
കരുണാനിധി വീണ്ടും മുല്ലപ്പെരിയാറിലെ വെള്ളത്തിന്‌തീപിടിപ്പിക്കനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉഭയകക്ഷി ചര്‍ച്ചയിലൂടെ തര്‍ക്കാത്തിന്‌പരിഹാരം കാണാന്‍ ശ്രമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് കോടതിയലക്ഷ്യം വരുത്തിവെക്കാതിരിക്കാന്‍ വേണ്ടി മാത്രം നാമമാത്ര ചര്‍ച്ചകള്‍ക്ക് മുതിരുകയും,ഇപ്പോള്‍ മുന്‍പ് തമിഴ്‌നാടിനനുകൂലമയി വിധിപറഞ്ഞ ( ജലനിരപ്പ്142 അടിയായി ഉയര്‍ത്താന്‍ തടസമൊന്നുമില്ലെന്ന്) സുപ്രീം കോടതിയില്‍നിന്നും അത്തരം ഒരുവിധിക്കുകൂടി സമ്പാദിച്ച് പ്രതിപക്ഷത്തിന്റെയും കേരളത്തിന്റെയും വായടപ്പിക്കനാണ് കലൈന്‍ജറുടെശ്രമം. ഈശ്രമത്തെ കേരളം സുപ്രീംകോടതിയില്‍ എങ്ങനെനേരിടുന്നു എന്നതാണ് കാത്തിരുന്നു കാണേണ്ട വിഷയം.കേന്ദ്രമന്ത്രി സൈഫുദ്ദീന്‍ സോസിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വി.എസ് കേരളത്തിന്റെ ഭാഗംവളരെ വസ്തുനിഷ്ടമായും, ന്യായയുക്തമായും വലിയകേടില്ലതെയും അവതരിപ്പിച്ചു എന്നാണൊരു പൊതുവിലയിരുത്തല്‍. തമിഴ്‌നാട്ടിലേതിനേക്കാള്‍ഭേദമാണ് ഇവടുത്തെ പ്രതിപക്ഷമെന്ന്, വി.എസിന്റെ മുഖ്യമന്ത്രിതല ചര്‍ച്ച കഴിഞ്ഞയുടനെ, അതിനെച്ചൊല്ലി വലിയ ഒച്ചപ്പാടുണ്ടാക്കാതിരുന്ന കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ അഭിനന്ദനാര്‍ഹമായ സംയമനം ഇക്കാര്യത്തില്‍ പാലിച്ചുഎന്നത് തര്‍ക്കമില്ലത്ത കാര്യമാണ്. ചര്‍ച്ചകളില്‍ കേരളത്തിന്റെ നിലപാടിനെ ഘണ്ഡിക്കുന്നകാര്യത്തില്‍ തമിഴ്‌നാട് ഇക്കുറി വേണ്ടത്ര വിജയിച്ചില്ലെന്നതും ഒരുപക്ഷെ ഇതിനൊരുകാരണമാകാം. അല്ലെങ്കില്‍ ഒരുപക്ഷേ മുന്‍പ്‌ജലസേചനവകുപ്പടക്കം ഭരിച്ചിട്ടുള്ള, നിയംങ്ങളെടുത്ത് അമ്മാനമാടാറുള്ള മാണിസാറിനെപ്പോലെ കേരളത്തിന്റെ കാര്യത്തില്‍ വളെരെയധികം ഉത്‌ഘണ്ടയുള്ളവര്‍, അവര്‍മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത നിയമോപദേശങ്ങളുമായി ഇറങ്ങില്ലായിരുന്നെന്നാരുകണ്ടു? ഇനിയൊരിക്കല്‍കൂടി ഈപ്രശ്നം സുപ്രീം കോടതിയിലെത്തിയാല്‍,വസ്തുനിഷ്ടമായ വാദഗതികളിലൂടെ വേണമെങ്കില്‍ ഡാമിന് ഉയരംകൂട്ടുന്നതില്‍നിന്നും, അത്യാവശ്യമെങ്കില്‍ തമിഴ്‌നാടിന്റെ ചിലവിലും മേല്‍നോട്ടത്തിലും(സുരക്ഷക്കണെങ്കില്‍ അതായിരിക്കുംനല്ലത്!) പുതിയ ഒരു ഡാം നിര്‍മ്മിക്കുന്നതില്‍തടസ്സമില്ലെന്ന് കോടതിയെ ബോധ്യപ്പേടുത്തി കേരളത്തിനുവേണമെങ്കില്‍ തലയൂരാവുന്നതാണ്. അതായത്,ഇത് ഒന്നാമതായി ഒരന്തര്‍സംസ്ഥാന നദീജലപ്രശ്നമല്ലെന്നുള്ളാതും(പെരിയ്യാര്‍ കേരളത്തിന്റെ സ്വന്തംപനിനീരാണ്), എങ്കില്‍ പോലും ഇക്കാലമത്രയും അവര്‍ക്കുവെള്ളം നല്‍കുന്നതില്‍ കേരളത്തിന്റെ ഭാഗ്ഗത്തുനിന്നും ഒരു വീഴ്ചയും വന്നിട്ടില്ലെന്നതും, മുല്ലപ്പെരിയാര്‍ തിളക്കാന്‍തുടങ്ങുമ്പോള്‍തന്നെ നെയ്യാറിലെ വെള്ളം വിട്ടുകൊടുക്കുന്ന പാരമ്പര്യമുള്ള കേരളം വികാരപരമായസമീപനങ്ങളിലൂടെ ഒരിക്കലും തമിഴ്‌നാടിനെതിരായി നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നുള്ളത് എടുത്തുപറയേണ്ടകാര്യമാണ്. ഉപഭോഗസംസ്ഥനമായകേരളം, ഭക്ഷ്യധാന്യങ്ങള്‍ക്കും, കോഴി, മുട്ട, പച്ചക്കറികള്‍ എന്നിവയ്കും അമിതമായി തമിഴ്‌നാടിനെ ആശ്രയിക്കുന്നതിനാല്‍, ജനങ്ങളെ ഇളക്കിവിട്ടുള്ള തരംതാണകളികളിലൂടെയും, ഉപരോധ സമരങ്ങളിലൂടെയും കേരളത്തിന്റെ കഞ്ഞികുടിമുട്ടിച്ചേക്കാം, എന്നുംഇത്തരം തരംതാണ തന്ത്രങ്ങളിലൂടെ കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ച്, അതുവഴി സര്‍ക്കരില്‍ സമ്മര്‍ദ്ദംചെലുത്തി തമിഴ്‌നാടിന്റെ താല്‍പര്യ സംരക്ഷണത്തിനുശ്രമിച്ചുകളയാം എന്ന തന്ത്രം,സ്വന്തംശവക്കുഴി തോണ്ടുന്നതിനുതുല്യമാണ് കാരണം, ഈവക പച്ചക്കറികളും , മുട്ടയും മറ്റും പിന്നെ കരുണാനിധിയും , വൈകോയും, വിജയകാന്തുംകൂടിയങ്ങു വിഴുങ്ങിക്കളയുമോ? അല്ലെങ്കില്‍ അവിടുത്തെ കര്‍ഷകര്‍ക്ക് ഇതൊക്കെ കൂട്ടിവെച്ച് എത്രനാള്‍ പിടിച്ചുനില്‍ക്കാനാകും? കേരളത്തിലെ പ്പോലെ കര്‍ഷക ആത്മഹത്യയായിരിക്കും പിന്നെ ഫലം. മലയാളിവിരുധ വികാരം തമിഴനില്‍കുത്തിവെച്ച് അവിടെ ഉപജീവനം നടത്തുന്ന മലയാളികല്‍ക്ക് പ്രശ്നമുണ്ടാക്കമെന്ന മോഹവും ആത്മഹത്യാപരമായിരിക്കും കാരണം തമിഴ്‌നാട്ടിലെ മലയാളികളേക്കള്‍ കുടുംബം പുലര്‍ത്താന്‍ അധ്വാനിക്കുന്ന തമിഴന്മാര്‍ കൂടുതലുള്ളാ സംസ്ഥാനമാണ് കേരളം എന്നെ കരുണാനിധിയും, വൈകോയുമെല്ലാം ഓര്‍ക്കുന്നത് നല്ലതായിരിക്കും. എന്നാല്‍കേരളം 35ലക്ഷമാള്‍ക്കാരുടെ ജീവനുവേണ്ടി സംസാരിക്കുമ്പോള്‍തികച്ചും രാഷ്ട്രീയ പരമായ നേട്ടങ്ങള്‍ക്കുവേണ്ടി,കേരളത്തിലേക്കുള്ള വഴിതടയലും, അവശ്യസാധനങ്ങളുടെ നീക്കം തടയുന്നതടക്കമുള്ള പ്രകോപനപരമായ നടപടികള്‍ തമിഴ്‌നാടുഭരിക്കുന്ന സര്‍ക്കരിന് നേതൃത്വംനല്‍കുന്ന പാര്‍ട്ടിയില്‍നിന്നടക്കം, സര്‍ക്കരിന്റെ മൗനാനുവാദത്തോടെയുണ്ടായിട്ടും കേരളം മറ്റുസംസ്ഥാനനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന സംയമനത്തോടെയുള്ളനടപടികള്‍ മാത്രമേ ഇക്കാര്യത്തില്‍ സ്വീകരിച്ചിരുന്നുള്ളൂ എന്നത് കോടതിയെ ബോധ്യമാക്കന്‍ കഴിയണം. മറ്റുസംസ്ഥാനങ്ങളുടെ ഇടയ്ക്കുള്ള നദീജല തര്‍ക്കത്തിന്റെ മാനം ഈപ്രശ്നത്തിനില്ലെന്നും, ഇതു തികച്ചും കേരളത്തിന്റെ സൗജന്യംതന്നെയാണെന്നും, അതിനുവേണ്ടി ഇവിടുത്തെ 35 ലക്ഷം ജനങ്ങളുടെ ജീവന്‍വെച്ചുള്ളാരുകളിക്കും സംസ്ഥാനം തയ്യാറാവുകയില്ലെന്നുള്ളാതും കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയണം. ഇതിനര്‍ഥം തമിഴ്‌നാടിന് ഇനിമേല്‍ വെള്ളം കൊടുക്കില്ലെന്നല്ലെന്നും, പുതിയൊരു ഡാം പണിതാല്‍ അവര്‍ക്കിന്നുള്ളതിനേക്കള്‍ കൂടുതല്‍വെള്ളം ഉപയോഗപ്പെടുത്താമെന്നുമുള്ള സത്യാവസ്ഥ കോടതിയെ ധരിപ്പിക്കണം. പുതിയഡാമിന്റെകാര്യം ഒരുവെളിപാടുപോലെ ഇപ്പോള്‍വന്നതല്ലെന്നും 1979 മുതല്‍ അജണ്ടയിലുള്ളവിഷയമാണെന്നതും, ഇതുനുവേണ്ടി അന്നുതന്നെ സ്ഥലം നോക്കിയിട്ടുണ്ടെന്നും, 26 വര്‍ഷങ്ങള്‍ക്കു ശേഷവും പുതിയ ഡാം യാതാര്‍ഥ്യമാകാത്തത്, നിരപരാധികളായ 35 ലക്ഷം ജനണ്‍ങ്ങളുടെ ജീവന്‍ വെച്ചുള്ളകളിയാണെന്നുള്ളതും,അണക്കെട്ടിന്റെ അടിത്തട്ടിന്റെ ബലത്തിനെ സംബന്ധിച്ച് കഴിഞ്ഞ30 ആണ്ടുകളായി യാതൊരുവിധ ശാസ്ത്രീയ പഠനങ്ങളും നടന്നിട്ടില്ലെന്നും, അതിന് തമിഴ്‌നാടിന്റെ ഇടപെടല്‍ അനുവദിച്ചിട്ടില്ലെന്നതുമുള്ള വസ്തുത കോടതിയുടെ ശ്രധയില്‍വേണ്ടവിധത്തിക്കൊണ്ടുവരാന്‍ കേരളത്തിനുകഴിയണം. പക്ഷെ ഇത്തവണയുംതമിഴ്‌നാടിന്റെ 'ശമ്പളം' വാങ്ങുന്നജലസേചനവകുപ്പ് ഉദ്യോഗസ്ഥന്മാരും വക്കീലന്മാരും കേരളത്തിനുവേണ്ടി പഴയതുപോലെ സുപ്രീം കോടതിയില്‍ വാദിച്ചിട്ട്, കേസുപഠിക്കനൊത്തില്ല, മറ്റേകടലാസ്‌കളഞ്ഞുപോയി,ഹോംവര്‍ക്ക് ചെയ്തില്ലെന്നൊക്കെ പറഞ്ഞു തട്ടിമുട്ടിതോറ്റ്‌തിരിച്ചുവന്നാല്‍,1992-ല്‍ വേള്‍ഡ് കപ്പ് തോറ്റുവന്ന ടീമില്‍ രവിശാസ്ത്രിക്ക് മാത്രം കിട്ടിയതൊന്നുമായിരിക്കില്ല അപ്പോഴത്തെഅവസ്ഥ! ജീവന്, കോടതിയും സര്‍ക്കരുകളുമെല്ലാംകൂടി പുല്ലുവിലകല്‍പിച്ചാല്‍ ഭീഷണിയുടെ നിഴലില്‍ ജീവിക്കേണ്ടിവരുന്ന ജനങ്ങളൊരുപക്ഷേ ഈവ്യവസ്ഥയെത്തന്നെ അതിലുംവിലകുറച്ചുകണ്ടാലും കുറ്റം പറയാനാകുമോ?
5 comments:
ചര്‍ച്ചകള്‍ മുടങ്ങാതെ നടക്കും,
വേനല്‍ വരും,
ഡാമിലെ വെള്ളം താഴും,
എല്ലാരുമെല്ലാം മറക്കും.
പിന്നെ മഴവരും,
വെള്ളം പൊങ്ങും.
അപ്പൊ എല്ലാരുമെല്ലാമോര്‍ക്കും.
അവസാനമൊരുദിവസമിതു പൊട്ടും.
അന്നുമെല്ലാരുമെല്ലാമോര്‍ക്കും,
പിന്നെ എല്ലാരുമെല്ലാം മറക്കും.
ഇക്കാസ് പറഞ്ഞതാണതിന്റെ ശരി!. നമുക്കിത് ചെറുതായിട്ടൊന്നു പൊട്ടിച്ചാലോ?
ഷാനവാസ്,
ചെറുതായിട്ടൊന്ന് പൊട്ടിയ്കേണ്ടത് ഡാമല്ല. വേറെ ചിലരെയാണ്.
ഷാനവാസ്,
ചെറുതായിട്ടൊന്ന് പൊട്ടിയ്കേണ്ടത് ഡാമല്ല. വേറെ ചിലരെയാണ്.
ദില്‍ബാസുരന്‍ പറഞ്ഞതുംശരിയാണ്, ഇവിടെ ചിലര്‍ക്കിട്ടാണു പോട്ടിക്കേണ്ടതു, പക്ഷെ എന്നെ യല്ലല്ലോഉദ്ദേശിച്ചത്? ഇക്കാസിനും ദില്‍ബുവിനും നന്ദി!
Post a Comment