tag:blogger.com,1999:blog-5929801624841574956.post3450479596067390996..comments2023-09-17T18:31:01.894+05:30Comments on കേരളം ഓണ്‍ലൈന്‍: ബാബാകല്യാണിയും ചില ആകുലചിന്തകളും!ഷാനവാസ് ഇലിപ്പക്കുളംhttp://www.blogger.com/profile/11617239743089485396noreply@blogger.comBlogger22125tag:blogger.com,1999:blog-5929801624841574956.post-48152149152376796952007-05-06T18:59:00.000+05:302007-05-06T18:59:00.000+05:30This comment has been removed by the author.Shanavazhttps://www.blogger.com/profile/02963156666565739832noreply@blogger.comtag:blogger.com,1999:blog-5929801624841574956.post-85008558073551683452007-02-21T02:27:00.000+05:302007-02-21T02:27:00.000+05:30പ്രിയപ്പെട്ട ഇര്‍ഷാദ്, പ്രിയ കട്ടാളാ! മറുപടിയെഴുതാ...പ്രിയപ്പെട്ട ഇര്‍ഷാദ്, പ്രിയ കട്ടാളാ! മറുപടിയെഴുതാന്‍ താമസിച്ചതില്‍ ക്ഷമിക്കുക, അല്പം ചില തിരക്കുകളിലായിപ്പോയി. നിങ്ങള്‍ക്ക് രണ്ട്പേര്‍ക്കും അതിരുകളില്ലാത്ത നന്ദി!ഞാന്‍ പറയാന്‍ ബക്കിവെച്ചതൊക്കെയും ഇവിടെ കമന്റായി പോസ്റ്റുചെയ്തതിനെ എത്ര അഭിനന്ദിച്ചാലു മതിയാകില്ല. പിന്നെ ഇര്‍ഷാദ് പറഞ്ഞ അഭിപ്രായത്തിനോട് പൂര്‍ണമായും യോജിക്കുന്നു(വര്‍ഗീയത വളര്‍ത്തുന്നതില്‍ കച്ചവടക്കണ്ണുമാത്രമുള്ള മാധ്യമങ്ങള്‍ക്കുള്ള പങ്ക്!. കാട്ടാളാ, താങ്കള്പറണ്ജതെല്ലാം അക്ഷരം പ്രതി ശരിയാണ്. കമന്റ് പോസ്റ്റുചെയ്തതിനും സന്ദര്‍ശിച്ചതിനും നന്ദി.ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-5929801624841574956.post-82545924422294655002007-02-14T00:13:00.000+05:302007-02-14T00:13:00.000+05:30ഇര്‍ഷാദ്, താങ്കള്‍ പറഞ്ഞകാര്യങ്ങള്‍ വളരെയധികം ശരി...ഇര്‍ഷാദ്, താങ്കള്‍ പറഞ്ഞകാര്യങ്ങള്‍ വളരെയധികം ശരിയാണ്.നേരുത്തേ മതത്തിനെ ദുരുപയോഗം ചെയ്ത വില്ലന്മാരായിരുന്നെങ്കില്‍ ഇന്നത് മതം ദുരുപയോഗം ചെയ്യുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കരാണ് വില്ലന്മാര് എന ധ്വനിയാണ് സിനിമ നല്കുന്ന സന്ദേശം. ഇത് മധ്യവര്‍ത്തി സമൂഹത്തിന്റെ ഇടയില്‍ ഓരോ മുസ്ലിമിനേയും അത്രയ്കങ്ങ് വിശ്വസിക്കേണ്ട എന്ന അപകടമായ സന്ദേശമാണ് നല്‍കുന്നത്. താങ്കള്‍ പറഞ്ഞതുപോലെ തിരുവനന്തപുരത്ത് ലെറ്റര്‍ബോംബിന്റെ പേരില്‍ റംസാന് നോമ്പിന്റെ ഇടയില്‍ കേവല സംശയത്തിന്റെ പുറത്ത് അറസ്റ്റിലാകുകയും,15 ദിവസത്തോളം റിമാന്റില്‍ പീഢനം അനുഭവിക്കുകയും ചെയ്യേണ്ടി വന്ന മുഹ്സിനും,പിതാവും സഹോദരനും തീവ്രവാദികളെന്ന ലേബല്‍ ചാര്‍ത്തികൊടുക്കാന്‍ മത്സരിച്ച് അച്ചുനിരത്തിയ മുഖ്യധാരാ പത്രങ്ങള്‍ അയാള്‍ നിരപരാധിയാണെന്നും താങ്കള്‍ പറഞ്ഞതുപോലെ മറ്റൊരു 'മാനസിക രോഗി' യാണ് ഇതിന് പിന്നിലെന്നും അറിഞ്ഞപ്പോള്‍, ലെറ്റര്‍ ബോംബിന് പിന്നില്‍ ഫയറെഞ്ചിനിയറിംഗ് വിദ്യാര്‍ഥിയുടെ കരങ്ങളിലെ കറകണ്ടുപിടിക്കന് ഇറങ്ങിത്തിരിച്ച ഈ മാധ്യമപ്പട എന്തേ അവനും കുടുംബവും നിരപരാധിയെന്നുകണ്ടപ്പോള് ആ വാര്‍ത്തമാത്രം അര്‍ഹിക്കുന്ന് പ്രാധാന്യമില്ലാതെ തമസ്കരിച്ചുകളഞ്ഞൂ? അവരെല്ലാം കൂടിച്ചേര്‍ന്ന് ഇത്രയൊക്കെ മുറിവേല്പിച്ചപ്പോള് നിരപരാധിയെന്ന് തെളിഞ്ഞ മുഹ്സിനെ, "അങ്ങനെയങ്ങ് ഒഴിവാക്കാന്‍ കഴിയില്ല സംശയം ഇനിയും തീര്‍ന്നിട്ടില്ല"എന്ന് പ്രതികരിച്ച് പോലീസിലെ ഒരുവിഭാഗം ഉദ്ദ്യോഗസ്ഥര്‍ തലസ്ഥാനത്തുണ്ടായിരുന്നു എന്നത് നാം വാര്‍ത്തകളിലൂടെ അറിഞ്ഞ കഥയാണ്. ഇനി അവനേപ്പോലെയുള്ളവന് തീവ്രവാദിയായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ! ഞാന്‍ കണ്ടകഴിഞ്ഞ ഒക്റ്റോബര്‍26ആം തിയതിയിലെ കേരളാ കൗമുദി പത്രത്തിന്റെ തലക്കെട്ട് ഇന്നും മായാതെ ഒരു ഞെട്ടലുണര്ത്തിക്കൊണ്ട് മനസ്സിലുണ്ട് " ഭീകരതയുടെ നിഴലില്‍" ആര്? കേരളമോ അതോ ഇന്ഡ്യമൊത്തത്തിലോ അതോ ബാംഗ്ലൂരോ? ചുവന്ന തലക്കെട്ടില്‍വന്ന ഭീകരതയെ ജനമനസ്സുകളില്‍ മതവത്കരിക്കനുള്ള തീവശ്രമത്തിനുള്ളില് മൈസൂറില്‍ അറസ്റ്റിലായ പാക് തീവ്രവാദിയുമായി ഐ.ബി.എമ്മില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയും'പര്‍ദ്ദ' ധരിക്കുന്നവളുമായ ഒരു മുസ്ലിം യുവതിയുമായുള്ള ബന്ധവും, ഐ.ബി.എമ്മില്‍ എന്തോതീവ്രവാദിയാക്രമണം നടത്താന്‍ ജീവിതലക്ഷ്യമാക്കി തീവ്രശ്രമം നടത്തിയതിന്റെ ഫലമായി തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജില്‍നിന്നും ക്യാമ്പസ് സെലക്ഷന് വഴി ഐ.ബി.എമ്മില്‍ കയറിപ്പറ്റുകയും ചെയ്തുവെന്നും, ഈ യുവതി പലപ്രാവശ്യം മൈസൂറില്‍ വെച്ച് ഈ തീവ്രവാദിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും, ഇതിന്റെ അനന്തരഫലം മനസ്സിലാക്കാന്‍ വേണ്ടി ഉടന്‍ തന്നെ ഐ.ബി.എം ഇന്റേര്‍ണല്‍ ഓഡിറ്റിംഗിന് ഉത്തരവിട്ടുവെന്നും യാതൊരുതെളിവുകളുമില്ലാതെ കേവലം ഭാവനയില്‍ വിരിഞ്ഞകാര്യങ്ങല് യാതൊരു ഷിതീകരണവും ഉത്തരവാദപ്പെട്ട സ്ഥാപനത്തില്‍നിന്നും ലഭിക്കാതെ തന്നെ , മറ്റൊരുപത്രത്തിലും വാര്ത്തയാകുന്നതിനുമ്ന്പേ എന്തെങ്കിലും ഒരുസ്കൂപ്പിനു വേണ്ടി മാത്രം ചമച്ചുവിട്ടപ്പോള് ബാഗ്ലൂരില്‍ ജോലി ചെയ്യുന്ന എന്നെ നാട്ടിലെ സുഹൃത്ത് നേരിട്ടുവിളിച്ച് അന്വേഷിച്ചു 'ഡാ ഇതില്‍ വല്ല സത്യവും ഉണ്ടോ?' ഞാന്‍ എന്തുപറയണമെന്നറിയാതെ ആദ്യമൊന്നമ്പരന്നു. ബാംഗ്ലൂരിലെ മുഖ്യ മാധ്യമങ്ങളിലൊന്നും വരാതിരുന്ന ഇത്രയും കോളിളക്കമുണ്ടാക്കാവുന്ന ഒരു വാര്‍ത്ത കേരളാ കൗമുദിക്കുമാത്രം എവിടെനിന്നും ലഭിച്ചു? എനിക്കറിയില്ല. അതിനുശേഷം ഈ പറഞ്ഞ പര്‍ദ്ദാക്കാരി തിരുവനന്ഹപുരം തീവ്രവാദിനിക്കെന്തുസംഭവിച്ചു? അങ്ങനെയൊരു കഥാപാത്രം ഉള്ളതുതന്നെയോ? ഒന്നും ആര്‍ക്കും അറിഞ്ഞുകൂടാ! കൗമുദി ഒട്ടന്വേഷിച്ചുമില്ല! ഐ.ബി.എമ്മിലെ ഓഡിറ്റിംഗ് എന്തിനുവേണ്ടിയായിരുന്നു? എന്തായിരുന്നു അതിന്റെ ഫലം? അതും ഈപറഞ്ഞ കെട്ടുകഥയുമായി വല്ലബന്ധവുമുണ്ടായിരുന്നോ? ഇതൊക്കെ പുറത്തറിയിക്കേണ്ട ഒരു ബാധ്യതകൂടി കൗമുദിക്കുണ്ടായിരുന്നു. പക്ഷേ അതൊന്നുമല്ലല്ലോ വാര്‍ത്ത ചമച്ചപ്പോള്‍ ഉദ്ധേശിച്ചിരുന്നത് അല്ലേ? ഏതായാലും ഈ വിവരത്തിന്റെ നിജസ്ഥിതിയറിയാന്‍ ഐ.ബി.എമ്മില്‍ ജോലിചെയ്യുന്ന ഒരു സുഹൃത്തിനോട് (അദ്ദേഹം അവിടെ ഒരുസെര്വര് സപ്പോര്‍ട്ട് ടീമിന്റെ മാനേജറാണ്)അന്വേഷിച്ചപ്പോള്‍ അദ്ദേഹം എന്നോടു ചോദിച്ചത് ഈ കഥയൊക്കെയാരുപറഞ്ഞു എന്നാണ്. സെക്യൂരിറ്റി ഓഡിറ്റിംഗ് എന്നു വെച്ചാല്‍ തീവറവാദി യാക്രമണം ചെറുക്കുന്നതിനുള്ള സെക്യൂരിറ്റി യെന്ന് തെറ്റിധ്ധരിച്ച നമ്മുടെ കൗമുദി ലേഖകന്‍ യതാര്‍ഥ്യം എന്താണെന്നരിയാന് ഒന്നു മിനക്കെട്ടിരുന്നെങ്കില്‍! ഈ പറഞ്ഞ സെക്യൂരിറ്റി ഓഡിറ്റിംഗ് ഐ.ബി.എം സപ്പോര്‍ട്ട് ചെയ്യുന്ന 'സെര്‍വറുകളുടെ'യും നെറ്റ്വര്ക്കിംഗ് സംവിധാനങ്ങളുടേയും ഐ.ബി.എം സ്റ്റാന്‍ഡേര്‍ഡ് ആയ GSD331 സെക്യൂരിറ്റി നിര്‍ദ്ദേശങ്ങാള്‍ പാലിക്കുണ്ടോ എന്നറിയാനുള്ള തായിരുന്നു എന്ന് കൗമുദി വായിച്ചവരുണ്ടോ അറിയുന്നു?അവിടേയും ആ ഒരു വാര്‍ത്ത കൊണ്ട് എന്തു നേടി? എന്റെ ആത്മാര്ഥസുഹൃത്തുപോലും എന്നെ വിളിച്ച് അന്വേഷിക്കണമെങ്കില്‍ ആവാര്‍ത്തയുടെ ഇമ്പാക്റ്റ് എത്രമാത്രമാണ്? താങ്കള്‍ പറഞ്ഞതുപോലെ വളരെയൊന്നും ആള്ക്കാര് പറയാണ് മടിക്കുന്ന ഈ വിഷയം ഏടുത്ത് ഒരു പോസ്റ്റാക്കിയതു തന്നെ എത്രമാത്രം ഞാന്‍ അസ്വസ്ഥനായി എന്നതിനുള്ളതെളിവാണ്. കേരളത്തിലെ മധ്യ വര്ഗ്ഗ്ഗ്ഗ ഹിന്ദു സമുദായങ്ങളുടെ ഇടയില്‍ മുസ്ലിങ്ങളെ ക്കുറിച്ച് ഇല്ലാത്ത സംശയത്തിന്റെ വിത്തുകള്‍ പാകി അതിനെ വെള്ളവും വളവും നല്കി വളര്‍ത്തിയാല്‍ മാത്രമേ ഇവിടെ തങ്ങള്‍ക്ക് നിലനില്പുള്ളൂ വെന്ന് ഗുജറാത്തില്‍ പരീക്ഷിക്കപ്പെട്ട സിദ്ധാന്തംകേരളത്തിന്റെ മണ്ണിലും പ്രാവര്‍ത്തികമാക്കാന്‍ ആരൊക്കെയോ കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ? അതിന് പൊലീസ്, ഭരണമേലാളമ്മാരുടെ ഇടയില്‍ സ്വീകാര്യമായിത്തുട്ങ്ങിയോ? കേരളത്തിലേക്കാളും സാമ്പത്തിക, സാമൂഹിക ഉയര്‍ച്ചനേടിയ സമൂഹമായിരുന്നു ഗുജറാത്തിലെ മുസ്ലിംകളുടേത്. വ്യവസായികളുടേയും, സാമ്പത്തികഭദ്രത നേടിക്കഴിഞ്ഞിരുന്ന വ്യാപാരികളുടേയും മുന്‍നിരയില്‍ തന്നെ യായിരുന്നു അവിടുത്തെ മുസ്ലിംകള്. അവിടുത്തെ സമാനമേഘലകളില് തൊഴില്‍ മാത്സര്യം അനുഭവിച്ചിരുന്ന ഭൂരിപക്ഷ മാര്‍വാഡി സമുദായത്തിനെ ഗുജറാത്ത് കലാപങ്ങളില്‍ എങ്ങനെഉപയോഗപ്പെടുത്താം എന്നതുതന്നെ വളരേക്കലത്തെ പഠനങ്ങളുടേയും ഇതേപോലെയുള്ള സംശയ്ത്തിന്റെ വിത്തുകള്‍ അവരുടെ ഉള്ളില്‍ നിരന്തരശ്രമത്തിന്റെ ഭാഗമായി ( മുസ്ലിംകളാണ് നിങ്ങളുടെ ബിസിനസുകളിലെ മുഖ്യ എതിരാളികളെന്നുള്ള നിശബ്ദ പ്രചരണവും അവര്‍ നാളെ നിങ്ങള്‍ക്ക് ഭീഷണിയാണെന്ന പ്രചാരണവും)പാകിയതിന്റെ വിളവെടുപ്പണ് അവിടെ നാം കണ്ടതെന്ന് ഗുജറാത്ത് കലാപത്തിന്റെ നാളുകള്‍ വഡോദരയില്‍ നിന്നും ജീവനും കൊണ്ട്പാഞ്ഞ ഒരുസുഹൃത്ത് അടുത്തയിടെ പറയുകയുണ്ടായി.കലാപത്തിന് മുന്‍പുണ്ടായിരുന്ന 'ബറോഡ'യിലെമുസ്ലിംകളുടെ സമൃധമായ ആകാലത്തെകുറിച്ച് അവന് വേദനയോടെ ഓര്‍ക്കുന്നുണ്ടായിരുന്നു. അവിടേയും ഭൂരിപക്ഷത്തിലെ ന്യൂനപക്ഷമായ ബ്രാഹ്മണസമൂഹത്തില്‍ വളരെ നേരുത്തേ പയറ്റിപരാജയപ്പെട്ട തന്ത്രം ഒടുവില്‍ ഭലം കണ്ടത് ഭൂരിപക്ഷത്തിലെ തന്നെ ഭൂറ്റിപ്ക്ഷം തന്നെ യായമാര്വാഡി സമൂഹത്തിനെ തെറ്റിധ്ധരിപ്പിക്കാന് കഴിഞ്ഞതിലൂടെ മാത്രമാണ്. കേരളത്തിലും നായര്‍ നമ്പൂതിരി സമൂഹങ്ങളിലൂടെ മാത്രം ഇത്തരം വംശീയ ശുധ്ധീകറണം സാധ്യമല്ലെന്ന് മനസ്സിലാക്കിയതോടെയാണ് ഇവിടെ ഇപ്പോള്‍ ഭൂരിപക്ഷമായ ഈഴവസമുദായത്തിനെ നോട്ടമിട്ടിരിക്കുന്നത്. ഒരിക്കലും ഒരു ഹിന്ദുസന്യാസിയായിരുന്നിട്ടില്ലത്ത( മതമേതായാലും, മനുഷ്യന് നന്നായാല്‍ മതിയെന്ന തികഞ്ഞ മതേതരവാദിയായിരുന്ന)ശ്രീനാരായണ ഗുരുവിനെതന്നെ ഹൈജാക്ചെയ്യാനും, ഹിന്ദുവും മുസല്‍മാനും കേവലം തെരുവുനായ്കളേപ്പോലെ പരസ്പരംതെരുവില് കൊന്നു തള്ളിയപ്പോള്‍ അന്നപാനീയങ്ങളുപേക്ഷിച്ച് നിങ്ങളിതുനിര്ത്തിയില്ലെങ്കില് ഞാന്‍ പട്ടിണികിടന്നു മരിക്കും എന്ന്പ്രഖ്യാപിച്ച് കല്ക്കട്ടയിലുപവാസംനടത്തിമതഭ്രാന്തന്മാരുടെ വെടിവുണ്ട ഹൃദയത്തിലേറ്റുമരിച്ച മഹാത്മാവിനേപ്പോലും സനാതന ഹിന്ദുവിന്റെ കാവിവസ്ത്രമുടുപ്പിക്കനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ അടുത്തിടെ തിരുവനന്തപുരത്തു നാം കണ്ടു. മാര്‍വാഡി സമൂഹത്തില്‍ പരീക്ഷിച്ചു വിജയിച്ച അതേ തിയറി പ്രാവര്‍ത്തികമാക്കന്‍ മുസ്ലിംകളെ അടച്ചാക്ഷേപിക്കാന്‍ അറിഞ്ഞോ അറിയാതയോ മുഖ്യ ധാരാ മാധ്യമങ്ങള്‍( ഇത്തരുണത്തിലാണ്കേരളാ കൗമുദിയിലെ ഒക്റ്റോബര്‍26 2006ലെ തലക്കെട്ടിനേ ക്കുറിച്ചുള്ള ഭയത്തിന്റെ മാനങ്ങള്‍!)കൂട്ടുനിന്നാല്‍ മറ്റൊരുഗുജറാത്ത് കേരളത്തില്‍ ആവര്‍ത്തിച്ചില്ലെങ്കില്‍ പോലും കേരളത്തിലെ സാധാരണക്കാരുടെ സ്വസ്ഥതനശിപ്പിക്കാന് കഴിയുന്ന ഒറ്റപ്പെട്ട ചില സംഭവങ്ങളെങ്കിലും കേരളത്തില്‍ ഉണ്ടായി കൂടെന്നില്ല.മുസ്ലിംകളുടെ മനസ്സില്‍ ഉയര്‍ന്നുവരുന്ന ഈ അരക്ഷിതാവസ്തയും, ഭയവും മുതലെടുത്ത് വളരാനാണ് പുതുതായി ചില ന്യൂനപക്ഷ തീവ്രവാദികളുടെ ശ്രമം. ഈ വര്‍ഗ്ഗീയ തീവ്രവാദി സംഘനളുടെ വളര്‍ച്ചയെ വിമര്‍ശിക്കുന്നവര്‍ മുസ്ലിം കളുടെ വിശ്വാസം ആര്‍ജ്ജിക്കാനും, അവര്ക്ക്സുരക്ഷിതബോധം നല്‍കാനും മുന്നോട്ടുവരികയും, ഹിന്ദു സമുദായത്തിലെ മധ്യവര്‍ത്തി സമൂഹത്തിന്റെ ഇടയില്‍ ഇത്തരം സംശയത്തിന്റെവിത്തുകള്പാകുന്ന ദേശ ദ്രോഹികളെതുറന്നു കാണിക്കുകയും ചെയ്താല്‍ മാത്രമേ കേരളത്തിന് നാളെ കേരളത്തിന് സമാധാനമായി ഉറങ്ങാനാകൂ!കാട്ടാളന്https://www.blogger.com/profile/08530399324555482386noreply@blogger.comtag:blogger.com,1999:blog-5929801624841574956.post-42289919635279386182007-02-06T21:26:00.000+05:302007-02-06T21:26:00.000+05:30പ്രിയപ്പെട്ട കൂട്ടുകാരാ...
എന്റെ ആകുലതകള്‍ക്കു സമ...പ്രിയപ്പെട്ട കൂട്ടുകാരാ...

എന്റെ ആകുലതകള്‍ക്കു സമാനമായ ചിന്തകളാണു നീ ഇവിടെ പങ്കു വെച്ചിരിക്കുന്നതു. ഞാന്‍ ബാബ കല്യാണി കണ്ടിട്ടു വന്നു വിഷാദത്തോടെ ചിന്തിച്ച അതേ ചിന്തകള്‍. പള്ളിയില്‍ പോകുന്നവരെല്ലാം, ഗീത വായിക്കാത്തവരെല്ലാം(ബൈബിള്‍ കൂട്ടത്തില്‍ വെച്ചുവെന്നെയുള്ളൂ എന്നു പടം കണ്ടാല്‍ മനസ്സിലാകും) തീവ്രവാദികള്‍ എന്നു പറഞ്ഞു വെക്കുന്നുണ്ടിതു. അഭ്യസ്ത വിദ്യ മുസ്ലിമിനെ തീവ്രവാദിയാക്കുന്നു എന്നു കൂടി വരികള്‍ക്കിടയില്‍ വായിക്കാം.

സ്വതന്ത്ര ഭാരതത്തിലെ കൊടിയ പാതകങ്ങളായ ഗാന്ധിജി വധം, ഇന്ദിരാ ഗാന്ധി വധം, രാജീവ് ഗാന്ധി വധം തുടങ്ങിയവയില്‍ ഒരൊറ്റ മുസ്ലിം പോലും ഇല്ല. ബാബരി മസ്ജിതിന്റെ തകര്‍ച്ച, ബോംബെ കലാപം, ഗുജറാത്ത് കലാപം തുടങ്ങിയവയില്‍ മുസ്ലിംകള് ഇരകളാണു താനും. എന്നിട്ടും ഇവിടുത്തെ മുസ്ലിങ്ങളെല്ലാം തീവ്രവാദികള്‍. ഏതെങ്കിലും കുറ്റവാളി മുസ്ലിം നാമധാരിയാണെങ്കില്‍ അവനെ അന്താരാഷ്ട്ര ബന്ധമുള്ള തീവ്രവാദിയാക്കാന്‍ മീഡിയകള്‍ക്കു എന്തു ധിറുതി. ഒടുവില്‍ നിരപരാധിയാണെന്നു തിരിച്ചറിഞ്ഞാല്‍ പോലും ആദ്യം ചാര്‍ത്തിക്കിട്ടിയ തീവ്രവാദി എന്ന ലേബല്‍ മാറിക്കിട്ടില്ല. ഒരുവന് തീവ്രവാദിയല്ല എന്നുള്ളതു നമ്മുടെ മീഡിയക്കു ഒരു വാര്‍ത്തയേ അല്ല. കുറ്റം ചെയ്തവന് മറ്റു മതസ്തനാനെങ്കില് ഒരു വെറും മാനസിക രോഗി മാത്രം (ഇതു ലെറ്റ്റ്റര്‍ ബോംബ് പൊട്ടിച്ച കഥ). തന്റെ പഴയ കാമുകിയെ കുരുക്കാന്‍ പ്രധാന മന്ത്രിക്കു കത്തെഴുതിയ മാനസിക രോഗിയായ മുസ്ലിം നാമധാരിയുടെ തീവ്രവാദി ബന്ധം തേടി നമ്മുടെ മീഡിയകള്‍ ഒരുപാടു അലഞ്ഞു. ഈ നാടിന്റെയും ജനങ്ങളുടെയും ഭാഗ്യം കൊണ്ടു ഏറെയൊന്നും വര്‍ഗ്ഗീയ വല്‍ക്കരിക്കപ്പെടാത്ത ഒരു അന്വേഷണ സംഘം നേരുകള്‍ വളരെ വേഗം കണ്ടെത്തുന്നുണ്ട്. അതാണു ആകെയൊരു ആശ്വാസം.

ഓരോ പ്രശ്നത്തിന്റെ നാളുകളിലും കൂട്ടുകാര്‍ കളിയായിപ്പോലും നമ്മളെ തീവ്രവാദിയെന്നു സൂചിപ്പിക്കുംബോള് ഉള്ളു കാളിപ്പോകുന്നു. വിതുമ്പുന്ന മനസ്സിനെ മറച്ചു ചിരിക്കുമ്പോഴുള്ള വേദന ദുസ്സഹം തന്നെ.

സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ക്കു ജാതിയും മതവും ഇല്ലാത്ത കാലം കഴിഞ്ഞിട്ടു ഏറെ നാളായി. പിന്നീടു രാഷ്ട്രീയ നേട്ടത്തിനു മതം ഉപയോഗിക്കുന്നവരായിരുന്നു വില്ലന്മാര്. അവര്‍ക്കു മതം എന്തെന്നു അറിയുകപോലും ഉണ്ടായിരുന്നില്ല. ഒടുവില്‍ വില്ലന്‍ വേഷം അഭ്യസ്ത വിദ്യനായ അടിയുറച്ച മുസ്ലിം മതവിശ്വാസിക്കു കല്പ്പിച്ചു നല്കിയിരിക്കുന്നു. ഇതൊക്കെ വിളിച്ചു പറയുന്നവനെ തീവ്രവാദിയായി മുദ്രകുത്താന്‍ ആരൊക്കെയൊ കരുതിയിറങ്ങിയിരിക്കുമ്പോലെ തോന്നുന്നു.

ഇതിനൊക്കെയിടയിലും തീവ്രവാദം വളര്‍ത്തുന്നതും കലാപമാവശ്യമുള്ളതും മീഡിയക്കാണെന്നു വിളിച്ചു പറയാന്‍ ചിലരെങ്കിലും തയ്യാറാവുന്നുണ്ടു.
ആ നീരുറവ ഒരു സമുദ്രമാകാന്‍ ഞാനും പ്രാര്‍ത്ഥിക്കുന്നു.

ഒട്ടും സുഖകരമല്ലാത്ത ഈ വിഷയം ചര്‍ച്ചക്കുവെച്ച പ്രിയ സുഹ്രുത്തേ ..... അഭിനന്ദനങ്ങള്‍Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-5929801624841574956.post-41937078860251318532007-02-06T15:11:00.000+05:302007-02-06T15:11:00.000+05:30പടിപ്പുരയ്കും ഹര്ഷനും നന്ദി, സന്ദര്‍ശിച്ചതിനും ക...പടിപ്പുരയ്കും ഹര്ഷനും നന്ദി, സന്ദര്‍ശിച്ചതിനും കമന്റിട്ടതിനും. ഹര്ഷന് പറഞ്ഞതു ശരിയാണ്, ഒരുകലാപമുണ്ടാക്കാന് എന്തിനാ ഒരുസിനിമതന്നെ? അതിലും വളരെ കുറച്ച് കാര്യങ്ങളേ അതിന് വേണ്ടൂ. മലയാളികലെല്ലാം തന്നെ ഒരുസിനിമയുടേയോ നാടകത്തിന്റേയോ പ്രസംഗ ങ്ങളുടേയോ സ്വാധീന വലയത്തില്‍ പെടാത്തത്ര ബൌദ്ധികമായി ഉയര്‍ന്ന നിലവാരത്തിലാണെന്ന് നമുക്ക് മേനി നടിക്കാമെന്നുമാത്രം. അല്ലായിരുന്നെങ്കില്‍ ഈ മണ്ണില്‍ നാം കേട്ടതൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ?ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-5929801624841574956.post-56541326461291388982007-02-06T14:32:00.000+05:302007-02-06T14:32:00.000+05:30പടിപ്പുരയൊടു സ്നേഹപൂര്‍വ്വം വിയോജിക്കട്ടേ...
70-ഉം...പടിപ്പുരയൊടു സ്നേഹപൂര്‍വ്വം വിയോജിക്കട്ടേ...
70-ഉം 80-കളിലുമ്മൊക്കേ സിനിമ മലയാളിയെ ആഴത്തില്‍ സ്വധീനിച്ചിട്ടുണ്ട്. മലയാളി ഒരു കപട ലോകത്താണു. പഴയ മേന്മകള് ഒന്നും അവനു അവകാശപ്പെടാന്‍ ഇല്ല. ഒരു കലാപം ഉണ്ടാക്കാന്‍ സിനിമ പോലും വേണം എന്നില്ല എന്നതാണു സത്യം.
വാളെടുത്ത് വെട്ട് എന്നു ആരെങ്കിലും പറഞ്ഞാല്‍ മതി ..Harshanhttps://www.blogger.com/profile/00487076706603887005noreply@blogger.comtag:blogger.com,1999:blog-5929801624841574956.post-58111639196157758552007-02-06T09:29:00.000+05:302007-02-06T09:29:00.000+05:30ഷാനവാസ്, സിനിമ എന്നത് മലയാളിക്ക് ഒരു വിനോദോപാധി...ഷാനവാസ്, സിനിമ എന്നത് മലയാളിക്ക് ഒരു വിനോദോപാധി എന്നതില്‍ക്കവിഞ്ഞ് മറ്റൊന്നുമായിരുന്നില്ല ഒരിക്കലും.

ഒരു സിനിമ ഒരിക്കലും നമ്മെ തെരുവിലേക്കെടുക്കനോ, ഒരു സുഹൃത്തിനെ മനസ്സില്‍നിന്ന് കളയനോ പ്രേരിപ്പിക്കുമെന്ന് എനിക്ക് തോനുന്നേയില്ല.

നിലനില്‍പ്പിന്നുവേണ്ടി പെടാപ്പാടുപെടുന്ന നടന്മാരുടെയും സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും സമയംകൊല്ലി പടങ്ങള്‍ക്ക് തകര്‍ക്കാന്‍ പറ്റുന്നതാണോ, നമുക്ക് നമ്മോടും സമൂഹത്തോടുമുള്ള പ്രതിബദ്ധത?മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-5929801624841574956.post-54359500970063241082007-02-06T05:51:00.000+05:302007-02-06T05:51:00.000+05:30സന്ദര്‍ശിച്ചതിനും കമന്റിനും നന്ദി അബൂ!
സ്നേഹപൂര്...സന്ദര്‍ശിച്ചതിനും കമന്റിനും നന്ദി അബൂ!
സ്നേഹപൂര്‍വ്വം ഷാനവാസ് ഇലിപ്പക്കുളംഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-5929801624841574956.post-70882131186889569782007-02-05T20:20:00.000+05:302007-02-05T20:20:00.000+05:30nannayirunnu
abu thippalasserynannayirunnu
abu thippalasseryabu thippalasseryhttps://www.blogger.com/profile/08889023116359369626noreply@blogger.comtag:blogger.com,1999:blog-5929801624841574956.post-18032110720958149262007-02-05T00:44:00.000+05:302007-02-05T00:44:00.000+05:30ഷാനവാസ് ഭായി,
ബാബാകല്യാണിയുടെ അകുലതകള്‍ നമ്മള് സ...ഷാനവാസ് ഭായി,
ബാബാകല്യാണിയുടെ അകുലതകള്‍ നമ്മള് സംസാരിചെങ്കിലും അതിനും അപ്പുറം കേരളം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ വിപത്തിനെ മുതലെടുക്കാന്‍ രാഷ്ട്രിയ മാധ്യമപ്പടകള്‍ നടത്തുന്ന ശ്രമങ്ങള്‍ നമുക്കു തള്ളി കളയാനാവില്ല.നളെയുടെ ഭാവി വാഗ്ദാനങ്ങള്‍ എന്നു പറയുന്ന പുതു തലമുറയും ഉപഭോഗ സംസ്കാരത്തിന്റെ കപട ആത്മീയതയില്‍ അകപ്പെടുന്നു.കാലാകാലങ്ങളിലെ മാധ്യമ ട്രന്റുകളെ അടിസ്താനമാക്കി സൂപ്പര്‍ ഹിറ്റ് സൃഷ്ടിക്കാനുള്ള ഷാജിയുടെ ഒരു ശ്രമമായി ഇതിനെ കണക്കാക്കിയാല്‍ മതി...മത അടയാളങ്ങള്‍ അവരവരുടെ സ്വകാര്യതകള്‍ മാത്രമാണു,ഇപ്പൊള്‍ സിനിമാക്കാരുടെ ഗിമുക്കികളും .മനസ്സില്‍ നന്മ വിടരുന്ന പുത്തന്‍ യുവത്വത്തിനായി നമുക്കു കൈകോര്‍ക്കാം..Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-5929801624841574956.post-34071135287584783442007-02-04T23:10:00.000+05:302007-02-04T23:10:00.000+05:30എന്റെ കര്‍ത്താവേ..എന്തോന്നിത് ? ഒറ്റ കാര്യം മാത്ര...എന്റെ കര്‍ത്താവേ..എന്തോന്നിത് ? ഒറ്റ കാര്യം മാത്രമറിയാം സാരംഗി പറഞ്ഞ പോലെ ഷാജിയണ്ണനു പണ്ടത്തെ ആ ഗുമ്മൊക്കെ പോയി,ഇനി വല്ല സെന്സേഷന് സബ്ജെക്റ്റ് എടുത്താലേ രക്ഷയുള്ളു.കൊള്ളാം ഷാനോ,ചിലയിടങ്ങളില്‍ എഴുത്തിനെ വികാരണ്ണന് കയ്യേറിയോന്നൊരു സംശയം.

ഓഫ് :- പയ്യന്‍സ് വെടിച്ചില്ല് പോലെ നിക്കുന്നത് കാരണം തിയറ്ററുകളോട് നമ്മ ഒരു ഇടക്കാല റ്റാറ്റാ അവസ്ഥയിലാണ്,ആകെയൂള്ള ആശ്വാസം ടോറന്റ് സൈറ്റുകളില്‍ നിന്ന് കിട്ടുന്ന പടങ്ങള്‍,അതും പരട്ട ക്യാമറ പ്രിന്റ് കാണാന്‍ താല്പര്യമില്ലാത്തത് കാരണം ബാബയേയും കല്യാണിയേയും ഒക്കെ നേരില്‍ കണ്ടൊരു അഭിപ്രായം പറയണേല് ഇനി അതിന്റെ ഡീവിഡീ റിപ്പ് വരണം :)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-5929801624841574956.post-21640668048073013282007-02-04T21:26:00.000+05:302007-02-04T21:26:00.000+05:30ഹര്ഷാ, നന്ദി... പക്ഷേ നിന്റെ ചോദ്യങ്ങള്‍.. ഉത്തരം...ഹര്ഷാ, നന്ദി... പക്ഷേ നിന്റെ ചോദ്യങ്ങള്‍.. ഉത്തരംമുട്ടിക്കുന്നതോ, ഉത്തരമില്ലാത്തചോദ്യങ്ങളോ ആയിപ്പോയി... എങ്കിലും എന്റേതായ ഉത്തരങ്ങള്‍ ഞാന്‍ കണ്ടെത്തുന്ന മുറയ്ക്ക് കമന്റാം! സമയം അനുവദിക്കുക... അല്ലെങ്കില്‍ മറ്റാരെങ്കിലും പറയും! അതുമല്ലെങ്കില്‍ കാലം ഉത്തരം നല്‍കും!ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-5929801624841574956.post-79682517232406056732007-02-04T21:19:00.000+05:302007-02-04T21:19:00.000+05:30ദൃശ്യാ, നന്ദി.... സംഗതി കാളമൂത്രം പോലെയായെന്ന് എനി...ദൃശ്യാ, നന്ദി.... സംഗതി കാളമൂത്രം പോലെയായെന്ന് എനിക്കും തോന്നി, ക്ഷമിക്കുക, മനപ്പൂര്‍വ്വമല്ല, അങനെ പറ്റിപ്പോയി. നേരേ കാര്യത്തിലേക്ക് കടന്നാല്‍ ഒരു പക്ഷേ വിമര്‍ശിക്കാന്‍ മാത്രമായി എഴുതിയതാണെന്ന് തെറ്റിദ്ധരിച്ചെങ്കിലോ എന്ന തോന്നലും കാരണമായിരിക്കാം. ആടുത്തതില് കുറച്ചുകൂടി ശ്രദ്ധിക്കാം!ഒരിക്കല്‍കൂടി നന്ദി!ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-5929801624841574956.post-56378917069547730832007-02-04T21:10:00.000+05:302007-02-04T21:10:00.000+05:30അജിത്തേ,ഞാന്‍...ഡാ ഇപ്പോഴും...
അടുക്കും ചിട്ടയും ന...അജിത്തേ,ഞാന്‍...ഡാ ഇപ്പോഴും...
അടുക്കും ചിട്ടയും നഷ്ടപ്പെട്ടതിനേക്കുറിച്ച് എന്താണ് പറയേണ്ടതെന്നറിയില്ല! ദാ..ഇപ്പോള്‍ പോലും അതില്ലന്ന് എനിക്ക് തോന്നുന്നു.. കാരണം ഒരുപക്ഷേ നീപറഞ്ഞതുപോലെ എന്റെ മനസ്സിന്റെ വിക്ഷോഭം അടങ്ങിയ്ട്ടില്ലാത്തതുകൊണ്ടാകാം... അല്ലെങ്കില്‍ ഒരുവട്ടം മാത്രം കണ്ട സിനിമയിലെ എല്ലാ സന്ദര്‍ഭങ്ങളും ഇപ്പോള്‍ കൃത്യമായി ഓര്‍ക്കാത്തതും ആകാം,ഇത്എഴുതിയാല് ഞാനും ഒരു തീവ്രവാദിയാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാലോ എന്ന ഭയവുമാകാം!(പുറത്തുകാണിച്ചില്ലെങ്കിലും ഉള്ളിലെവിടെയോ അതും കാണും!), കൃത്യമായി നോട്ടുകുറിച്ച് വെച്ച് അടുക്കുംചിട്ടയോടെയും എഴുതാനുള്ള സമയമോ സാവകാശമോ ഇല്ലായിരുന്നു എന്നുള്ളതും കാരണമായേക്കാം. പിന്നെ നീപറഞത്ശരിയാണ് ഞാന്‍ ഓര്‍ക്കുന്നു ‘ധ്രുവം’ എന്ന സിനിമയെക്കുറിച്ച് നമ്മള് സംസാരിക്കുമ്പോള്‍ വര്‍ഷം 1993! അന്ന് പക്ഷേ ‘ഹൈദര്‍’ എന്ന വില്ലന്‍ ഇന്നത്തെ വില്ലന്റ്റെഅത്രയും സാമ്യതയുള്ള ഒരു ‘പ്രതിനിധി’യല്ലായിരുന്നെന്ന് തോന്നുന്നു! എന്നിട്ടുപോലുംഅന്നത് ചര്‍ച്ചാവിഷയമായിരുന്നു!ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-5929801624841574956.post-51356609344720881042007-02-04T20:42:00.000+05:302007-02-04T20:42:00.000+05:30സതീശ്, നന്ദി സുഹൃത്തെ സന്ദര്‍ശിച്ചതിനും കമന്റ്റ്രേ...സതീശ്, നന്ദി സുഹൃത്തെ സന്ദര്‍ശിച്ചതിനും കമന്റ്റ്രേഖപ്പെടുത്തിയതിനും. കേരളത്തിലെ ജനങ്ങളുടെ വിവേചനബുദ്ധിയില്‍ നമുക്കൊരിക്കല്‍ കൂടി പ്രതീക്ഷയര്‍പ്പിക്കാം അല്ലേ? പിന്നെ സാരംഗീ,വിട്ടുപോയൊരുകാര്യം, വര്‍ഗീയതയുടെ വിഷവിത്തുകള്ക്കെതിരേ പോരാടാന്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്ന അഭിപ്രായവും അതിന് ഈ ലേഖനം ആദ്യപടിയാകട്ടെയെന്ന് ആശംസയ്ക്കും നന്ദി. മുന്നോട്ടുവരുന്നവര്‍ക്ക് ഹാര്‍ദ്ദവമായ സ്വാഗതം! എല്ലാവിധപിന്തുണയും എന്നേക്കൊണ്ടൊക്കുന്ന സഹായവും വാഗ്ദാനം ചെയ്തുകൊള്ളുന്നു.ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-5929801624841574956.post-74629613994560862422007-02-04T20:26:00.000+05:302007-02-04T20:26:00.000+05:30സാരംഗി നന്ദി താങ്കളുടെ കമന്റിനും നല്ല മനസ്സിനും ആശ...സാരംഗി നന്ദി താങ്കളുടെ കമന്റിനും നല്ല മനസ്സിനും ആശ്വാസ വാക്കുകള്‍ക്കും.
കച്ചവടത്തിനായി എന്തുംവില്പനച്ചരക്കാക്കുന്നത് അത്രനല്ലപ്രവണതയല്ല,വര്‍ഗീയതയുടെ വിഷവിത്ത് വിതയ്ക്കുന്നതിലും, വളവും, വെള്ളവും പകരുന്നതിലും മാധ്യമങ്ങളുടെ പങ്ക്, വെറുതേ ഒന്നോര്‍ത്ത് പോയി. പത്തുപന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്പായിരുന്നെങ്കില് വളരെവ്യംഗ്യമായി രാജേശ്വരി മോഹനോ , ബാലകൃഷ്ണനോ, ജോണ്ഉലഹന്നാനിലൂടെയോ മാത്രം കിട്ടിയിരുന്ന നിയന്ത്രിതമായ വാര്‍ത്തകളോ ദൃശ്യങ്ങളോ, അതിനുംമുന്പ് രാമചന്ദ്രന്റെയോ, പ്രതാപന്റെയോ, വെണ്മണിവിഷ്ണുവിന്റെയോ ശബ്ദത്തിലൂടെ മാത്രം അറിഞ്ഞിരുന്നതോആയ വാര്‍ത്ത കള്‍ക്ക് ഇന്നത്തേപ്പോലെകച്ചവടമൂല്യവും ഗ്ലാമറും കുറവായിരുന്നെങ്കിലും,ഇന്നത്തെക്കാളും വര്‍ഗീയ വിഷവിത്ത് കാറ്റിലൂടെ അപ്പൂപ്പന് താടിപോലെ അധികം ദൂരേക്ക് പറന്നിറങ്ങാന്‍ അനുവദിച്ചിരുന്നില്ലെന്നതോര്ക്കുന്പോള്..... പോയകാലത്തേക്ക് തിരിച്ചുപോകണമെന്നല്ല.... ഗതകാലത്തിന്റെ നന്മകളേക്കുറിച്ച് ഓര്‍ത്തുപോയി!ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-5929801624841574956.post-62414182358592082007-02-04T17:48:00.000+05:302007-02-04T17:48:00.000+05:30എടാ ഷാനവാസേ,
ഒരു മാതിരി ഒരു തരി തരുപ്പ്..
എന്തെങ്...എടാ ഷാനവാസേ,
ഒരു മാതിരി ഒരു തരി തരുപ്പ്..
എന്തെങ്കിലും ഒന്നെഴുതിയില്ലങ്കില് അതു ശരിയാകില്ല.. നമ്മള് പ്ണ്ടേപ്പൊഴക്കയൊ ഇതുപോലുള്ള Sensitive വിഷയങ്ങളില്‍ കൂടി കടന്നു പോയിട്ടുണ്ട്ങ്കില്‍ കൂടിയും എന്തെങ്കിലും ഒന്നു കുത്തിക്കുറിക്കേണ്ടതു എന്റെ കടമയാണു.
ആദ്യമേ തന്നെ പറയട്ടെ ഞാന്‍ സിനിമ കണ്ടിട്ടില്ല. ഇനിയൊട്ടു കണാനും വഴിയില്ല.. നിരൂപണം അല്ലല്ലോ നമ്മുടെ വിഷയം.
എന്നേ സംബന്ധിച്ച്ടുത്തൊളം തികച്ചും സ്വകാര്യയമായ ഒരു അനുഭവം ആണ് ആത്മീയത(മതമല്ല..).. പരമ്പരാഗതമായ ഒരു അനുഷ്ടനങ്ങളിലൂടെയും ഞാന്‍ കടന്നു പോകുന്നില്ല.. എങ്കിലും മറ്റൊരാളിന്റെ വിശ്വസം തെറ്റാണന്നോ ശരിയാണന്നോ സമര്ക്കാനോ ഞാനില്ല.
കൂടുതല്‍ ചര്‍ച്ചകള്‍ക്കായ് ഒരു പിടി ചോദ്യങ്ങള്‍.
ഒരു പക്ഷെ നമ്മേ തന്നെ നന്നായി മനസ്സിലാക്കാന്‍ അത് സഹായിച്ചേക്കും..
എന്താണു മതം? അച്ഛ്ന്റേയും അമ്മയുടേയും മതം തന്നെയായിരിക്കണോ മക്കളുടേയും? മതമില്ലാതെയും മനുഷ്യനു ജീവിക്കാമൊ?
എന്തുകൊണ്ടാണ് ആളുകള്‍ മതചിഹ്ങ്ങള് കൂടുതലായി ധരിക്കുന്നത്?
കുരിശും, തലപ്പാവും, പര്‍ദ്ദയും, കാവിമുണ്ടും, തൊടുകുറിയും, അങ്ങനെ ഒരുപാടുണ്ടാല്ലോ നമുക്കു വേര്‍തിരിവിന്റെ ചിഹ്നങ്ങളായീ.. അതില്‍ തന്നെ പിന്നെ ഒരു പാടു വേര്തിരുവുകള് വേറയും. ആണും പെണ്ണു, നിറവും, ദേശവും ഒക്കയായി..
കുഴപ്പം മനുഷ്യന്റെയൊ അതൊ മതത്തിന്റെയോ?
ക്രിസ്തുവിനും,കൃഷ്ണനും, നബിയും, ബുധ്ധനും കാണിച്ചവഴിയിലൂടെ കോടിക്കണക്കിനു ആളുകള്‍ സഞ്ചരിച്ചു. എന്നിട്ടും ഈ വഴിത്താരയിലൊന്നില്ലും അവരേപ്പോലൊരാളിനെ പിന്നെ കണ്ടതേയില്ലല്ല്ലോ?

ഒരു നല്ല മതസ്തനായി ജീവിക്കുന്നതിനേക്കാള്‍ എനിക്കേറയിഷ്ടം ഒരു നല്ല മനുഷ്യനായി ജീവിക്കുന്നതാണ്. ചര്‍ച്ചകളിലൂടെ ഒരു പുതിയ ലോകം പടുത്തുയര്‍ത്താം എന്ന വ്യമോഹം പണ്ടേ ഇല്ല. എങ്കിലും മറ്റു സഹജീവികള്‍ എന്ത് പറയുന്നു എന്നറിഞ്ഞാല്‍ കൊള്ളാം.
സസ്നേഹം
ഹര്ഷന്.Harshanhttps://www.blogger.com/profile/00487076706603887005noreply@blogger.comtag:blogger.com,1999:blog-5929801624841574956.post-6226631061031905872007-02-04T17:30:00.000+05:302007-02-04T17:30:00.000+05:30ഷാനവാസേ,
ഉദ്ദേശ്യം നന്ന്, പക്ഷെ പറഞ്ഞത് വല്ലാതെ പര...ഷാനവാസേ,
ഉദ്ദേശ്യം നന്ന്, പക്ഷെ പറഞ്ഞത് വല്ലാതെ പരത്തിയായ് പോയ്... :-)

അജിത്ത്ഭായ്, ആ സിനിമ പേര് ‘ധ്രുവം’.salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-5929801624841574956.post-60263223755929134592007-02-04T16:49:00.000+05:302007-02-04T16:49:00.000+05:30eda shanavaze...pathivil ninnum vyathasthamayi .....eda shanavaze...pathivil ninnum vyathasthamayi ..oru adukkum chittyum illallo.Sadharanam nammude nattinpurthe thodozhukunnathu pole angane sarasamayi..anargalamayi anogttu ozhukunna aa vivaranathinu pakaram...akappade muzhachirikkunnu.Ninte ullile vikaravikshobham aano prathi... hmm ethayalum nee paranjathu karyamanu..pakshe...ithu aadyamayittonnum allallo..nee pazhaya oru cinema orkkunnille...nasham ..athinte perum orkkunnillaa.."thumpippenne va va " enna pattulla aa cinema.Mammootti , Jayaram etc etc. Ente ormma sheri aanenkil annu nammal ee trendinekkurichu onnu discuss cheythirunnu..neyyattinkarayil vachu...Pinne ennanu nee nammdude neyyattinkara stories okke ezhuthunnathu.Waiting for thatajithbhaihttps://www.blogger.com/profile/07654135282483521643noreply@blogger.comtag:blogger.com,1999:blog-5929801624841574956.post-67541147909569802852007-02-04T15:18:00.000+05:302007-02-04T15:18:00.000+05:30പണം മുടക്കി ഒരു ബിസിനസ് നടത്തുമ്പോള്‍ അതെങ്ങനെ തിര...പണം മുടക്കി ഒരു ബിസിനസ് നടത്തുമ്പോള്‍ അതെങ്ങനെ തിരിച്ച് പിടിക്കാമെന്ന് കൂടി വേണ്ടപ്പെട്ടവര്‍ ആലോചിക്കാറില്ലേ?
ഇതും അതുപോലൊന്നാണന്ന് കരുതിയാല്‍ മതി.
തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേചനബുദ്ധി നാം കേരളീയര്‍ക്കുണ്ട് എന്ന് ആശ്വസിക്കാം!Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-5929801624841574956.post-19676750857920926682007-02-04T12:34:00.000+05:302007-02-04T12:34:00.000+05:30ഷാനവാസേ...ഷാജികൈലാസിനറിയാം പടം ഓടണമെങ്കില്‍ ഇങ്ങനെ...ഷാനവാസേ...ഷാജികൈലാസിനറിയാം പടം ഓടണമെങ്കില്‍ ഇങ്ങനെയെന്തെങ്കിലും ഒക്കെ കുത്തി നിറച്ച് കാണികളെ ബോധരഹിതരാക്കണമെന്ന്. കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ ഈ പടവും പുഷ്പം പോലെ പൊട്ടിച്ചു കൊടുത്തില്ലേ..അതുകൊണ്ട് ടെന്‍ഷന്‍ ഒന്നും വേണ്ട എന്നാണെനിയ്ക്ക് തോന്നുന്നത്. പിന്നെ വര്‍ഗീയതയുടെ വിഷവിത്തുകള്‍ നമ്മുടെ മണ്ണില്‍ കുരുക്കാതിരിയ്ക്കാന് യുവതലമുറ എപ്പോഴും മുന്നോട്ട് വരട്ടെ..ഈ ലേഖനം അതിലേയ്ക്കുള്ള ആദ്യപടിയാകട്ടെ..ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ വര്‍ഗീയവിഷം ജനമനസ്സുകളില്‍ കലക്കിക്കഴിഞ്ഞു, യുദ്ധങ്ങള്‍ ഇനിയും തുടങ്ങാനിരിയ്ക്കുന്നതല്ലെ ഉള്ളു..Anonymousnoreply@blogger.comtag:blogger.com,1999:blog-5929801624841574956.post-43544731974146441042007-02-04T04:08:00.000+05:302007-02-04T04:08:00.000+05:30മുന്നറിയിപ്പ്!!
തൃശ്ശൂര്‍ കൈരളിയില്‍ വെച്ച് 'ബാബ...മുന്നറിയിപ്പ്!!
തൃശ്ശൂര്‍ കൈരളിയില്‍ വെച്ച് 'ബാബാകല്യാണിയെ' കണ്ടുമുട്ടിയപ്പോള്‍ എനിക്കെ തോന്നിയചിന്തകളാണ് ഇതില്‍ വിവരിച്ചിരിക്കുന്നത്! അതിന് മറ്റുള്ളവരുടെ തോന്നലുകളുമായി യാതൊരുബന്ധവുമില്ല, അധവാഇനി ആര്‍ക്കെങ്കിലും എന്റെമാതിരിതോന്നലുകള് തോന്നിയിട്ടുണ്ടെങ്കില്‍ അത് യാദൃശ്ചികം മാത്രമാണോ? ആ.. അരിഞ്ഞൂടാ.... നിങ്ങള്‍ സ്വയം തീരുമാനിക്കേണ്ടകാര്യമാണത്!!!ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.com