Tuesday, November 21, 2006

മുല്ലപ്പെരിയാര്‍

പൊട്ടാന്‍ തയ്യാറെടുത്തു നില്‍കുന്നമുല്ലപ്പെരിയാറിനെപ്പറ്റിതന്നെ യാകട്ടെ ആദ്യത്തെ വിഷയം.ഈവിഷയത്തിലുള്ള താങ്കളുടെ കാഴ്ചപ്പാടുകളും, ചിന്തകളും വിമര്‍ശനങ്ങളും ഇംഗ്ലീഷിലൊ മലയാളത്തിലോ post ചെയ്യുക!

മുല്ലപ്പെരിയാര്‍ ഉത്തരവാദികള്‍?
1895-ല്‍ നിര്‍മ്മിച്ച 111വര്‍ഷം പഴക്കമുള്ള ഒരു ആറ്റംബൊംബിന്റെ മുകളില്‍ അടയിരുന്നുകൊണ്ടാണ്‌ നമ്മുടെ ചര്‍ച്ച.സാധാരണ കോന്‍ക്രീറ്റ്‌ ഡാമുകള്‍ക്ക്‌ പോലും 50-60 വര്‍ഷത്തില്‍ കൂടുതല്‍ ആയുസ്സ്‌ കണക്കക്കുന്നില്ലെന്നിരിക്കെ, സുര്‍ക്കയിലും,ചുണ്ണാമ്പിലും നിര്‍മ്മിച്ച ഈ ഡാമിന്‌100 വര്‍ഷത്തെ നിലനില്‍പുകൊണ്ടുതന്നെ ലോകാല്‍ഭുതങ്ങളില്‍ ഒന്നായി കണക്കാക്കേണ്ടിയിരിക്കുന്നു.ഇതുതകര്‍ന്നാല്‍ചുരുങ്ങിയതു കേരളത്തിലെ 4-5 M.P മാര്‍ക്കെങ്കിലും പണിയില്ലതാകുകയും കേന്ദ്ര സര്‍ക്കാരിന്റെ നിലനില്‍പ്‌ തന്നെ അപകടത്തിലാകുകയും ചെയ്യും എന്നുള്ള യാതാര്‍ഥ്യം വേണ്ടവിധത്തില്‍ കേന്ദ്രത്തിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഇത്‌ വേണ്ടവിധത്തില്‍ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ ഒരുപക്ഷെ തമിഴ്‌നാടിന്റെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങാതെ കേന്ദ്ര സര്‍ക്കാരോ കോടതിയൊപൊലും ഇടപെട്ടിട്ടൊരുപരിഹാരം എന്നേ ആയേനെ. അതുമല്ലെങ്കില്‍ 999വര്‍ഷത്തെ പാട്ടക്കരാറിനെ കുറിച്ച്‌ ഒരുജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാരെ തൂക്കിക്കൊല്ലാമായിരുന്നു.ഉത്തരവാദിഒരുപക്ഷെ 99ന്‌പകരം 999എന്ന അക്ഷരപിശകുവരുത്തിയ വെള്ളാക്കരുടെ ഗുമസ്തന്‍ ആകാനേതരമുള്ളൂ.അല്ലെങ്കില്‍ അന്വേഷണം ആ രീതിക്കാകും പുരോഗമിക്കുക.ഏതായലും,ഭരണ പ്രതിപക്ഷഭേദമന്യെ ഇപ്പൊഴത്തെ രാഷ്ട്രീയക്കാര്‍ക്കൊന്നും ഇതില്‍ യാതൊരുപങ്കുമില്ലെന്നതിന്‌ ഒരുസമോവായചര്‍ച്ചകളുടേയും ആവശ്യം തന്നെയില്ല.കുറ്റക്കാരാരായാലും അവരെകൈയ്യാമം വെച്ച്‌ ഉടുതുണില്ലാതെ പുള്ളികുത്തിപൊതുജനമധ്യത്തിലൂടെ നടത്തിക്കുമെന്നതിന്‌ മുഖ്യമന്ത്രിയുടെ ഉറപ്പും പരിഗണിക്കാം.ഇനികുറ്റക്കാരെ തിരയുന്നതിനുമുന്‍പു ഡാം തകര്‍ന്നാലും കുഴപ്പമില്ല, സുനാമിയിലും, ചിക്കുന്‍ഗുനിയ ബാധിച്ചപ്പൊഴും കഴിവുതെളിയിച്ച disaster manegementവിദഗ്ധന്മാര്‍ നമുക്കുള്ളപ്പൊള്‍ ഒരുഡാം പൊട്ടിവന്നാല്‍ അവരത്‌ നിഷ്പ്രയാസമൊരുകുരുക്കിട്ട്‌ തടയും എന്താ സംശയമുണ്ടോ? ഇനിമറിച്ചാണു സംഭവമെന്നാലും പേടിക്കെണ്ട, പുനരധിവാസത്തിലൂടെ കോടികളൊഴുക്കി(അതൊമുക്കിയോ!)അവശേഷിക്കുന്നവരെ എവിടെയെങ്കിലും ജീവിക്കാനനുവദിക്കുകതന്നെചെയ്യും. ഇക്കാര്യത്തില്‍ കേരളത്തിനു ഭരണപ്രതിപക്ഷ വ്യത്യാസം ഒന്നുമില്ല, ഞങ്ങള്‍ ഒറ്റ്ക്കെട്ടായിരിക്കും.

7 comments:

Shanavaz||ഷാനവാസ് said...
This comment has been removed by a blog administrator.
Shanavaz||ഷാനവാസ് said...
This comment has been removed by a blog administrator.
keralafarmer said...

നമ്മുടെ നാട്ടില്‍ പണിത ഡാമുകളില്‍ ചിലത്‌ വളരെ പഴക്കമില്ലാത്തത്‌ മുല്ലപ്പെരിയാറിനെക്കാള്‍ മോശമാണെന്ന്‌ കേട്ടുകേള്‍വിയുണ്ട്‌.

ഷാനവാസ്‌ ഇലിപ്പക്കുളം said...

ചന്ദ്രേട്ടാ,എന്റെപോസ്റ്റിങ്ങിന്‌ ഒരാള്‍ ആദ്യമായി കമന്റ്‌ ചെയ്തുകണ്ടതില്‍ വളരെസന്തൊഷം.അതുശരിയാണ്‌,ബ്രിട്ടീഷുകാരുടെ 110വര്‍ഷം പഴക്കമുള്ള ഡാം,നമ്മുടെ നാട്ടില്‍സ്വാതന്ത്ര്യത്തിനു ശേഷം പണിതവയേക്കളും മെച്ചമായിരിക്കും എന്നുള്ളതിന്‌ അതിന്റെ ഇത്രയുംകാലത്തെ നിലനില്‍പുതന്നെ തെളിവാണല്ലൊ. പക്ഷെ ഒരുഡാം സഹസ്രാബ്ധ്ങ്ങളെ അതിജീവിക്കും എന്ന നിലയില്‍ പണ്ടുതയ്യാറാക്കിയ ഒരു കരാറിന്റെബലത്തില്‍ തമിഴ്‌നാട്‌ കട്ടായംപിടിക്കുന്നതുശരിയാണോ?കഴിഞ്ഞദിവസത്തെ മാത്ര്ഭൂമി യില്‍വന്നതുവെച്ച്‌നോക്കിയാല്‍ കേരളത്തിനു പ്രതിവര്‍ഷം വെറും10 ലക്ഷംരൂപമാത്രം ലഭിക്കുമ്പോള്‍ അവര്‍700കോടി ഉണ്ടാക്കുകയല്ലേ? ഏതായാലും അവര്‍തന്നെ മിടുക്കന്‍മാര്‍.താങ്കളുടെ അഭിപ്രായം രേഖപ്പെദുത്തിയതിനു വളരെനന്ദി.

Anonymous said...

Aliyo...ethrayum chorathilappu veno? I think u are more oung than our other fellows..
Harshan

Unknown said...

Good nice work

ഷാനവാസ്‌ ഇലിപ്പക്കുളം said...

Thank you Binu, for your comment.
Thank you for all who visited my blog and posted comments here.