Thursday, December 14, 2006

ഗുണ്ടകള്‍ നാടുവാണീടുംകാലം..!

അറിഞ്ഞോ? പുതിയ ഗുണ്ടാ നിയമം വന്നു!!

തിരുവനന്തപുരം: വ്യാജ സി.ഡി. നിര്‍മ്മാണം, വിതരണം എന്നിവ നടത്തുന്നവരെയും പെണ്‍വാണിഭമുള്‍പ്പെടെയുള്ള സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയും വിചാരണ കൂടാതെ ആറുമാസംവരെ തടങ്കലില്‍ വെയ്ക്കാനുള്ള ഗുണ്ടാ ആക്ട്‌ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതുപ്രവര്‍ത്തകരെ ഇതിന്റെ പരിധിയില്‍ നിന്നൊഴിവാക്കും.--- മാതൃഭൂമി

ഈ മേഖലകളില്‍ എക്സ്‌പീരിയന്‍സുള്ളതു കൊണ്ടായിരിക്കാം പൊതുപ്രവര്‍ത്തകരെ (രാഷ്ട്രീയക്കരെഎന്ന്‌വിവക്ഷ) ഇതിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയത്‌!!(കുഞ്ഞാലിക്കുട്ടി,നീലന്‍, ജോസഫ്‌ എന്നിവരായിരിക്കും ജഡ്ജിംഗ്‌ പാനല്‍) അങ്ങനെ യെങ്കില്‍, പോലീസുകാരേയും (മിനിമം യോഗ്യത ഐ.ജി.റാങ്കോ, സ്റ്റുഡിയോനടത്തിയുള്ള പരിചയമോ) കൂടി നിയമത്തിന്റെ പരിധിയില്‍ നിന്നും തീര്‍ച്ച യായും ഒഴിവാക്കേണ്ടതായിരുന്നു.ഏതായാലും നന്നായി, പൊതുപ്രവര്‍ത്തകരെ ഇതിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയത്‌.അല്ലായിരുന്നങ്കില്‍ ഈനാടിന്റെസ്ഥിതിയെന്താകുമായിരുന്നു? എന്തെങ്കിലുമത്യാവശ്യത്തിന്‌ ഒരുഗുണ്ടയുടെ സേവനം ആവശ്യമായിവന്നാല്‍ വലഞ്ഞുപൊയേനെ!. ഇനിയിപ്പോള്‍ ഏതായാലും അതുപേടിക്കേണ്ട. ആവശ്യത്തിനു രാഷ്ട്രീയഗുണ്ടകള്‍ സംസ്ഥാനത്തില്ലാതെവന്നാല്‍, പപ്പുയാദവിനെയോ, സോറനേ പോലെയോ ഉള്ള 'പൊതുപ്രവര്‍ത്തക'ഗുണ്ടകളുടെ സേവനം മറ്റുസംസ്ഥനത്തുനിന്നുമിറക്കുമതി ചെയ്താല്‍ പോരെ? അതുമല്ലെങ്കില്‍ നിലവില്‍ ഗുണ്ട കളായവരെ രാഷ്ട്രീയപാര്‍ട്ടികളിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്താല്‍ പോരെ? നാമനിര്‍ദ്ദേശം ചെയ്യുമ്പോള്‍ കഴിയുമെങ്കില്‍ നേതൃസ്ഥാനത്തേക്കു തന്നെ നാമനിര്‍ദ്ദേശം ചെയ്യുകയും ഏതെങ്കിലും തെരെഞ്ഞെടുപ്പുകളില്‍ നിര്‍ത്തി വിജയിപ്പിച്ചെടുക്കുക കൂടിച്ചെയ്താല്‍ ഭരണരംഗത്തു മുതല്‍ക്കൂട്ടാകുകയും ചെയ്യും. എന്നാല്‍, ഇപ്പൊള്‍ഭരണത്തിലിരിക്കുന്ന ഗുണ്ടകളോ എന്നാണോ? അവരുടെയൊക്കെ കാലം ക്കഴിഞ്ഞാലും നമ്മളെയൊക്കെ ആരെങ്കിലും ഭരിക്കണ്ടേ? ഭരണവര്‍ഗ്ഗം അന്യംനിന്നുപോകാന്‍ പാടുണ്ടൊ? നമ്മളെല്ലാവരും മക്കളെയൊക്കെ പഠിപ്പിച്ച്‌ മറ്റുമേഖലകളിലാക്കിയാല്‍, അവരെയാരുഭരിക്കും? കരുണാകരനെ പ്പോലെസംസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച്‌ ഉത്ഘണ്ടയുള്ളവര്‍ കുറഞ്ഞുവരുന്ന ഈകാലഘട്ടത്തിന്റെ ആവശ്യമാണ്‌ പുതിയ ഗുണ്ടാ നിയമം.ഏതുനിയമത്തിനും പ്രാരംഭത്തില്‍ ചിലപരിമിതികള്‍ കണ്ടേക്കാം, അത്തരത്തില്‍ ഉള്ള ഒന്നാണ്‌ പോലീസുകാരെ വിട്ടുപോയസംഭവം. അടുത്ത ഓര്‍ഡിനന്‍സില്‍ ഇക്കാര്യംപരിഗണിക്കാവുന്നതാണ്‌. അല്ലെങ്കില്‍, ഇത്‌ ബില്ലായി അടുത്തനിയമസഭാ സമ്മേളനത്തില്‍ അവതരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക്‌, ഒരു ഭേതഗതി നിര്‍ദ്ദേശിക്കലാകാം.പ്രതിപക്ഷത്തിനും പുതിയനിയമത്തില്‍ പങ്കില്ലെന്ന്‌വേണ്ട. തെറ്റിധരിക്കരുത്‌, റോഡുവക്കിലും, ട്രെയിനിലും വ്യാജസിഡി വിറ്റ്‌ അരിവാങ്ങുന്ന സാമൂഹ്യദ്രോഹികളായ ഗുണ്ടകളേ നേരിടാന്‍ ഋഷിരാജ്‌സിംഗിന്റെ റൈഡുകള്‍ക്കാകാത്തതുകൊണ്ട്‌ ഇതൃ വേഗത്തില്‍ തന്നെ ഓര്‍ഡിനന്‍സായിട്ടെങ്കിലും നിയമം വരേണ്ടത്‌ വളരെഅത്യാവശ്യമാണ്‌. റെയിഡിനു കടമ്പകളേറെയാണ്‌, ആഭ്യന്തര മന്ത്രിമുതല്‍,ഡി.ജി.പി യെവെരെ മിനിമം 12 മണിക്കൂര്‍ മുന്‍പെങ്കിലും അറിയിച്ചിരിക്കണം.എന്നാല്‍, ഇതാകുമ്പോള്‍ ആപ്രശ്നമില്ല, അതായത്‌ ഒരാളെക്കണ്ടാല്‍ അയാള്‍ഗുണ്ടയാണോ അല്ലയോ എന്നറിയാന്‍ ചിലനിസ്സാര ടെസ്റ്റുകളിലൂടെ വേഗത്തില്‍ സാധിച്ചേക്കും. അതായത്‌ 'പൊതുപ്രവര്‍ത്തകര്‍ക്ക്‌' ചില ഐഡ്ന്റിറ്റികളുണ്ട്‌, ഇല്ലെങ്കില്‍ ഐഡ്ന്റിറ്റികാര്‍ഡ്‌ വിതരണം ചെയ്യാം.ഇതില്ലാതെ ഒരാള്‍ വ്യാജ സിഡിയുമായി കാണപ്പെട്ടാല്‍ സംശയിക്കേണ്ട, അവന്‍ 'ഗുണ്ട'തന്നെ. അതുപോലെ ഈ തിരിച്ചറിയല്‍ സംവിധാനമില്ലാതെ ആരെങ്കിലും, പെണ്‍വാണിഭ വ്യവസായം നടത്തിയാല്‍ അയാളുമൊന്നാന്തരം ഗുണ്ടതന്നെ.ഇങ്ങനെകണ്ടെത്തുന്നന്നവരുടെ ആറുമാസത്തെ ജീവിതച്ചെലവും, പാര്‍പ്പിടവും സൗജന്യമായി,പൂജപ്പുരയിലോ, കണ്ണൂരോ സര്‍ക്കാര്‍ അനുവദിക്കും എന്ന്‌ ഓര്‍ഡിനന്‍സ്‌ വ്യക്തമാക്കുന്നു.ഇനി പോലീസുകാര്‍ക്ക്‌ പ്രത്യേക താല്‍പര്യം തോന്നുന്നവരോട്‌, ഇത്തരത്തിലുള്ള്‌ വ്യാജ സിഡി ഒരെണ്ണം, അവന്റെ ദേഹത്ത്‌, വെച്ചുകെട്ടി മജിസ്റ്റ്രേട്ടിന്റെമുന്നില്‍ കാട്ടിയും മേല്‍പറഞ്ഞ സൗകര്യങ്ങളൊക്കെ അനുവദിപ്പിക്കാവുന്നതാണ്‌.മുന്‍പായിരുന്നെങ്കില്‍ ഇത്തരം സൗകര്യമൊരാള്‍ക്കനുവദിക്കാന്‍ പോലീസ്‌ എത്രയാണ്‌ പണിപ്പെട്ടിരുന്നതെന്ന്‌ അറിയുന്നവര്‍ക്കേ അതിന്റെ പ്രയാസമറിയൂ. അവന്റെ ബയോഡേറ്റ്‌ തപ്പി അവന്‍ ഫയര്‍ എഞ്ജിനിയറിഗോ, എഞ്ജിനിയറിഗ്‌ ഡിപ്ലോമാ ക്കാരനോ ആണൊ എന്നുകണ്ടുപിടിക്കണം,പിന്നെ...പിന്നെ അങ്ങനെപലതും'കണ്ടുപിടിക്കണ'മായിരുന്നു മുന്‍പ്‌ ഇത്തരംസൗകര്യങ്ങള്‍ കുറഞ്ഞദിവസത്തേക്കെങ്കിലും ഒന്നനുവദിക്കാന്‍. ഇപ്പോള്‍ പുതിയ ഓര്‍ഡിനന്‍സ്‌ വന്നാല്‍കാര്യങ്ങള്‍ എത്രയെളുപ്പമായി! ഒരു മൈക്രോ സി.ഡിവെച്ച്‌ ശരിയാക്കാവുന്ന നിസ്സാരകാര്യമല്ലേയുള്ളൂ!ഏതായാലും നിയമം നിയമത്തിന്റെ വഴിക്കുപോകും,ഗുണ്ടകളവരുടെവഴിക്കും!

9 comments:

Anonymous said...

kollam

Anonymous said...

eസാമൂഹ്യ വിരുദ്‌ധരെ നിലക്കു നിര്‍ത്താന്‍- മാധ്യമം മുഖപ്രസംഗം-ആധാരം: പുതിയ ഗുണ്ടാനിയമം.

http://www.madhyamamonline.in/news_details.asp?id=7&nid=124990&page=1

Anonymous said...

thankalude vivaranam kollam...pakshe athil parihasa chuva mathrame kanan pattunnulloo.. ithraum nalla orasayam prabalyathil vannal undakavunna gunangal koodi pariganichal nallath...

zaatan said...

this act may badly afect the public if the police wil misuse it.

Anonymous said...

rashtreeyakkare ozhivakkiyathinu vyakthamaya karanam undu.enthokkeyanu gunda actinu keezhil arunnathennu parisodichal ningalku athu manassilakum..

Anonymous said...

"mailanjiyude Yathra"yilude vivaricha thankalude anubhavam vayichu.nannayitundu.Kudathe rasakaramaya matu blogukal kananum manassilakkanum sadichu.Iniyum inganulla nalla vivaranangal pratheekshikkunnu..

Anonymous said...

Hello,
My dear friend it is a wonderful site with loveable pictures,,,,,

I don't know what to write because my words is not above all that's the reason....

Anonymous said...

Dear,
It is a wonderful site,,,,
a can't express with my words thats the reason,,,,,,,,,
your site is wonderful*** blessed site with beautiful pictures one more request please add more more ,,,pictures,,
Babitha*****ANIT***

Biby Cletus said...

Nice post, its a really cool blog that you have here, keep up the good work, will be back.

Warm Regards

Biby Cletus - Blog