Saturday, December 9, 2006

ഇനിയുംഭരത്ചന്ദ്രന്മാര്‍ ബാക്കി!

കേരളത്തില്‍ ഭരത്ചന്ദ്രന്മാരുടെ വംശം ഇനിയും അന്യംനിന്നിട്ടില്ലെന്നതിന്‌ താന്‍തെളിവാണെന്ന്‌ ഐ.ജി ഋഷിരാജ്‌സിംഗ്‌ ഇതിനുമുന്‍പും പലവട്ടംതെളിയിച്ചിട്ടുണ്ടെങ്കിലും,ആണത്തവും,ചങ്കുറപ്പും,ചെയ്യുന്ന ജോലിയോടുള്ള അത്മാര്‍ത്ഥ്‌തയുംആര്‍ക്കും അടിയറവെക്കാതിരിക്കുന്നവര്‍ കേരളത്തില്‍ കാക്കിയണിയുന്നവരില്‍ ഇനിയുമുണ്ടെന്നും, ഇത്തരം കഴിവുകളുണ്ടെങ്കില്‍ ഡി.ജി.പി പോലും സ്വന്തം തീരുമാനങ്ങള്‍ വെള്ളം തൊടാതെവിഴുങ്ങേണ്ടി വരുമെന്ന്‌ അദ്ദേഹം തെളിയിച്ചു.തിരുവനന്തപുരത്തെ സി.ഡി ഷോപ്പ്‌റൈഡ്ചെയ്തപ്പൊള്‍ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐ.ജി. ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത ടി. തച്ചങ്കരിയുടെ കൊച്ചി തമ്മനത്തുള്ള റിയാന്‍ സ്റ്റുഡിയോയില്‍ പോലീസിലെ ആന്റി പൈറസി സെല്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ക്രൈംബ്രാഞ്ച്‌ ഐ.ജി. ഋഷിരാജ്‌ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയതോടെയാണ്‌ കേരളത്തിലെ ആഭ്യന്തരവകുപ്പില്‍ നടക്കുന്നനെറികെട്ട നാടകങ്ങളിലെ കത്തി വേഷങ്ങള്‍ അണിയറയില്‍നിന്നും അരങ്ങത്തേക്കെടുത്തുചാടിയത്‌.മോഹന്‍ തോമസിന്റെ വേഷത്തിന്‌ തന്നെ വെല്ലാന്‍ വേറെ ആളിനിയുംജനിക്കേണ്ടിയിരിക്കുന്നു എന്ന്‌ കൊടിയേരി സഖാവിന്റെ അഭാവത്തില്‍ പകരം മന്ത്രിസഭയിലെ മറ്റേതോഒരുസഖാവും,ഏതുഭരത്ചന്ദ്രന്‍ വന്നുപിടിമുറുക്കിയാലും,5 മിനിട്ട്‌ സംയത്തിനുള്ളില്‍ കക്ഷിയുടെ തൊപ്പിതെറുപ്പിച്ച്‌ രക്ഷപ്പെടാമെന്ന്‌ടോമിന്‍ തച്ചങ്കരി സാറും,മോഹന്‍ തോമസിന്റെ ആജ്ഞാനുവര്‍ത്തിയുടെ വേഷം രാജന്‍.പി.ദേവിനെക്കാളും നന്നായി തനിക്കുചേരുമെന്ന്‌ ബഹു.ഡി.ജി.പി സാറുംതെളിയിച്ചു കഴിഞ്ഞു.എങ്കിലും അവസാനം അല്‍പനേരത്തേക്കെങ്കിലും തന്റെപൊയ്ക്കോലത്തിനു ചലനംവെപ്പിക്കാന്‍ മുഖ്യമന്ത്രിക്ക്‌ സാധിച്ചതുകൊണ്ട്‌ മാത്രം ഭരത്ചന്ദ്രന്റെ ജീവന്‍ തിരിച്ചുകിട്ടിയെന്നുമാത്രം.പക്ഷെനാടകത്തിന്റെ ക്ലൈമാക്സില്‍കിട്ടിയഇടവേള തച്ചങ്കരി സാര്‍പ്രയോജനപ്പെടുത്തിയിട്ടുണ്ടൊ എന്നറിയാന്‍, കേസ്‌ കോടതിയിലെത്തുന്നതുവരെ കാത്തിരിക്കതെ തരമില്ല.ഏതായാലും കാത്തിരുന്നു കാണുകതന്നെ.പക്ഷെ ഒരുപ്രമുഖ വീഡിയൊ/സിനിമാ നിര്‍മ്മാതാവും,സംസ്ഥാനത്തിന്റെ ബൗദ്‌ധികവും,അല്ലതെയുമുള്ളസ്വത്ത്‌ സംരക്ഷിക്കേണ്ട ഐ.ജി. അടക്കമുള്ള മുള്ളുവേലിതന്നെ വിളവുതിന്നുമ്പോള്‍ ഇക്കാര്യത്തിലുള്ള താര, നിര്‍മ്മാതാക്കളുടെ സംഘടനകള്‍ക്ക്‌ എന്താണ്‌പറയാനുള്ളത്‌ കേള്‍ക്കുകരസാവഹമായിരിക്കും, കാരണം കള്ളാന്മാര്‍ അവരുടെ ഇടയിലും ഉണ്ടെന്നതിന്‌തെളിവ്‌ വേറേവേണ്ടല്ലൊ.

8 comments:

Kiranz..!! said...

കോട്ടയം ആസ്ഥാനമായ ടൈം ടെക്നോളജസീല്‍ പഠിപ്പിച്ചിരുന്ന ഷാനവാസാണോ ഈ ഷാനവാസ് ഇലിപ്പക്കുളം ?

Keralafarmer said...

സുഹൃത്തേ ഷാനവാസേ താങ്കളുടെ ബ്ലോഗിന് കുഴപ്പമൊന്നുമില്ല. ബൂലോഗരുടെ ഇടയില്‍ വന്നെത്തണമെങ്കില്‍ പിന്മൊഴികളില്‍ കമെന്റ് വരണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക: http://malayalam-blogs.blogspot.com/2007/04/all-about-malayalam-blogs.html

ഷാനവാസ്‌ ഇലിപ്പക്കുളം said...

കേരളാ ഓണ്‍ലൈന്‍

അതെ കിരണ്‍സ്‌! അതേ ആള്‍തന്നെ.പിന്നെ എന്തുണ്ട്‌ വിശേഷം?സുഖമാണെന്ന് കരുതുന്നു.

ഷാനവാസ്‌ ഇലിപ്പക്കുളം said...

ചന്ദ്രേട്ടാ, വളരെനന്ദി.താങ്കളുടെ ഉപദേശതിന്‌ ഒരിക്കല്‍ക്കൂടിയന്ദി.

ഇക്കാസ് said...

ഋഷിരാജ് സിംഗിനഭിവാദ്യങ്ങള്‍.
ഷാനവാസിനും

ഷാനവാസ്‌ ഇലിപ്പക്കുളം said...

നന്ദി പ്രിയ ഇക്കാസ്‌. എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും വളരെ നന്ദി

Nowfal said...

dear shanavas,
its the reality which u said.and hope let us see the results of the case as soon.all the best

Sarath Sivan said...

Valare nannayittundu. Malayaliyude prathikarana sheshi vardhikkatte inganeyenkilum....all the best