Saturday, July 21, 2007

'അസാധു'വിന്റെ മന:ശ്ശാസ്ത്രം

കേരളത്തിലെ 5 എം.എല്‍.എ മാര്‍ രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ അസാധുവോട്ടു ചെയ്ത്‌ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഈ അസാധുവോട്ട്‌ ചെയ്ത 5 ജനപ്രതിനിധികളും അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം അവര്‍ കേരളത്തീന്റെ രാഷ്ട്രീയ പ്രബുദ്ധതയാണ്‌ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്‌. ഇന്‍ഡ്യയിലെ മറ്റൊരു സംസ്ഥാനത്തിലും ഇത്രയും അസാധുവോട്ട്‌ ഇത്തവണത്തെ രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ നടന്നിട്ടില്ലെന്നത്‌ ശ്രദ്ധേയമാണ്‌. ഈ അഞ്ചുപേര്‍ക്കും എഴുത്തും വായനയും അറിയാന്‍ വയ്യാത്തതുകൊണ്ട്‌ അബദ്ധം പറ്റിയാണ്‌ ഇങ്ങനെ ചെയ്തതെന്ന് കേരളത്തിലെങ്കിലും ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല.

പണ്ട്‌ ബാലറ്റ്‌ ഉപയോഗിച്ച്‌ തെരെഞ്ഞെടുപ്പ്‌ നടത്തിയിരുന്നപ്പോള്‍ തെരെഞ്ഞെടുപ്പും വോട്ടെണ്ണെലും ഒരുത്സവം തന്നെയായിരുന്നു.വോട്ടെണ്ണുമ്പോള്‍ പലപ്പോഴും പല സ്ഥാനാര്‍ത്ഥികളേക്കാളും 'അസാധു'മുന്നിലായിരുന്നുവെന്ന് രാമചന്ദ്രനും, പ്രതാപനും, വെണ്മണിവിഷ്ണുവും , സുഷമയുമൊക്കെ പറഞ്ഞ്‌ നമ്മള്‍ കേട്ടിട്ടുണ്ട്‌.ഇന്നിപ്പോള്‍ വോട്ടിംഗ്‌ യന്ത്രം വന്നതിനാല്‍ അസാധുവോട്ട്‌ നമുക്കൊരിക്കലും ചെയ്യാനാകില്ലെന്നിരിക്കേ നമ്മുടെ ജനപ്രതിനിധികള്‍ക്കെങ്കിലും ഇതാകുന്നുവെന്നതും 'അസാധു' അന്യം നിന്നിട്ടില്ലെന്നതും സന്തോഷം പകരുന്നു.

ഇവിടെ ഭരണ പ്രതിപക്ഷ ഭേദമന്യേ ഞങ്ങളുടെയെല്ലാം വോട്ട്‌ താങ്കള്‍ക്കാണെന്നും ആദ്യമായി ഒരു 'വനിതാ കാന്‍ഡിഡേറ്റ്‌' രാഷ്ട്രപതിയാകുന്നതിലെ സന്തോഷം മുഖ്യമന്ത്രിയും, ഞങ്ങളുടെ ഇടയില്‍ രാഷ്ട്രീയമയ അഭിപ്രായ വ്യത്യാസങ്ങളുടെങ്കിലും 'രാജ്യതാല്‍പര്യങ്ങള്‍ക്ക്‌ മുന്നില്‍' ഞങ്ങള്‍ ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷ്‌ നേതാവും ആവേശം കൊണ്ടിട്ട്‌ അധികം നാളായില്ല. അല്ല ഇനി അഞ്ചില്‍ രണ്ട്‌ ഇവരല്ലെന്ന് ആര്‍ക്കറിയാം!

എന്തായാലും ഒരുകാര്യത്തില്‍ സന്തോഷമുണ്ട്‌, പ്രതിഭാപാട്ടീല്‍ രാഷ്ട്രപതിയാകാന്‍ ഒട്ടും യോഗ്യയല്ലെന്ന് ഈ അഞ്ചുപേര്‍ക്കെങ്കിലും തോന്നുകയും അവരത്‌ സ്വന്തം മനസ്സാക്ഷിയോട്‌ നീതിപുലര്‍ത്തിക്കൊണ്ട്‌ ബാലറ്റിലൂടെ തെളിയിക്കുകയും ചെയ്തിരിക്കുന്നു.കുറേപ്പേര്‍ക്കെങ്കിലും തോന്നിയിരുന്ന ഒരു സത്യം, രാജാവ്‌ നഗ്നനാണെന്ന് സോണിയാ രാജീവിനു നേരേ വിളിച്ചുപറയാന്‍ അസാധുവിന്റെ തണലിലെങ്കിലും കേരളത്തില്‍നിന്നുള്ള എം.എല്‍.എ മാരില്‍ചിലര്‍ക്ക്‌ തോന്നിയത്‌ നന്നായിയെന്ന് തോന്നുന്നു!

ഈ അസാധു മാതൃകയാക്കി കേരളത്തിന്റെ പൊതുവായ കാര്യങ്ങളില്‍ തമിഴ്‌നാട്‌ എം.പി മാരെ പ്പോലെ നാടിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്താനെങ്കിലും നമ്മുടെ എം.പി മാര്‍ ഒരു അസാധുവിന്റെയെങ്കിലും മറപറ്റി മുന്നോട്ട്‌ വന്നെങ്കില്‍!

7 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

കേരളത്തിലെ 5 എം.എല്‍.എ മാര്‍ രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ അസാധുവോട്ടു ചെയ്ത്‌ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഈ അസാധുവോട്ട്‌ ചെയ്ത 5 ജനപ്രതിനിധികളേയും അഭിനന്ദനം അര്‍ഹിക്കുന്നു...
....പ്രതിഭാപാട്ടീല്‍ രാഷ്ട്രപതിയാകാന്‍ ഒട്ടും യോഗ്യയല്ലെന്ന് ഈ അഞ്ചുപേര്‍ക്കെങ്കിലും തോന്നുകയും അവരത്‌ സ്വന്തം മനസ്സാക്ഷിയോട്‌ നീതിപുലര്‍ത്തിക്കൊണ്ട്‌ ബാലറ്റിലൂടെ തെളിയിക്കുകയും ചെയ്തിരിക്കുന്നു.

chithrakaran ചിത്രകാരന്‍ said...

പ്രിയ ഷനവാസ്‌,
നന്നായിരിക്കുന്നു താങ്കളുടെ നിരീക്ഷണവും , നാടിന്റെ ആത്മാഭിമാനം പുലരുന്ന മനസ്സും.
ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള്‍ !!!

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഹ ഹ ഹ ചിത്രകാരാ അഭിവാദനങ്ങള്‍ സ്നേഹത്തോടെ, സന്തോഷത്തോടെ സ്വീകരിക്കുന്നു. നന്ദി:)
പിന്നല്ലാതെന്താ ഇതിനൊക്കെ പറയുക!

അഞ്ചല്‍കാരന്‍ said...

നല്ല നിരീക്ഷണം.

കുതിരവട്ടന്‍ :: kuthiravattan said...

ശരിയാണ്. അവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. നല്ല നിരീക്ഷണം.

ഷാനവാസ്‌ ഇലിപ്പക്കുളം said...

അഞ്ചല്‍ക്കാരന്‍, കുതിരവട്ടന്‍ നന്ദി:):)

ആപ്പിള്‍കുട്ടന്‍ said...

yes shanavas, good observation, that is the only way out for those mlas to show their displeasure over the political drama, that was played to show way out to a real good president, who had a vision about the poor india and had an action plan to make it developed by 2020. nice article, congratulations. (sorry for writing in english, no malayalam here in this pc)