Friday, June 15, 2007

അടച്ചിട്ട മുറിയില്‍ പൂച്ചയെ തല്ലുമ്പോള്‍!

മുന്നറിയിപ്പ്: ഇതു ഞാന്‍ കിരണ്‍ തോമസിന്റെ 'പൂച്ചക്ക്‌ പിഴക്കുമ്പോള്‍' എന്ന പോസ്റ്റിന്‌ ഇട്ട ഒരു കമന്റ് മാത്രമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അവിടെ തന്നെ പോയി നോക്കുക!

പൂച്ചയ്കാണോ പിഴച്ചത്? അതോ പൂച്ചകളേയും, ഇത്രനാളും അവ എലിയെപ്പിടിക്കുമ്പോള്‍ അത് ശ്വാസം പിടിച്ച് കണ്ടുകൊണ്ടിരുന്ന നമ്മെയെല്ലവരേയും വെറുംവിഡ്ഢികളാക്കിയ 'ആആആആആ'പൂച്ചകളിപ്പിക്കല്‍കാരനോ? എനിക്ക് തോന്നുന്നത് തൊട്ടുപിന്നില്‍ എപ്പോഴുമുണ്ടാകുമെന്ന് കരുതിയിരുന്ന ആള്‍ ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍ പിന്തിരിപ്പന്‍ ബ്വൂറ്ഷ്വാകളെ ബഹുകാതം പിന്നിലാക്കിയ ചില വലതുപക്ഷ വിപ്ലവ സിംഹങ്ങളുടെ ഗര്‍ജ്ജനങ്ങളില്‍ നടുങ്ങി അക്ഷരാര്‍ഥത്തില്‍ കുട്ടിക്കരണം മറിഞ്ഞതുകണ്ട് എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്ക്കുകയാവണംപൂച്ചയിപ്പോള്‍. ഏത്രയൊക്കെ യായാലും രാഷ്ട്റീയക്കാരനെ കുടിച്ച വെള്ളത്തില്‍ വിസ്വസിക്കരുതെന്ന് ഇപ്പോള്‍ ആത്മഗതം നടത്തുന്നുണ്ടാകണം. പാവം പൂച്ച! ഏതായാലും ഈ ചെമ്പു പട്ടയവും , പിത്തളപ്പട്ടയവുമൊക്കെ ഇന്ഡ്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും മുന്പേ കീശയിലുള്ള പുരോഗമനപ്രസ്ഥാനം എന്തിനാണ്‌ ഇന്ഡ്യക്ക് സ്വാതന്ത്ര്യം കിട്ടി ഒരു രവീന്ദ്രന്‍ സാര്‍ ഡപ്യൂട്ടി തഹസീല്‍ ദാര്‍ ആയിവരുവോളം കാത്തിരുന്ന് ( അതും 52വര്‍ഷത്തോളം!)പട്ടയ ഭൂമിക്കു തന്നെ വീണ്ടും ഒരു പട്ടയംകൂടി തരപ്പെടുത്തിയത്‌? ചെമ്പിനു ബലം പോരെന്നു തോന്നിയിട്ടാകുമോ? പാവം മുന്‍ മുഖ്യമന്ത്രി കൂടിയായ മുന്‍ പാറ്ട്ടി സെക്രട്ടറിയെ വെറുമൊരു കൃഷിക്കാരന്‍ പോലുമാക്കി എന്തിനീ സാഹസം കാട്ടി? അല്ല പാറ്ട്ടിയാപ്പീസിനുമുകളില്‍ റിസോര്‍ട്ട് കൃഷി നടത്താന്‍ അന്നേ പ്ലാനുണ്ടായിരുന്നോ?റിസോര്‍ട്ട് കൃഷിയോ വാനിലകൃഷിയോ എന്തുവേണമെങ്കിലും നടത്താനുള്ള ബലം ആ പഴയ ചെമ്പിനുണ്ടായിരുന്നെങ്കില്?? അല്ലാ അപ്പോള്‍മറ്റുവല്ലവരും ഇതുപോലെ പലതും പറഞ്ഞ് വൃന്ദാവന്‍ പട്ടയമോ രവീന്ദ്രന്‍ പട്ടയമോ ഒക്കെ വാങ്ങിയവരില്‍ നിന്നും, പൊന്നും വില കൊടുത്തു വാങ്ങി അവിടെചില ബൂര്ഷ്വാ മുതലാളിമാര്‍റിസോര്‍ട്ട് കൃഷി നടത്തിയിരുന്നു, പാവങ്ങള്‍! അവരുടെയൊന്നും പലകെട്ടിടങ്ങളും അതും കോടികള്‍ വിലവരുന്നത്‌ ഇന്നവിടെയില്ല. ചെയ്യുന്ന കൃഷി ഒന്നാണെന്നിരിക്കേ ഈ ബൂര്‍ഷ്വാസികളും, ചോരകൊടുത്തും ഉയിരുകൊടുത്തും വലുതാക്കിയ വിപ്ളവപ്രസ്ഥാനവും തമ്മിലെന്താണൊരു വ്യത്യാസം? ഏതായാലും ഇത്രയും കാലം വല്യേട്ടന്റെ നിഴലില്‍ ഒളിച്ചിരിക്കാനായിരുന്നു വിധിയെങ്കിലും , ജനങ്ങളുടെ മണ്ടക്കിട്ട് ഒന്നു കൊടുക്കേണ്ടിവന്നെകിലുമെന്താ തങ്ങള്‍ വിചാരിച്ചാലും ചിലരെ വട്ടത്തിലിരുത്തി മുള്ളിക്കാനും കഴിയുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? ആ പൂച്ചയെ കളിപ്പിക്കളുകാരന്‌ ഇനിയും നാണമില്ലേ ഇങ്ങനെ ജനക്കൂട്ടത്തിന്‍ നടുവില്‍ തുണിയില്ലാതെ നില്ക്കാന്‍?അതോ മുണ്ട് പണ്ട് കൂടെ യുണ്ടായിരുന്ന സഖാക്കളൂരിക്കൊണ്ടോടിയവിവരം സിന്ദിക്കേറ്റ്മാധ്യമങ്ങള്‍ പറഖ്ഞ്ഞാലേ അറിയൂ എന്നുണ്ടോ ? ഓടി രക്ഷപ്പെട്ടൂടേ? പാവം പൂച്ച അതിനോടാനും വയ്യല്ലോ! അതെന്തുപിഴച്ചു? അതിനെ തുറന്നു വിട്ട് തല്ലിക്കൂടേ?

3 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

പാവം പൂച്ച അതിനോടാനും വയ്യല്ലോ! അതെന്തുപിഴച്ചു? അതിനെ തുറന്നു വിട്ട് തല്ലിക്കൂടേ?
ഒരു ക്ഷമാപണം: തൊട്ടുമുന്പത്തെ പോസ്റ്റിങില്‍ മുഖ്യമന്ത്രി കുറച്ചുകാലം കൂടി ആകസേരയിലിരുന്നാല്‍ കൊള്ളാം എന്നു പറഞ്ഞിരുന്നു. ദയവായി ക്ഷമിക്കുക, മനുഷ്യന്‍ അനുഭവങ്ങളിലൂടെ യാണല്ലോ പഠിക്കുന്നത്!

ഷാനവാസ്‌ ഇലിപ്പക്കുളം said...

സി. പി. ഐ യെ ക്കുറിച്ച് ഇത്രനാളും വലിയ അഭിപ്രായ വ്യത്യാസമൊന്നുമില്ലത്ത്ത് ഒരാളായിരുന്നു ഞാനും. മാധ്യമ സിന്ദിക്കേറ്റുകള്‍ നടത്തുന്ന കുപ്രചരണങ്ങളൊന്നും മുഖവിലക്കെടുക്കുന്നില്ലെങ്കിലും ചില സംശയങ്ങള്‍ മാത്രം ബാക്കി നില്കുന്നു‌ 1. 1937ല്‍ ചെമ്പ് പട്ടയം കിട്ടിയ ഭൂമിയാണ് സി.പി.ഐയുടേതെന്നും, അവിടെ കെട്ടിടം കെട്ടുകയോ കുഴികക്കൂസ് കുത്തുകയോ കൊട്ടാരം പണിയുകയോ ചെയ്യുന്നതില്‍ അപാകതയില്ലെന്നും അറിയാമായിരുന്ന പാര്‍ട്ടി പിന്നെ യെന്തിനാണ്‌ 1999-ല്‍ ഇതേസ്ഥലത്തിന്‌ രവീന്ദ്രന്‍ പട്ടയം വാങ്ങിയത്‌?
2. പട്ടയം വാങ്ങുമ്പോള്‍ അതിലെ നിര്‍മ്മാണത്തെ സംബന്ധിച്ച് എന്തെങ്കിലും നിബന്ധനയുണ്ടായിരുന്നോ?
3. രവീന്ദ്രന്‍ പട്ടയം അനുവദിക്കാനടിസ്ഥാനമായ മഹ്സറില്‍ പാര്‍ട്ടിസെക്രട്ടറിയും ഭാര്യയും മൂന്നാറിലെ സ്ഥിരം താമസക്കാരാണെന്നും , അവര്‍ കൃഷിക്കുവേന്ടിയാണ്‍ പ്രസ്തുത സ്ഥലം ഉപയോഗിക്കുന്നതെന്നും കാണിച്ചിരുന്നുവെന്ന മാധ്യമറിപ്പോറ്ട്ടുകള്‍ വാസ്തവ വിരുദ്ധമാണോ? 4. ആണെങ്കില്‍ അങ്ങനെ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്ക്കെതിരേ പാറ്ട്ടി നടപടിക്ക് മുതിരുമോ? 5. നാഷണല്‍ ഹൈവേയുടെ ദൂരപരിധി ലംഘിച്ചു ഒന്നാം നിലയിലേക്കുള നടപ്പാത നിര്‍മ്മിച്ച നടപടി ശരിയാണെന്ന് പാറ്ട്ടി അംഗീകരിക്കുന്നുണ്ടോ? 6. നടപ്പാത പൊളിച്ച നടപടിയെയാണോ അതോ അതിനാവശ്യമായ സമയം നല്‍കാതെ ധൃതി വെച്ചു പൊളിച്ചുവെന്നതാണോ ദൌത്യസംഘത്തില്‍ പാറ്ട്ടി കാണുന്ന കുറ്റം? 7. "സി.പി.ഐ കയ്യേറ്റക്കാരാണെന്ന് മനപ്പൂര്‍വ്വം വരുത്തി തീര്‍ക്കാന്‍വേണ്ടി ചിലര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച നാടകമാണ്‍ ഈ പൊളിക്കല്‍" ആരാണീ ചിലര്‍?
8.പൊളിക്കല്‍ നടത്തി 18 ദിവസം വരെയുണ്ടാകാത്തത്ര( പന്ന്യനെ ഇത്രയും വികാരഭരിതനായി ഇതിന്‌ മുന്പ് കണ്ടിട്ടില്ല!) പ്രതിഷേധക്കൊടുങ്കാറ്റ് അതുകഴിഞ്ഞുണ്ടായത്‌ എന്തുകൊണ്ടാണ്‌? 9. മുന്പുണ്ടായിട്ടുള്ള കോടതി വിധികളുടെ അടിസ്ഥാനത്തില്‍ പൊളിപ്പിക്കലില്‍ നിന്നും പാറ്ട്ടി ഓഫീസിനെ സംരക്ഷിക്കാന്‍ 4 മന്ത്രിമാരുള്ള പാര്‍ട്ടിക്ക് കഴിയാതിരുന്നതാണോ അതോ ശ്രമിക്കാതിരുന്നതാണോ?10. സി.പി.ഐ കൂടി ചേര്‍ന്ന് എടുത്ത ഒഴിപ്പിക്കല്‍ തീരുമാനത്തിന്റെ ജനസമ്മിതി ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ പേരില്‍ നഷ്ടപ്പെട്ടിട്ടില്ല എന്ന് കരുതാന്‍ പാര്‍ട്ടിക്കാകുമോ?11. ഉപസമിതി തീരുമാനത്തിന്‌ ദൌത്യസംഘത്തെയും മുഖ്യമന്ത്രിയേയും കീഴ്പെടുത്തുക വഴി ജനങ്ങളുടെ ഇടയില്‍ പാര്‍ട്ടിക്ക് സ്വീകാര്യത വര്‍ധിച്ചതായി തോന്നുന്നുണ്ടോ?12. രവീന്ദ്രന്‍ പട്ടയങ്ങളുടെ സാധുതയെപ്പറ്റി പാര്‍ട്ടിക്ക് പൂര്‍ണ്ണവിസ്വാസമുണ്ടോ?13. 1970-77-ല്‍  അച്ചുതമേനോന്‍ സര്‍ക്കാര്‍ ടാറ്റയില്‍ നിന്നു പിടിച്ചെടുത്തെന്നവകാശപ്പെടുന്ന സ്ഥലം അന്നേ വേലി കെട്ടി തിരിച്ചിട്ടിരുന്നോ? അതിപ്പോഴും സറ്ക്കാരിന്റെ കയ്യില്‍ തന്നെ യാണോ? ഇല്ലെങ്കില്‍ പിന്നീടുവന്ന സി.പി.ഐ റവന്യൂ മന്ത്രിമാര്‍ക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല?14. പാര്‍ട്ടി കുത്തക മുതലാളികളേപ്പോലെ സുഖവാസ കേന്ദ്രങ്ങള്‍ നടത്തി പണംകൊയ്യുന്ന ലിമിറ്റഡ് കമ്പനികളേപ്പോലെ ലാഭം കൊയ്യാനുള്ള സ്ഥാപനമാകുന്നത്‌ ശരിയാണോ?

എം എന്‍ നേപ്പോലെയും, അച്ചുതമേനോനേപ്പോലെയും, പി.കെ.വി യെപോലെയും, പന്ന്യനേപ്പോലെയുമുള്ള കറപുരളാത്ത മനുഷ്യസ്നേഹികളായ കമ്യൂണിസ്റ്റുകാരെ ഇഷ്ടപ്പെടുന്നതുപോലെ തന്നെ ഇസ്മായീലിനെയൊന്നും ആ ഗണത്തില്‍  പെടുത്തുന്നത്‌ കടന്ന കയ്യല്ലേ?പാര്‍ട്ടി ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയില്നിന്നും കരകയറുമെന്ന് പ്രതീക്ഷി ക്കുന്നു. പക്ഷേ മുകളില്‍ പറഞ്ഞ സംശയങ്ങള്‍ ഉത്തരമില്ലാതെ കിടക്കുകയും ചെയ്യുന്നു.

ഷാനവാസ്‌ ഇലിപ്പക്കുളം said...
This comment has been removed by the author.