Monday, August 20, 2007

ഹെല്‍മെറ്റ്‌ ധരിച്ചില്ലെങ്കില്‍ കൊല്ലും?

'ഹെല്‍മെറ്റ്‌ ധരിച്ചില്ലെങ്കില്‍ മരണം ഉറപ്പ്‌' എന്നു വരുത്താന്‍ ശ്രമിക്കുന്നതുപോലെയാണ്‌ കേരളത്തിലെ ഹൈവേ പോലീസിന്റെ ശ്രമം എന്നു തോന്നുന്നു. ഹെല്‍മെറ്റ്‌ ധരിക്കാത്തതിന്റെ പേരില്‍ പോലീസ്‌ ഒരു പാവത്തിനെ 'ചേസ്‌' ചെയ്ത്‌ കൊന്നിരിക്കുന്നു. ഒരു ഒന്നര വയസ്സുകാരിക്ക്‌ തന്റെ അച്ഛനെ നഷ്ടപ്പെട്ടിരിക്കുന്നു. ഒരു യുവതിയെ വിധവയാക്കിയിരിക്കുന്നു. കേരളാ ഹൈക്കോടതിയും, സര്‍ക്കാരും ആള്‍ക്കാരുടെ തല രക്ഷിക്കാന്‍ വേണ്ടി നടപ്പാക്കിയ ഈനിയമംവഴി കിരാതമായ നരനായാട്ടാണ്‌ പോലീസ്‌ നടപ്പാക്കുന്നതെങ്കില്‍ ഇതുകൊണ്ട്‌ ആര്‍ക്കെന്തു പ്രയോജനം? ഹെല്‍മെറ്റിന്റെ ആവശ്യകതയെക്കുറിച്ച്‌ വാദിച്ചിരുന്ന ഒരാളാണ്‌ ഞാനും പക്ഷേ ഇത്തരം നരനായാട്ടുകള്‍ അംഗീകരിക്കാനാകുമോ? എന്തൊരു നിയമ പ്രതിബദ്ധതയാണ്‌ പോലീസിന്‌? ഒരുത്തന്റെ ജീവിതം പൊലിഞ്ഞപ്പോല്‍ തീര്‍ന്നോ കഴപ്പ്‌? പാവം ഒരു ഹെല്‍മെറ്റ്‌ ധരിച്ചില്ലെന്നതിന്റെ പേരില്‍ ഒന്നര കിലോമീറ്റര്‍ സിനിമാസ്റ്റെയിലില്‍ ചേസ്‌ ചെയ്ത്‌ കൊല്ലാനും മാത്രം എന്ത്‌ ക്രിമിനല്‍ കുറ്റമാണ്‌ ആപാവപ്പെട്ടവന്‍ ചെയ്തത്‌? ഒരു ഹെല്‍മെറ്റ്‌ ധരിക്കാത്തതിന്റെ പേരില്‍ താന്‍ ഇങ്ങനെയൊരു വിലകൊടുക്കേണ്ടി വരുമെന്ന് പാവം ഓര്‍ത്തിരിക്കില്ല.അയാളുടെ കുടുംബം അനാധമായതുമാത്രം മിച്ചം. ഇത്തരം പ്രാകൃമായ നിയമം നടപ്പാക്കല്‍ വേണ്ടിയിരുന്നോ? ഒരു റ്റൂവീലറില്‍ ജീവനും കൊണ്ട്‌ പായുന്നവനെ ഇത്ര ദൂരം പിന്തുടര്‍ന്ന് ഇതുവേണമായിരുന്നോ? ഇത്ര നിയമ പ്രതിബദ്ധതയുള്ളവര്‍ പിന്നെ എന്തിന്‌ ഇതൊരു ലോറിയപകടമാക്കാന്‍ ശ്രമിച്ചു?

ഒരോണക്കലത്ത്‌ ഏട്ടുംപൊട്ടുംതിരിയാത്ത ഒരു ഒന്നരവയസ്സുകാരി വീട്ടില്‍ അച്ഛനേയും കാത്തിരിക്കുമ്പോള്‍ പോസ്റ്റുമാര്‍ട്ടം കഴിഞ്ഞ്‌ വെള്ളത്തുണിയില്‍ പൊതിഞ്ഞ്‌ അച്ഛനെ ക്കൊണ്ടുവരുമ്പോള്‍ ഒന്നുമറിയാതെ അടുത്തുകൂടുന്ന ആ പാവത്തിനുവേണ്ടി ഒരിറ്റു കണ്ണീര്‍.

38 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഒരോണക്കലത്ത്‌ ഏട്ടുംപൊട്ടുംതിരിയാത്ത ഒരു ഒന്നരവയസ്സുകാരി വീട്ടില്‍ അച്ഛനേയും കാത്തിരിക്കുമ്പോള്‍ പോസ്റ്റുമാര്‍ട്ടം കഴിഞ്ഞ്‌ വെള്ളത്തുണിയില്‍ പൊതിഞ്ഞ്‌ അച്ഛനെ ക്കൊണ്ടുവരുമ്പോള്‍ ഒന്നുമറിയാതെ അടുത്തുകൂടുന്ന ആ പാവത്തിനുവേണ്ടി ഒരിറ്റു കണ്ണീര്‍.

മെലോഡിയസ് said...

ആ കുടുംബത്തിന് വന്ന വിപത്തില്‍ ഞാനും പങ്ക് ചേരുന്നു.
ഷൈജുവിനോട് വണ്ടി നിര്‍ത്താന്‍ പറഞ്ഞിട്ട് നിര്‍ത്താതെ പോയത് കുറ്റം തന്നെ. പക്ഷെ അതിന് ഇങ്ങനെ പോലീസ്‌കാര്‍ ചെയ്‌തത് പൊറുക്കാനാവാത്ത കുറ്റം തന്നെ. എന്നിട്ടും കുറ്റമേല്‍ക്കാതെ അതില്‍ നിന്ന് കൈയ്യൊഴിയാന്‍ ശ്രമിച്ച അവരെ നാട്ടുകാരു കൈവെക്കണെമെന്നെ ഞാനും പറയൂ.

വക്കാരിമഷ്‌ടാ said...

ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു.

നമുക്ക് ചെയ്യാവുന്നത് ഇതില്‍‌നിന്നും നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതായ പാഠങ്ങളായ പോലീസുകാര്‍ കൈകാണിച്ചാല്‍ വണ്ടി നിര്‍ത്തുക, ഹെല്‍‌മറ്റ് ധരിക്കണമെന്നാണ് നിയമമെങ്കില്‍ ധരിക്കുക (ഇനി നിയമമില്ലെങ്കില്‍ കൂടി സ്വന്തം സുരക്ഷയെയും വീട്ടുകാരെയും ഓര്‍ത്ത് അത് ധരിക്കുക), അമിതവേഗതയില്‍ ഒരു വാഹനവും ഒരു കാരണവശാലും ഓടിക്കാതിരിക്കുക തുടങ്ങിയവ ഉള്‍ക്കൊള്ളുക എന്നതാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

ഞാന്‍ വക്കാരി പറഞതിനോടാണ് യോജിക്കുക. പോലിസ് കൈകാണിച്ചാല്‍ വണി നിര്‍ത്താതെ പോകുക ഒരാളേ ചേസ് ചെയ്തു തുടര്‍ന്നുണായ ഒരു അപകടം എന്നതി കവിഞ് ഇതില്‍ നാട്ടുകാര്‍ കൈവെക്കാന്‍ മാത്രം കാര്യം ഉണോ ? ഇനി ഇങനെ നിര്‍ത്താതെ പോയ ആള്‍ ഒരു ബൈക്ക് മോഷ്ടാവോ തീവ്രവാദിയോ കള്ളക്കടത്തുകാരനോ ആയിരുന്നെങ്കില്‍ അയാളേ പോലീസ് പിടിക്കാതെ വിട്ടെങ്കില്‍ നാളേ ഈ വികാരം കൊള്ളുന്നവര്‍ പോലിസിന്റെ കഴിവില്ലായ്മയെപ്പറ്റിയും ചേസ് ചെയ്ത് കുറ്റവാളികളെ കണെത്തുന്ന വിദേശ പോലീസിന്റെ മഹത്വത്തേക്കുറിച്ചും വികാരഭരിതരായെനേ. നിയമം അനുസരിക്കാത്ത നിയമ ലംഘനത്തേക്കുറിച്ച് വാചാലരാകുന്ന ഞാന്‍ അടക്കമുള്ള മലയാളിയുടെ കാപട്യം നിറഞ ഇരട്ട മുഖം എന്ന് മാറുന്നോ അനനീ നാടു നന്നാകൂ. ഗള്‍ഫിലോ സിങ്കപ്പൂരോ അമേരിക്കയിലോ യൂറോപ്പിലോ ഒക്കെപ്പോയാല്‍ ഒരു നിയമവും ഒരുത്തനും ലംഘിക്കില്ല. താടിയുള്ള അപ്പനേയേ പേടിയുള്ളൂ. അതാണ് നമ്മുടെ രീതി

Haree | ഹരീ said...

കിരണ്‍ തോമസ് പറഞ്ഞത് നല്ലൊരു പോയിന്റാണ്. പലപ്പോഴും, ബൈക്കുകാര്‍ കൈകാണിച്ചിട്ട് നിര്‍ത്താതെ പോയാല്‍ ചേസ് ചെയ്യുവാനൊന്നും പോലീസുകാര്‍ പോവാറില്ല. മറ്റു വണ്ടികളൊക്കെ പിടിച്ച് നിര്‍ത്തിയിട്ടിരിക്കുകയാവും, അവയെയൊക്കെ പരിശോധിച്ച് വിടാതെ ചേസിനു പോവാന്‍ വയ്യല്ലോ! പക്ഷെ, ഇത് രാത്രിയായതിനാലും, മറ്റുവണ്ടികളൊന്നും പിടിച്ചിട്ടിട്ടില്ലാത്തതിനാലുമാണെന്നു തോന്നുന്നു ചേസ് ചെയ്തത്. അപ്പോഴെങ്കിലും നിര്‍ത്തേണ്ടതാ‍യിരുന്നു വണ്ടി. അതു ചെയ്തില്ല. വേഗതയിലോടിക്കൂമ്പോള്‍, ചേസ് ചെയ്യുമ്പോള്‍, അപകടം തീര്‍ച്ചയായും ഉണ്ടാവാം. അതുകൊണ്ട്, പോലീസുകാര്‍ നിര്‍ത്താതെ പോവുന്ന വണ്ടി നോക്കി നില്‍ക്കണമായിരുന്നു എന്നു പറയുന്നതിലെ ലോജിക്ക് മനസിലാവുന്നില്ല.

മറുവശം: നിര്‍ത്തിയാല്‍, കൈയിലിരിക്കുന്ന പൈസ വെറുതേ പോവുമല്ലോ എന്നു കരുതിയാവണം ബൈക്ക് യാത്രക്കാരന്‍ നിര്‍ത്താതെ പോയത്! അങ്ങിനെയൊരു അവസ്ഥയിലേക്ക് സ്ഥിതിഗതികളെത്തിച്ചതും പോലീസുതന്നെ!
--

Anonymous said...

punitive action should always commensurate with the crime.

using excessive force by anyone in authority is deplorable and anti democratic.

ofcourse saudi arabia can do what they want with their criminals, but they are not a democracy.

our fore fathers didnot fight for an autocracy.

The intent of a punitive action should be to rectify the err, not destroy the being.

hopefully the cops involved in the incident would be charged for homicide with an intent to kill

Anonymous said...

what could the cops have done after they passed (overtake) him?

1) they could have given a warning to him through their loud speaker, to stop.

2) use their head to 'think!!', and realize that if they stopped suddenly , they are very well jeoparadizing this individual's ( who is atlarge) life.

3) choose not to endanger him, but note down his bike reg: no and trace him through that, and then book him.

4) if they still think this 'at large' individual who is running from the law is a 'threat' to other motor vehicles, they could have radioed in support from ther colleagues for a 'high speed ' chase of a 100 cc motor bike! and then apprehended him.


remember that the cops 'intent' of chasing him was because of a 'minor' crime of not stopping when asked to do so.

if their real 'intent' was to stop another crime from happening ( like if this was a fleeing murderer/rapist/terrorist) they are justified in using that excessive force.

but the statements by the police and circumstances of the chase indicate that they had no such suspicion of a 'bigger crime', it was only an immature, idiotic, aggressive, arrogant attitude of the kerala police, which killed the guy.

Anonymous said...

sorry for spamming your blog, but my blood is boiling !! ;)

The nine principles by Sir Robert Peel[1]
The basic mission for which the police exist is to prevent crime and disorder.


The ability of the police to perform their duties is dependent upon public approval of police actions.


Police must secure the willing co-operation of the public in voluntary observance of the law to be able to secure and maintain the respect of the public.


The degree of co-operation of the public that can be secured diminishes proportionately to the necessity of the use of physical force.


Police seek and preserve public favour not by catering to public opinion but by constantly demonstrating absolute impartial service to the law.


Police use physical force to the extent necessary to secure observance of the law or to restore order only when the exercise of persuasion, advice and warning is found to be insufficient.


Police, at all times, should maintain a relationship with the public that gives reality to the historic tradition that the police are the public and the public are the police; the police being only members of the public who are paid to give full-time attention to duties which are incumbent on every citizen in the interests of community welfare and existence


Police should always direct their action strictly towards their functions and never appear to usurp the powers of the judiciary.


The test of police efficiency is the absence of crime and disorder, not the visible evidence of police action in dealing with it.
These principles listed above may have been Sir Robert Peel’s principles. However, the Metropolitan Police’s founding principles and, de facto the founding principles of all other modern (post 1829) UK police forces, was summarised by Sir Richard Mayne (the first commissioner) in 1829 in the following terms:

The nine principles by Sir Richard Mayne
To prevent crime and disorder, as an alternative to their repression by military force and severity of legal punishment.


To recognise always that the power of the police to fulfil their functions and duties is dependent on public approval of their existence, actions and behaviour and on their ability to secure and maintain public respect.


To recognise always that to secure and maintain the respect and approval of the public means also the securing of the willing co-operation of the public in the task of securing observance of laws.


To recognise always that the extent to which the co-operation of the public can be secured diminishes proportionately the necessity of the use of physical force and compulsion for achieving police objectives.


To seek and preserve public favour, not by pandering to public opinion; but by constantly demonstrating absolutely impartial service to law, in complete independence of policy, and without regard to the justice or injustice of the substance of individual laws, by ready offering of individual service and friendship to all members of the public without regard to their wealth or social standing, by ready exercise of courtesy and friendly good humour; and by ready offering of individual sacrifice in protecting and preserving life.


To use physical force only when the exercise of persuasion, advice and warning is found to be insufficient to obtain public co-operation to an extent necessary to secure observance of law or to restore order, and to use only the minimum degree of physical force which is necessary on any particular occasion for achieving a police objective.


To maintain at all times a relationship with the public that gives reality to the historic tradition that the police are the public and that the public are the police, the police being only members of the public who are paid to give full time attention to duties which are incumbent on every citizen in the interests of community welfare and existence.

To recognise always the need for strict adherence to police-executive functions, and to refrain from even seeming to usurp the powers of the judiciary of avenging individuals or the State, and of authoritatively judging guilt and punishing the guilty.


To recognise always that the test of police efficiency is the absence of crime and disorder, and not the visible evidence of police action in dealing with them.

In a broad sense these principles were continued to be taught until the time of Sir Robert Mark when he introduced his little “blue book” in the 1970’s:

the principles of Sir Robert Mark
“The primary object of an efficient police is the prevention of crime: the next that of detection and punishment of offenders if crime is committed. To these ends all the efforts of police must be directed. The protection of life and property, the preservation of public tranquillity, and the absence of crime, will alone prove whether those efforts have been successful and whether the objects for which the police were appointed have been attained.”

Mark does go on though to make the point that the above is done with the consent of the public and is not done by way of imposing on the public.

Since Sir Robert Mark every commissioner has had his own set of “principles”, for instance Sir Peter Imbert had “The Plus Program” and so on.

Notwithstanding the generality of my last comment, poster versions of Sir Richard Mayne’s principles could still be seen within the Met Police Training school as late as the early 1990’s (for historical purposes).

Anonymous said...

just to highlight:::

To use physical force only when the exercise of persuasion, advice and warning is found to be insufficient to obtain public co-operation to an extent necessary to secure observance of law or to restore order, and to use only the minimum degree of physical force which is necessary on any particular occasion for achieving a police objective.


sorry again, I will not post another comment in this blog today (moratorium)

ബയാന്‍ said...

ഒന്നര വയസ്സില്‍ അച്ഛനെ നഷ്ടപെട്ട ലെച്ചുമോളുടെയും അകാലത്തില്‍ വൈധവ്യം സഹിക്കേണ്ടി സഹോദരിയുടെയും വേദനയില്‍ പങ്കുചേരുന്നു.

(മുര്‍ത്തിയുടെ ആട്ടോരക്ഷകന്‍ എന്ന പോസ്റ്റില്‍ നിന്നു)“റോഡിലൂടെ വണ്ടിയോടിച്ച് കുഴിയില്‍ച്ചാടാതെ നോക്കണോ, കുഴിയിലൂടെ വണ്ടിയോടിച്ച് റോഡില്‍ കയറാതെ നോക്കണോ എന്ന ശങ്ക വിട്ടുമാറാത്തതുകൊണ്ട് റോഡ് കുഴി, കുഴി റോഡ് എന്നമട്ടില്‍ കുതിര സവാരിപോലെ ചാടിച്ചാടി ഓടിച്ചുകൊണ്ടിരിക്കേണ്ടുന്ന” - നമ്മുടെ റോഡില്‍ ബൈക്കു യാത്രക്കാരന്റെ തല്യ്ക്കു മാത്രം ന്താ ഇത്ര പ്രത്യേകത, ഹെല്‍മറ്റില്ലാതെ ഒരാള്‍ ബൈകില്‍ പോയാല്‍ ക്രമസമാധാനഭംഗം വരുമോ ?- പിന്നാലെ വരുന്നവന്റെ സ്പീഡ് ശ്രദ്ധിക്കാതെ ബ്രേക്ക് ചെയ്ത് അപകടം മുണ്ടാക്കിയത് തന്നെ ഡ്രൈവിങ്ങിന്റെ ബാലപാഠം അറിയാഞ്ഞിട്ടല്ലെ, അങ്ങിനെയുള്ളവനാണോ ഹെല്‍മെറ്റ് ഇടുവിക്കാന്‍ നടക്കുന്നെ ? കേരളത്തിന്റെ റോഡിന്റെ പരിതാപകരമായ അവസ്ഥ കണക്കിലെടുത്താല്‍ ബൈക്കു തന്നെ കേരളത്തില്‍ നിരോധിക്കണം - നാലുകണ്ണുതന്നെ പോര നാട്ടില്‍ വണ്ടി യോടിക്കാന്‍ പിന്നെയല്ലെ ഹെല്‍മറ്റ് ഇട്ടാലുള്ള അവസ്ഥ - എവിടേക്കാണാവോ ഈ പോക്ക്. ഷൈജുവിനു എന്റെ ആദരാഞ്ജലികള്‍.

Anonymous said...

sad to hear of his tragic end, but vakharimashta and krinan r right.

if the law mandating use of helmet is unscientific, we cna stage a protest or even vote down the traffic minister (yeah we are the voters)

But, in many civilized countries, if you try to beat police in a chanse, chances are that you will get shot !!!

How come helmet rule is enforced in most of the countries and only in India we have a problem?

Anonymous said...

in no civilized country will a guy fleeing in a 100cc bike get shot!!

their support system is way better , that they can chase him down with no danger to life.

now, the high speed chase u see on TV NYPD blue and such is very 'rare' occasions. the fleeing guys are almost always wanted for a much grimmer crime.

even then none of those guys will be shot if they fled on a f#@$%^in 100 cc bike!

in the chases resulting in ramming of the police car onto the fleeing vehicles that u see on TV, that decision to ram that vehicle is not a knee jerk reaction.

the cop following a fleeing individual radios in to his supervisor the situation he is dealing with.

If in their assessment, this individual was a threat to other motor vehicles, they would assess the situation to see if ramming this fleeing vehicle is overall safer v/s letting it go! and then they choose the better option...


they just dont get out on the road and kill people because some stupid constable and SI in the middle of nowhere who has no F#$%^&in future whatsoever couldnt swallow his #$%^& pride!!

ശ്രീ said...

ആ കുടുംബത്തിന്റെ വേദനയില്‍‌ ഞാനും പങ്കു ചേരുന്നു.
അയാള്‍ വണ്ടി നിര്‍‌ത്താതെ പോയി എങ്കില്‍‌ അതു തെറ്റു തന്നെ. സമ്മതിക്കുന്നു. പക്ഷെ, ഒരാള്‍‌ക്ക് ഹെല്‍‌മെറ്റ് ധരിക്കാത്തതിന്റെ പേരില്‍‌ വിധിക്കുന്ന പിഴയെക്കാള്‍‌ വിലയുണ്ട് ഒരു മനുഷ്യ ജീവന് എന്ന കാര്യം പോലീസ് മറക്കാന്‍‌ പാടുള്ളതല്ല.

വിന്‍സ് said...

നിയമം കര്‍ക്കശം ആണെന്നറിഞിട്ടും ഹെല്‍മറ്റ് വക്കാതെ ഇരിക്കുകയും പോലീസ് കൈ കാണിച്ചിട്ട് നിര്‍ത്താതെ പോവുകയും ചെയ്തത് ധിക്കാരം മാത്രം ആണു. പോലീസ് ജീപ്പ് ലവനെ ബ്ലോക്ക് ചെയ്യാന്‍ ആയി മുന്നില്‍ വെട്ടിച്ചു കയറ്റി എന്നുള്ളത് ആരും ചെയ്യുന്ന കാര്യം മാത്രം ആണു. സ്പീഡ് കൂടുതല്‍ ആയതു കൊണ്ടു നേരെ വന്നു കയറി. ഇതിനൊന്നും പോലീസിനെ പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല. ആ പാവം പോലീസുകാര്‍ക്ക് ഇവനെ പിടിക്കണം എന്നു മാത്രമെ ചിലപ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നിരിക്കുക. അവര്‍ക്കു മിക്കവാറും സസ്പന്‍ഷന്‍ കിട്ടുകയും കേസിന്റെ പുറകെ പോവുകയും വേണ്ടി വരും. ഏതെങ്കിലും പാശ്ച്യാത്യ രാജ്യത്താണു ഇങ്ങനെ നിര്‍ത്താതെ പോയതെങ്കില്‍ അവനെ പിടിക്കാന്‍ ഇവര്‍ പലതും ചെയ്യും, അതിന്റെ ഇടയില്‍ തട്ടി പോയാല്‍ ഒരു പട്ടി പോലും ചോദിക്കാനും വരത്തില്ല.

ഇനി ഈ പുള്ളി വല്ല തീവ്രവാദിയോ, കുഴല്‍ പണക്കാരനോ ആയിരുന്നെങ്കില്‍ ഇങ്ങനെ ഒരു ലേഖനം കൂടി ഇവിടെ വരുമായിരുന്നോ???

നിയമത്തെ അനുസരിക്കുക... അതല്ല എങ്കില്‍ അതിന്റെ ഫലങ്ങള്‍ കൂടി അനുഭവിക്കുക.

rajesh said...

കിരണ്‍ തോമസ്‌ പറഞ്ഞതിനോട്‌ യോജിക്കാതെ വയ്യ. ഒരു ജീവിതം പൊലിഞ്ഞു എന്നുള്ളത്‌ ശരി തന്നെ പക്ഷേ ഇതിനു വേറൊരു വശം ഉണ്ട്‌.പോലീസ്‌ നിര്‍ത്താന്‍ പറഞ്ഞിട്ട്‌ നിര്‍ത്താതെ പോയാല്‍ അവര്‍ ആദ്യം ചിന്തിക്കുന്നത്‌ ഇവന്‍ മോഷ്ടാവോ, ബോംബ്‌ കൊണ്ടുപോകുന്ന ഭീകരവാദിയോ മറ്റോ ആണോ എന്നായിരിക്കണം. അപ്പോള്‍ ഈ പറയുന്ന മാധ്യമങ്ങളും നമ്മളും " എന്തൊരു വായില്‍നോക്കി പോലീസ്‌, മുന്നില്‍ ക്കൂടി ബോംബ്‌ കൊണ്ടുപോയിട്ട്‌ പിന്തുടര്‍ന്ന് പിടിച്ചില്ല" എന്നു പറയില്ലേ.

പോലീസ്‌ നില്‍ക്കാന്‍ പറയുമ്പോള്‍ നില്‍ക്കണമെന്നും ,ഒരു കാരണവശാലും കൈ പോക്കറ്റില്‍ ഇടാന്‍ ശ്രമിക്കരുതെന്നും ഇംഗ്ലണ്ടില്‍ പോയ സമയത്ത്‌ ഒരു സുഹ്ര്ത്ത്‌ ഉപദേശം തന്നത്‌ ഓര്‍മ്മ വരുന്നു. നമ്മള്‍ identitiy card എടുക്കാന്‍ ആണോ തോക്ക്‌ എടുക്കാന്‍ ആണോ പോക്കറ്റില്‍ കൈ ഇടുന്നത്‌ എന്ന് പോലീസുകാരന്‍ എങ്ങനെ അറിയാന്‍? സംശയിച്ചു നിന്നാല്‍ അവനു വെടി കൊള്ളും എന്നു തോന്നിയാല്‍ അവന്‍ ആദ്യം വെടി വയ്ക്കും.sad, but true നമ്മള്‍ അങ്ങനെ ഒരു കാലഘട്ടത്തിലാണ്‌ ജീവിക്കുന്നത്‌.

പിന്തുടര്‍ന്ന് നംബര്‍ എഴുതുന്നതിനെക്കുറിച്ച്‌ ഇന്നത്തെ പത്രത്തിലുണ്ട്‌. വേറെ ഒരു തെളിവും ഇല്ലെങ്കില്‍ അവര്‍ക്ക്‌ കോടതിയില്‍ അതു നിഷേധിക്കാം, ഹെല്‍മെറ്റ്‌ വച്ചിരുന്നു എന്നു പറഞ്ഞാല്‍ മതിയത്രെ.ഫോട്ടോ ഒന്നുമില്ലല്ലോ തെളിവായിട്ട്‌.

അഞ്ഞൂറു രൂപ ലാഭിക്കാനായിട്ടോ, നിയമം അനുസരിക്കാനുള്ള മടികാരണമോ എന്തായാലും കൊള്ളാം ഇങ്ങനെ ചാവാന്‍ മാത്രം മണ്ടന്മാര്‍ ആണോ നമ്മള്‍?

ഹെല്‍മെറ്റ്‌ നിയമം വരുന്നതിനു മുന്‍പ്‌ ഓരോ ആഴ്ചയും 16 serious head injury patientsനെ എങ്കിലും അഡ്മിറ്റ്‌ ചെയ്തിരുന്ന medical college Neuro surgery intensive care വിഭാഗത്തില്‍ നിയമം പ്രാബല്യത്തില്‍ വന്ന ആദ്യത്തെ മൂന്നാഴ്ച വെറും 5 ,6, 8 എന്നീ തരത്തിലുള്ള രോഗികളേ ഉണ്ടായിരുന്നുള്ളു എന്ന് അവിടെ ജോലി ചെയ്യുന്ന് എന്റെ ഒരു സുഹൃത്ത്‌ പറയുന്നു.

ഇപ്പോള്‍ വീണ്ടും പഴയതുപോലെ 15 ഉം 16 ഉം എണ്ണത്തിനെ കൊണ്ടു തള്ളുന്നുണ്ട്‌.

ഇല്ല, നമ്മള്‍ പഠിക്കില്ല .

വിന്‍സ് said...

അനോണി പറയുന്നതു പോലെ ഒരു കാര്യവും നടക്കില്ല. വണ്ടിയുടെ നംബറും മറ്റും നോട്ട് ചെയ്തതിനു ശേഷം ഇവരെ പിടിക്കാന്‍ മിക്കവാറും കഴിയില്ല. കാരണം ഇങ്ങനെ വിട്ടു പോവുന്നവര്‍ മിക്കവാറും വീട്ടില്‍ ചെന്ന ഉടനെ ഏതെങ്കിലും പൊളിറ്റിക്കല്‍ നേതാവിനെയൊ ഉയര്‍ന്ന പൊലീസ് ഓഫിസരിനെയോ ബന്ധപെടുകയൊ ചെയ്യും. അവസാനം ആ ചേസ് ചെയ്ത പോലീസുകാര്‍ വെറും ഊംബന്മാര്‍ ആയി മാറും.

അനുഭവം..... ലാസ്റ്റ് യിഅര്‍ നാട്ടില്‍ വച്ചു എന്റെ കസിനെ ഒരു യൂഷ്യല്‍ പോലീസ് ചെക്കപ്പില്‍ പിടിച്ചൂ. നന്നായി മദ്യപിച്ചിരുന്നു എന്റെ കസിന്‍. പോലീസ് ബുള്ളറ്റ് സൈഡ് ഒതുക്കി വച്ച തക്കം നോക്കി ഉള്ളിലെ വെള്ളത്തിന്റെ പുറത്ത് അപ്പോള്‍ വന്ന കെ സ ആര്‍ ട്ടി സി ബസില്‍ ചാടി കയറി രക്ഷ പെട്ടു. കേസ് ചാര്‍ജ് ചെയ്തെങ്കിലും പിറ്റെ ദിവസം തന്നെ സ്റ്റെഷനില്‍ പോയി ബുള്ളറ്റ് എടുത്ത് കോടതിയില്‍ നിന്നും ജാമ്യവും എടുത്തു. പിന്നെ ഈ കേസ് തള്ളി പോയി. അപ്പോള്‍ ആ പോലീസുകാര്‍ വെറും മണ്ടന്മാര്‍ ആയി. അടുത്ത പ്രാവശ്യം ആ പോലീസുകാര്‍ക്ക് വാശി ആയിരിക്കും ആരെങ്കിലും നിര്‍ത്താതെ പോവുകയോ മറ്റോ ചെയ്താല്‍.

പിന്നെ പോലീസ് പിടിച്ചാല്‍ കാശു മാത്രം അല്ല ചിലപ്പോല്‍ ഇടി കിട്ടുമോ എന്ന ഭയം കൂടി ആണു ചിലരെ എങ്കിലും ഇങ്ങനെ ഒക്കെ ചെയ്യിക്കുന്നതു. ഈ ഭയം പോലീസ് മാറ്റി എടുക്കെണ്ടിയിരിക്കുന്നു.

rajesh said...

ഒരു അനോണിക്കുട്ടന്‍ എഴുതിവിടുന്ന robert peel, frost എന്നിവര്‍ പറയുന്ന പോലീസ്‌ നിയമം അനുസരിക്കുന്നതില്‍ നാണക്കേടൊന്നും കാണാത്ത ജനങ്ങള്‍ക്കു വേണ്ടിയല്ലെ അല്ലാതെ നമ്മളെപ്പോലെ ഏതുവിധത്തില്‍ നിയമലംഘനം നടത്താമെന്നു വിചാരിച്ച്‌ രാവിലെ ഉറക്കമെഴുന്നേല്‍ക്കുന്ന ജനത്തിനെ ക്കുറിചല്ലല്ലോ.

OT - ഇങ്ങനെ ഒരു കാര്യം പറയാനും അനോനിയോ ? കഷ്ടം !

തറവാടി said...

തെറ്റിനെ ചെറുതെന്നും വലുതെന്നും തരം തിരിക്കുന്നതിനേക്കാള്‍ , "തെറ്റ്‌" എന്ന്‌ പറയുന്നതാണുത്തമം എന്ന അഭിപ്രായക്കാരനാണു ഞാന്‍.

നിയമം നടപ്പിലാക്കുന്നുണ്ടോ എന്നുറപ്പാക്കലാണ്‌ പോലീസിന്‍റ്റെ ചുമതല , അതു ചെയ്യാത്തവരെ കോടതിക്കു മുമ്പില്‍ കൊണ്ടുവരേണ്ടതും അവര്‍തന്നെ!.

ഒരള്‍ തെറ്റു ചെയ്തതിനു ശേഷം മുന്നിലൂടെ രക്ഷപ്പെടുമ്പോള്‍
" ഓന്‍ പോട്ടെ അടുത്തവന്‍ വരട്ടെ"

എന്ന രീതിയാണോ പോലീസുകാര്‍ സ്വീകരിക്കേണ്ടിയിരുന്നത്‌? ,

എന്നാല്‍ പിന്നെ പോലീസിന്‍റ്റെ ആവശ്യമുണ്ടോ? നമ്മുടെ പോലീസിന്‍റ്റെ ആത്മവിശ്വാസത്തെ തകര്‍ക്കാനെ ഇത്തരം കൈകടത്തലുകള്‍കൊണ്ടാകൂ. മാത്രമല്ല ,

ഒരു ഹെല്‍മെറ്റിടാത്ത ചെറിയതെറ്റെന്നിപ്പോള്‍ പറയാം , അറിഞ്ഞതിനു ശേഷം , അയാള്‍ വല്ലവനേയും കൊന്നിട്ടോ അല്ലെങ്കില്‍ മറ്റു വല്ല വലിയ തെറ്റും ചെയ്തതിനു ശേഷം രകപ്പെടുകയാകും എന്നും പോലീസിന്‌ തോന്നിയിട്ടുമാകാമല്ലോ ഇത്തരത്തിലുള്ള ഒരു പിന്തുടരലും ,ദുരന്തവും സംഭവിച്ചത്‌? ഇതൊക്കെയാണെങ്കിലും ,

ആ കുടുംബത്തിന്‍റ്റെ ദുഖത്തില്‍ പങ്കു ചേരുന്നു.

അഗ്രജന്‍ said...

ആ കുടുംബത്തിന്‍റെ വേദനയില്‍ പങ്ക് ചേരുന്നു...

നിയമം അത് വലുതായാലും ചെറുതായാലും തെറ്റിക്കുന്നവരെ കണ്ടെത്തേണ്ട ചുമത പോലീസിനുണ്ട് എന്നിരിക്കേ, അവരെ കുറ്റം പറയുന്നതിലര്‍ത്ഥമില്ല.

ഹരി പറഞ്ഞത് പറഞ്ഞത് പോലെ, പോലീസെന്നു കേട്ടാല്‍ നിരപരാധിയാണെങ്കിലും ഓടിയൊളിക്കാന്‍ തോന്നുന്ന സ്ഥിതിവിശേഷം വരുത്തി വെച്ചതും നിയമപാലകര്‍ തന്നെ!

ആ കുരുന്നു മോളുടേയും അമ്മയുടേയും അവസ്ഥ സങ്കടം വരുത്തുന്നു.

ഉണ്ണിക്കുട്ടന്‍ said...

നൂറു ശതമാനം അഴിമതിയുള്ള ഒരു വിഭാഗമാണ്‌ ട്രാഫിക് പോലീസ്. കൈക്കൂലി വാങ്ങാത്ത ഒരു ട്രാഫിക് പോലീസിനെ നിങ്ങള്‍ ആരെങ്കിലും കണ്ടിട്ടുണ്ടോ..? നൂറു രൂപ കൊടുത്താല്‍ മദ്യപിച്ചു വണ്ടിയോടിക്കാം , ഹെല്‍മെറ്റ് വേണ്ട, വണ്‍ വേ തെറ്റിക്കാം എന്തും ചെയ്യാം. ഹെല്‍മെറ്റിന്റെ കര്യത്തിലും ഇവര്‍ കാണിക്കുന്ന ആത്മാര്‍ഥതയുടെ പിന്നിലുള്ള മോടീവും ഇതു തന്നെ. നിര്‍ത്തി ഒരു നൂറു രൂപ കൊടുത്തിരുന്നെങ്കില്‍ ആ പാവം ഇന്നും ജീവിച്ചിരുന്നേനെ..

ജിം said...

ബൈക്ക് നിര്‍ത്താതെ പോയത് തെറ്റു തന്നെ സമ്മതിക്കുന്നു.
ചേസ് ചെയ്യുന്നതിനിടയില്‍ പ്രതി(?) കുഴിയില്‍ വീണോ, മറ്റു വാഹനങ്ങളുമായി ഇടിച്ചോ മരിച്ചാല്‍ അതും മനസ്സിലാക്കാം.
ഇവിടെ സംഭവിച്ചത് അതൊന്നുമല്ല.
ചേസ് ചെയ്ത് മുന്നില്‍ കയറിയ പോലീസ് ജീപ്പില്‍ തന്നെയാണ് ബൈക്ക് വന്നിടിച്ചത്. ഇതില്‍ പോലീസിന്റെ ഭാഗത്ത് ഒരു തെറ്റുമില്ലേ? വ്ണ്ടി മുന്നില്‍ കയറ്റി സഡന്‍ ബ്രേക്ക് ഇടുകയായിരുന്നോ പോലീസ് ചെയ്യേണ്ടിയിരുന്നത്? അങ്ങനെ ചെയ്താല്‍ പുറകില്‍ സ്പീഡില്‍ വരുന്ന ബൈക്ക് ജീപ്പിലിടിക്കുമെന്ന് ഏതു പോലീസുകാരനും അറിഞ്ഞിരിക്കേണ്ടതല്ലേ..?

N.J ജോജൂ said...

വക്കാരി, കിരണ്‍, ഹരി എന്നിവര്‍ പറഞ്ഞതിനോട് യോജിക്കുന്നു.

ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന്റെ ആദ്യ ദിവസങ്ങളില്‍ കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. എല്ലാവിധ സാവകാശവും കൊടുത്തിട്ടാണ് നിയമം കര്‍ശനമാക്കിത്തുടങ്ങിയത്. ഹെല്‍മെറ്റ് വയ്ക്കാഞ്ഞതു പോകട്ടെ, പോലീസ് ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്താഞ്ഞതും പോകട്ടെ, പോലീസ് ചെയ്സ് ചെയ്തപ്പോഴെങ്കിലും നിര്‍ത്താന്‍ മനസ്സുകാണീച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് സ്വന്തം ജീവന്‍ രക്ഷിക്കാമായിരുന്നു. മാസശമ്പളവും വാഹനങ്ങളും കൊടൂത്ത് പോലീസിന്റെ നിര്‍ത്തിയിരിക്കുന്നത് കാണാനാണോ?

ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയത് ഇരുചക്രവാഹനാപകടങ്ങളില്‍ കൂടൂതലും ഹെഡ് ഇന്‍‌ജ്വറി കാരണമാണ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്.

ഈ അടുത്തകാലത്ത് രണ്ടു യുവാക്കള്‍ അപകടത്തില്‍ പെട്ടു മരിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിച്ചിട്ടൂം മരിച്ചു എന്നുപറഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

ഹെല്‍മറ്റ് നിര്‍ബധമാക്കിയതിനു പിന്നില്‍ സി.ഐ.എ ആണെന്നാണ് മറ്റൊരു കണ്ടെത്തല്‍.

കലികാലം...........

ഇക്കാസ് മെര്‍ച്ചന്റ് said...

പോലീസുകാര്‍ കൈകാണിച്ചിട്ട് വണ്ടി നിര്‍ത്താഞ്ഞത് തുടര്‍ന്നുണ്ടായ സംഭവത്തില്‍ സ്വന്തം ജീവന്‍ നഷ്ടപ്പെട്ട ഹതഭാഗ്യനായ വ്യക്തി ചെയ്ത തെറ്റ് തന്നെയാണ്.
എന്നാല്‍ ഒരു ബൈക്ക് യാത്രികനെ ടവേര കാറ് പിന്നാലെ പായിച്ച് ഭീതിപ്പെറ്റുത്തുകയും പിന്നെ അതിവേഗത്തില്‍ ബൈക്കിനെ മറികടന്ന് മുന്നില്‍ ചെന്ന് സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി അയാളുടെ ജീവന്‍ തന്നെ കവരുകയും ചെയ്ത പൊലീസിന്റെ വ്യഗ്രതയ്ക്ക് നീതീകരണം ഇല്ല.
ഒന്നര കിലോമീറ്റര്‍ ദൂരെവരെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വ്യക്തതയുള്ള ചിത്രങ്ങളെടുക്കാനും വേഗത രേഖപ്പെടുത്താനും കഴിയുന്ന റിവോള്‍വിംഗ് ക്യാമര ഘടിപ്പിച്ച ‘ഇന്റര്‍സെപ്റ്റര്‍‘ എന്ന വാഹനം ഒരെണ്ണം സ്വന്തമായുള്ള മോട്ടോര്‍ വാഹന വകുപ്പാണു നമ്മുടേത്. ഇതുപോലുള്ള ആധുനിക സംവിധാനങ്ങളുള്ള വാഹനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കി ഇവ വേണ്ടവണ്ണം ഉപയോഗിക്കാന്‍ പരിശീലനം സിദ്ധിച്ച പോലീസുകാരെ മാത്രം ഉള്‍പ്പെടുത്തി ഹൈവേ പട്രോളിനു നിയോഗിക്കുക, പോലീസുകാരുടെ തലയില്‍ അമിത ജോലിഭാരം കെട്ടിവയ്ക്കുന്ന രീതി അവസാനിപ്പിക്കുക എന്നിവയൊക്കെ വേണമെന്നു വച്ചാല്‍ നടപ്പാക്കാവുന്ന നാടാണു നമ്മുടേത്. ഹൈവേ പോലീസിന്റെ ചുമതലകള്‍ ആ സംവിധാനം നിലവില്‍ വന്ന കാലത്തു തന്നെ വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുള്ളതാണ്. അതില്‍ ഹെല്‍മറ്റ് പോലുള്ള പെറ്റി കേസുകള്‍ ഉള്‍പ്പെടുമോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഹൈവേ പോലീസ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ അവര്‍ നിര്‍വ്വഹിക്കേണ്ട ജോലികള്‍ മാത്രം ചെയ്യുന്നതും ഒരു പരിധിവരെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായകരമായേക്കും.

KuttanMenon said...

ആ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു.
നിയമപരിപാലനമാണ് പോലീസിന്റെ പണി. തന്നെ വെട്ടിച്ച് കടന്ന വണ്ടിയെ പിടിക്കുകയെന്നത് പോലീസിന്ന്റ്റെ ഉത്തരവാദിത്വം തന്നെയാണ്.
പ്രശ്നം ഇതൊന്നുമല്ല. ലൈസന്‍സ് കൊടുക്കുന്ന അതോറിട്ടികളെയാണ് ഇതില്‍ പഴിക്കേണ്ടത്. റോഡ് നിയമങ്ങളും ചട്ടങ്ങളും പൊതുജനത്തെ പഠിപ്പിക്കേണ്ട ചുമതല അവര്‍ നിര്‍വ്വഹിക്കുന്നില്ല.
സിഗ്നല്‍ കട്ട് ചെയ്താല്, നോ പാര്‍ക്കിങ്ങില്‍ വണ്ടി നിര്‍ത്തിയിട്ടാല്‍, സ്പീഡ് ലിമിറ്റ് മറികടന്നാല്‍ .. അങ്ങനെയുള്ള നിയമങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് മലയാളികള്‍ ഇന്നും ബോധവാനല്ല. ഇവിടെ ബോധവല്‍ക്കരണം ഗവര്‍മെന്റിന്റെ ബാധ്യതയല്ലെന്നാ‍ണ് പല സംഭവങ്ങളും തെളിയിക്കുന്നത്.
പിന്നെ,മറ്റു സംസ്ഥാനങ്ങളില്‍ നിര്‍ബന്ധമാക്കാത്ത ഹെല്‍മറ്റ് നിയമം എന്തിനാണ് കേരളത്തിനു ? സ്വൈര്യമായി വാഹനമോടിക്കാന്‍ ഹെല്‍മെറ്റ് ഒരു ബുദ്ധിമുട്ടുതന്നെയാണെന്നാണ് എന്റെ അഭിപ്രായം. വണ്ടി കൈകൊണ്ട് തൊടാത്തവര്‍ എല്ലാവരും ഹെല്‍മെറ്റ് ധരിക്കണമെന്ന് നിര്‍ബന്ധമുള്ളതുപോലെ..

Haree | ഹരീ said...

മനോരമ പറഞ്ഞിരിക്കുന്നത് ഇവിടെ: ഹെല്‍മറ്റ് സീറ്റ് ബെല്‍റ്റ് പരിശോധന നിര്‍ത്തിവെച്ചു. സന്തോഷം. :)

ഷാനവാസിന്റെ ആദ്യ കമന്റ്ഒരോണക്കലത്ത്‌ ഏട്ടുംപൊട്ടുംതിരിയാത്ത ... ഒരിറ്റു കണ്ണീര്‍. - ഇത് വികാരം. ശരിയാണ്, ഒരാളുടെ അകാലത്തിലുള്ള മരണം തീര്‍ച്ചയായും വേദനാജനകമാണ്. പക്ഷെ, ഇവിടെ അത് പോലീസിന്റെ തെറ്റുകൊണ്ടല്ല, അദ്ദേഹം സ്വയം വരുത്തിയ വിനയാണ്. പോലീസ് പിന്തുടരുമ്പോഴെങ്കിലും വണ്ടി നിര്‍ത്തിയിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാ‍മായിരുന്നു. ഹെല്‍മെറ്റ് വെച്ചിട്ടുണ്ടോ എന്നു നോക്കുവാന്‍ മാത്രമാവില്ല കൈകാണിച്ചത്; മദ്യപിച്ചിട്ടുണ്ടോ എന്നറിയുവാനാവാം, വണ്ടി അമിതവേഗത്തിലായതിനാലാവാം, കണ്ടിട്ട് എന്തോ പന്തികേട് തോന്നിയതിനാലാവാം... ഇങ്ങിനെ ഏതു കാരണം കൊണ്ട് കൈകാണിച്ചാലും വണ്ടിയുടമ നിര്‍ത്തുവാന്‍ ബാധ്യസ്ഥനാണ്. അതു ചെയ്തില്ല. പോലീസിന് ഇദ്ദേഹത്തെ കൊന്നേ അടങ്ങൂ എന്ന് വാശിയുണ്ടായിരുന്നെന്നതു പോലെയാണ്‍ ചിലരുടെ പ്രതികരണം. പിന്നെ, പോലീസ് വണ്ടി ഓവര്‍ ടേക്ക് ചെയ്ത്, വെട്ടിച്ച് നിര്‍ത്തുമെന്നല്ലാതെ, നേരേയങ്ങ് ഓടിച്ചു പോവുമെന്നാണോ ബൈക്ക് ഓടിക്കുന്നയാള്‍ ധരിച്ചിരുന്നത്? ഹെല്‍മറ്റ് - സീറ്റ് ബെല്‍റ്റ് പരിശോധന ട്രാഫിക്കിന്റെ ഡ്യൂട്ടിയാണോ എന്നൊന്നും ബൈക്കുകാരന് അപ്പോള്‍ ചിന്തിച്ചിരിക്കുവാന്‍ വഴിയില്ലല്ലോ, എന്തിനാണ് പോലീസ് കൈകാണിക്കുന്നതെന്ന് അറിയുവാന്‍ ഓടിക്കുന്നവര്‍ക്ക് മാര്‍ഗമൊന്നുമില്ലല്ലോ, അപ്പോള്‍ പിന്നെ നിര്‍ത്തുക.

എനിക്കു തോന്നുന്നു നമ്മളുടെ ഈ മനസ്ഥിതിയാണ് ആദ്യം വ്യത്യാസപ്പെടേണ്ടത്. പോലീസ് ചേസ് ചെയ്താല്‍ ഇങ്ങിനെ അപകടമുണ്ടാവാം, അതിനാല്‍ നിയമം കഴിവതും പാലിക്കുക, പോലീസ് കൈകാണിച്ചാല്‍ വണ്ടി നിര്‍ത്തുക, എന്നിങ്ങനെയുള്ള മനസിലാക്കലുകളല്ല നമ്മള്‍ നേടുന്നത്. ചേസ് ചെയ്യണ്ട കാര്യമെന്താണ്, ഹെല്‍മറ്റ് വെക്കാത്തത് അത്ര വലിയ തെറ്റാണോ, എന്നൊക്കെ തിരിച്ച് പ്രതികരിക്കുവാനാണ്, നമുക്കിഷ്ടം. കാരണം നിയമം നമുക്കും പാലിക്കുക ഇഷ്ടമല്ലല്ലോ!!!

നമുക്കൊത്ത ഒരു മന്ത്രിയും! അദ്ദേഹത്തിന് പരിശോധന നിര്‍ത്തലാക്കുകയല്ലാതെ ജനങ്ങളോട് പറയാമായിരുന്നല്ലോ, വാ‍ഹനപരിശോധന ട്രാഫിക്ക് പോലീസുകാരുടെ ജോലിയുടെ ഭാഗമാണ്, എല്ലാവരും അതിനോട് സഹകരിക്കുക. പോലീസ് അതിക്രമം കാട്ടുന്നത് പിടിക്കപ്പെട്ടാല്‍ തക്ക ശിക്ഷ നല്‍കുന്നതാണെന്ന് പോലീസിന്‌ താക്കീതും നല്‍കാം. എന്തേ അതു ചെയ്തില്ല? (ഇവിടെ കാരണം പറഞ്ഞത്, ഓണമായതുകൊണ്ട് ഹെല്‍മറ്റ് ഇല്ലാതെയും ഓടിക്കാം എന്നാണ്, ബെസ്റ്റ്!!!)
--

ഉണ്ണിക്കുട്ടന്‍ said...

നിയമങ്ങള്‍ ഒരിക്കലും നേരെ ചൊവ്വേ നടക്കാത്ത നമ്മുടെ സംസ്ഥാനത്ത് ഹെല്‍മെറ്റ് ധരിക്കാത്തവനെ കൊള്ളക്കാരെ പിന്‍തുടരുന്ന പോലെ പിന്‍തുടര്‍ന്ന് അവസാനം അയാളുടെ മരണത്തില്‍ കലാശിച്ചത് പൊലീസിന്റെ മിടുക്കായി കാണാന്‍ കഴിയുന്നില്ല. ഹരി പറഞതു വച്ചു നോക്കിയാല്‍ പൊലീസ് കൈ കാണിച്ചിട്ടു നിര്‍ത്താതെ ഇരുന്നാല്‍ മരണമാണോ ശിക്ഷ..? ഒന്നര കിലൊമീറ്റര്‍ ചേസിങ്ങ് !! പൊലീസുകാര്‍ക്ക് അടുത്ത് ട്രാഫിക് ഐലന്‍ഡില്‍ വിളിച്ചു പറയാമായിരുന്നില്ലേ..? ഉന്നതങ്ങിളില്‍ സ്വധീനമുള്ളവരുടെ അടുത്ത് ഈ കണിശത പൊലീസ് കാണിക്കാറില്ലല്ലോ..? വണ്ടി ഓടിക്കുന്നവര്‍ പലതരത്തിലുള്ളവരാകാം ..പക്ഷെ ട്രാഫിക് പൊലീസ് അവരെ പോലെ തന്നെ വാശിയോടെ പിന്‍തുടരണോ..? ഒരു മാപ്പു പറഞ്ഞാല്‍ നിയമം പിന്‍വലിച്ചാല്‍ സര്‍ക്കാരിനും പൊലീസിനും തടിയൂരാം. മരിച്ചവരുടെ ഭാര്യക്കോ.. മക്കള്‍ക്കോ.. അവര്‍ക്കു നഷ്ടപ്പെട്ടതു തിരിച്ചു കിട്ടുമോ..?

പൊലീസ് കൈ കാണിച്ചിട്ടു നിര്‍ത്താതെ പോയതു തെറ്റു തന്നെ.. പക്ഷെ പൊലീസ് ഒരല്‍പം സമചിത്തത കാണിച്ചിരുന്നെങ്കില്‍ ഒരു കുടുംബം അനാഥമാകുമായിരുന്നോ..?

ഉണ്ണിക്കുട്ടന്‍ said...

ഇനി പൊലീസ് കൈ കാണീച്ചപ്പോള്‍ വണ്ടി നിര്‍ത്തിയിരുന്നെങ്കില്‍ എന്തു സംഭവിച്ചേനെ..? അയാളുടെ കയ്യില്‍ നിന്നും നൂറോ ഇരുനൂറോ കൈക്കൂലി വാങ്ങി വെറുതേ വിട്ടയച്ചേനെ..(വണ്ടി ഓടിക്കുന്നവര്‍ക്കറിയാം ..)അപ്പോ ഈ പറഞ്ഞ നിയമം പാലിക്കപ്പെടുമായിരുന്നോ..?

വിന്‍സ് said...

chumma ellaa policekarum kai kooli vaangunnavar aanennu parayalley. pidichaal irunnooru meedichittu vidum ennokkey ullathu verum thetti dhaarana aanu.

Haree | ഹരീ said...

ഉണ്ണിക്കുട്ടന്‍ നേരിട്ടു കണ്ടതുപോലെയാണല്ലോ വിവരണം! പോലീസിന് അദ്ദേഹത്തെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണോ കൈകാണിച്ചത്? അങ്ങിനെയാണെങ്കില്‍, ഞാനൊന്നും പറയുന്നില്ല. അദ്ദേഹം ജീവന്‍ രക്ഷിക്കുവാനായി നിര്‍ത്താതെ പോയി, പിന്നാലെപോയി പോലീസ് കൊന്നു. പോലീസുകാര്‍ ചെയ്തത് കൊടുംകൂരകൃത്യം തന്നെ. അങ്ങിനെയാണോ?

പോലീസ് സമചിത്തത എങ്ങിനെ കാണിക്കണമെന്നാണ്? അടുത്ത ട്രാഫിക് ഐലന്‍ഡിനു മുന്‍പ് ബൈക്ക് വളഞ്ഞ് മറ്റുവഴിയേ പോവില്ലെന്ന് എന്താണ് ഉറപ്പ്? ഒരാള്‍ ബൈക്കില്‍ വരുന്നു - എന്തുകൊണ്ടോ പോലീസ് നിര്‍ത്തുവാനായി കൈ കാണിക്കുന്നു - ബൈക്കുകാരന്‍ നിര്‍ത്തുന്നില്ല; ഞാനായിരുന്നു പോലീസെങ്കിലും ഉടന്‍ തന്നെ പിന്തുടരുവാനേ ശ്രമിക്കുകയുള്ളൂ. അതിനായാണല്ലോ, രാത്രിയില്‍ ഉറക്കമിളച്ച് അവിടെ കാത്തുകെട്ടികിടക്കുന്നത്.

പിന്നെ, 200 രൂപ ഫൈന്‍ അടയ്ക്കുന്നത്, കൈക്കൂലിയല്ല; അതിന് ബില്ലും തരേണ്ടതാണ്. ബില്ലില്ലാതെ 100 രൂപയ്ക്ക് കേസൊതുക്കുന്നതാണ് കൈക്കൂലി. നമ്മളെയാരെയെങ്കിലും പിടിച്ചാല്‍ 200 രൂപ കൊടുത്ത് നിയമാനുസൃതമായുള്ള ശിക്ഷ സ്വീകരിക്കുമോ, 100 രൂപ കൊടുത്ത് തടി തപ്പുമോ? നമുക്കും 100 ലാഭം, കാക്കിയിട്ട പോലീസിനും 100 ലാഭം. (ഈ 200 രൂപ 100 രൂപ ഡിനോമിനേറ്റര്‍ മാറാം) അങ്ങിനെ ഒന്നോ രണ്ടോ പ്രാവശ്യം ഫൈന്‍ ചെയ്താല്‍, പിന്നെ ആള്‍ക്കാര്‍ തെറ്റാവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കും, അല്ലെങ്കില്‍ അതാണ് ഫൈനിന്റെ ഉദ്ദേശം. ഇത്രയുമൊക്കെ കഷ്ടപ്പെട്ട്, ഇഷ്ടമല്ലെങ്കിലും നിയമം പാലിക്കുവാന്‍, ഹെല്‍മെറ്റ് വെച്ച് വണ്ടിയോടിക്കുന്നവരെന്താണ് മണ്ടന്മാരോ?

കുട്ടന്‍ മേനോന്‍ പറഞ്ഞതിനോട്, എനിക്കിഷ്ടം മൂന്നുപേരേ ഇരുത്തി ബൈക്കില്‍ പോവുന്നതാണ്. തമിഴ്നാട്ടില്‍ പല ഗ്രാമങ്ങളിലും ഞാനത് കണ്ടിട്ടുണ്ട്, അവിടെ കുഴപ്പമില്ലല്ലോ, പിന്നെന്തിനാണ് ഇവിടെ എന്നെ തടയുന്നത്. ഇരുചക്രവാഹനക്കാര്‍ ഹെല്‍മെറ്റ് ധരിക്കണമെന്നുള്ളത്, ഓടിക്കുവാന്‍ ലൈസന്‍സ് വേണമെന്ന് പറയുന്നതുപോലെ തന്നെ മോട്ടോര്‍ വാഹനവകുപ്പിലുള്ള ഒരു നിയമമാണ്. അത് ഇത്രയും നാളും നടപ്പാക്കുവാന്‍ ആരും ഉത്സാഹിച്ചിരുന്നില്ല എന്നു മാത്രം. എനിക്ക് ലൈസന്‍സ് എടുക്കുവാന്‍ താത്പര്യമില്ല എന്ന് ആരെങ്കിലും പറയുമൊ? അതെനിക്ക് അസൌകര്യമാണെന്ന് പറഞ്ഞാലോ? അതുപോലെ ഹെല്‍മെറ്റ് വെയ്ക്കുവാന്‍ സൌകര്യപ്പെടില്ലെങ്കില്‍, ഇരുചക്രവാഹനം ഓടിക്കണ്ടന്നേ...
--

ഷാനവാസ്‌ ഇലിപ്പക്കുളം said...

സുഹൃത്തുക്കളെ, നിങ്ങളെല്ലാവരും പറഞ്ഞ അഭിപ്രായങ്ങള്‍ വായിച്ചു.ഇത്തരത്തില്‍ ഒരു പോസ്റ്റിട്ടത്‌ വിവേകത്തോടെയായിരുന്നില്ല, തികച്ചും വികാരപരമായ ഒരു സമീപനംകൊണ്ടുമാത്രമായിരുന്നു.ഇത്‌ പോലീസിനെ ഡീമോട്ടിവേറ്റ്‌ ചെയ്യാനുദ്ദേശിച്ചോ, അവരുടെ കൃത്യനിര്‍വ്വഹണത്തോടുള്ള ആത്മാര്‍ഥതയെ ചോദ്യം ചെയ്യാനോ, നാട്ടിലെ നിയമ വ്യവസ്ഥിതിയെ വെല്ലുവിളിക്കാനോ, അട്ടിമറിക്കാനോ അല്ല. മറിച്ച്‌ ആ വാര്‍ത്തവായിച്ചപ്പോള്‍ എന്റെ മനസ്സിലാദ്യമോടിയെത്തിയത്‌ എന്റെ മകളുടെ മുഖമായിരുന്നു. അതുപോലെയൊരു പിഞ്ചുകുഞ്ഞ്‌ അനാഥയായതിലെ നൊമ്പരം മാത്രമായിരുന്നു മനസ്സില്‍..ഒരു കുരുന്നിന്‌ തിരിച്ചറിവില്ലാത്ത പ്രായത്തില്‍ അച്ഛനെ നഷ്ടപ്പെട്ടതോര്‍ത്തപ്പോള്‍ വല്ലാത്ത വേദന തോന്നി.അതിനു ഒരു പരിധിവരെ കാരണക്കാരായ പോലീസുകാരോടും സ്വാഭാവികമായും ദേഷ്യം തോന്നിയിരുന്നുവെന്നത്‌ നിഷേധിക്കുന്നില്ല. എന്നാല്‍ ഈ ദാരുണ സംഭവത്തിന്റെ രണ്ടു വശങ്ങളും വളരെയധികം വാദ മുഖങ്ങളിലൂടെ നിങ്ങള്‍ ഇവിടെ അവതരിപ്പിച്ചത്‌ വായിച്ചു കഴിഞ്ഞപ്പോള്‍ കുറച്ചുകൂടി വിവേകപരമായി കാണാന്‍ കഴിന്‍ഞ്ഞു. വക്കാരി മാഷ്‌,കിരണ്‍, ഹരി എന്നിവര്‍ പറഞ്ഞത്‌ ചിന്തിക്കേണ്ട വിഷയമാണെന്നംഗീകരിക്കുമ്പോള്‍ തന്നെ പോലീസ്‌ ഈ പ്രശ്നത്തില്‍ തീര്‍ത്തും നിരപരാധികളാണെന്ന് കരുതാന്‍ ഇപ്പോഴും മനസ്സുവരുന്നില്ല.


യൂണിഫോമില്‍ നില്‍ക്കുന്ന ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‍ കൈ കാണിച്ചാല്‍ വണ്ടി നിര്‍ത്തണമെന്ന സാമാന്യനിയമം പാലിക്കാത്തത്‌ തെറ്റുതന്നെ. ആതെറ്റിനെ ന്യായീകരിക്കാനുള്ള ശ്രമമൊന്നുമല്ല ഞാന്‍ നടത്തിയത്‌. പക്ഷേ നമുക്ക്‌ അവശ്യം (അത്‌ ഏതുപോലീസുകാരനായാലും) വേണ്ട ഒന്നുണ്ട്‌ 'മനുഷ്യത്വം' എന്നത്‌. ഇക്കാര്യത്തിലെന്നല്ല പൊതുവില്‍ ആ കാക്കിക്കുപ്പായത്തിലോട്ട്‌ കയറുമ്പോള്‍ (എല്ലാവരുടേയും കാര്യമല്ല)ഭൂരിപക്ഷവും ഇതഴിച്ചു മാറ്റിവെയ്ക്കുന്നു. അല്ലെങ്കില്‍ അമ്മയ്ക്ക്‌ മരുന്നുവാങ്ങാന്‍ സൈക്കിളില്‍ പോയ ഒരുത്തനെ പിടികൂടി കൈയ്യിലിരുന്ന പണം പിടിച്ചുപറിച്ചതിനുശേഷം സ്റ്റേഷനില്‍ കൊണ്ടുപോയി ഉരുട്ടിക്കൊല്ലുന്നതുപോലെയുള്ള നടപടികളോ,വമ്പന്‍ സാമൂഹിക ദ്രോഹമൊന്നും ചെയ്യതെ എവിടെയെങ്കിലും സ്വസ്ഥമായിരുന്ന് ചീട്ടുകളിക്കുന്നവരെ ഓടിച്ച്‌ കൊണ്ടുപോയി തോട്ടില്‍ ചാടിക്കാനും, നീന്തലറിയാതെ മുങ്ങുന്നവനെ ചുടുകട്ടയ്ക്ക്‌ എറിഞ്ഞ്‌ താക്കലുമൊന്നും നടക്കില്ലായിരുന്നല്ലോ? ഇതൊക്കെയും പോലീസിനെക്കുറിച്ച്‌ ഭീതിതമായൊരു ചിത്രം ആളുകളിലുണ്ടാക്കിയെങ്കില്‍ കുറ്റം പറയാന്‍ കഴിയുമോ? ഈ സംഭവം നടന്നത്‌ പതിനായിരം കോടി രൂപയുടെ ഹവാല ഇടപാടു നടക്കുന്ന സംസ്ഥാനമെന്ന് ആഭ്യന്തര മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച സംസ്ഥാനത്താണ്‌ അല്ലാതെ ന്യൂയോര്‍ക്ക്‌ പോലീസിന്റെ ഹെഡ്‌ക്വാര്‍ട്ടേഴിനടുത്തല്ല. രാത്രി പതിനൊന്നുമണിയ്ക്ക്‌ ശേഷം ഹെല്‍മെറ്റ്‌ ധരിക്കാത്തതിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും ഒറ്റയ്ക്ക്‌ പോലീസിന്റെ പിടിയിലായാല്‍ ചിലപ്പോള്‍ തനിയ്ക്ക്‌ എന്താണ്‌ സംഭവിക്കുക എന്ന പേടിയില്ലത്തവര്‍ ചുരുങ്ങുമെന്നാണ്‌ എനിയ്ക്ക്‌ തോന്നുന്നത്‌. ഇത്തരത്തിലുള്ള പേടികാരണമായിരിക്കാം ഷൈജു പോലീസിനെ വെട്ടിച്ച്‌ കടക്കാന്‍ ചിന്തിച്ചിരിക്കുക. അയാള്‍ ചെയ്ത്തത്‌ തെറ്റുതന്നെയെന്നു സമ്മതിക്കുമ്പോഴും അതിനെ മറ്റൊരു വലിയ തെറ്റുകൊണ്ട്‌ നേരിടുന്നത്‌ പരിഷ്‌കൃതമാണോ?

ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതിയെ ഓടിച്ചിട്ടുപിടിക്കേണ്ടതുതന്നെയാണ്‌, അതിനാണ്‌ അവരെ വേഷംകെട്ടിച്ച്‌, ശമ്പളവും വണ്ടിയുമൊക്കെ ക്കൊടുത്ത്‌ നിര്‍ത്തിയിരിക്കുന്നത്‌, സമ്മതിക്കുന്നു. പക്ഷേ ഏതു പാതിരാത്രിയിലായാലും പോലീസ്‌ പിടിയിലായാല്‍ ആദ്യം ഇടി പിന്നെ ചോദ്യം എന്ന സ്ഥിതിയാണ്‌ ഇത്തരം ദാരുണ സംഭവങ്ങള്‍ ഉണ്ടാകാന്‍ ഒരു പരിധിവരെ കാരണമാകുന്നത്‌.പിന്നെ 500 കൊടുക്കേണ്ടിടത്ത്‌( രസീതുവാങ്ങുമ്പോള്‍)100 കൊടുത്താല്‍ രക്ഷപ്പെടാമെന്നുള്ളത്‌ കെട്ടുകഥയൊന്നുമല്ല. പച്ചയായ യാതാര്‍ഥ്യം മാത്രമാണ്‌.കൈക്കൂലി വാങ്ങാത്തവര്‍ ഇല്ലെന്നല്ല, ഉണ്ടാകാം, പക്ഷേ അവര്‍ മരുന്നിനു പോലും തികയില്ല. നിയമങ്ങള്‍ ലംഘിക്കപ്പെടാനുള്ള തല്ല പാലിക്കപ്പെടാനുള്ളതാണെന്നുള്ള തിരിച്ചറിവ്‌ എല്ലവര്‍ക്കുമുണ്ടാകണം.ഒരു രാജ്യത്തെ നിയമങ്ങള്‍ ആര്‍ക്കെങ്കിലും മാത്രമായുള്ളതല്ല എല്ലാവര്‍ക്കും അത്‌ ബാധകമാണെന്നും എല്ലാവരും മനസ്സിലാക്കുകയും അതനുസ്സരിച്ച്‌ പെരുമാറുകയും വേണം. ഒരുകാര്യം ശ്രദ്ധിച്ചത്‌ പറയാം , ബാംഗളൂരില്‍ ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കിയപ്പോള്‍ പറയത്തക്ക പ്രതിഷേധമൊന്നും ഇവിടെയാരും കണ്ടില്ല. എല്ലാവരും അത്‌ അംഗീകരിക്കുകയായിരുന്നു. പക്ഷേ കേരളത്തിലാണ്‌ ഇതെന്തോ കടുത്ത അനീതി അടിച്ചേലിക്കുകയാണെന്ന മട്ടിലുള്ള പ്രചാരണങ്ങളും, ചാനല്‍ ചര്‍ച്ചകളും ഒക്കെ കണ്ടത്‌.

നിയമം ലംഘിക്കുന്നത്‌ തെറ്റുതന്നെയാണെങ്കിലും, തെറ്റിനെ തെറ്റുതന്നെയെന്നംഗീകരിക്കുമ്പോഴും ഈ തെറ്റുകള്‍ക്കും വലിപ്പച്ചെറുപ്പമില്ലേ? ഇല്ലെങ്കില്‍ എല്ലാത്തരം തെറ്റുകള്‍ക്കും ഒരേ തരം ശിക്ഷകള്‍ തന്നെ മതിയല്ലോ!. മദ്യപിച്ച്‌ വണ്ടിയുാടിക്കുന്നവന്‍ തന്റെ ജീവിതം മാത്രമല്ല മറ്റുള്ളവരുടെ ജീവിതം കൊണ്ട്‌ കൂടിയാണ്‌ കളിക്കുന്നത്‌. മനുഷ്യന്‍ ബോധപൂര്‍വ്വമല്ലാതെ, മറ്റുള്ളവരെ ഒട്ടൊന്നും ദോഷകരമായി ബാധിക്കാത്ത(അവനവന്റെ തടി കേടാകുന്നതൊഴികെ) നിലയില്‍ എന്തെങ്കിലും തെറ്റുചെയ്താല്‍ അവനോട്‌ അല്‍പമെങ്കിലും കരുണ കാണിക്കേണ്ടതല്ലേ? അവന്റെ ജീവിതം കൊണ്ട്‌ ഒരു പരീക്ഷണം നടത്തണോ? രാത്രി പോലീസ്‌ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയെന്നതുകൊണ്ട്‌ മാത്രം ഒരാള്‍ ഒരു വലിയ ക്രിമിനലാകണമെന്നില്ലല്ലോ? ഇനി എത്ര വലിയ ക്രിമിനലാണെങ്കില്‍ പോലും ആരും ഇത്തരത്തില്‍ വധിക്കപ്പെടുന്നത്‌ ശരിയാണോ? ഇത്തരം നിയമ ലംഘകരെ കുടുക്കാന്‍ പോലീസ്‌ കുറേക്കൂടി മെച്ചപ്പെട്ട എന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത്‌ നല്ലതാണ്‌. ഫോട്ടോ ഏടുക്കുന്നതും, രജിസ്റ്റ്രേഷന്‍ നമ്പര്‍ നോട്ടുചെയ്ത്‌ ആളെ കണ്ടുപിടിക്കാനും കഴിയില്ലെങ്കില്‍ പിന്നെയെന്തിനാണ്‌ മനുഷ്യന്റെ പണവും, സമയവുമൊക്കെ അപഹരിച്ചുള്ള അത്തരം സംവിധാനങ്ങള്‍?

എല്ലവരും ഇത്തരം സംഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളട്ടെ, അമിതവേഗവും, ഹെല്‍മെറ്റ്‌ ധരിക്കാതിരിക്കലും,മദ്യപിച്ച്‌ വണ്ടിയോടിക്കലും, ട്രാഫിക്‌ നിയമ ലംഘനങ്ങളുമെല്ലാം ഒഴിവാക്കാന്‍ ശ്രമിക്കുക. പോലീസിനെ വെട്ടിച്ച്‌ കടന്നുകളയാന്‍ ശ്രമിക്കാതിരിക്കുക. ഇത്തരം ദാരുണങ്ങളായ സംഭവങ്ങള്‍ പോലീസിനും ഒരു പാഠമാകട്ടെ. അവരും ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ കൂടി ആലോചിക്കട്ടെ.

ഷൈജുവിന്റെ കുടുംബത്തിന്റെ വേദനയ്ക്ക്‌ ശമനമുണ്ടാകട്ടെ.ഇനിയും ഷൈജുമാര്‍ ഉണ്ടാകാതിരിക്കട്ടെ.

മെലോഡിയസ്‌,വക്കാരി മാഷ്‌, കിരണ്‍, ഹരി, അണോണി, ഉണ്ണിക്കുട്ടന്‍,കുട്ടന്‍മേനോന്‍ മാഷ്‌,ബയാന്‍, ശ്രീ, വിന്‍സ്‌,രാജേഷ്‌, തറവാടി , അഗ്രൂഇക്ക, ജിം, ജോജു, ഇക്കാസ്‌ അങ്ങനെ വ്യത്യസ്ത മായ രീതിയില്‍ ഈ പ്രശ്നത്തില്‍ പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി.

Anonymous said...

i really want to highlight how important " INTENT" is in a crime

even for a homicide, if the intent is self protection , the accused is let go.

so what infuriates me here in this case is that the "intent " of the cops were not just apprehending this guy.

now , how do i know this? i dont... neither do you... none of us were there...

but the eye witness account and the statements made by the police and their attempt to pass this of as a 'lorry' accident proves the malicious "intent"............ or yet a better word .... malignant IGNORANCE of our thukkada police!!

mind you I am not stating that when the cops began to chase him they had a premeditated murder in their mind...

but I am sure all this happened because the cops went after hime with " ninne innu kanichu tharameda"

all I am saying is such negative and aggressive feeling is alright and acceptable, but should not result in EXCESSIVE force

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഈ സംഭവത്തെക്കുറിച്ചുള്ള പോലീസ് ഭാഷ്യം
ഇവിടെ..

rajesh said...

എന്റെ വാചകക്കസര്‍ത്തിന്റെ ഇടയില്‍ ഈ important message മുങ്ങിപ്പോയോ എന്നൊരു സംശയം ഉള്ളതുകൊണ്ടാണ്‌ വീണ്ടും ഇടുന്നത്‌ ;-)

ഹെല്‍മെറ്റ്‌ നിയമം വരുന്നതിനു മുന്‍പ്‌ ഓരോ ആഴ്ചയും 16 serious head injury patientsനെ എങ്കിലും അഡ്മിറ്റ്‌ ചെയ്തിരുന്ന medical college Neuro surgery intensive care വിഭാഗത്തില്‍ നിയമം പ്രാബല്യത്തില്‍ വന്ന ആദ്യത്തെ മൂന്നാഴ്ച വെറും 5 ,6, 8 എന്നീ തരത്തിലുള്ള രോഗികളേ ഉണ്ടായിരുന്നുള്ളു എന്ന് അവിടെ ജോലി ചെയ്യുന്ന് എന്റെ ഒരു സുഹൃത്ത്‌ പറയുന്നു.

ഇപ്പോള്‍ വീണ്ടും പഴയതുപോലെ 15 ഉം 16 ഉം എണ്ണത്തിനെ കൊണ്ടു തള്ളുന്നുണ്ട്‌.

ഷാനവാസ്‌ ഇലിപ്പക്കുളം said...

രാജേഷ്‌ പറഞ്ഞതിനോട്‌ യോജിക്കുന്നു, തീര്‍ച്ചയായും ഹെല്‍മെറ്റിന്‌ ഹെഡ്‌ ഇഞ്ചുറി കുറയ്ക്കാന്‍ കഴിയും.കൃത്യമായും ഹെല്‍മെറ്റിന്റെ സ്റ്റ്രിപ്പ്‌ ധരിച്ചിരിക്കണം അല്ലെങ്കില്‍ ഹെല്‍മെറ്റ്‌ വെയ്ക്കുന്നതുകൊണ്ട്‌ യാതൊരു പ്രയോജനവും കിട്ടണമെന്നില്ല. ഇടിയുടെ ആഘാതത്തില്‍ അത്‌ തെറിച്ചു പോയേക്കാം. അതുപോലെ തന്നെ ഇടിയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ്‌ തകര്‍ന്ന് ആള്‌ മരിച്ചു , ഹെല്‍മെറ്റിന്‌ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് പ്രിതപിക്കുന്നതില്‍ കഴമ്പില്ല കാരണം അപ്പോള്‍ ഹെല്‍മെറ്റ്‌ തകര്‍ത്ത ആ ഇടിയുടെ ആഘാതം തലയോട്ടിയില്‍ നേരിട്ട്‌ പതിച്ചിരുന്നതെങ്കില്‍ ഒരുപക്ഷേ 'ഡാമേജ്‌' ഇതിലുമെത്രയോ കൂടുതലായിരുന്നിരിക്കണം.

കുട്ടന്‍സേ പോലീസിന്റെ ഭാഷ്യം വായിച്ചു. ഇതേ പോലീസ്‌ തന്നെയല്ലെ പോലീസിനെതിരായുള്ള എഫ്‌.ഐ.ആര്‍ തയ്യാറാക്കുന്നത്‌, അപ്പോള്‍ ഇതിലത്ഭുതപ്പെടാനൊന്നുമില്ല. ഇനി സത്യമതാണെങ്കില്‍ മരണമടഞ്ഞയാളെ ലോറിയിടിച്ചതാണെന്നായിരുന്നു ആദ്യത്തെ ഭാഷ്യം . ഭാഗ്യം ഇപ്പോഴത്‌ പോലീസ്‌ ജീപ്പിന്റെ വലതുവശത്ത്‌ പിറകില്‍ ആയത്‌.

chithrakaran ചിത്രകാരന്‍ said...

ഓ.ടോ.
പ്രിയ ഷാനവാസ്,
ഓണാശംസകള്‍..!!

അപ്പു said...

ഷാനവാസിന്റെ ഇ-മെയില്‍ ഐ.ഡി. പ്രോഫൈലില്‍ ഒന്നിട്ടുകൂടേ?

ഷാനവാസ്‌ ഇലിപ്പക്കുളം said...

അപ്പുവേട്ടാ ഇമെയില്‍ ചേര്‍ത്തിട്ടുണ്ട്‌!

ദര്‍ശിനി said...

ബൈക്ക് യാത്രികരെ ചേസ് ചെയ്ത് പിടിക്കാന്‍ പാടില്ലെന്ന് ഹൈവേ പൊലിസിന് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് അപകടത്തിനു മുമ്പായിരുന്നു, അപകടത്തിനുശേഷം, ഹൈവേ പൊലീസ് വാഹനങ്ങള്‍ പരിശോധിക്കരുതെന്ന് നിര്‍ദേശം നല്‍കി, സഞ്ചരിക്കുന്ന പൊലീസ് സ്റ്റേഷനാണ് ഹൈവേ പൊലീസ് എന്നു പ്രസ്താവിച്ചു...

പ്രസ്തവനകള്‍ നിരന്നാലും പൊലീസുകാര്‍ക്ക് എന്തെങ്കിലും തടയണമെങ്കില്‍ ബൈക്കുകാരെയും ലോറിക്കാരെയും പിഴിഞ്ഞേ പറ്റു. കാര്‍ബണ്‍ പേപ്പര്‍ വാങ്ങാനും അത്യാവശ്യം സ്റ്റേഷന്‍ ചെലവുകള്‍ അഡ്ജസ്റ്റ് ചെയ്യുവാനും, പിന്നെ ചിലരുടെ കേസില്‍ മാത്രം കീശ നിറയ്ക്കാനും ഇതു കൂടിയേ തീരു.

ഒന്നും വിചാരിക്കരുത്, കേരളത്തിലെ ഒരു എസ് പി ഓഫീസിലെ ഒരു പാവം ക്ളര്‍ക്കാണേ ഞാന്‍...