Wednesday, June 20, 2007

മനേജ്മെന്റ് സീറ്റ്

ഏം.ഇ.എസി ന്‍റ്റേയും, കരുണാട്രസ്റ്റിന്റെയും , മറ്റ് സ്വാശ്രയ ദന്തല്‍ മാനേജുമെന്റുകളും അംഗീകരിച്ചതുപോലെ 50:50 എന്ന തോതിലുള പ്രവേശനാനുപാതം ജോര്‍ജ് പോളും കൂട്ടരും സ്വീകരിച്ചിരുന്നെങ്കില്‍ ഈ പ്രശ്നത്തിന്‍ താല്ക്കാലികമായെങ്കിലുമൊരു തീര്‍പുണ്ടാകുമായിരുന്നു. ഇതിനുമുന്‍പും പലപ്പോഴും സര്‍ക്കാര്‍ തീരുമാനം (50:50 ) നടപ്പാക്കാന്‍ പലമാനേജുമെന്റുകള്‍ തയ്യാറായപ്പോഴും തടസ്സം നിന്നത് ശ്രീമാന്‍ ജോര്‍ജ്ജ് പോള്‍ ആയിരുന്നു.അപ്പോള്‍ പ്രശ്നം കോളേജ് നടത്തിപ്പോ, സാമൂഹ്യ സേവനമോ ഒന്നുമല്ല തനി കച്ചവടമാണെന്നും , തങ്ങള്‍ നടത്താനുദ്ദേശിക്കുന്നത് എത്രയും പെട്ടന്ന് (വര്‍ഷങ്ങളിലൂടെയല്ല) ലാഭം തിരിച്ചുപിടിക്കുന്ന ഒരുപക്കാ ബിസിന്സസ് സ്ഥാപനമാണെന്നുള്ള നിരീക്ഷണത്തെ ശരിവെക്കുന്നു. ഇത്തരംസ്ഥാപനങ്ങളില്‍ നിന്നുംസാമൂഹികപ്രതിബ്ദ്ധതപ്രതീക്ഷിക്കുന്നതെങ്ങനെ?ഇത്തരം ബിസിനസ് സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള നടപടികളെക്കുറിച്ച് ഗവണ്മെന്റ് ഗൌരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.ഗവണ്മെന്റിന്റെ നിര്‍ദ്ദേശം അംഗീകരിക്കാതിരിക്കാന്‍ ഇവര്‍ കാരണമായി പറയുന്ന നടത്തിപ്പ് ചിലവ്‌ ഏം.ഇ. എസിനു ബാധകമല്ലേ? പിന്നെ സര്‍ക്കാര്‍ മെറിറ്റ് ലിസ്റ്റില്‍ നിന്നും മുസ്ലിം സമുദായത്തിന്‌ പത്തുശതമാനം സീറ്റ് നല്കാം എന്നുള്ള ഫോര്‍മുല തികച്ചും ന്യായമായി തോന്നുന്നു കാരണം 50 ശതമാനം സീറ്റില്‍ നിന്നുള്ള ഫീസുവാങ്ങി അവര്‍ കോളേജ് നടത്തിക്കൊണ്ടുപോകുമ്പോള്‍ ഇത്തരത്തിലൊരു കോളേജ് പ്രസ്തുത ന്യൂനപക്ഷ മാനേജുമെന്റ്( പ്രത്യേകിച്ചും ഒരു ട്രസ്റ്റ്) നടത്തുന്നതുകൊണ്ട് ആസമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് എന്തെങ്കിലും ഗുണം വേണ്ടേ? പണക്കാരന്‌ ഏതു മാനേജുമെന്റില്നിന്നും സീറ്റു വിലക്കു വാങ്ങാമല്ലോ? ഇതേഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ ജോര്‍ജ്‌പോളിനും കൂട്ടറ്ക്കും 10% സീറ്റ് ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പിന്നോക്കം നില്ക്കുന്നവര്‍ക്ക് വേണ്ടി സംവരണം ചെയ്യാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ട് 50:50 പ്രവേശനാനുപാതം അംഗീകരിച്ചാല്‍ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ?

3 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

ജോര്‍ജ്‌പോളിനും കൂട്ടറ്ക്കും 10% സീറ്റ് ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പിന്നോക്കം നില്ക്കുന്നവര്‍ക്ക് വേണ്ടി സംവരണം ചെയ്യാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ട് 50:50 പ്രവേശനാനുപാതം അംഗീകരിച്ചാല്‍ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ?

കിരണ്‍ തോമസ് തോമ്പില്‍ said...

ഷാനവാസേ ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ കഴിഞ്ഞ ദിവസം ഈ ഫോര്‍മുലയുടെ പോരായ്മ പ്രഖ്യപിച്ചത്‌ വായിച്ചില്ലേ മെറിട്ട്‌ അട്ടിമറിക്കപ്പെടുന്നു എന്നാണ്‌ ഈ ഫോര്‍മുലയുടെ പ്രശ്നം എന്നാണ്‌ ഇവര്‍ പറയ്ന്നത്‌. തിന്റെ വിശദാശംങ്ങള്‍ ഇവിടെ വായിക്കുക

100% സീറ്റിലും പ്രവേശനം നടത്താന്‍ അവകാശമുള്ളവര്‍ ദാനമായി തരുന്നത്‌ സ്വീകരിക്കാനേ നമുക്ക്‌ പറ്റൂ. കൂടുതല്‍ ഹൃദയ വിശാലതയുള്ളവര്‍ കൂടുതല്‍ തരും. ഇത്ര തരണം എന്ന് ഭിക്ഷക്കാരനായ സര്‍ക്കാറിന്‌ (ജനത്തിന്‌ വേണ്ടീ) വാശിപിടിക്കാന്‍ കഴിയുമോ. തരുന്നത്‌ മേടിക്കുക. അത്ര തന്നേ

ഷാനവാസ്‌ ഇലിപ്പക്കുളം said...

കിരണ്‍ തങ്കളുടെ അഭിപ്രായത്തിന്‍ നന്ദി, പക്ഷേ ഇന്റര്‍ ചര്‍ച്ച് കൌണ്സിലിന്റെ അഭിപ്രായത്തോട് യോജിക്കാന്‍ വയ്യ. എങ്ങനെയാണ്‌ ഈ സമോവായം മെറിറ്റ് അട്ടിമറിക്കപ്പെടുന്നത്? അന്പതുശതമാനം സീറ്റില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ സറ്ക്കാര്‍ പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള ലിസ്റ്റില്നിന്നും നിന്നും പ്രവേശനം നടത്തുകവഴി മെറിറ്റ് സംരക്ഷിക്കപ്പെടുകയല്ലേ ചെയ്യുന്നത്‌? അതോ അതിനുപകരം വിലകൊടുത്തുനേടിയ വിധിയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ സീറ്റുകളും മാനേജുമെന്റ് ആളെയെടുക്കുമ്പോഴാണോ മെറിറ്റ് സമ്രക്ഷിക്കുക?കോടതിവിധിമാനേജുമെന്റുകള്ക്കനുകൂലമാണെന്നിരിക്കേ , മുഴുവന്‍ സീറ്റിലും വേണ്ടിവന്നാല്‍ അവര്‍ക്ക് പ്രവേശനം നടത്താമെന്നിരിക്കേ, സര്‍ക്കരിന്റെ ഫീസില്‍ മാത്രം മെഡിക്കല്‍ പഠനം സാധ്യമാകുന്ന പാവപ്പെട്ടവരും മിടുക്കന്മാരുമായ കുറേവിദ്യാര്ത്തികള്ക്കുകൂടി മെഡിക്കല്‍ പഠനം സാധ്യമാക്കുന്നതിനുവേണ്ടി ഈ ഒത്തുതീര്‍പ്പില്‍, മനേജുമെന്റുകള്‍ എന്നും കരയാറുള്ള അധികഫീസ് ആവശ്യം അതിന്‌ പാങ്ങുള്ളിടത്തുനിന്നും(എന്.ആറ്.ഐ യോ മനേജ്മെന്റ് ക്വോട്ടായോ)വാങ്ങിച്ചുകൊള്ളന്‍ സമ്മതിക്കുന്നത്‌ എങ്ങനെ അട്ടിമറിയാകും? അതിലൂടെ ഉറപ്പാക്കുന്നത് ഭാരിച്ച ഫീസിനാല്‍ മാത്രം അവസരം നിഷേധിക്കപ്പെടുന്നവനുള്ള അവസരം ​തുറക്കലല്ലേ? അങ്ങനെയല്ലെന്ന് പറയുന്നത് കണ്ണടച്ചിരുട്ടാക്കുന്നതിന്‌ തുല്യമല്ലേ? ഇനി 30 ശതമാനമല്ല, മനേജുമെന്റുകള്‍ ആളെയെടുക്കുന്ന ബാക്കി 50 ശതമാനത്തിലും മെറിറ്റോ സുതാര്യതയോ കേരളത്തിലെ ജനങ്ങളോ സര്‍ക്കാരോ ആഗ്രഹിക്കുന്നതു തന്നെ അത്യാഗ്രഹവും, അപ്രായോഗികവും മണ്ടത്തരവുമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ യാണ്‌ ബേബി ഇത്തരം ഒരു ഒത്തുതീര്‍പ്പിനുതന്നെ തയ്യറായതെന്ന്‌ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. രണ്ട് സ്വാശ്രയകോളേജുകള്‍ സമം ഒരു സറ്ക്കാര്‍ കോളേജ് എന്ന് സിദ്ധാന്ത്തത്തിന്റെ ഉപജ്ഞാതാവ് ആന്റണിയെ പറ്റിച്ച് എന്‍.ഓ.സി സംഘടിപ്പിച്ചപ്പോള്‍ ഇവരാരും ഈ കോളേജുനടത്തിപ്പിന്റെ ഭാരിച്ച ചിലവുകളെക്കുറിച്ച് ഓര്‍ത്തില്ലേ? അതെങ്ങനാ, സമൂഹത്തിനെ ഉദ്ധരിക്കാന്‍ കുപ്പായം താറും പാച്ചി ഇറങ്ങിയപ്പോള്‍ 'സ്വാശ്രയ വിദ്യാഭ്യാസത്തിലെ സാമൂഹികനീതിയുമ്, മെറിറ്റുമ്' മാത്രമായിരുന്നല്ലോ മനസ്സില്? ഇനി സറ്ക്കാര്‍ മെറിറ്റ് ലിസ്റ്റില്‍ നിന്നും വരുന്ന 90 ശതമാണം പേരും സാമ്പത്തികമായി മുന്നോക്കം നില്ക്കുന്നവരാണെന്നുള്ള ഇവരുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഏതുപഥനറിപ്പോറ്ട്ടിന്റെ അടിസ്ഥാനത്തിലുള്ളതാണ്‌?ഈ 90 ശതമാനത്തിനും ഇവരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ 23ഓ 45ഓ ലക്ഷം കോടുത്ത് പഠിക്കാന്‍ കഴിവുള്ളവരാണെന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണ്‌.അങ്ങനെ യുള്ളവര്‍ ചെറിയൊരുശതമാനം കണ്ടേക്കാമെങ്കിലും ഭൂരിപക്ഷവും ഇത്രയും ലക്ഷങ്ങള്‍ ചിലവാക്കാനില്ലാത്ത മിഡില്‍ ക്ളാസ്സുകാരുടേയോ സര്‍ക്കാര്‍ ജീവനക്കാരുടേയോ , സാധാരണക്കാരന്റേയോ, വെറും പാവപ്പെട്ടവന്റെയോ മക്കളാണെന്നുള്ളത് പച്ചപരമ്മാര്‍ഥം.എന്റ്രന്സിന്‌ പണം മുടക്കി കോച്ചിംഗ് നേടി ലിസ്റ്റില്‍ വരുന്ന പണക്കരേറെയാണെങ്കില്‍ മറ്റെന്തെങ്കിലും മാര്‍ഗ്ഗംകൂടി നോക്കേണ്ടതിനുപകരം ചെരുപ്പു ചെറുതായതുകൊണ്ട് കാല്‍മുറിക്കാമെന്നതരത്തിലുള്ള പ്രതിവിധിയാകരുത്‌.ഇക്കണക്കിന്‌ സിവില്‍ സറ്വ്വീസ് പ്രിലിമിനറിയും നേടുന്നത് പണക്കാര്‍ മാത്രമാണെന്ന് പറയുന്നതുപോലെയാകും.