പെണ്‍വാണിഭമുള്‍പ്പെടെയുള്ള സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയും വിചാരണ കൂടാതെ ആറുമാസംവരെ തടങ്കലില്‍ വെയ്ക്കാനുള്ള ഗുണ്ടാ ആക്ട്‌ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതുപ്രവര്‍ത്തകരെ ഇതിന്റെ പരിധിയില്‍ നിന്നൊഴിവാക്കും.--- മാതൃഭൂമി

ഈ മേഖലകളില്‍ എക്സ്‌പീരിയന്‍സുള്ളതു കൊണ്ടായിരിക്കാം പൊതുപ്രവര്‍ത്തകരെ (രാഷ്ട്രീയക്കരെഎന്ന്‌വിവക്ഷ) ഇതിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയത്‌!!(കുഞ്ഞാലിക്കുട്ടി,നീലന്‍, ജോസഫ്‌ എന്നിവരായിരിക്കും ജഡ്ജിംഗ്‌ പാനല്‍) അങ്ങനെ യെങ്കില്‍, പോലീസുകാരേയും (മിനിമം യോഗ്യത ഐ.ജി.റാങ്കോ, സ്റ്റുഡിയോനടത്തിയുള്ള പരിചയമോ) കൂടി നിയമത്തിന്റെ പരിധിയില്‍ നിന്നും തീര്‍ച്ച യായും ഒഴിവാക്കേണ്ടതായിരുന്നു.ഏതായാലും നന്നായി, പൊതുപ്രവര്‍ത്തകരെ ഇതിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയത്‌.അല്ലായിരുന്നങ്കില്‍ ഈനാടിന്റെസ്ഥിതിയെന്താകുമായിരുന്നു? എന്തെങ്കിലുമത്യാവശ്യത്തിന്‌ ഒരുഗുണ്ടയുടെ സേവനം ആവശ്യമായിവന്നാല്‍ വലഞ്ഞുപൊയേനെ!. ഇനിയിപ്പോള്‍ ഏതായാലും അതുപേടിക്കേണ്ട. ആവശ്യത്തിനു രാഷ്ട്രീയഗുണ്ടകള്‍ സംസ്ഥാനത്തില്ലാതെവന്നാല്‍, പപ്പുയാദവിനെയോ, സോറനേ പോലെയോ ഉള്ള 'പൊതുപ്രവര്‍ത്തക'ഗുണ്ടകളുടെ സേവനം മറ്റുസംസ്ഥനത്തുനിന്നുമിറക്കുമതി ചെയ്താല്‍ പോരെ? അതുമല്ലെങ്കില്‍ നിലവില്‍ ഗുണ്ട കളായവരെ രാഷ്ട്രീയപാര്‍ട്ടികളിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്താല്‍ പോരെ? നാമനിര്‍ദ്ദേശം ചെയ്യുമ്പോള്‍ കഴിയുമെങ്കില്‍ നേതൃസ്ഥാനത്തേക്കു തന്നെ നാമനിര്‍ദ്ദേശം ചെയ്യുകയും ഏതെങ്കിലും തെരെഞ്ഞെടുപ്പുകളില്‍ നിര്‍ത്തി വിജയിപ്പിച്ചെടുക്കുക കൂടിച്ചെയ്താല്‍ ഭരണരംഗത്തു മുതല്‍ക്കൂട്ടാകുകയും ചെയ്യും. എന്നാല്‍, ഇപ്പൊള്‍ഭരണത്തിലിരിക്കുന്ന ഗുണ്ടകളോ എന്നാണോ? അവരുടെയൊക്കെ കാലം ക്കഴിഞ്ഞാലും നമ്മളെയൊക്കെ ആരെങ്കിലും ഭരിക്കണ്ടേ? ഭരണവര്‍ഗ്ഗം അന്യംനിന്നുപോകാന്‍ പാടുണ്ടൊ? നമ്മളെല്ലാവരും മക്കളെയൊക്കെ പഠിപ്പിച്ച്‌ മറ്റുമേഖലകളിലാക്കിയാല്‍, അവരെയാരുഭരിക്കും? കരുണാകരനെ പ്പോലെസംസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച്‌ ഉത്ഘണ്ടയുള്ളവര്‍ കുറഞ്ഞുവരുന്ന ഈകാലഘട്ടത്തിന്റെ ആവശ്യമാണ്‌ പുതിയ ഗുണ്ടാ നിയമം.ഏതുനിയമത്തിനും പ്രാരംഭത്തില്‍ ചിലപരിമിതികള്‍ കണ്ടേക്കാം, അത്തരത്തില്‍ ഉള്ള ഒന്നാണ്‌ പോലീസുകാരെ വിട്ടുപോയസംഭവം. അടുത്ത ഓര്‍ഡിനന്‍സില്‍ ഇക്കാര്യംപരിഗണിക്കാവുന്നതാണ്‌. അല്ലെങ്കില്‍, ഇത്‌ ബില്ലായി അടുത്തനിയമസഭാ സമ്മേളനത്തില്‍ അവതരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക്‌, ഒരു ഭേതഗതി നിര്‍ദ്ദേശിക്കലാകാം.പ്രതിപക്ഷത്തിനും പുതിയനിയമത്തില്‍ പങ്കില്ലെന്ന്‌വേണ്ട. തെറ്റിധരിക്കരുത്‌, റോഡുവക്കിലും, ട്രെയിനിലും വ്യാജസിഡി വിറ്റ്‌ അരിവാങ്ങുന്ന സാമൂഹ്യദ്രോഹികളായ ഗുണ്ടകളേ നേരിടാന്‍ ഋഷിരാജ്‌സിംഗിന്റെ റൈഡുകള്‍ക്കാകാത്തതുകൊണ്ട്‌ ഇതൃ വേഗത്തില്‍ തന്നെ ഓര്‍ഡിനന്‍സായിട്ടെങ്കിലും നിയമം വരേണ്ടത്‌ വളരെഅത്യാവശ്യമാണ്‌. റെയിഡിനു കടമ്പകളേറെയാണ്‌, ആഭ്യന്തര മന്ത്രിമുതല്‍,ഡി.ജി.പി യെവെരെ മിനിമം 12 മണിക്കൂര്‍ മുന്‍പെങ്കിലും അറിയിച്ചിരിക്കണം.എന്നാല്‍, ഇതാകുമ്പോള്‍ ആപ്രശ്നമില്ല, അതായത്‌ ഒരാളെക്കണ്ടാല്‍ അയാള്‍ഗുണ്ടയാണോ അല്ലയോ എന്നറിയാന്‍ ചിലനിസ്സാര ടെസ്റ്റുകളിലൂടെ വേഗത്തില്‍ സാധിച്ചേക്കും. അതായത്‌ 'പൊതുപ്രവര്‍ത്തകര്‍ക്ക്‌' ചില ഐഡ്ന്റിറ്റികളുണ്ട്‌, ഇല്ലെങ്കില്‍ ഐഡ്ന്റിറ്റികാര്‍ഡ്‌ വിതരണം ചെയ്യാം.ഇതില്ലാതെ ഒരാള്‍ വ്യാജ സിഡിയുമായി കാണപ്പെട്ടാല്‍ സംശയിക്കേണ്ട, അവന്‍ 'ഗുണ്ട'തന്നെ. അതുപോലെ ഈ തിരിച്ചറിയല്‍ സംവിധാനമില്ലാതെ ആരെങ്കിലും, പെണ്‍വാണിഭ വ്യവസായം നടത്തിയാല്‍ അയാളുമൊന്നാന്തരം ഗുണ്ടതന്നെ.ഇങ്ങനെകണ്ടെത്തുന്നന്നവരുടെ ആറുമാസത്തെ ജീവിതച്ചെലവും, പാര്‍പ്പിടവും സൗജന്യമായി,പൂജപ്പുരയിലോ, കണ്ണൂരോ സര്‍ക്കാര്‍ അനുവദിക്കും എന്ന്‌ ഓര്‍ഡിനന്‍സ്‌ വ്യക്തമാക്കുന്നു.ഇനി പോലീസുകാര്‍ക്ക്‌ പ്രത്യേക താല്‍പര്യം തോന്നുന്നവരോട്‌, ഇത്തരത്തിലുള്ള്‌ വ്യാജ സിഡി ഒരെണ്ണം, അവന്റെ ദേഹത്ത്‌, വെച്ചുകെട്ടി മജിസ്റ്റ്രേട്ടിന്റെമുന്നില്‍ കാട്ടിയും മേല്‍പറഞ്ഞ സൗകര്യങ്ങളൊക്കെ അനുവദിപ്പിക്കാവുന്നതാണ്‌.മുന്‍പായിരുന്നെങ്കില്‍ ഇത്തരം സൗകര്യമൊരാള്‍ക്കനുവദിക്കാന്‍ പോലീസ്‌ എത്രയാണ്‌ പണിപ്പെട്ടിരുന്നതെന്ന്‌ അറിയുന്നവര്‍ക്കേ അതിന്റെ പ്രയാസമറിയൂ. അവന്റെ ബയോഡേറ്റ്‌ തപ്പി അവന്‍ ഫയര്‍ എഞ്ജിനിയറിഗോ, എഞ്ജിനിയറിഗ്‌ ഡിപ്ലോമാ ക്കാരനോ ആണൊ എന്നുകണ്ടുപിടിക്കണം,പിന്നെ...പിന്നെ അങ്ങനെപലതും'കണ്ടുപിടിക്കണ'മായിരുന്നു മുന്‍പ്‌ ഇത്തരംസൗകര്യങ്ങള്‍ കുറഞ്ഞദിവസത്തേക്കെങ്കിലും ഒന്നനുവദിക്കാന്‍. ഇപ്പോള്‍ പുതിയ ഓര്‍ഡിനന്‍സ്‌ വന്നാല്‍കാര്യങ്ങള്‍ എത്രയെളുപ്പമായി! ഒരു മൈക്രോ സി.ഡിവെച്ച്‌ ശരിയാക്കാവുന്ന നിസ്സാരകാര്യമല്ലേയുള്ളൂ!ഏതായാലും നിയമം നിയമത്തിന്റെ വഴിക്കുപോകും,ഗുണ്ടകളവരുടെവഴിക്കും!

Tuesday, December 12, 2006

ആരാണു ഏറ്റവും വലിയ കള്ളന്‍?

ആഭ്യന്തരമന്ത്രിയോടുപ്രശ്നം ചര്‍ച്ച്ചെയ്തിരുന്നു എന്നു പറഞ്ഞമുഖ്യ്മന്ത്രിയൊ?മുഖ്യമന്ത്രിയെബെന്ധപ്പെടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല്,അദ്‌ദേഹം ആവ്ശ്യപ്പെട്ടാല്‍പദവിതിരികെനല്‍കുമെന്നുപറഞ്ഞ ആഭ്യന്തരമന്ത്രിയൊ? ഓരുസംസ്ഥാനംഭരിക്കുന്നമുഖ്യമന്ത്രിയുടെ ഉത്തരവ്‌ രണ്ടുദിവസം ഒരുകാരണവുംകൂടാതെവെച്ചുതാമസിപ്പിച്ച്‌ ഡി.ജി.പി യൊ?അതോവാര്‍ത്തകള്‍വല്ലതെ വളച്ചൊടിച്ച്‌ സി.പി.എം നെ-തകര്‍ക്കാന്‍ശ്രമിക്കുന്ന മാധ്യമ'സിന്ദികറ്റോ' അതോ എ.കെ.ജി. സെന്റര്‍ ഈപ്രശ്നത്തില്‍ ഇടപെട്ടട്ടേ ഇല്ല,ഞാന്‍ പത്രം വായിച്ചാണ്‌വിവരങ്ങളരിഞ്ഞതെന്നു പറഞ്ഞ പിണറായിയൊ? ഈപ്രശ്നങ്ങള്‍ സാകൂതം നോക്കി വെള്ള്മിറക്കുന്ന ഉമ്മന്‍ ചാണ്ടിയൊ, 2ദിവസത്തെ സാവകാശം ലഭിച്ചതുകൊണ്ട്‌ സി.ഡി കളെല്ലാം ഒളിപ്പിച്ചല്ലോ, അയ്യേ പറ്റിച്ചേ!എന്ന് കരുതുന്ന തച്ചങ്കരിസാറോ,അതോ ഈനാടകങ്ങളെല്ലാം കണ്ടിട്ടും ഇവന്മാര്‍ക്കെല്ലാമിട്ട്‌ രണ്ട്‌ കൊടുക്കാന്‍ കഴീയാത്ത കഴുതകളാകുന്ന നമ്മളൊ? ആരാണ്‌ കാല്‍ കള്ളന്‍, അരക്കള്ളന്‍, മുക്കാല്‍ കള്ളന്‍, മുഴുക്കള്ളന്‍?വേതാളത്തിന്റെ ചോദ്യം പോലെഉത്തരംപറഞ്ഞില്ലെങ്കില്‍,നിങ്ങളുടെ തലയൊന്നും പൊട്ടിത്തെറിക്കില്ല്ങ്കിലും വെറുതെ ഒരു രസത്തിനെങ്കിലും പറഞ്ഞുകൂടെ? ആരാണു ഏറ്റവും വലിയ കള്ളന്‍? പ്രതികരിക്കുക.

Saturday, December 9, 2006

ഇനിയുംഭരത്ചന്ദ്രന്മാര്‍ ബാക്കി!

കേരളത്തില്‍ ഭരത്ചന്ദ്രന്മാരുടെ വംശം ഇനിയും അന്യംനിന്നിട്ടില്ലെന്നതിന്‌ താന്‍തെളിവാണെന്ന്‌ ഐ.ജി ഋഷിരാജ്‌സിംഗ്‌ ഇതിനുമുന്‍പും പലവട്ടംതെളിയിച്ചിട്ടുണ്ടെങ്കിലും,ആണത്തവും,ചങ്കുറപ്പും,ചെയ്യുന്ന ജോലിയോടുള്ള അത്മാര്‍ത്ഥ്‌തയുംആര്‍ക്കും അടിയറവെക്കാതിരിക്കുന്നവര്‍ കേരളത്തില്‍ കാക്കിയണിയുന്നവരില്‍ ഇനിയുമുണ്ടെന്നും, ഇത്തരം കഴിവുകളുണ്ടെങ്കില്‍ ഡി.ജി.പി പോലും സ്വന്തം തീരുമാനങ്ങള്‍ വെള്ളം തൊടാതെവിഴുങ്ങേണ്ടി വരുമെന്ന്‌ അദ്ദേഹം തെളിയിച്ചു.തിരുവനന്തപുരത്തെ സി.ഡി ഷോപ്പ്‌റൈഡ്ചെയ്തപ്പൊള്‍ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐ.ജി. ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത ടി. തച്ചങ്കരിയുടെ കൊച്ചി തമ്മനത്തുള്ള റിയാന്‍ സ്റ്റുഡിയോയില്‍ പോലീസിലെ ആന്റി പൈറസി സെല്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ക്രൈംബ്രാഞ്ച്‌ ഐ.ജി. ഋഷിരാജ്‌ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയതോടെയാണ്‌ കേരളത്തിലെ ആഭ്യന്തരവകുപ്പില്‍ നടക്കുന്നനെറികെട്ട നാടകങ്ങളിലെ കത്തി വേഷങ്ങള്‍ അണിയറയില്‍നിന്നും അരങ്ങത്തേക്കെടുത്തുചാടിയത്‌.മോഹന്‍ തോമസിന്റെ വേഷത്തിന്‌ തന്നെ വെല്ലാന്‍ വേറെ ആളിനിയുംജനിക്കേണ്ടിയിരിക്കുന്നു എന്ന്‌ കൊടിയേരി സഖാവിന്റെ അഭാവത്തില്‍ പകരം മന്ത്രിസഭയിലെ മറ്റേതോഒരുസഖാവും,ഏതുഭരത്ചന്ദ്രന്‍ വന്നുപിടിമുറുക്കിയാലും,5 മിനിട്ട്‌ സംയത്തിനുള്ളില്‍ കക്ഷിയുടെ തൊപ്പിതെറുപ്പിച്ച്‌ രക്ഷപ്പെടാമെന്ന്‌ടോമിന്‍ തച്ചങ്കരി സാറും,മോഹന്‍ തോമസിന്റെ ആജ്ഞാനുവര്‍ത്തിയുടെ വേഷം രാജന്‍.പി.ദേവിനെക്കാളും നന്നായി തനിക്കുചേരുമെന്ന്‌ ബഹു.ഡി.ജി.പി സാറുംതെളിയിച്ചു കഴിഞ്ഞു.എങ്കിലും അവസാനം അല്‍പനേരത്തേക്കെങ്കിലും തന്റെപൊയ്ക്കോലത്തിനു ചലനംവെപ്പിക്കാന്‍ മുഖ്യമന്ത്രിക്ക്‌ സാധിച്ചതുകൊണ്ട്‌ മാത്രം ഭരത്ചന്ദ്രന്റെ ജീവന്‍ തിരിച്ചുകിട്ടിയെന്നുമാത്രം.പക്ഷെനാടകത്തിന്റെ ക്ലൈമാക്സില്‍കിട്ടിയഇടവേള തച്ചങ്കരി സാര്‍പ്രയോജനപ്പെടുത്തിയിട്ടുണ്ടൊ എന്നറിയാന്‍, കേസ്‌ കോടതിയിലെത്തുന്നതുവരെ കാത്തിരിക്കതെ തരമില്ല.ഏതായാലും കാത്തിരുന്നു കാണുകതന്നെ.പക്ഷെ ഒരുപ്രമുഖ വീഡിയൊ/സിനിമാ നിര്‍മ്മാതാവും,സംസ്ഥാനത്തിന്റെ ബൗദ്‌ധികവും,അല്ലതെയുമുള്ളസ്വത്ത്‌ സംരക്ഷിക്കേണ്ട ഐ.ജി. അടക്കമുള്ള മുള്ളുവേലിതന്നെ വിളവുതിന്നുമ്പോള്‍ ഇക്കാര്യത്തിലുള്ള താര, നിര്‍മ്മാതാക്കളുടെ സംഘടനകള്‍ക്ക്‌ എന്താണ്‌പറയാനുള്ളത്‌ കേള്‍ക്കുകരസാവഹമായിരിക്കും, കാരണം കള്ളാന്മാര്‍ അവരുടെ ഇടയിലും ഉണ്ടെന്നതിന്‌തെളിവ്‌ വേറേവേണ്ടല്ലൊ.