Saturday, July 7, 2007

നാളെയാണ്‌, നാളെയാണ്‌, നാളെയാണ്‌...

"നാളെയാണ്‌, നാളെയാണ്‌, നാളെയാണ്‌...നാളെ കഴിഞ്ഞാല്‍ മറ്റേന്നള്‍ രാവിലെ ?!! നറുക്കെടുക്കുന്ന കേരള സംസ്ഥാനലോട്ടറിയുടെ തൊള്ളായിരത്തി മുന്നൂറ്റിപതിനാലാമത്‌ വീക്‌ലി ലോട്ടറി, നറുക്കെടുപ്പ്‌ നാളെയാണ്‌,നാളെയാണ്‌,നാളെയാണ്‌!പ്ലത്ലത്ലാം! പരിമിതമായ ടിക്കറ്റുകള്‍ നാമമത്രമായടിക്കറ്റുകള്‍ ഈ പ്രചരണ വിതരണ വാഹനത്തിലൂടെ നിങ്ങള്‍ക്കു കരസ്ഥമാക്കാം,കടന്നുവരൂ.പ്ലത്ലത്ലാം! ഞങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്കും!? ഒരു സമ്മാനം ലഭിക്കണമേ യെന്നുള്ള പ്രാര്‍ഥനയോടെ, ഒരു നല്ലെ നാളെ ഞങ്ങള്‍ക്കും?! പ്ലത്ലത്ലാം! ലഭിക്കണമേയെന്ന ആത്മാര്‍ഥമായപ്രാര്‍ഥനയോടെ പ്ലത്ലത്ലാം! ഒന്നാം സമ്മാനം ഒരുലക്ഷം രൂപയും ഒരു മാതിരി ക്കാറും, കാറ്‌വേണ്ടെങ്കില്‍, വിലയ്ക്‌ തുല്യമായതുകയ്ക്‌ ഭാഗ്യമത്സര ടിക്കറ്റുകള്‍!പ്ലത്ലത്ലാം! വേഗമാകട്ടെ തീര്‍ന്നുകൊണ്ടിരിക്കുന്നു, തീര്‍ന്നുകൊണ്ടിരിക്കുന്നു, പ്ലത്ലത്ലാം! നാമമാത്രമായ ടിക്കറ്റുകള്‍ പരിമിതമായ ടിക്കറ്റുകള്‍ മാത്രമാണ്‌ അവശേഷിക്കുന്നത്‌ പ്ലത്ലത്ലാം! വേഗമാകട്ടെ വേഗമാകട്ടെ സന്തോഷത്തോടെ കടന്നുവരൂ പ്ലത്ലത്ലാം!നാളിതുവരെയായി അനവധി നിരവധി ഭാഗ്യശാലികളെ സൃഷ്ടിച്ച ബമ്പര്‍ ചക്രവര്‍ത്തി.. പ്ലത്ലത്ലാം!ത്തിന്റെ നേരിട്ടുള്ളപ്രചരണ വിതരണ വാഹനത്തിലൂടെയുള്ള ടിക്കറ്റുകളാണ്‍ നിങ്ങള്‍ക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌ പ്ലത്ലത്ലാം! ..."

ഈശബ്ദം ഇന്‍ഡ്യയില്‍ ആദ്യമായി മുഴങ്ങിയത്‌ നമ്മുടെ കേരളത്തിലാണ്‌! എന്നുവെച്ചാല്‍ ഒരു ഒടങ്കൊല്ലി തവിക്കണയില്‍*വെച്ചുകെട്ടിയ കോളാമ്പിയിലൂടെ മലയാളത്തിലുള്ള ലോട്ടറി അനൗണ്‍സ്‌മന്റ്‌ നടത്തിയെന്നല്ല, ശരിക്കും ഇന്‍ഡ്യയിലാദ്യമായി ഏതെങ്കിലുമൊരു സംസ്ഥാന ഗവണ്മെന്റിന്റെ നേതൃത്വത്തില്‍ ഒരു ഭാഗ്യക്കുറി പുറത്തിറങ്ങിയത്‌ 1967ലെ തിരഞ്ഞെടുപ്പില്‍ അധികകാരത്തില്വന്ന ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സപ്തകക്ഷി സര്‍ക്കാരാണ്‌. 1968 ജനുവരി 26നാണ്‌ ഇന്‍ഡ്യയിലാദ്യമായി അങ്ങനെ ഒരു സര്‍ക്കാര്‍ ഭാഗ്യക്കുറിക്ക്‌ നറുക്കുവീഴുന്നത്‌.

അന്നുതൊട്ടിന്നുവരെ കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ അസാധാരണമായ സ്വാധീനമാണ്‌ ലോട്ടറികള്‍ ചെലുത്തിയത്‌! ലോട്ടറി വന്ന്‌ 39 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ലോട്ടറി നമ്മുടെജീവിതത്തെപ്പോലും സ്വാധീനിക്കുന്നു. സര്‍ക്കാര്‍ ലോട്ടറികള്‍ പല വിധമുണ്ട്‌ അത്‌ കേരളാ, സിക്കിം, ഭൂട്ടാന്‍, മണിപ്പൂര്‍, മിസോറാം എന്നിങ്ങനെയും,പിന്നെ ഇടക്കാലത്തുണ്ടായിരുന്ന ഓണ്‍ലൈന്‍ വിപ്ലവവും ടി.വി യിലെ ലൈവ്‌ നറുക്കെടുപ്പിലും വരെയെത്തി ലോട്ടറി മാഹാത്മ്യം. ഒരു ഓണമോ,പെരുന്നാളോ ക്രിസ്തുമസോ ആഘോഷമേതുമാകട്ടെ(!) മലയാളി സധനങ്ങള്‍ വാങ്ങണ്മെങ്കില്‍ ഡിസ്കൗണ്ട്‌ മാത്രംപോരാ നല്ല ഏതെങ്കിലും ലോട്ടറി (നറുക്കെടുപ്പിലൂടെ സമ്മാനമെന്ന്‌ മറ്റൊരു രൂപം)ഇല്ലാതെ കച്ചവടം നടക്കില്ല.ടിവിയോ, ഫ്രിഡ്ജോ, വാഷിംഗ്‌ മെഷീനോ എന്തുവാങ്ങുന്നതിനുമുന്‍പും കൂപ്പണ്‍ കാലമാണോ എന്നുനോക്കുന്ന സ്ഥിതി. ജീവിതത്തിലൊരിക്കലും ലോട്ടറിയെടുത്തിട്ടില്ലാത്തവര്‍പോലും ഇത്തരം ആഘോഷവേളകളിലെങ്കിലും സമ്മാന കൂപ്പണുകളുള്ള കടകള്‍ നോക്കിയേ സാധനങ്ങള്‍ വാങ്ങൂ. ലോകകപ്പ്‌ മത്സ്സരകാലങ്ങളില്‍ പത്രങ്ങള്‍ പോലും മത്സരിച്ച്‌ സമ്മാനക്കൂപ്പണുകളും നറുക്കെടുപ്പുകളും നടത്തുന്നു. മറ്റൊരുരൂപത്തില്‍ കാര്‍ഡുകളും ഏണിയും പാമ്പും കളിയും പൂജ്യംവെട്ടും നടത്തി സമ്മാനാര്‍ഹരെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ച്‌ സര്‍ക്കുലേഷന്‍ കൂട്ടുന്നു.. സര്‍ക്കാരും ഒട്ടും മോശമല്ല ഇപ്പോള്‍ വാറ്റും,വാറ്റിലൂടെ പോലും കൂപ്പണും... സമ്മാനം അടുത്തകൂപ്പണിലെന്ന്‌ പത്ത്‌ കൂപ്പണ്‍ വാങ്ങിയാലും കാണുമെങ്കിലും അതും ഒരു ഭാഗ്യക്കളി!

ഇന്നത്തെ കേരളത്തിലെ സംഭവവികാസങ്ങള്‍ നോക്കുമ്പോള്‍ അതൊക്കെയെത്രയോ നിസ്സാരം! ഇന്നിപ്പോള്‍ കേരളത്തിലെ ഭരിക്കുന്ന കക്ഷിയുടെ പേടിസ്വപ്നമായി ഭാഗ്യക്കുറി മാറിയിരിക്കുന്നുവെന്ന്‌ മനസ്സിലാക്കുമ്പോഴേ ഈ ലോട്ടറിയുടെ ശക്തി മനസ്സിലാകൂ.ലോട്ടറി എന്ന തട്ടിപ്പിലൂടെ സമ്മാനം പെയ്യിപ്പിച്ച്‌ വെച്ചതുക ആറുമാസം മുതല്‍ ഒരു വര്‍ഷം കൊണ്ട്‌ ഇരട്ടിയായോ ഇനി ലോട്ടറി വല്ലതുമടിച്ചാല്‍ പത്തിരിട്ടിയായോതിരിച്ചുകിട്ടുമെന്ന്‌ മിനിട്ടിന്‌ മിനിട്ടിന്‌ ടി.വിയിലൂടെയും പത്രങ്ങളിലൂടെയും പരസ്യം ചെയ്ത്‌ R.B.I നിയമങ്ങളെ കാറ്റില്‍ പറത്തി നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ, പാവപ്പെട്ടവരുടെ പണം തട്ടിച്ച്‌ കോടികളുടെ ആസ്തിയുണ്ടാക്കിയ 'ദീപസ്തംഭം മഹാശ്ചര്യം തങ്ങള്‍ക്കും കിട്ടണം പണം' എന്ന വെയ്‌ രാജാവെയ്‌ കറക്കുകമ്പനിയ്ക്ക്‌ കേസൊതുക്കാനും അതിന്‌ ഭരണതലപ്പത്തുള്ളവരെ വേണ്ടുന്ന വിധത്തില്‍ സ്വാധീനിക്കാനുമായി ഒരുകോടി രൂപ പാര്‍ട്ടി മുഖപത്രത്തിന്റെ എ.ഡി.ജി.എം വേണുഗോപാലിന്‌ നല്‍കിയെന്ന ആരോപണത്തിന്റെ ഭാഗമായി പാര്‍ട്ടിയുടെ പരമോന്നത ശിക്ഷയായ പടിയടച്ച്‌ പിണ്ടംവെക്കലും നടത്തിക്കഴിഞ്ഞാണ്‌ മാധ്യമ സിന്‍ഡിക്കേറ്റും പാര്‍ട്ടിയെ കരിവാരിത്തേച്ച്‌ കാണിക്കാനും കച്ച കെട്ടിയിറങ്ങിയിരിക്കുന്നവരും ചേര്‍ന്ന്‌ പാര്‍ട്ടിയെ ഇല്ലായ്മചെയ്യാന്‍ കെട്ടിച്ചമച്ചുണ്ടാകിയതാണ്‌ ഈ ആരോപണമെന്നൊക്കെ പാര്‍ട്ടിക്ക്‌ തോന്നിത്തുടങ്ങിയത്‌.ഇപ്പറഞ്ഞ കമ്പനി മോലാളിക്ക്‌ പാവം വേണുഗോപാലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി കഴിഞ്ഞാണ്‌ ആയാള്‍ക്ക്‌ താനൊന്നും കൊടുത്തില്ലന്ന ഞെട്ടിക്കുന്ന സത്യം ഓര്‍മ്മവന്നത്‌. ഓര്‍മ്മ വന്നയുടനേ അദ്ദേഹമത്‌ പത്രസമ്മേളനം വിളിച്ചുകൂട്ടി പറയുകയും ചെയ്തു. മാത്രമല്ല അച്ഛന്‍ പത്തായത്തിലുമില്ല തട്ടുമ്പുറത്തുമില്ലെന്ന്‌ പണ്ട്‌ ആരോപറഞ്ഞതുപോലെ 'ജ്യോതിസു'മായി ഞങ്ങള്‍ക്ക്‌ യാതൊരു ബന്ധവുമില്ല ഇനി യെന്തെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കില്‍ അത്‌കേവലം യാദൃശ്ചികമെന്ന പഴയ ഷാജീകൈലാസ്‌ സിനിമയുടെ ടൈറ്റില്‍ കാര്‍ഡുപോലെ ഒരു പ്രസ്താവനയും അദ്ദേഹം നടത്തി.

ഇതിലൊക്കെ എന്തിരിക്കുന്നു തൃശൂര്‍ പൂരം വരാനിരിക്കുന്നതേയുണ്ടായിരുന്നതേയുള്ളൂ. ഇരുപത്‌ വര്‍ഷം മുന്‍പ്‌ കോയമ്പത്തൂരിലെ ഒരു പെട്ടിക്കടയില്‍ ലോട്ടറി വിറ്റ്‌ ജീവിതമാരംഭിച്ച്‌ ഒരു പാവം എസ്‌. മാര്‍ട്ടിന്‍ എന്ന സാന്‍ഡിയാഗോ മാര്‍ട്ടിന്‍ തന്റെ (അയാളുടെ കഥ ഇവിടെ) രണ്ടു മക്കളുടെ പേരില്‍ ഒപ്പിട്ട അമ്പതുലക്ഷത്തിന്റെ നാലു ചെക്കുകള്‍(അങ്ങനെ രണ്ട്‌ കോടി) പാര്‍ട്ടി പത്രത്തിന്‌ ബോണ്ടയായോ, പരിപ്പുവടയായോ, പരസ്യം ചെയ്യുന്നതിനുള്ള്‌ മുന്‍കൂര്‍ അഡ്വാന്‍സായോ, അതുമല്ലെങ്കില്‍ പലിശസഹിതം തിരിച്ചു കിട്ടുമെന്ന ഉറപ്പുള്ള റിസര്‍വ്‌ ബാങ്ക്‌ അംഗീകരിച്ച ധനകാര്യ നികേപക സംരംഭമായ ദേശഭിമാനിയെന്ന പണമിടപാട്‌ സ്ഥാപനത്തില്‍ നിക്ഷേപിച്ചെന്നുമുള്ള 'മഞ്ഞപത്രത്തിന്റെ' ആരോപണമാണ്‌ ഏറ്റവും പുതിയ ലോട്ടറി സംഭവം.

"ഇതിക്കെ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്‌, അതിന്‌ മറ്റാരും കിടന്ന്‌ കയറുപറിക്കേണ്ട കാര്യമൊന്നുമില്ല, ഞങ്ങള്‍ക്ക്‌ സൗകര്യമുള്ള കാര്യങ്ങള്‍ സൗകര്യപ്പെടുമ്പോള്‍ ഞങ്ങള്‍ പുറത്ത്‌ പറയും അങ്ങനെയങ്ങ്‌ കേട്ടേച്ചാല്‍ മതി, ഇതില്‍ അല്‍പംപോലും അഹങ്കാരമോ,ഭീഷണിയോ ഒന്നുമില്ല...! "ഏതാണ്ട്‌ ഇതാണ്‌ ഭരണപ്പാര്‍ട്ടിയുടെ ലൈന്‍.

അങ്ങനെ കേരളാ സര്‍ക്കാര്‍ ഇന്‍ഡ്യയ്ക്കായി അവതരിപ്പിച്ച ഭാഗ്യക്കുറിയെന്ന ഈ മാരണം വഴി ലക്ഷോപ ലക്ഷങ്ങളുടെ ജീവിതപ്രാരാബ്‌ധ വഴിയിലെ സമ്പാദ്യങ്ങളാകേണ്ടചില്ലറകള്‍ തിന്നു തിന്നുകൊഴുത്ത മാര്‍ട്ടിന്മാരെ സൃഷ്ടിക്കാന്‍ മാത്രം ഉതകുന്ന ഈ സംരംഭത്തിന്റെ വളര്‍ച്ച! നമുക്കഭിമാനിക്കാം.

കേരളാ സര്‍ക്കാരിനോടും ഭരിക്കുന്ന പാര്‍ട്ടിയോടും ഒരപേക്ഷ: ഇക്കഴിഞ്ഞ പത്തുനാല്‍പതു വര്‍ഷങ്ങളിലായി കോടിക്കണക്കായ ടിക്കറ്റുവില്‍പനകളിലൂടെയും, നികുതിയിനത്തിലും സര്‍ക്കാര്‍ മുതല്‍ കൂട്ടിയ കോടികളെത്രയെന്നും, എത്രരൂപ സമ്മാനമായി നല്‍കിയെന്നും,തങ്ങള്‍ ലക്ഷാധിപധികളാകുന്നതും സ്വപ്നംകണ്ട്പ്രതീക്ഷയോടെ ആഴ്ചതോറും പത്രക്കോളങ്ങളിലെ ലോട്ടറി ഫലം തിരഞ്ഞിരുന്ന ഭാഗ്യഹീനന്മാരെ ഇനിയെങ്കിലുമൊന്ന് അറിയിക്കാനുള്ളാ സാമാന്യ മര്യാദ ആരുഭരിച്ചാലും കാണിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.

* ഒടയനെക്കൊല്ലി സൈക്കിള്‍

12 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

കേരളാ സര്‍ക്കാരിനോടും ഭരിക്കുന്ന പാര്‍ട്ടിയോടും ഒരപേക്ഷ: ഇക്കഴിഞ്ഞ പത്തുനാല്‍പതു വര്‍ഷങ്ങളിലായി കോടിക്കണക്കായ ടിക്കറ്റുവില്‍പനകളിലൂടെയും, നികുതിയിനത്തിലും സര്‍ക്കാര്‍ മുതല്‍ കൂട്ടിയ കോടികളെത്രയെന്നും, എത്രരൂപ സമ്മാനമായി നല്‍കിയെന്നും,തങ്ങള്‍ ലക്ഷാധിപധികളാകുന്നതും സ്വപ്നംകണ്ട്പ്രതീക്ഷയോടെ ആഴ്ചതോറും പത്രക്കോളങ്ങളിലെ ലോട്ടറി ഫലം തിരഞ്ഞിരുന്ന ഭാഗ്യഹീനന്മാരെ ഇനിയെങ്കിലുമൊന്ന് അറിയിക്കാനുള്ളാ സാമാന്യ മര്യാദ ആരുഭരിച്ചാലും കാണിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഒരുകാര്യം വിട്ടുപോയി,
'ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 37 ലോട്ടറി കേസുകളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു- ധനമന്ത്രി തോമസ്‌ ഐസക്‌ നിയമസഭയെ അറിയിച്ചത്‌'. ഇതുതന്നെയല്ലേ സൂപ്പര്‍ ബമ്പര്‍! സര്‍ക്കാരിനല്ലെങ്കിലും മാര്‍ട്ടിനെപ്പോലെയുള്ളവര്‍ക്കോ അല്ലെങ്കില്‍ അന്യ സംസ്ഥാനങ്ങള്‍ക്കോ( അവരും ഇന്‍ഡ്യയുടെ ഭാഗമാണല്ലോ) ഗുണം കിട്ടിയില്ലേ. അല്ല ഐസക്‌ സാറേ ഇതൊക്കെ കാണുമ്പോള്‍ ഒരു സംശയം, കേസൊക്കെ തോറ്റതോ അതോ തോറ്റുകൊടുത്തതോ?

അഞ്ചല്‍കാരന്‍ said...

കേരളം ഭാഗ്യം നിര്‍ത്തിയാലും ഭാഗ്യാന്വാഷികള്‍ പണം കളയാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടും ഷാനവാസേ. പിന്നെ ലോട്ടറി നിസ്സഹായരാ‍യ കുറേ ആള്‍ക്കാര്‍ക്ക് തൊഴിലും നലുകുന്നുണ്ടല്ലോ? അതു മാത്രമാണ് ഞാനതില്‍ കാണുന്ന നന്മ.

അഗ്രജന്‍ said...

ഷാനവാസ്,
പത്തോ പതിനഞ്ചോ അല്ലെങ്കില്‍ ഇരുപതോ കൊടുത്ത് ലോട്ടറി വാങ്ങിക്കുന്ന പാവപ്പെട്ട ജനങ്ങള്‍ ഇതൊന്നും അറിയാതെ പോയിരുന്നെങ്കില്‍ - വെറും ആഴ്ചകളേ നീണ്ടു നില്‍ക്കുന്നുള്ളൂവെങ്കിലും അവര്‍ കാണുന്ന സ്വപ്നങ്ങളെങ്കിലും കറ പുരളാത്തതാവുമായിരുന്നു!

ഷാനവാസ്‌ ഇലിപ്പക്കുളം said...

അഞ്ചല്‍ക്കാരാ, താങ്കള്‍ പറഞ്ഞതിനോട്‌ യോജിക്കുന്നു.അംഗവിഹീനരും, ആലംബഹീനരുമായ ആയിരങ്ങളുടെ ജീവിതമാര്‍ഗ്ഗം ഒരിക്കലും നിലച്ചുകൂടാ എങ്കിലും, അനധികൃതമായി കള്ളനോട്ടടിക്കുന്നതിനേക്കാളും വളരെയെളുപ്പത്തില്‍, വാട്ടര്‍മാര്‍ക്കോ സെക്യൂരിറ്റി ത്രെഡോ മുന്തിയ ഇനം പേപ്പറോ ഒന്നും ആവശ്യമില്ലാതെ വെറും സാധാ നോട്ടീസ്‌ പേപ്പര്‍ ഒരു പ്രസ്സില്‍ തിരിഞ്ഞും മറിഞ്ഞും കയറിയിറങ്ങിമഷി പുരളുമ്പോള്‍ അത്‌ ഒരുമുടക്കുമില്ലാതെ സുരക്ഷിതമായി, കള്ളനോട്ടടിക്കുന്നതിനേക്കള്‍ ഏറ്റവും എളുപ്പമായ വഴിയാകുന്നുവെന്നതുമതിന്‌ മത്യായ ശിക്ഷ ഇല്ലാതെ വരുന്നതും കഷ്ട്മല്ലേ. കുറേ മാഫിയാ സംഘങ്ങള്‍ അതിലൂടെ 50000വും 60000വും കോടികള്‍ ഉണ്ടാക്കുകയും, ഇങ്ങനെ അനധികൃതമായി നിര്‍മ്മിക്കുന്ന കോടിക്കണക്കിന്‌ വ്യാജ ടിക്കറ്റുകളിലൂടെ സര്‍ക്കാരിന്റെ ഖജനാവ്‌ ചോര്‍ത്തുകയും ചെയ്യുന്ന ശക്തികള്‍ വെച്ചുനീട്ടുന്ന നക്കാ പിച്ചാ കോടികള്‍(അവര്‍ ആയിരക്കണക്കിന്‌ കോടികള്‍ നേടുമ്പോള്‍)വാങ്ങിപോക്കറ്റിലിട്ടിട്ട്‌ പാര്‍ട്ടി നടപടിയെടുത്തു എന്നു പറയുന്നതും, അല്ലെങ്കില്‍ അത്‌ തിരിച്ചുകൊടുക്കും എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ ഒരു...
പിന്നെ വിവരാവകാശത്തിന്റെ കാലമാണല്ലോ, അതുകൊണ്ട്‌ കേരള സംസ്ഥാന ഭാഗ്യക്കുറിയിലൂടെ നാല്‍പതുകൊല്ലംകൊണ്ട്‌ സര്‍ക്കാരും എത്രകോടി നേടിയിട്ടുണ്ട്‌ എന്ന് ജനങ്ങള്‍ അറിഞ്ഞാലല്ലേ ഈ പാവങ്ങളുടെ കമ്മീഷനെങ്കിലും കൂട്ടുന്നതിനെക്കുറിച്ച്‌ ആരെങ്കിലും എന്തെങ്കിലും പറയൂ. പിന്നെ ഇതല്ലെങ്കില്‍ മറ്റ്‌ ഭാഗ്യാന്വേഷണമാകും ഫലം എന്ന അഭിപ്രായത്തിനോടും യോജിക്കുന്നു. ഒന്നല്ലെങ്കില്‍ മറ്റൊന്ന്!

അഗ്രജന്‍ ഇക്കാ, പിന്നല്ലാതെ ഇതൊക്കെ വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റിന്റെ ആയുസ്സല്ലേയുള്ളൂ, ഇതെല്ലാം പെട്ടന്നങ്ങ്‌ മറന്നില്ലെങ്കില്‍ പിന്നെതിനാ നമ്മള്‍ മലയാളികളാണെന്നുപറഞ്ഞ്‌ ജീവിച്ചിരിക്കുന്നത്‌? വന്നതിനും അഭിപ്രായം പറഞ്ഞതിനും രണ്ടുപേരോടും പ്രത്യേകം നന്ദി, സന്തോഷം.

ദേവന്‍ said...

ഭൂട്ടാന്‍, സിക്കിം, മിസോറാം, തിംബക്റ്റൂ, കുയില്‍, സിംഹം,മയില്‍, മണ്ണെണ്ണ എന്നൊക്കെ പരസ്യം കാണുന്ന ലോട്ടറികള്‍ നാട്ടിലെ രാഷ്ട്റീയക്കാരുടെ ബിനാമികള്‍ നടത്തുന്നതാണെന്ന് ചിലര്‍ ആണയിട്ടു പറയുന്നു.

chithrakaran ചിത്രകാരന്‍ said...

ലോട്ടറി ദരിദ്രരുടെ വിയര്‍പ്പുമണികളെ ലക്ഷ്യംവച്ച്‌ നടത്തപ്പെടുന്ന ഒരു ചൂഷണ ബിസിനസ്സാണ്‌. എത്ര പാവപ്പെട്ടവര്‍ക്ക്‌ തൊഴില്‍ കൊടുക്കാമെന്നുപറഞ്ഞാലും ലോട്ടറിയുടെ തിന്മ മറക്കാവുന്നതല്ല.
ഇലപ്പിക്കുളം !!... :)

ഷാനവാസ്‌ ഇലിപ്പക്കുളം said...

ദേവേട്ടാ, "കുയില്‍,സിംഹം,മയില്‍,മണ്ണേണ്ണ" .. പ്രയോഗം കൊള്ളാം.ഇതുവഴി വന്നതില്‍ സന്തോഷം, നന്ദി.
ചിത്രകാരാ, തങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു, പൂര്‍ണയോജിപ്പില്ലെങ്കിലും, കാരണം കുറേ വികലാംഗരുടെ ജീവിതമാര്‍ഗ്ഗം. വളരെ നന്ദി താങ്കളുടെ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും.

അങ്കിള്‍. said...

ഷാനവാസേ,
അമ്പതിനായിരത്തിന്റെ നാല്‌ ചെക്കല്ല, അമ്പത്‌ ലക്ഷത്തിന്റെ നാല്‌ ചെക്കാണ്‌. പോസ്റ്റ്‌ തിരുത്തൂ.

ഷാനവാസ്‌ ഇലിപ്പക്കുളം said...

അങ്കിളേ തെറ്റുചൂണ്ടിക്കാട്ടിയതിനു വളരെ നന്ദി.പോസ്റ്റ്‌ തിരുത്തിയിരിക്കുന്നു.സന്തോഷം.

വക്കാരിമഷ്‌ടാ said...

പണ്ടെങ്ങോ കേന്ദ്രസര്‍ക്കാര്‍ ലോട്ടറി നിരോധിച്ചപ്പോള്‍ അതും നമ്മള്‍ പ്രശ്‌നമാക്കിയില്ലായിരുന്നോ (ശരിക്കോര്‍ക്കുന്നില്ല).

സാരമില്ല, രണ്ടുകോടിയെപ്പറ്റിയുള്ള ഒന്നാന്തരം പാര്‍ട്ടിവിശകലനം പ്രതീക്ഷിക്കാം (അതോ വന്നോ ഓള് റെഡിയായിട്ട്) :)

പ്ലത്ലത്ലാം എന്ത് താളം, എന്ത് ഉപകരണം ഷാനവാസേ? :)

Hii said...

Attitude Status In Hindi

onam 2018

onam

Wiki

whatsapp group link

kerala lottery result

kerala lottery result today

Dussehra Festival

navratri festival

onam wishes

onam festival

Onam Festival 2018

onam wishes 2018

Dussehra 2018

Dussehra

Dussehra festival

Dussehra wishes 2018

pookalam 2018

onam wishes 2018

navratri 2018
navratri
navratri Festival

navratri WISHES 2018