Saturday, December 16, 2006

ഒരു തുറന്ന കത്ത്‌!!!

പ്രിയപ്പെട്ട അജിത്തിനും, മഹേഷിനും,

നിങ്ങളൊടു ഞാനേറ്റിരുന്നതുപോലെ മലയാളം ബ്ലോഗിങ്ങിനെ ക്കുറിച്ച്‌ എനിക്കറിയാവുന്ന, ജോലിഭാരത്തിന്റെ ലഘുവായ ഇടവേളകളില്‍ വീണുകിട്ടിയ, കേവലം ഒരുമാസത്തെ (കഴിഞ്ഞമാസമാണല്ലോ ഞാനീ ബ്ലോഗ്‌തുടങ്ങുന്നത്‌) പരിമിതമായ വിവരങ്ങളിലേക്ക്‌കടക്കാം
.
മലയാളം ബ്ലോഗ്ഗിംഗ്‌-എങ്ങനെ തുടങ്ങാം?
എന്താണ്‌ ബ്ലോഗ്‌?

ഗൂഗിളിന്റെ ഭാഷയില്‍ പറഞ്ഞാലത്‌ നിങ്ങളുടെ സ്വകാര്യ ഡയറിയാകാം, വായനാമേശയാകാം,രാഷ്ട്രീയചര്‍ച്ചാവേദിയാകാം, സ്ഫോടനാത്മകവാര്‍ത്തകളുടെ നിലക്കാത്ത ഉറവിടമാകാം, ആശയങ്ങളുടെ സംവാദനഭൂമികയാകാം, നിങ്ങളുടെ സ്വകാര്യത പങ്കുവെക്കലാകാം, ലോകത്തിനുള്ള വഴികാട്ടിയാകാം, നിങ്ങള്‍ക്കിഷ്ടപ്പെട്ട ലിങ്കുകളെ മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തുന്നവേദിയാകാം, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പലതുമാകാം.

നിങ്ങളുടെ ബ്ലോഗ്‌ നിങ്ങളുദ്ദേശിക്കുന്നതെന്തുമാകാം, അത്‌ നിങ്ങളുദ്ദേശിക്കുന്ന ഏതുതരത്തിലും, രൂപത്തിലും, വര്‍ണത്തിലുമാകാം. അത്തരം എണ്ണിയാലൊടുങ്ങാത്ത ലക്ഷക്കണക്കിന്‌ ബ്ലോഗുകള്‍ നിങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റില്‍ കാണാന്‍ കഴിയും. ഒരുബ്ലോഗിന്‌ നിയതമായ രൂപമോ, ആകൃതിയോ, ഘടനയൊ ആരും നിഷ്കര്‍ഷിച്ചിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ ബ്ലോഗ്‌ ഒരു'വെബ്‌സൈറ്റ്‌'ആണ്‌. അവിടെ നിങ്ങള്‍ക്ക്‌ തുടര്‍ച്ചയായി നിങ്ങള്‍ക്കിഷ്ടപ്പെട്ട എന്തിനെക്കുറിച്ചും ഏതുഭാഷയിലൂടെയോ അല്ല വരകളിലൂടെയോ നിങ്ങളുടെ ചിന്തകള്‍ മറ്റുള്ളവരിലെത്തിക്കാം.പുതുതായി നിങ്ങള്‍ കുറിക്കുന്നകാര്യങ്ങള്‍ ഏറ്റവും മുകളിലായി വന്നു കൊണ്ടിരിക്കും, അതിനാല്‍ നിങ്ങളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുന്നവര്‍ക്ക്‌,അതില്‍ ഏറ്റവും പുതുതായി നിങ്ങള്‍കൊടുത്തിരിക്കുന്നവ ഏറ്റവും മുകളിലായി വായിക്കുകയും അവര്‍ക്ക്‌ അതില്‍ അവരുടേതായ കമന്റുകള്‍ രേഖപ്പെടുത്തുകയുമാകാം. അല്ലെങ്കില്‍ നിങ്ങളുടെ'പോസ്റ്റിംഗി'ലേക്ക്‌ ഒരുലിങ്ക്‌ കൊടുക്കുകയോ, ഇമെയില്‍ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം!.

ഏകദേശം 5വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ബ്ലോഗുകള്‍ ആരംഭിച്ച ശേഷം അത്‌ ഇന്റര്‍നെറ്റിനെ മുന്‍പില്ലാത്തവിധത്തില്‍ മാറ്റിമറിച്ചു. അത്‌രാഷ്ട്രീയക്കൊടുങ്കാറ്റുകള്‍ക്ക്‌ വഴിമരുന്നായി, 'നാലാം' എസ്റ്റേറ്റിനെ പിടിച്ചുകുലുക്കി, പത്രപ്രവര്‍ത്തനമേഖലയെ 21-ആം നൂറ്റാണ്ടിന്റെ ആവശ്യകതകള്‍ ബോധ്യമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. ശബ്ദമില്ലാതിരുന്ന, മാധ്യമലോകത്തിലെ കുത്തകകള്‍ക്കുമുന്‍പില്‍ അന്തം വിട്ടുനിന്നിരുന്ന നമ്മളെപ്പോലെ യുള്ള ദശലക്ഷങ്ങളുടെ ശബ്ദമാകാന്‍കഴിഞ്ഞു.'ഫ്രീ ലാന്‍സ്‌' പത്രപ്രവര്‍ത്തനത്തിന്റെയും,വിലക്കുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും വിളനിലമായി ഇന്നതുമാറിക്കഴിഞ്ഞു. ലോകത്തിന്റെ ഏതുകോണിലിരുന്നും, ഒരുകമ്പ്യൂട്ടറും ഇന്റര്‍നെറ്റുമുണ്ടെങ്കില്‍ നിങ്ങളുടെ ചിന്തകളും, പ്രതിഷേധങ്ങളും, അഭിപ്രായങ്ങളും, 'കൊമേര്‍സ്യല്‍ ബ്രേക്ക്‌' കളുടെ ഇടവേളകളില്‍,അവസരംകാത്ത്‌ അക്ഷമരായിരുന്ന്‌ സംവാദങ്ങളിലേര്‍പ്പെട്ട്‌, മുഴുവനാക്കാനനുവദിക്കാത്തമോഡറേറ്റര്‍മാര്‍ അരങ്ങുവാഴുന്ന ഇലക്ട്രോണിക്‌ മാധ്യമങ്ങളെയോ,കുത്തകമുതലാളിമാര്‍, തങ്ങളുടെ വാണിജ്യ താല്‍പര്യങ്ങള്‍ക്കനുശ്രിതമായി അച്ചുനിരത്തുന്നഅച്ചടിമാധ്യമങ്ങള്‍ക്കോവേണ്ടി സമയം കഴിക്കാതെ ഒരുപക്ഷെ നിങ്ങളുടെ ആശയങ്ങള്‍സമഗ്രവും, സമ്പൂര്‍ണവുമായി അതിനേക്കളും ആഴത്തില്‍ ജനങ്ങളുടെ മനസ്സില്‍ എത്തിക്കാന്‍ കഴിയുന്ന നൂതനയുഗത്തിന്റെ സന്തതിയാണ്‍ബ്ലോഗുകള്‍!.ഇവിടെ ആവശ്യമാണ്‍സൃഷ്ടിയുടെ മാതാവ്‌,പിതൃത്വം സര്‍ഗഗാത്മകത ഒരുവിങ്ങലായി മനസ്സിലുള്ളവനും,ഉള്ളവള്‍ക്കും(വാര്‍ത്തകളുടെ പിതൃത്വത്തിന്‌ ലൈംഗിക വേര്‍തിരിവുണ്ടാകാനിടയില്ല!കുറഞ്ഞ പക്ഷം കേരളത്തിലെങ്കിലും, കാരണം വാര്‍ത്തകളുടെ പിതൃത്വത്തിനെ സംബന്ധിച്ചടുത്തിടെയുണ്ടായ ഒരു തര്‍ക്കം പ്രസക്തം!)അവകാശപ്പെടാമെന്നു തോന്നുന്നു.മനുഷ്യന്റെ അറിയാനുള്ള ത്വര അടങ്ങാത്തിടത്തോളം,വാര്‍ത്തകള്‍ക്കും,മൗലികങ്ങളായ രചനകള്‍ക്കും ആവശ്യക്കാരനെ അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടിവരില്ല എന്നാണെന്റെ വിശ്വാസം.പക്ഷെ തീര്‍ച്ചയായും അത്‌ അനുവാചകരുടെ മനസ്സിലിടംപിടിക്കുന്നതാവണമെന്നുമാത്രം! പക്ഷെ അവയുടെ മാധ്യമങ്ങള്‍ കാലാനുശൃതമായിമാറിയേക്കാം,ബ്ലോഗുകളേപ്പോലെ! ബ്ലോഗുകളെപ്പറ്റി കൂടുതല്‍പറഞ്ഞ്ചളമാക്കി നിങ്ങളെ ഞാന്‍ ബോറടിപ്പിക്കുന്നില്ല! ബാക്കി കാര്യങ്ങള്‍ നിങ്ങള്‍ 'നെറ്റ്‌' നോക്കി കണ്ടുപിടിച്ചോളും എന്നെനിക്കറിയാം. പക്ഷെ ടൈപ്പിങ്ങിലൊന്നും വലിയ സ്പീടില്ലാത്ത ഞാന്‍ കുത്തിയിരുന്ന്‌ ഇത്രയൊക്കെ നിങ്ങള്‍ക്കുവേണ്ടി കുത്തികുറിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഞാനറിയാത്ത സുഹൃത്തുക്കളൊടുകൂടി ഈപോസ്റ്റിങ്ങൊന്നു വിസിറ്റ്‌ ചെയ്യാന്‍ പറയണം. മറ്റൊന്നിനുമല്ല, നാലാളുകണ്ടാലല്ലേ(നല്ലതായെന്നോ, അല്ലെങ്കില്‍ നാലുതെറിയായാലും സാരമില്ല) ഒരുസംതൃപ്തിയുള്ളൂ?

ഇനി മലയാളം ബ്ലോഗുകളിലേക്ക്‌ കടക്കാം, മലയാളം ബ്ലോഗുകള്‍ എന്ന്‌, ആര്‌ എപ്പോള്‍, എങ്ങനെ തുടങ്ങിഎന്നൊന്നും എനിക്കറിയില്ല. ഒരുപക്ഷെ മലയാളം'ബൂലോകരുടെ' ഇടയില്‍ ആര്‍ക്കെങ്കിലും ഈചോദ്യത്തിനുള്ളഉത്തരമറിയാവുന്നവര്‍ കണ്ടേക്കാം.എന്റെ പരിമിതമായ അറിവിലുള്ളകാര്യങ്ങള്‍മാത്രമണിവുടുത്തെ പ്രതിപാദ്യം എന്നു നിങ്ങള്‍ക്കറിയാമല്ലോ? 'ബൂലോകര്‍' എന്നാല്‍, മലയാളംബ്ലോഗര്‍മാരുടെ ഒരുഅറിയപ്പെടുന്ന ക്ലബ്ബാണ്‌. അവരെപ്പരിചയപ്പെടനുള്ളലിങ്കുകള്‍ നിങ്ങള്‍ക്ക്‌ വഴിയേകാണാം.നിങ്ങള്‍ക്കും എനിക്കും അവിടെ മെംബര്‍മാരാകാം എന്നുതന്നെയാണെന്റെ വിശ്വാസം. ഞാന്‍, മലയാളത്തില്‍ ബ്ലൊഗിംഗ്‌ തുടങ്ങുന്നതിനു വളരെമുന്‍പുതന്നെ ഇംഗ്ലീഷില്‍നിന്നും മലയാളത്തിലേക്കുള്ള ഒരു 'സ്ക്രിപ്റ്റ്‌ കണ്‍വര്‍ട്ട' റിനെ ക്കുറിച്ചുള്ള എന്റെ അന്വേഷണം ഏന്നെ 'വരമൊഴി'യില്‍ കൊണ്ടുവന്നെത്തിച്ചിരുന്നു. ഞങ്ങളുടെ 'യുണീക്‌'കോട്‌ അനുവദിക്കുന്ന ചാറ്റ്‌ സോഫ്റ്റ്‌വെയറിന്റെ സാധ്യത മുതലെടുത്ത്‌ മലയാളത്തില്‍ ചാറ്റ്‌ ചെയ്യാനും, 'ഓര്‍കുട്ടില്‍' മലയാളത്തില്‍'സ്ക്രാപ്‌' ചെയ്യാനും, മെയില്‍ അയക്കുകയുമായിരുന്നു എന്റെ ലക്ഷ്യം.എന്തായാലും എനിക്കൊരുകാര്യം ഉറപ്പാണെന്റെ ചങ്ങാതിമാരേ, നിങ്ങള്‍ക്കു വേണ്ടി 'ഓര്‍കുട്ടില്‍'ഞാന്‍ ഇട്ട സ്ക്രാപ്പുകള്‍ക്കും, പിന്നീടെന്റെ ബ്ലോഗിനുവേണ്ടി ഉപയോഗിച്ച മലയാളം അക്ഷരങ്ങള്‍ക്കു പിന്നിലുമുള്ള, ഞാന്‍ ഈ മലയാളത്തിലുള്ള അക്ഷരങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്ന 'വരമൊഴി' എന്ന ഈഅത്ഭുതം തലമണ്ടയില്‍ വിരിഞ്ഞ
സിബു എന്ന ചങ്ങാതിയെ ഈ അവസരത്തില്‍അനുമോദിക്കാതിരിക്കുന്നത്‌ തികഞ്ഞനന്ദികേടാകും എന്നതു തന്നെ.ആധികാരികമായ കണക്കൊന്നുമെന്റെ കയ്യിലില്ലെങ്കിലും, ഇന്നു മലയാളത്തില്‍ 'ബ്ലോഗുന്ന' മിക്കചങ്ങാതിമാര്‍ക്കും, ചില മലയാളപത്രങ്ങളുടെ ഇന്റര്‍നെറ്റ്‌ പതിപ്പുകള്‍ക്കും,'വെബ്‌സൈറ്റു'കള്‍ക്കും സിബുവിന്റെ 'വരമൊഴി' ഒരുവരംതന്നെയാണ്‌.അതുപോലെ തന്നെ 'അഞ്ഞ്ജലി' ഫോണ്ട്‌ തയ്യാറാക്കിയ കെവിനും സിജിയും, 'വാമൊഴികീമാപ്പ്‌'തയ്യാറാക്കിയ സാംവര്‍ഗീസ്‌ സാമുവല്‍,'ക' മൊഴി കീ മാപ്പ്‌ തയ്യാറാക്കിയ പെരിങ്ങോടന്‍-രാജ്‌നായര്‍, എന്നിവരുടെ സമയവും പ്രതിഭയും ആദരണീയമാണ്‌, 'യുണീക്കോട്‌' കണ്‍സോര്‍ഷ്യത്തെ ക്കുറിച്ചും, ഈസോഫ്റ്റ്‌ വെയറുകളുടെ സാങ്കേതികതയെക്കുറിച്ചും,മനസ്സിലാക്കാന്‍ നിങ്ങള്‍ താഴെ പ്പറയുന്ന വരമൊഴിയുടെ'ലിങ്കു'കളിലൂടെ പോകുക.മലയാളം 'യുണീക്‌' കോടിനെപ്പറ്റിയും,അതിന്റെ സങ്കേതികവശങ്ങളെപ്പറ്റിയും, പ്രശ്നപരിഹാരമാര്‍ഗങ്ങളെക്കുറിച്കും മെല്ലാം വരമൊഴിയുടെ സൈറ്റില്‍ വിശദമായി വിവരിച്ചിട്ടുണ്ട്‌. ഇവിടെ നിന്നും നിങ്ങള്‍ക്കു മറ്റു മലയാളം ലിപികളും 'ഡൗണ്‍ലോഡു' ചെയ്യം.ആകാംഷ അടക്കൂ സുഹൃത്തുക്കളെ!!നിങ്ങളെന്നൊട്‌ ആവശ്യപ്പെട്ടവരമൊഴി യെക്കുറിച്ചുതന്നെയാണ്‌ പറഞ്ഞുവരുന്നത്‌. അതുലഭിക്കുന്ന'ലിങ്കും' നിങ്ങള്‍ക്കു പിറകേ കാണാം. നിങ്ങള്‍ക്കുവേണ്ടി ഈ കുറിപ്പെഴുതുമ്പോള്‍ ഞാന്‍ തയ്യാറാക്കിവെച്ചിരിക്കുന്ന, 'സ്ക്രീന്‍ ഷോട്ടുകള്‍' മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടാന്‍ വേണ്ടി എന്റെ 'കേരളശബ്ദ'ത്തില്‍ ഒരു'പോസ്റ്റിംഗായി' ഉള്‍പ്പെടുത്തുവാന്‍ കഴിയുമോഎന്നെനിക്കുറപ്പില്ല. പക്ഷെ അതുഞ്ഞാന്‍ നിങ്ങള്‍ക്ക്‌ മെയില്‍ചെയ്യാം. മലയാളം ബ്ലോഗിംഗിന്റെ ലോകത്തേക്കെടുത്തു ചാടുന്നതിനു മുന്‍പായി ഞാന്‍ താഴെ ക്കൊടുത്തിട്ടുള്ളനല്ല കുറേ മലയാളം ബ്ലോഗുകള്‍ക്ക്‌ കൂടി ഒന്നു കണ്ണോടിക്കുക. അതിനുപുറമേ എണ്ണിയാലൊടുങ്ങാത്ത കുറേ നല്ല മലയാളം ബ്ലോഗ്‌ ലിങ്കുകള്‍ ലഭിക്കുന്ന മലയാളം ബ്ലോഗ്‌ ആഗ്രിഗേറ്ററുകളുടെവിലാസങ്ങളും താഴെ ക്കാണാം.ഞാന്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ ഒരു പൊതുസ്ഥലത്ത്‌ വിളമ്പിയതെന്തിനാണെന്നൊരുസംശയം കൂടി എന്റെ ചെങ്ങാതിമാര്‍ക്ക്‌ തോന്നിയേക്കാം, കാരണം മുകളില്‍ ഞാന്‍ പറഞ്ഞകര്യങ്ങളില്‍ കടന്നുകൂടിയേക്കാവുന്ന തെറ്റുകള്‍ തിരുത്താനും, കൂടുതല്‍ ഉപദേശങ്ങള്‍ക്കുള്ള വഴി നമ്മളെ നന്നാക്കാനും ആരെങ്കിലും ചിലപ്പൊള്‍ ശ്രമിച്ചാലോ? 'ബൂലോകാരെങ്കിലുമോ', ബ്ലൊഗുകളെ ക്കുറിച്ചു കൂടുതലറിയാവുന്ന മറ്റാരെങ്കിലുമോ, ചന്ദ്രേട്ടനെപ്പോലെയും, കിരന്‍സി നെപ്പോലെയും, ഇക്കാസിനെപ്പോലെയും മുന്‍പ്‌ എന്റെ പോസ്റ്റിങ്ങുകളില്‍ അഭിപ്രായം പറഞ്ഞ, ഈവിഷയത്തില്‍ കൂടുതള്‍ എക്സ്‌പീരിയന്‍സുള്ളവരാരെങ്കിലും വഴിതെറ്റി! ഈവഴിയെങ്ങാനും വന്നാല്‍ ഒരുപക്ഷെ നിങ്ങള്‍ക്കും എനിക്കും കൂടുതല്‍ അറിവുകിട്ടിയേക്കും എന്നുള്ള പ്രതീക്ഷയാണ്‌ നിങ്ങള്‍ക്ക്‌ ഇത്തരമൊരു തുറന്ന കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്‌. അതുകൊണ്ട്‌, ആ ഉദ്ദേശശുദ്ധിയെ മാനിച്ചെങ്കിലും, നിങ്ങള്‍ ഈ സാഹസം സദയം ക്ഷമിക്കണം. നിര്‍ത്തുന്നതിനുമുന്‍പ്‌ 'ബൂലോക' വാസികളോട്‌ ഒരു അപേക്ഷയുണ്ട്‌, നിങ്ങളാരെങ്കിലും ഈ കത്ത്‌ കാണാനിടവന്നാല്‍,ഇതില്‍കടന്ന്‌കൂടിയിരിക്കുന്ന,പിശകുകളൊ,അര്‍ഹരായ ആരുടെയെങ്കിലും പേരുകള്‍ ഇതില്‍ പരാമര്‍ശിക്കതിരുന്നിട്ടുണ്ടെങ്കില്‍ അത്‌മന:പൂര്‍വ്വം അല്ലെന്നു കണ്ട്‌ സദയം ക്ഷമിക്കുകയും, നിങ്ങളുടേതായ കൂട്ടിച്ചേര്‍ക്കലുകളും ഇടപെടലുകളും നടത്തുകയും വേണമെന്നപേക്ഷിക്കുന്നു.

അപ്പോള്‍ ചങ്ങാതിമാര്‍ രണ്ടുപേരും മലയാളത്തില്‍ 'ബ്ലോഗാന്‍' റെഡിയല്ലെ? ഇനിയെന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത്‌ 'തന്നത്താന്‍' അങ്ങു കണ്ടുപിടിച്ചൊണ്ടാ മതി! എങ്കിലും എന്നെ വിളിക്കാന്‍ മറക്കേണ്ട കേട്ടോ? തല്‍ക്കാലം നിര്‍ത്തുന്നു,

സസ്നേഹം,
നിങ്ങളുടെ സ്വന്തം,
ഷാനവാസ്‌.

PS: ഉദാഹരണമയി ഞാന്‍, മുകളില്‍ പറഞ്ഞ ഏതാനും ലിങ്കുകള്‍ ഇതാ!
ആയിരക്കണക്കായ ലിങ്കുകളില്‍ എന്റെടുത്ത്‌ നിന്നും പെട്ടന്നു തിരഞ്ഞെടുത്തവയാണ്‌ ഇവ :

'വരമൊഴി'

'വരമൊഴി' ഡൗണ്‍ലോഡ്‌ ചെയ്യാന്‍!

'വരമൊഴി' തെരെഞ്ഞെടുത്ത ബ്ലോഗുകള്‍

നവാഗതരെ ഇതിലെ ഇതിലെ

ബൂലോഗ‌ ക്ലബ്ബ്‌

എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം

തനിമലയാളം ബ്ലോഗുകള്‍-For searching Malayalam Blogs

ചിന്ത.കോം-Malayalam Blog Aggregator

നാടോടിക്കഥകള്‍

കാഞ്ഞിരോടന്‍ കഥകള്‍

മലയാള ചലച്ചിത്ര ഗാനങ്ങളുടെ വരികള്‍

നളപാചകം-അജിത്തിന്‌ താത്‌പര്യംകാണും

വിക്കി പീഡിയ-സ്വതന്ത്ര സര്‍വ്വ വിഞ്ജാനകോശം

മലയാളം ബ്ലോഗുകളേക്കുറിച്ച്‌ കൂടുതലറിയാന്‍

മൂന്നാമിടം- ആഴ്ചപ്പതിപ്പ്‌

24 comments:

Anonymous said...

Shanavas,

Thank you for this info. it is helpful for a new liker like me.
Thanks
Achu.s

ഷാനവാസ്‌ ഇലിപ്പക്കുളം said...

Thank you Achu!
Atleast one person commented on my letter. Thanks keep watching 'keralasabdham'.
Best regards,

Mahesh Cheruthana/മഹി said...

knobhai
many thanks for this information.am waiting ur more help.
many thanks '
mahesh cheruthana

വല്യമ്മായി said...

സ്വാഗതം

ഷാനവാസ്‌ ഇലിപ്പക്കുളം said...

നന്ദി വല്യമ്മായി,
എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചര്‍തിനും, നിങ്ങളുടെ ലോകത്തേക്ക്‌ സ്വാഗതംചെയ്തതിലും!

keralafarmer said...

പ്രീയ സുഹൃത്തേ ബൂലോഗത്തിലെ ഏറ്റവും കുറഞ്ഞ സാങ്കേതിക ജ്ഞാനമുള്ള വ്യക്തിയാണ് ഞാന്‍. പലരുടെയും കരുണാകടാക്ഷം കൊണ്ടുമാത്രം ഇതുവരെ എത്തിച്ചേര്‍ന്നു. കാര്‍ഷികമേഖലയെക്കുറിച്ച്‌ മുതല്‍ക്കണ്ണുനീരൊഴുക്കുന്നവര്‍ക്ക്‌ ഒരപവാദം മാത്രമാണ് ഞാന്‍. താങ്കളുടെ ബ്ലോഗിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുവാന്‍ കഴിവുള്ള ഒരു പടതന്നെ ഈ ബൂലോഗത്തുണ്ട്‌. ഈ ലിങ്ക്‌ സാധാരണ ബ്ലോഗിന്റെ സൈഡ്‌ ബാറില്‍ ലഭിക്കുന്നതും ബ്ലോഗുകള്‍ ലിസ്റ്റില്‍ പെടുത്തുവാന്‍ സഹായകവുമാണ്.

Sathees Makkoth | Asha Revamma said...

ഷാനവാസ്,
വളരെ നല്ല ഒരു എഫര്‍ട്ട്.കൂടുതല്‍ കാര്യങള്‍ മനസ്സിലാക്കാന്‍ സധിച്ചു.ബ്ലോഗ്സിന് പിന്നില്‍ ഉള്ള കുറച്ച് പേരെയെങ്കിലും ഞങ്ങള്‍ക്ക് മനസ്സിലാക്കി തരുവാന്‍ കഴിഞു എന്ന് അഭിമാനിക്കാം.
ഒരുപാട് നന്ദി.

ദേവന്‍ said...

സ്വാഗതം ഷാനവാസ്‌. ബ്ലോഗുകളെയും ബൂലോഗത്തെയും പരിചയപ്പെടുത്തുന്ന കത്ത്‌ നന്നായി

വേണു venu said...

സ്വാഗതം ഷാനവാസ്,
വളരെ നല്ല ശ്രമം.കാര്യങ്ങള്‍ ലളിതമായി പറഞ്ഞു തരുന്നു.

സു | Su said...

ഈ കത്ത് വായിച്ച്, കൂടുതല്‍ സുഹൃത്തുക്കള്‍ മലയാളം ബ്ലോഗ് തുടങ്ങുമെന്ന് പ്രതീക്ഷിക്കാം അല്ലേ ?

:)

krish | കൃഷ് said...

മലയാളം ബ്ലോഗ്ഗിനെ കുറിച്ചുള്ള ചെറു ലേഖനം കൊള്ളാം. പുതുതായി വരുന്നവര്‍ക്ക്‌ ഇതുകൊണ്ട്‌ തീര്‍ച്ചയായും പ്രയോജനമുണ്ടാവും.
കൃഷ്‌ | krish

ഷാനവാസ്‌ ഇലിപ്പക്കുളം said...

നന്ദി, നന്ദി, നന്ദി!!! ഒരായിരം നന്ദിയുണ്ട്‌ പ്രിയപ്പെട്ട അച്ചുവിനും,വേണുവേട്ടനും, ഇറ്റാനഗറില്‍ കഴിയുന്ന കൃഷ്‌ ചേട്ടനും, എന്റെ കലാലയ നോസ്റ്റാള്‍ജിയ ആയ നെയ്യാറ്റിന്‍കരയെ ഓര്‍മിപ്പിക്കുന്ന ചന്ദ്രേട്ടനും,വല്യമ്മായിക്കും, സതീഷിനും, 'സു'വേച്ചിക്കും, ദേവരാഗത്തിനും, ബ്ലോഗ്‌ സന്ദര്‍ശിച്ചര്‍തിനും, കമന്റുകള്‍ പാസ്സാക്കിയതിനും, ഈകത്തെഴുതാന്‍ കാരണക്കാരായ മഹേഷിനും അജിത്തിനും നന്ദി. ഈപരിമിതമായ വിവരങ്ങള്‍ ഉള്‍ക്കൊല്ലുന്ന കത്ത്‌ ആര്‍ക്കെങ്കിലും എന്തെങ്കിലും ചെറിയ വിവരങ്ങള്‍ എങ്കിലും നല്‍കാന്‍ കഴിഞ്ഞാല്‍ എന്റെ ഉദ്ദേശം സഭലമായി!

സ്നേഹാദരങ്ങളോടെ,
ഷാനവാസ്‌.

സുജയ-Sujaya said...

ഞാന്‍ ബ്ലോഗ് സന്ദര്‍ശിച്ചിരിക്കുന്നു... ക്ഷണം സ്വീകരിച്ചുക്കൊണ്ടു. കമ്മെന്റ് വഴിയെ...സ്വാഗതം

ഷാനവാസ്‌ ഇലിപ്പക്കുളം said...

പ്രിയ സുജയ ചേച്ചി,
ബ്ലോഗ്‌ സന്ദര്‍ശിച്ചര്‍തിനു നന്ദി,
സ്നേഹാദരങ്ങളോടെ,
ഷാനവാസ്‌.

Siji vyloppilly said...

ഷാനവാസ്‌,
നല്ലൊരു ബ്ലോഗ്‌ ആണ്‌.അക്ഷരങ്ങളൊക്കെ നന്നായിതെളിഞ്ഞുകാണുന്ന ചന്തമുള്ള,ഓര്‍ഗനെസ്ഡ്‌ ആയ ഒന്ന്.ബ്ലോഗിനെ കുറിച്ച്‌ എഴുതിയതും നന്നായി.ഞാനും ഇവിടെ പുതിയ ഒരാളാണ്‌.എന്നിരുന്നാലും എന്റെ വകയും ഒരു സ്വാഗതം.

reshma said...

സ്വാഗതം:)

qw_er_ty

ഷാനവാസ്‌ ഇലിപ്പക്കുളം said...

സിജിക്കും,രേഷ്മക്കും നന്ദി!
വീണ്ടും സന്ദര്‍ശിക്കുക, കമന്റുകള്‍ രേഖപ്പെടുത്തുക!
സ്നേഹാദരങ്ങളോടെ,
ഷാനവാസ്‌,ഇലിപ്പക്കുളം

തറവാടി said...

ഷാനവാസ്‌ ,
സ്വാഗതം

qw_er_ty

ഷാനവാസ്‌ ഇലിപ്പക്കുളം said...
This comment has been removed by the author.
അരവിന്ദ് :: aravind said...

ഷാനവാസേ, കമന്റുകള്‍‌ക്ക് പിന്നാലെ പോയി സമയം കളയാതെ, ഇക്കാസിന്റെ ബ്ലോഗിലിട്ടപോലെയുള്ള അനുഭവങ്ങള്‍
സരസമായി എഴുതൂ..:-) കമന്റും വായനക്കാരും താനേ വന്നുകൊള്ളും.
ഇപ്പോളെഴുതുന്നത് മോശമാണെന്നല്ല...കമന്റ് ഭ്രമം കണ്ട് പറഞ്ഞുവെന്നേയുള്ളൂ ...
അല്ലെങ്കില്‍ വിവാദപരമായ വിഷയങ്ങളില്‍ ഒരു തട്ടുപൊളിപ്പന്‍ അഭിപ്രായമിട്ട് പോസ്റ്റിറക്കണം.
ഫോര്‍ ഇന്‍സ്റ്റന്‍സ് , സംവരണം തോട്ടില്‍ കളയുക, :-)

സിനിമാതീയറ്ററും പേടിയുള്ള മാഷിന്റെ ക്ലാസും രണ്ടും പിന്നില്‍ നിന്നാണ് നിറയുക എന്ന് പ്രയോഗം എനിക്ക് ക്ഷ പിടിച്ചു ട്ടാ.
ആശംസകള്‍.

ഷാനവാസ്‌ ഇലിപ്പക്കുളം said...

അരവിന്ദേ ഒരുപുതുമുഖത്തിന്റെ അവിവേകം ക്ഷമിക്കൂ! ഇനി ഇക്കാര്യം ശ്രദ്ധിക്കാം. 'നമുക്കുചുറ്റുമുള്ള കാര്യങ്ങള്‍ കാണുമ്പോള്‍ തൊന്നുന്ന ചിലത്‌ സഭ്യമായി കുറിക്കുന്നു' എന്ന ഇക്കാസിന്റെ ജാമ്യത്തിന്റെ പുറത്ത്‌,പുള്ളിക്കരന്റെ പഞ്ഞിക്കാരനെപ്പോലെ ഞങ്ങള്‍ക്കുമുണ്ടായിരുന്നു അതുപോലെ ദേഷ്യക്കാര്‍നും, കണിശക്കാരനും, എന്നാല്‍ മനസ്സിലാകുന്ന വിധത്തില്‍ പഠിപ്പിക്കാനറിയാത്ത ഒരു 'പീലു'. പഞ്ഞിക്കാരന്റെ കഥ വായിച്ചപ്പോള്‍ അത്‌ മനസ്സിലേക്കു വന്നതുകൊണ്ട്‌ കുറിച്ചു പോയെന്നു മാത്രം! പിന്നെ മറ്റു ചില ബ്ലൊഗുകളില്‍ പോസ്റ്റുകളിട്ടത്‌, വെറുതേ ബ്ലൊഗുകള്‍ സന്ദര്‍ശിച്ച കൂട്ടത്തില്‍ ചിലതുകണ്ടപ്പോള്‍ അറിയാതെ പ്രതികരിച്ചു പോയി, ഉദാ:'ജയകൃഷണന്‍ മാസ്റ്ററുടെ കൊളയാളികളെ വെറുതെ വിട്ടതും', 'തിരുവാമ്പാടിയിലെ സദ്ദാമും'. വിട്ടുകള,അരവിന്ദേ!! ഇനി കമന്റുകളുടെ പിറകേകൂടില്ല!!! എന്റെ കമന്റ്‌ വായിച്ചതിനും ഇവിടെ ഒരു കമന്റ്‌ ഇട്ടതിനും ആത്മാര്‍ത്ഥമായ നന്ദി!വീണ്ടും ഇതുപോലെയുള്ള ഇടപെടലുകളും, തിരുത്തലുകളും പ്രതീക്ഷിച്ചുകൊള്ളുന്നു!

myexperimentsandme said...

ഷാനവാസേ, സ്വാഗതം. നല്ല ലേഖനം. ഇതിനു മുന്‍‌പുള്ളതും വായിച്ചു.

അപ്പോള്‍ തകര്‍ക്ക് :)

Unknown said...

ഷാനവാസേ,
സ്വാഗതം!
വക്കാരി തകര്‍ക്കാന്‍ പറഞ്ഞു, തകര്‍ത്താല്‍ പൊളിച്ചടുക്കി വെച്ചേക്കണം കേട്ടോ :)

വെറുതെ ഒരു ചളു വിറ്റടിച്ചതാ.

ഷാനവാസ്‌ ഇലിപ്പക്കുളം said...

തറവാടിക്കും, വക്കാരിമാഷിനും, സപ്തവര്‍ണങ്ങള്‍ക്കും നന്ദി, ഇവിടെവരെവന്നുതിനും, കമന്റുചെയ്തതിനും.
നന്ദി വീണ്ടും വരിക!
സസ്നേഹം
ഷാനവാസ്‌,ഇലിപ്പക്കുളം