Monday, December 15, 2008

ബുഷിന്‌ ഇറാഖി ജനതയുടെ യാത്രയയപ്പ്‌!

ങ്ങനെ ഒടുവില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി തങ്ങളനുഭവിക്കുന്ന നരക യാതനകളുടേയും എണ്ണിയാലൊടുങ്ങാത്ത ഭീകരമായ നരനായാട്ടുകളുടേയും കാരണക്കാരനായ ബുഷിന്‌ ഇറാഖിന്റെ മണ്ണില്‍ നിന്നും അര്‍ഹിക്കുന്ന യാത്രയയപ്പ്‌! അറബ്‌ ജനത ഏറ്റവും നിന്ദ്യവും നിക്ര്ഷ്ടമായ നിലയില്‍ കണക്കാക്കപ്പെടുന്ന ചെരുപ്പ്കൊണ്ടുള്ള ഏറും, നായ എന്ന വിളിയും!

ഇറാഖിലേക്കുള്ള ബുഷിന്റെ അവസാനത്തെ ഔദ്യോഗികസന്ദര്‍ശനമായേക്കാവുന്ന അപ്രതീക്ഷിത സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നൂറി അല്‍മാലിക്കിയുമായി ചേര്‍ന്നുനടത്തിയ പത്രസമ്മേളനത്തില്‍ ബുഷ്‌ പ്രസംഗിക്കുമ്പോഴായിരുന്നു നാടകീയമായ രംഗങ്ങള്‍. ഒരു ഇറാഖി പത്രറിപ്പോര്‍ട്ടര്‍ ബുഷിന്റെ പ്രസംഗത്തിനിടയില്‍ രണ്ടു ഷൂസുകള്‍ ബുഷിനു നേരേ വലിച്ചെറിയുകയും 'ഇത്‌ ഇറാഖി ജനതയുടെ വിടവാങ്ങല്‍ ചുംബനമാണ്‌ പട്ടീ!' എന്ന് വിളിച്ചുപറയുകയും ചെയ്തു എന്ന് ബിബിസി പറയുന്നു.

നമ്മുടെ നാട്ടില്‍ 'പട്ടി'പ്രയോഗം അസാധാരണമല്ലത്തതും ആലപ്പുഴയില്‍ അതൊരു വാമൊഴി വഴക്കവുമൊക്കെയാണെങ്കിലും, അറബ്‌ ജനതയുടെ ഇടയില്‍ അതും ചെരുപ്പ്‌ കൊണ്ടുള്ള ഏറും ഒരു മനുഷ്യനെ നിന്ദിക്കാവുന്നതിന്റെ അങ്ങേയറ്റമാണ്‌! സദ്ദാമിനുപോലും ഇറാഖികള്‍ കൊടുക്കാത്ത ഈശിക്ഷ പക്ഷേ ബുഷിന്‌ അവര്‍ നല്‍കി അദ്ദേഹത്തിന്റെ ഇറാഖില്‍ നിന്നുള്ള വിടവാങ്ങല്‍ ഗംഭീരമാക്കി! അര്‍ഹിച്ച യാത്രയപ്പ്‌!
എങ്കിലും ഇത്രയും ചങ്കുറപ്പുള്ള പത്രക്കാര്‍ ഇപ്പോഴും ഇറാഖില്‍ ഉണ്ടെന്നുള്ളത്‌ അദ്ഭുതം തന്നെ.

15 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

നമ്മുടെ നാട്ടില്‍ 'പട്ടി'പ്രയോഗം അസാധാരണമല്ലത്തതും ആലപ്പുഴയില്‍ അതൊരു വാമൊഴി വഴക്കവുമൊക്കെയാണെങ്കിലും, അറബ്‌ ജനതയുടെ ഇടയില്‍ അതും ചെരുപ്പ്‌ കൊണ്ടുള്ള ഏറും ഒരു മനുഷ്യനെ നിന്ദിക്കാവുന്നതിന്റെ അങ്ങേയറ്റമാണ്‌! സദ്ദാമിനുപോലും ഇറാഖികള്‍ കൊടുക്കാത്ത ഈശിക്ഷ പക്ഷേ ബുഷിന്‌ അവര്‍ നല്‍കി അദ്ദേഹത്തിന്റെ ഇറാഖില്‍ നിന്നുള്ള വിടവാങ്ങല്‍ ഗംഭീരമാക്കി! അര്‍ഹിച്ച യാത്രയപ്പ്‌!

പാമരന്‍ said...

:)

അനില്‍ശ്രീ... said...

മുന്താധര്‍ അല്‍-സെയ്ദി. സലാം.. ലോകത്തെ പരശതം ആള്‍ക്കാര്‍ക്ക് വേണ്ടി നിങ്ങളതു ചെയ്തു... നന്ദി.

Ziya said...

മുന്താദര്‍ അല്‍-സെയ്‌ദി...
വീ ആര്‍ പ്രൌഡ് ഓഫ് യൂ :)

Shaf said...

മുന്താധര്‍ അല്‍-സെയ്ദി. സലാം.. ലോകത്തെ പരശതം ആള്‍ക്കാര്‍ക്ക് വേണ്ടി നിങ്ങളതു ചെയ്തു... നന്ദി.

Joker said...

നമ്മള്‍ മലയാളികള്‍ ഒരു ഇന്റര്‍നാഷനല്‍ കമ്യൂണിറ്റി ആണെന്നത് ഒരു സത്യമയിരിക്കുന്നു. ഇവിടെ പട്റ്റി പ്രയോഗം മാധ്യമങ്ങള്‍ ആഘോഷിച്ച് ചൂടാറീയില്ല. അപ്പോഴതാ ...ഇറഖില്‍. പക്ഷെ ഈ വാര്‍ത്ത മലയാള ചാനലുകളെ പോലെ അവര്‍ ആഘോഷിച്ചെന്നുവരില്ല...

Areekkodan | അരീക്കോടന്‍ said...

He expressed the long suppressed.....

പകല്‍കിനാവന്‍ | daYdreaMer said...

ലാല്‍സലാം സഖാവെ... ലാല്‍സലാം .....
ആയുഷ്മാന്‍ ഭവഃ ....

dethan said...

ബുഷിനെ ചെരുപ്പെറിഞ്ഞ പത്ര പ്രവര്‍ത്തകനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.ബുഷ് അര്‍ഹിക്കുന്ന യാത്ര അയപ്പു തന്നെ.
-ദത്തന്‍

kadathanadan:കടത്തനാടൻ said...

വാർത്ത ലൈവായിത്തന്നെ അറിഞ്ഞു എങ്കിലും താങ്കളുടെ സ്പിരിറ്റിനോട്‌ ഐക്യ ദാർഡ്യം പ്രഖ്യാപിക്കുന്നു

ഷാനവാസ്‌ ഇലിപ്പക്കുളം said...

ബുഷിന്റെ യാത്രയയപ്പില്‍ ഇറാഖിജനതയോടൊപ്പം മനസ്സുകൊണ്ട്‌ പങ്കുചേര്‍ന്ന പാമരന്‍, അനില്‍ശ്രീ,സിയ, ഷഫ്‌,ജോക്കര്‍, അരീക്കോടന്‍ മാഷ്‌, പകല്‍ കിനാവന്‍, ദത്തന്‍, കടത്തനാടന്‍ എല്ലാവര്‍ക്കും നന്ദി. ശുദ്ധ നുണയനും, ലോകം കണ്ട എക്കാലത്തേയും വലിയ ഭീകരനുമായ അദ്ദേഹം ജീവിതത്തിലൊരിക്കലും ഈ യാത്രയയപ്പ്‌ മറക്കാന്‍ സാദ്ധ്യത്തയില്ല! മുന്‍പ്‌ ഒരു അമേരിക്കന്‍ പ്രസിഡന്റിനും ഇത്രയ്ക്ക്‌ അപമാനം സ്വന്തം നാട്ടിലോ മറുനാട്ടിലോ നേരിടേണ്ടി വന്നിട്ടുണ്ടാകില്ല.ഇറാഖി ജനതയുടെ ബുഷിനോടുള്ള മാനസികാവസ്ഥയുടെ ഒരു ചെറിയ പൊട്ടിത്തെറിയാണ്‌ ഈ സംഭവത്തിലൂടെ ലോകം കണ്ടത്‌. തനിക്ക്‌ നേരിട്ട ജാള്യത മറയ്ക്കാന്‍ ബുഷ്‌ വൃഥാ പാടുപെടുന്നുണ്ടായിരുന്നു. നട്ടെല്ലുള്ള ആ പത്രപ്രവര്‍ത്തകന്റെ പേര്‌ ബി.ബി.സി ന്യൂസില്‍ പറഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ പേര്‌ പരിചയപ്പെടുത്തിയ അനില്‍ ശ്രീയ്ക്കും, സിയയ്ക്കും ഷഫിനും നന്ദി

ശ്രീവല്ലഭന്‍. said...

:-)

Irshad said...

ലോകം ഏറ്റവും വെറുക്കുന്ന അക്രമിയും യുദ്ധക്കൊതിയനുമായ ചെകുത്താനെ, സമാധാനമാഗ്രഹിക്കുന്നവരും പീഡിതരും ഉള്‍പ്പെടുന്ന കോടിക്കണക്കിനു ജനത ഇന്നലെവരെ തങളുടെ മനസ്സുകൊണ്ട് ചെയ്തതു ഇന്നൊരു ചുണക്കുട്ടി പരസ്യമായി ചെയ്തിരിക്കുന്നു. പീഡിതന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ ഇതും ഒരു ഉത്തേജനം ആകട്ടെ...

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഇര്‍ഷാദേ നന്ദി.

ബുഷിന്റെ സ്വന്തം സ്ഥാപിത താല്‍പര്യങ്ങളുടേ പരിണിതിയായി മാറിയ യുദ്ധത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി ജീവഹാനി നേരിട്ടവരുടെ ഉറ്റവരുടെ, അംഗവിഹീനരാക്കപ്പെട്ട ലക്ഷക്കണക്കിന്‌ നിരപരാധികളായ ഇറാഖികളുടെ, പിഞ്ചുകുഞ്ഞുങ്ങളുടെ,എല്ലാം നഷ്ടപ്പെട്ട നിരാലംബരായ അമ്മമരുടെ കരളലിയിക്കുന്ന ദീനരോദനം നേരിട്ട്‌ റിപ്പോര്‍ട്ട്‌ ചെയ്ത ഭാഗ്യഹീനന്‍ കൂടിയാണ്‌ അദ്ദേഹം എന്നതോര്‍ക്കുമ്പോള്‍ ധാര്‍മ്മികത കുറച്ചുനേരത്തേക്കെങ്കിലും മറക്കനാണെനിക്കിഷ്ടം. യുദ്ധം അവസാനിച്ചില്ല, ഇനിയും 3 വര്‍ഷത്തോളം(2011ല്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുന്നതുവരെ) അതു തുടരുക തന്നെ ചെയ്യും എന്ന് മറിച്ചൊന്നും പറയെയില്ലെന്ന് ഉറപ്പുള്ള ഒരു ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പില്‍ വന്ന് ധൈര്യത്തോടെയും അതിലുപരി ധാര്‍ഷ്ട്യത്തോടെയും പറയുന്നവന്‌ ചെരുപ്പുകൊണ്ടുള്ള ഏറ്‌ ഒരര്‍ത്ഥത്തില്‍ തീരെ കുറവല്ലെ? അതിലുപരിയായി ആര്‍ക്കെന്തു ചെയ്യാന്‍ സാധിക്കും? ഒരു ധാര്‍മ്മിക ബോധമുള്ള ആത്മാഭിമാനമുള്ള പൗരനെന്ന നിലയില്‍ അദ്ദേഹം സ്വന്തം രാജ്യത്തോടുള്ള തന്റെ കടമ നിര്‍വ്വഹിച്ചുവെന്നുവേണം കരുതാന്‍! ഒരു അക്രമി വീട്ടില്‍ കയറിവന്ന് സ്വന്തം അമ്മയ്ക്ക്‌ പറയുമ്പോള്‍ ധാര്‍മ്മികതയുടെ പേരില്‍ മേറ്റ്ന്തെകിലും ജനാധിപത്യമാര്‍ഗ്ഗത്തില്‍ പ്രതികരിച്ചുകൂടേ എന്നൊക്കെ കണ്ടുനില്‍ക്കുന്നവര്‍ക്ക്‌ ഭംഗിവാക്ക്‌ പറയാം. നരക തീയില്‍ വേവുന്നവന്‌ അത്‌ സ്വീകാര്യമായിക്കൊള്ളണമെന്നില്ല. കൂട്ട നശീകരണ ശേഷിയുല്ല ആയുധങ്ങള്‍ സംഭരിച്ചിരിക്കുന്നു എന്ന കണ്ണുപൊട്ടുന്ന കള്ളം പറഞ്ഞ്‌ അതിന്റെ പേരില്‍ സദ്ദം കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളില്‍ ചെയ്തു കൂട്ടിയ പാപങ്ങളുടെ എത്രയോ ആയിരം മടങ്ങ്‌ 3 വര്‍ഷം കൊണ്ട്‌ ബുഷ്‌ ചെയ്തുകൂട്ടിയില്ലെ? അത്തരം ഒരു പിശാചിനെ ഒരാള്‍ അയാളുടെ സ്ഥാനത്തിന്‌ അതീതനായി ചെരുപ്പെറിഞ്ഞെങ്കില്‍ അത്‌ അത്രവലിയ പൊറുക്കാനാകാത്ത അപരാധമൊന്നുമല്ല. ബാഗ്ദാദിലെ തെരുവുകളില്‍ നടന്ന പ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്‌ അദ്ദേഹം ആയിരക്കണക്കിന്‌ ആള്‍ക്കാരുടെ ഹൃദയവികാരമാണ്‌ ഈ ഒരൊറ്റ ഏറിലൂടെ പ്രതിഫലിപ്പിച്ചതെന്നാണ്‌. ആരൊക്കെ എന്തൊക്കെ ധാര്‍മ്മികതപറഞ്ഞ്‌ എതിര്‍ത്താലും ആതെറ്റിനെ ഒരു വളരെ വലിയ ശരിയായി കാണാനാണിഷ്ടം.

Irshad said...

ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു അതിക്രമിക്ക് കിട്ടിയ ഈ സമ്മാനം കുറഞ്ഞു പോയീ എന്നേ തോന്നിയിട്ടുള്ളൂ. ഇന്നത്തെ ലോകത്തിലെ അരാജകത്തത്തിന്റെ മൊത്തവ്യാപാരിയാണയാളും അച്ഛനും. അവര്‍ കൊല്ലപ്പെട്ടുവെന്നറിഞ്ഞാല്‍ ലോകം ഒരു പക്ഷേ ആഘോഷിക്കും. അതുകൊണ്ട് തന്നെ ഇതില്‍ അപരാധം എന്ന വിഷയമേ ഉദിക്കുന്നില്ല. അതിക്രമിച്ചു കടന്നവന്‍ “ഇനിയും ഇവിടെ കൊള്ളയും കൊലയും നടത്തുമെന്നു ധാര്‍ഷ്ഠ്യത്തോടെ വീമ്പു പറഞാല്‍” ആത്മാഭിമാനമുള്ളവന്‍ എങനെ പ്രതികരിക്കാതിരിക്കും. ഈ സമ്മാനം സത്യത്തില്‍ ബുഷിനു മാത്രമുള്ളതാണോ? തീര്‍ച്ചയായും അല്ല. നീണ്ട് 10 വര്‍ഷക്കാലത്തെ ഉപരോധ പീഢന പര്‍വ്വത്തിനു ശേഷവും, സകല മാരകായുധ പരിശോധനാ സംഘങളും അവിടെയൊരു മൊട്ടുസൂചിപോലും ഇല്ലെന്നു വിളിച്ചു പറഞതിന്നു ശേഷവും ഈ ക്രൂരതകള്‍ക്കു ഒത്താശചെയ്യുന്നവര്‍ക്കുംകൂടിയുള്ളതാണിത്.