Wednesday, June 6, 2007

ഒരു നല്ല നമസ്കാരം!!

ഇതുവായിക്കുന്നവര്‍ സുന്ദരവിഡ്ഢികളായതുകൊണ്ടല്ല നല്ല നമസ്കാരം എന്നു പറഞ്ഞത്. ശരിക്കും ഈബ്ളോഗിലൂടെ ഇനിയും നിങ്ങളോടെല്ലാം സംവദിക്കാനാകുമെന്ന് ഒരു പ്രതീക്ഷ്യുമില്ലായിരുന്നു.കാരണം കഴിഞ്ഞ രണ്ടുമൂന്ന് മാസക്കാലമായി ഈ വഴിക്കൊന്നും വരാന്‍ സാധിക്കാതിരുന്നതിനാല്‍ ഇതിനുവേണ്ടി ഉപയോഗിച്ചിരുന്ന ഈമെയില്‍ഐഡിയും അതിന്റെപാസ്‌വേര്‍ഡുമെല്ലാം ഓര്‍മയില്‍ നിനും മാഞ്ഞുകഴിഞ്ഞിരുന്നു! എന്നാല്‍ ഇതിന്മുന്‍പ് പല തച്ച് ശ്രമിച്ചിട്ടും ഒരു ഓര്‍മ്മയും കിട്ടതിരുന്ന ആ ഐഡി
ശ്രമങ്ങളെല്ലാം ഉപേക്ഷിച്ച്, ബ്ലോഗ്തന്നെ അനാഥമായ വ്യസനത്തില്‍ കഴിയുകയായിരുന്നു. ഏതായാലും പുതിയ ഒരു ഈമെയില്‍ ഐഡി ഉണ്ടാക്കി പുതിയ ഒരു
ബ്ളോഗും തുടങ്ങി പഴയബ്ളോഗിലേക്ക് ഒരു ലിങ്കും ഫിറ്റ് ചെയ്ത് തല്ക്കാലം അല്പം ആശ്വാസം തേടി ഈമെയില്‍ ഐഡി ഉണ്ടാക്കാന്‍ ശ്രമിച്ച് ലഭ്യമായ ഐഡി കള്‍ക്ക്‌വേണ്ടി പരതുമ്പോള്‍ ഒരു സംശയം! അല്ലാ ഈ ഈമെയില്‍ ഐഡി ഞാന്‍ എവിടെയോ ഉപയോഗിച്ചിട്ടുണ്ടല്ലോ? പെട്ടന്നാണ്‌ ഒരു ലൈറ്റ് മിന്നിയത്, അതെ! ഇവന്‍ താന്‍ ലവന്‍!അങ്ങനെ ബ്ളോഗ്തന്നെ തിരിച്ചു കിട്ടിയിരിക്കുന്നു!



എല്ലാവര്‍ക്കും ഒരുനമസ്കാരം പറഞ്ഞുകൊണ്ട് വീണ്ടും തുടങ്ങാമെന്നു കരുതി. അപ്പോഴാണ്‌ ഇ‍ന്ന് കേരളത്തില്‍ എല്ലാവര്‍ക്കും സുപരിചിതമായ 'ഒരു നല്ല നമസ്കാരം' ഉപയോഗിച്ചാലോ എന്ന് ഒരു വെളിപാടുണ്ടായത്‌. 'ഒരു നല്ല നമസ്കാരം' എന്ന പ്രയോഗത്തിന്റെ വിശാലടിസ്ഥാനത്തിലുള അര്‍ഥമൊന്നും ഇവിടെ ആരും ധരിച്ചുകളയരുതെന്നൊരപേക്ഷ. പെട്ടന്ന് ആളെക്കൂട്ടാന്‍(എത്തിനോക്കാന്‍!) എന്റെ വക ഒരു അടവുനയം അത്രമാത്രം. ഏതായാലും ഈപ്രയോഗത്തിന്റെ
അടിസ്ഥാനത്തില്‍ നോക്കിയാല്‍ മലയാളികളെല്ലാം(പോളിറ്റ്ബ്യൂറോയ്ക്കുപോലും സംശയമുണ്ടാകില്ല!) ഇപ്പോള്‍ ഈ നല്ല നമസ്കാരത്തിന്‍ അര്‍ഹരാണെന്ന് തോന്നുന്നു.താങ്കള്‍ക്കെന്ത് തോന്നുന്നു? ഒന്നും തോന്നുന്നില്ലേ? ഏതെങ്കിലും ഒരു വ്യക്തിമാത്രം വിചാരിച്ചാല്‍ ഒന്നും നടക്കില്ലെങ്കിലും(?!) നട്ടെല്ലുള്ള വ്യക്തികളില്‍ ചിലര്‍ ഒറ്റയ്കു ശ്രമിച്ചാലും ഇവിടെ ചിലതൊക്കെ നടക്കുമെന്ന്‌ താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ 'ഒരുനല്ല നമസ്കാരം' ! കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു പുതിയ ആശംസ ലഭിക്കാന്‍ കാരണക്കാരനായ മുഖ്യമന്ത്രിക്കും ഇരിക്കട്ടെ 'ഒരുനല്ല നമസ്കാരം'! പുതിയ പുതിയ ശൈലികള്‍ ഇനിയും ഉണ്ടാകട്ടെ! അതിനായി കുറച്ചുകാലം കൂടി
യെങ്കിലും ആകസേരയില്‍ അദ്ദേഹം ഇരിക്കാന്‍ പോളിറ്റ്ബ്യൂറോ ദൈവങ്ങള്‍ കനിയട്ടെ!

10 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഒരു നല്ല നമസ്കാരം!!
ഇതുവായിക്കുന്നവര്‍ സുന്ദരവിഡ്ഢികളായതുകൊണ്ടല്ല നല്ല നമസ്കാരം എന്നു പറഞ്ഞത്. ശരിക്കും ഈബ്ളോഗിലൂടെ ഇനിയും നിങ്ങളോടെല്ലാം സംവദിക്കാനാകുമെന്ന് ഒരു പ്രതീക്ഷ്യുമില്ലായിരുന്നു.

സഞ്ചാരി said...

സ്വീകരിച്ചിരിക്കന്നു. വിഷച്ചെടികളെയും,അതുല്പാദിക്കുന്ന വിഷബീജങ്ങാളെയും അഗ്നികുണ്ഡങ്ങളിലേക്ക് വലിച്ചെറിയാന്‍ ഒരു കൂട്ടയ്മയോടെ നമുക്ക് ശ്രമിക്കാം.

ദേവന്‍ said...

കാണാനില്ലല്ലോ എന്നു വിചാരിക്കുകയായിരുന്നു ഷാനവാസേ. രണ്ടാം ജന്മത്തിനും സ്വാഗതം :)

ഷാനവാസ്‌ ഇലിപ്പക്കുളം said...

നന്ദി സന്ചാരീ, പക്ഷേ നമ്മുടെ ജല്പനങ്ങള്‍ക്ക് എന്തെങ്കിലും ഫലമുണ്ടാകുമോ? ആറ്ക്കറിയാം! ചുമ്മാ ശ്രമിക്കാം അല്ലേ! നന്ദി ദേവേട്ടാ. ഇനി മുതല്‍ മുടങ്ങാതെ യുണ്ടാകും ഇതുപോലെയെന്തെങ്കിലും  എഴുന്നള്ളിക്കാന്‍!

സുല്‍ |Sul said...

ഐ സി യു വില്‍ ആയിരുന്നല്ലേ. അങ്ങോട്ടോ ഇങ്ങോട്ടൊ എന്നറിയാതെ. ഏതായാലും പുനര്‍ജ്ജനി കഴിഞ്ഞല്ലോ. സമാധാനം.
(തട്ടികൂട്ടി ഒരു ഇ മെയില്‍ ഐഡിയുണ്ടാക്കി അതില്‍ ബ്ലോഗ് തുടങ്ങുന്നവര്‍ക്കൊരു ഗുണപാഠം)
-സുല്‍

തറവാടി said...

:)

ഷാനവാസ്‌ ഇലിപ്പക്കുളം said...

കമന്റിലെ പരിഹാസം സ്വീകരിക്കുന്നു പ്രിയ സുല്‍, തട്ടിക്കൂട്ടി ഐഡിയുണ്ടാക്കിയതുകൊണ്ടല്ല, കഴിഞ്ഞ 3 മാസമായി എന്തിന്‍ കമ്പ്യൂട്ടര്‍ പോലും ഉപയോയിക്കാവുന്നസാഹചര്യമായിരുന്നില്ല എന്റേത്. പിന്നെ മറവിക്ക് ചിലപ്പോള്‍ മരുന്നും ഇല്ലല്ലോ!

ഷാനവാസ്‌ ഇലിപ്പക്കുളം said...

പിന്നെ മുന്പ് പറയാന്‍ വിട്ടുപോയ ഒരു കാര്യം, മെയില്‍ഐഡി ഏതായാലും, പറയുന്നതെന്തും എന്റെ സ്വന്തം പേരില്‍ തന്നെയായിരിക്കാനുള്ള ആര്‍ജ്ജവം(ബ്ളോഗര്‍ ഐഡി എന്റെ സ്വന്തം പേരു തന്നെ) ഞാന്‍ കട്ടിയിരുന്നു, അത്ഗുണമായാലും ദോഷമായാലും ശരി! :)

തറവാടി :):):)

nbsalam said...

Mukham Nokkathe prathikarichcha aadyathe mukhyan.Nallathu kandaal naayikkum murumurupp enna gathiyilirunna keralathile kochchu naayikkale kallerinjittittu kaaryamilla.Vamban maare Thakarkkuka.Policy is adichchavanayalla thallandathu adikkaan vittavane yaanu.Artham manassilaayikkanum ennu viswasikkatte!!!!!

ഷാനവാസ്‌ ഇലിപ്പക്കുളം said...

ബാബുസലാമെ, നന്ദി ഇതുവഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും