Saturday, June 23, 2007

സുനിത വന്നു, മറിയാമ്മചേടത്തിയുടെ പ്രാര്‍ഥന ഫലിച്ചു!

മുന്നറിയിപ്പ്‌: നാളെരാവിലെ മനോരമയില്‍ നിങ്ങള്‍ ഇതുവായിച്ചേക്കാം, പക്ഷേ കോപ്പി റൈറ്റ് ഞാന്‍ അവകാശപ്പെടുന്നില്ല!

കാലിഫോര്‍ണിയ: കഴിഞ്ഞ ഡിസംബര്‍ പത്തിന്‌ നാസയുടെ ബഹിരാകാശ ദൌത്യവുമായി പുറപ്പെട്ട അറ്റ്ലാന്റിസ് ഇന്ഡ്യന്‍ വംശജയായ സുനിതാ വില്യംസ്‌ടക്കം ഏഴ് ശാസ്ത്രജ്ഞരുമായി യാത്രതിരിച്ചതുമുതല്‍ പ്രാര്‍ഥനാ നിര്ഭരമായ മനസ്സുമായി കഴിഞ്ഞിരുന്ന ആയിരക്കണക്കിനാളുകക്കണക്കിനാളുകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു വീര്‍പ്പുമുട്ടലിന്റെ വേദനയില്‍ കഴിയുകയായിരുന്നു മറിയാമ്മ ചേടത്തി.

സുനിതാവില്യംസിന്റെ അമ്മാവന്‍ വിത്തല്‍ പട്ടേലിന്റെ അപ്പച്ചിയുടെ ആങ്ങളയുടെ മൂത്ത സഹോദരിയുടെ ഇളയ നാത്തൂന്‍റ്റെ അനിയത്തിയുടെ അമ്മായിയമ്മയാണ്‌ പാലാ, ആനക്കാട്ടില്‍ കുടുംബാംഗവും പ്രസിദ്ധ അബ്കാരി ഈപ്പച്ചന്റെ സഹോദരിയും ചാക്കോച്ചിയുടെ അപ്പച്ചിയുമായ മറിയാമ്മചേടത്തി.
ചെറുപ്പം മുതലേ സുനിതയ്ക്ക് ബാലരമയിലൂടെ തുടങ്ങിയ 'മനോരമ' യുമായുള്ള ബന്ധം ഇന്നും തുടരുന്നതായി മറിയാമ്മചേടത്തി മനോരമയോട് പറഞ്ഞു. അമേരിക്കയില്‍ മാസാമാസം മുടങ്ങാതെ ഇന്നും മനോരമ വീക്‌ലിയും, കളിക്കുടുക്കയും ബാലരമയുമെല്ലാം മുടങ്ങാതെ താന്‍ എത്തിച്ചുകൊടുക്കുന്ന കാര്യം മറിയാമ്മചേടത്തി തെല്ലൊരു നാണത്തോടെയാണ്‍ വിവരിച്ചത്.


കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ് എയര്‍ സ്പേസില്‍ ഇന്‍ഡ്യന്‍ സമയം ശനിയാഴ്ച രാവിലെ ഒന്ന് പത്തൊന്‍പതിനാണ്‌ ആറുമാസത്തിലധികം നീണ്ട വിജയകരമായ ബഹിരാകാശദൌത്യത്ത്യത്തിനുശേഷം സുനിതെത്തിയത്. "വന്നയുടനെ സുനി വിളിച്ചിരുന്നു,കളിക്കുടുക്ക കഴിഞ്ഞ ആറുമാസത്തെഎല്ലാലക്കവും ഉടനേവേനമെന്ന് ആവശ്യപ്പെടുകയായിരുന്നു" ചേടത്തി പറഞ്ഞു. ഉടനേയെത്തിക്കാമെന്ന് ഞാന്‍ ഉറപ്പു പറഞ്ഞതിനുശേഷമാണ്‍ സുനി അറ്റ്ലാന്റിസില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കിയത്‌. എന്നാല്‍ ബഹിരാകാശ കവചം മാറുവാനും , സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കാനും വേണ്ടിയുമാണ്‌ ശഖസ്ത്രജ്ഞര്‍ അരമണിക്കൂര്‍ താമസിച്ച്‌ പുറത്തിറങ്ങിയതെന്നുമായിരുന്നു നാസയുടെ ഭാഷ്യം.
ഏറ്റവും അധികകാലം ബഹിരാകാശത്തുകഴിഞ്ഞ വനിതയെന്ന ലോകറിക്കാര്‍ഡോടെയാണ്‌ സുനിതാവില്യംസ് ഭൂമിയിലെത്തിയത്. ബഹിരാകാശത്ത്‌ കളിക്കുടുക്ക കിട്ടാനില്ലന്നതൊഴിച്ചാല്‍ ബഹിരാകാശം ഒരുനല്ല അനുഭവമാണെന്നാണ്‌ സുനിതയുടെ ആദ്യപ്രതികരണം.

27 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഏറ്റവും അധികകാലം ബഹിരാകാശത്തുകഴിഞ്ഞ വനിതയെന്ന ലോകറിക്കാര്‍ഡോടെയാണ്‌ സുനിതാവില്യംസ് ഭൂമിയിലെത്തിയത്. ബഹിരാകാശത്ത്‌ കളിക്കുടുക്ക കിട്ടാനില്ലന്നതൊഴിച്ചാല്‍ ബഹിരാകാശം ഒരുനല്ല അനുഭവമാണെന്നാണ്‌ സുനിതയുടെ ആദ്യപ്രതികരണം.

മൂര്‍ത്തി said...

:)

വക്കാരിമഷ്‌ടാ said...

ഹ...ഹ... ഷാനവാസേ, അതു കലക്കി.

അപ്പോള്‍ കളിക്കുടുക്ക വായിക്കുന്ന രണ്ടാമത്തെ അമേരിക്കനാണല്ലേ സുനിത. ഒന്നാമന്‍ ഇവിടെ. :)

ഇറാഖ്-കുവൈറ്റ് യുദ്ധസമയത്ത് സദ്ദാം ഹുസൈന്റെ മൂന്ന് അപരരില്‍ ഒരാളായ തിരുവല്ലാക്കാരന്‍ ഭൂഗര്‍ഭത്തിലെ മുപ്പത്തിമൂന്നാം നിലയില്‍ ഇരിക്കുന്നതിന്റെ സ്കെച്ച് വരെ മനോരമ ഇട്ടായിരുന്നോ എന്നൊരു സംശയം. ലോകത്ത് ആര്‍ക്കും ഒരു മലയാളിബന്ധം കണ്ടുപിടിക്കാന്‍ മനോരമയ്ക്ക് പ്രത്യേകം ഒരു ഗവേഷണ വിഭാഗം തന്നെയുണ്ടോ എന്ന് സംശയം.

കുതിരവട്ടന്‍ | kuthiravattan said...

:-)

കുഞ്ഞാപ്പു കടലുണ്ടി said...

ആരാ ഈ സുനിത? നാസയുടെ മോളാ... ഓതോ ഓളുടെ ബീടരാ നാസ?

ഉത്സവം : Ulsavam said...

ഹഹ ഇതലക്കി..:-)

വിചാരം said...

ഇതുഷാറായിട്ടുണ്ട്രാ..
ലേബല്‍ .. ആക്ഷേപഹാസ്യം എന്നാക്കാമല്ലോ .. അല്ലേ?

saptavarnangal said...

ഇതിഷ്ടപ്പെട്ടു!
മനോരമ ഇത്തവണ ഗുജറാത്ത് ബന്ധങ്ങള്‍ കൊണ്ട് തൃപ്തിപ്പെട്ടെന്ന് തോന്നുന്നു!

saptavarnangal said...

ഒരു ആഫ്
വക്കാരി,
ആര്യനാട് ശിവശങ്കരന്‍ കളിക്കുടുക്ക വാങ്ങാന്‍ പോയ ലിങ്കിന് നന്ദി!

qw_er_ty

G.manu said...

galakki

വേണു venu said...

ഹാഹാ..അതു രസിച്ചു.:)

കുടുംബംകലക്കി said...

രസിച്ചു; വിശിഷ്യാ ആ തലക്കെട്ട്.

സു | Su said...

ഷാനവാസ് :) ഉഷാറായിട്ടുണ്ടേ ഇത്. മനോരമയ്ക്ക്, മലയാളി ബന്ധങ്ങള്‍ കണ്ടുപിടിച്ച് പറയാന്‍ വല്യ മിടുക്കാ. എന്നിട്ട്, അതിന് മനോരമയ്ക്കും ഒരു ക്രെഡിറ്റ് കൊടുക്കും.

mumsy-മുംസി said...

അസ്സലായി ഷാനവാസ് ബായി, അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല സറ്റയര്‍

വല്യമ്മായി said...

:)

ഷാനവാസ്‌ ഇലിപ്പക്കുളം said...

മൂര്‍ത്തി, കുതിരവട്ടന്‍, മനു, ഉത്സവം, വേണു, കുടുംബംകലക്കി, വല്യമ്മായി നിങ്ങളെല്ലാവരും ഇതുവഴിവന്നതിനും രസിച്ചുവെന്നറിയുന്നതിലുമുള്ളസന്തോഷം പങ്കിടുന്നു. ഇനിയും വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ വരാന്‍ ക്ഷണിക്കുന്നു.

വക്കാരി മാഷേ, സപ്തവര്‍ണ്ണങ്ങള്‍ പറഞ്ഞതുപോലെ 'ആര്യനാട് ശിവശങ്കരന്‍ കളിക്കുടുക്ക വാങ്ങാന്‍ പോയ ലിങ്കിന് നന്ദി!' ബാന്ഡ് വിഡ്‌ത് കുറവായതിനാല്‍ ഓഫീസില്‍ പോയി വേണം അതുനല്ലതുപോലെയൊന്നുകൂടി ആസ്വദിക്കാന്‍! ശിവശങ്കരനാണ്‌ ആദ്യമായി കളിക്കുടുക്ക വായിച്ച അമേരിക്കന്‍ എന്നറിഞ്ഞതില്‍ സന്തോഷം. വന്നതിലും അഭിപ്രായം പറഞ്ഞതിലുമുള്ള സന്തോഷം അറിയിക്കുന്നു.

സുവേച്ചി, സന്ദര്‍ശിച്ചതിനും  കമന്റിനും നന്ദി. ഇത്തവണ അവര്‍ ഒഴിവാക്കിയതോ അതോ പ്രതിഭാപാട്ടീലിനെ രാഷ്ട്രപതിയാക്കുന്ന തിരക്കില്‍ സമയംകിട്ടാതെ പോയതോ?

മുംസി, ഏയ് അത്രക്കൊന്നുമില്ല ബായീ, വന്നതിനും, നല്ലവാക്കു പറഞ്ഞതിനും നന്ദി.

സപ്തവര്‍ണ്ണങ്ങള്‍, 'മനോരമ ഇത്തവണ ഗുജറാത്ത് ബന്ധങ്ങള്‍ കൊണ്ട് തൃപ്തിപ്പെട്ടെന്ന് തോന്നുന്നു!'- ആശ്വാസകരം. ഇതുവഴി വന്നതിലും ഇഷ്ടപ്പെട്ടുവെന്നറിയിച്ചതിലും സന്തോഷം മാഷേ.

വിചാരം, നന്ദി മാഷേ ഇതുവഴി വന്നതിനും നന്നായിട്ടുന്ടെന്ന അഭിപ്രായത്തിനും . പിന്നെ ലേബല്‍ എന്തുവേണമെങ്കിലുമാകാം, പക്ഷേ ഒരുലേബലിലും പെടരുതെന്നാണ്‌ ആഗ്രഹം!

കുഞ്ഞാപ്പു, വന്നതില്‍ സന്തോഷം. വകേലൊരു അനന്തിരവളായിട്ടുവരുമെന്നാണ്‌ തോന്നുന്നത്, കൃത്യം അറിയില്ല.

പോക്കിരി വാസു said...

:-)

വക്കാരിമഷ്‌ടാ said...

സപ്താ, ഷാനവാസേ, പണ്ട് നിക്കോ മറ്റോ ഇട്ട ഒരു പോസ്റ്റില്‍ നിന്നോ മറ്റോ ആണ് ഞാനും ശിവശങ്കരന്‍ കളിക്കുടുക്ക ഫാനാണെന്നറിഞ്ഞത്. അതുകൊണ്ട് എന്റെ നന്ദി എന്നെ അറിയിച്ച ആ നല്‍ മനുഷ്യന് :)

ഷാനവാസേ, എന്തായാലും കേള്‍ക്കുകയല്ലേ, ഇന്നാ കാപ്പിയണ്ണന്റെ ഒരു മലയാള അഭിമൂക്കും കൂടി കേട്ടോ. ഇവിടേമുണ്ട് കളിക്കുടുക്ക :)

ഷാനവാസ്‌ ഇലിപ്പക്കുളം said...

പോക്കിരി വാസൂ :)) സന്തോഷം!

വക്കാരി മാഷേ , നിക്കോയ്കും എന്റെ വക നന്ദി കൂടി കൊടുത്തേക്കണേ!

അഞ്ചല്‍കാരന്‍ said...

Good.

ഷാനവാസ്‌ ഇലിപ്പക്കുളം said...
This comment has been removed by the author.
ഷാനവാസ്‌ ഇലിപ്പക്കുളം said...

അഞ്ചല്‍കാരാ, നന്ദി.

വിന്‍സ് said...

ഹഹഹ... കലക്കി മാഷേ. കളി കുടുക്ക കിട്ടാതെ എത്ര ആളുകളാണു വിഷമിക്കുന്നത്. ഏതായാലും മറിയാമ്മ ചേച്ചിയുടെ ബന്ധം കലക്കി.

ഷാനവാസ്‌ ഇലിപ്പക്കുളം said...

വിന്‍സ്,വന്നതിലും അഭിപ്രായം പറഞ്ഞതിലുമുള്ള സന്തോഷം അറിയിക്കുന്നു.

Anonymous said...

Good Humer

ആപ്പിള്‍കുട്ടന്‍ said...

ഷാനവാസ്, താങ്കളുടെ ബ്ലോഗ് ഇന്നാണ് ആദ്യമായി വായിച്ചത്. ഈ പോസ്റ്റ് മാത്രമല്ല, എല്ലാ പഴയ പോസ്റ്റുകളും വായിച്ചു. ഗൌരവമേറിയതും ഹാസ്യം നിറഞ്ഞതുമായ പല വിഷയങ്ങളേയും കുറിച്ച് താങ്കള്‍ എഴുതിയതൊക്കെ വായിച്ചു, ഒക്കെ ഇഷ്ടപ്പെട്ടു.
ബഹിരാകാശത്തായിരുന്ന ആറുമസക്കാലത്തെ കളിക്കുടുക്ക ഉടനേയെത്തിക്കാമെന്ന ഉറപ്പ് കിട്ടിയതിനുശേഷമാണ് സുനി അറ്റ്ലാന്റിസില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കിയത് എന്നത് ഉഗ്രനായി. മനോരമയും അനുബന്ധ പ്രസിദ്ധീകരണങ്ങളും വായിക്കുന്നവര്‍ മാത്രമേ ഉന്നതങ്ങളിലെത്തിയിട്ടുള്ളൂ എന്ന് പല വ്യക്തികളെയും കുറിച്ചുള്ള മനോരമ റിപ്പോര്‍ട്ടുകള്‍ തോന്നിക്കാറുണ്ട്.

ഷാനവാസ്‌ ഇലിപ്പക്കുളം said...

പ്രിയ സുഹൃത്തെ ആപ്പിള്‍കുട്ടാ, സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെട്ത്തിയതിനും അളവറ്റ നന്ദി.ഞാനെഴുതുന്നതൊക്കെയും ഉന്നത സാഹിത്യ സൃഷ്ടികളൊന്ന്നുമല്ലങ്കിലും ചിലതൊക്കെ കാണുമ്പോള്‍ ചിലപ്പോള്‍ വല്ലാതെ ചൊറിഞ്ഞുവരും, അങ്ങനെ തോന്നുമ്പോള്‍ ഇങ്ങനെ എഴുതുക ഒരു നല്ല പരിഹാരമാണെന്ന് അനുഭവത്തിലൂടെ തോന്നി! ആരോടും വിദ്വേഷമോ, പകയോ, ഒന്നും മനസ്സില്‍ സൂക്ഷിക്കാതെ കാണുന്ന കാര്യങ്ങളില്‍ എന്റെ വീക്ഷണത്തിലെ ശരിയും തെറ്റും തുറന്ന് പറ്യുകയും അതില്‍ മറ്റുള്ളവരുടെ അഭിപ്രായത്തിന്(എന്റേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമാകാമിത്) ചെവികൊടുക്കുകയും, മറ്റുള്ളവരോട് സംവദിക്കുകയും യോജിക്കാന്‍ പറ്റുന്നവയില്‍ യോജിക്കുകയും, വിയോജിപ്പുള്ളവയോട് സ്നേഹപൂര്‍വ്വം വിയോജിക്കുകയുമാണ്‌ ഞാന്‍ ചെയ്യാറ്.ഞാന്‍ എഴുതിയതൊക്കെ താങ്കള്‍ക്കിഷ്ടപ്പെട്ടന്നറിയുന്നതില്‍  അത്യധികമായ സന്തോഷം തോന്നുന്നു. ഒരുപക്ഷേ നമ്മുടെ രണ്ടുപേരുടേയും വീക്ഷണകോണിന്റെ സമാനതകളാകാം താങ്കളെ ഇതിഷ്ടപ്പെടാനിടയാക്കിയതെന്ന് കരുതുന്നു. ഒരിക്കല്‍ കൂടി നന്ദി അറിയിച്ചുകൊണ്ട് ഒരുഅപേക്ഷകൂടി, ഭാവിയിലും ഞാന്‍ എന്തെങ്കിലുമെഴുതിയാല്‍ അത്‌ താങ്കള്‍ക്കിഷ്ടപ്പെട്ടില്ലെങ്കിലും, ഞാന്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളിലുള്ള താങ്കളുടെ വിയോജിപ്പായാലും ധൈര്യപൂര്‍വ്വം എഴുതുക. മറ്റുള്ളവരുടെ സത്യസന്ധമായ അഭിപ്രായങ്ങളെ ഞാന്‍ എന്നും വിലമതിക്കുന്നു. പിന്നെ താങ്കള്‍ പറഞ്ഞതുപോലെ മനോരമയുടെ കാര്യം: മലയാളികളുടെ അഭിപ്രായരൂപീകരണത്തിന്റെയും പ്രതികരണങ്ങളുടേയും മൊത്തവിതരണം തങ്ങളുടെ കുത്തകയാണെന്നും, താങ്കള്‍ക്ക് തോന്നിയതുപോലെ മനോരമയോ, മനോരമയുടെ പ്രസിദ്ധീകരണങ്ങളോ വായിച്ചില്ലെങ്കില്‍ എന്തോ ഒരുകുറവ് പോലെയാണെന്നും ഒരു ധ്വനിയുള്ളതായി എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. അതുപോലെ തന്നെ പ്രശസ്തരുടെ മലയാളി ബന്ധം ചികയുവാനും, പറ്റുമെങ്കില്‍ അവരെ ഏതെങ്കിലും വിധത്തില്‍ മനോരമയുമായി ബന്ധപ്പെടുത്താനും പലപ്പോഴും പരിഹാസ്യമായ വിധത്തില്‍ ശ്രമിച്ചു കണ്ടിട്ടുണ്ട്. അതുകൊണ്ടാണ്‌ ചിലപ്പോള്‍ ഇതിനും അത്തരത്തില്‍ ഒരു ശ്രമം നടത്തിയാല്‍ എങ്ങനെയിരിക്കുമെന്നാലോചിച്ചു. പക്ഷേ എന്തുകൊണ്ടോ ഇത്തവണ അവരതിനു ശ്രമിച്ചില്ല!. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുടര്‍ന്നും എഴുതുക.