Tuesday, November 21, 2006

മുല്ലപ്പെരിയാര്‍

പൊട്ടാന്‍ തയ്യാറെടുത്തു നില്‍കുന്നമുല്ലപ്പെരിയാറിനെപ്പറ്റിതന്നെ യാകട്ടെ ആദ്യത്തെ വിഷയം.ഈവിഷയത്തിലുള്ള താങ്കളുടെ കാഴ്ചപ്പാടുകളും, ചിന്തകളും വിമര്‍ശനങ്ങളും ഇംഗ്ലീഷിലൊ മലയാളത്തിലോ post ചെയ്യുക!

മുല്ലപ്പെരിയാര്‍ ഉത്തരവാദികള്‍?
1895-ല്‍ നിര്‍മ്മിച്ച 111വര്‍ഷം പഴക്കമുള്ള ഒരു ആറ്റംബൊംബിന്റെ മുകളില്‍ അടയിരുന്നുകൊണ്ടാണ്‌ നമ്മുടെ ചര്‍ച്ച.സാധാരണ കോന്‍ക്രീറ്റ്‌ ഡാമുകള്‍ക്ക്‌ പോലും 50-60 വര്‍ഷത്തില്‍ കൂടുതല്‍ ആയുസ്സ്‌ കണക്കക്കുന്നില്ലെന്നിരിക്കെ, സുര്‍ക്കയിലും,ചുണ്ണാമ്പിലും നിര്‍മ്മിച്ച ഈ ഡാമിന്‌100 വര്‍ഷത്തെ നിലനില്‍പുകൊണ്ടുതന്നെ ലോകാല്‍ഭുതങ്ങളില്‍ ഒന്നായി കണക്കാക്കേണ്ടിയിരിക്കുന്നു.ഇതുതകര്‍ന്നാല്‍ചുരുങ്ങിയതു കേരളത്തിലെ 4-5 M.P മാര്‍ക്കെങ്കിലും പണിയില്ലതാകുകയും കേന്ദ്ര സര്‍ക്കാരിന്റെ നിലനില്‍പ്‌ തന്നെ അപകടത്തിലാകുകയും ചെയ്യും എന്നുള്ള യാതാര്‍ഥ്യം വേണ്ടവിധത്തില്‍ കേന്ദ്രത്തിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഇത്‌ വേണ്ടവിധത്തില്‍ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ ഒരുപക്ഷെ തമിഴ്‌നാടിന്റെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങാതെ കേന്ദ്ര സര്‍ക്കാരോ കോടതിയൊപൊലും ഇടപെട്ടിട്ടൊരുപരിഹാരം എന്നേ ആയേനെ. അതുമല്ലെങ്കില്‍ 999വര്‍ഷത്തെ പാട്ടക്കരാറിനെ കുറിച്ച്‌ ഒരുജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാരെ തൂക്കിക്കൊല്ലാമായിരുന്നു.ഉത്തരവാദിഒരുപക്ഷെ 99ന്‌പകരം 999എന്ന അക്ഷരപിശകുവരുത്തിയ വെള്ളാക്കരുടെ ഗുമസ്തന്‍ ആകാനേതരമുള്ളൂ.അല്ലെങ്കില്‍ അന്വേഷണം ആ രീതിക്കാകും പുരോഗമിക്കുക.ഏതായലും,ഭരണ പ്രതിപക്ഷഭേദമന്യെ ഇപ്പൊഴത്തെ രാഷ്ട്രീയക്കാര്‍ക്കൊന്നും ഇതില്‍ യാതൊരുപങ്കുമില്ലെന്നതിന്‌ ഒരുസമോവായചര്‍ച്ചകളുടേയും ആവശ്യം തന്നെയില്ല.കുറ്റക്കാരാരായാലും അവരെകൈയ്യാമം വെച്ച്‌ ഉടുതുണില്ലാതെ പുള്ളികുത്തിപൊതുജനമധ്യത്തിലൂടെ നടത്തിക്കുമെന്നതിന്‌ മുഖ്യമന്ത്രിയുടെ ഉറപ്പും പരിഗണിക്കാം.ഇനികുറ്റക്കാരെ തിരയുന്നതിനുമുന്‍പു ഡാം തകര്‍ന്നാലും കുഴപ്പമില്ല, സുനാമിയിലും, ചിക്കുന്‍ഗുനിയ ബാധിച്ചപ്പൊഴും കഴിവുതെളിയിച്ച disaster manegementവിദഗ്ധന്മാര്‍ നമുക്കുള്ളപ്പൊള്‍ ഒരുഡാം പൊട്ടിവന്നാല്‍ അവരത്‌ നിഷ്പ്രയാസമൊരുകുരുക്കിട്ട്‌ തടയും എന്താ സംശയമുണ്ടോ? ഇനിമറിച്ചാണു സംഭവമെന്നാലും പേടിക്കെണ്ട, പുനരധിവാസത്തിലൂടെ കോടികളൊഴുക്കി(അതൊമുക്കിയോ!)അവശേഷിക്കുന്നവരെ എവിടെയെങ്കിലും ജീവിക്കാനനുവദിക്കുകതന്നെചെയ്യും. ഇക്കാര്യത്തില്‍ കേരളത്തിനു ഭരണപ്രതിപക്ഷ വ്യത്യാസം ഒന്നുമില്ല, ഞങ്ങള്‍ ഒറ്റ്ക്കെട്ടായിരിക്കും.