കൃത്യം രണ്ടാഴ്ച പിന്നിട്ട ചിന്തകള്‍! പലവട്ടം ആലോചിച്ചു, ഒരുതീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. എന്റെ സ്വന്തം വിലാസത്തില്‍ എഴുതണോ? അതോ പുതിയ ഒരു ബ്ലോഗ് വിലാസം ഉണ്ടാക്കണോ? പലവട്ടം ചിന്തിച്ചു. ഏതായാലും മടിച്ചു നില്ക്കുന്നതില് അര്‍ഥമില്ല, എഴുതുക തന്നെ.വരുന്നതുവരട്ടെ! അത് വരുന്നിടത്തുവെച്ച് കാണാം എന്ന ധൈര്യമൊന്നുമല്ല, പിന്നെ? പറയാതിരുന്നാല്‍.... എന്തോ, മനസ്സിലൊരുവിങ്ങല്‍....
കാടും പടലവും തല്ലാതെ വിഷയത്തിലേക്ക് കടക്കെടോ എന്നു ആകാംക്ഷപ്പെടാതെ മാഷേ കാര്യത്തിലേക്ക് കടക്കാം. കഴിഞ്ഞതിന്റെ മുമ്പിലത്തെ വെള്ളിയാഴ്ച മുതല്‍ രണ്ടു ദിവസം ഒരു അത്യാവശ്യ കാര്യത്തിനായി എന്റെ ഉറ്റസുഹൃത്ത് മഹേഷും ഒന്നിച്ച് തൃശ്ശൂരില്‍ തങ്ങേണ്ടതായി വന്നു.ഞയറാഴ്ച ഉച്ചയായപ്പോള്‍, എനിക്ക് ബാംഗ്ളൂരിലേക്കുള്ള ബസ്സ് രാത്രി10നേയുള്ളൂ എന്നതുകൊണ്ടും മഹേഷ് ഏറണാകുളത്തേക്ക് തിരിച്ച് പോകുന്നതു കൊണ്ടുംകൂടി, എങ്ങനെ സമയം കളയും 'ബായീ' എന്ന എന്റെ ചോദ്യത്തിന് മഹേഷ് തന്നെയാണ് ആ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്."ഇപ്പോള്‍ മണി ഒന്നരയായതല്ലേയുള്ളൂ, നിങ്ങള്‍ പോയി 'ബാബാകല്യാണി' കാണ്, രണ്ടരമണിക്കൂര്‍ മാറിക്കിട്ടും. പടം നന്നായിട്ടൊന്നുമല്ല, എങ്കിലും നിങ്ങള്‍ ബാക്കിയെല്ലാം കണ്ടതാണല്ലോ". 'സ്മാര്‍ട്ട് സിറ്റി കണ്ടില്ല' ഞാന്‍ പറഞ്ഞു. "കാര്യമില്ല, അതിപ്പോള്‍ ഇവിടെ നൂണ്‍ഷോമാത്രമേയുള്ളൂ.ഇപ്പോള്‍ അതിന്റെ സമയം കഴിഞ്ഞു,സാരമില്ല രണ്ടും ഒരേസധനംതന്നെയാണ്, രണ്ടില്‍ ഏതെങ്കിലും ഒന്നുകണ്ടാല്‍മതി. രണ്ടിലും പറയുന്നു, കൊച്ചി ഈസ് ഹോട്ട്, ബ്ലഡ് ഈസ് തിക്കര്‍ ദാന്‍ വാട്ടര്‍. കഥാപാത്രങ്ങള്‍ ഒക്കെ ഒന്നുതന്നെ പേരില്‍ മാത്രമേ മറ്റമുള്ളൂ, അതില്‍ സുരേഷ്ഗോപി, ഇതില്‍ മോഹന്‍ലാല്‍. അതില്‍ മനോജ്.കെ.ജയന്, ഇതില്‍ ഇന്ദ്രജിത്. അതിലും ഇതിലും സിദ്ദിക്ക്". ഈങ്ങനെ സാമ്യത്തിന്റെയും ഈരണ്ട്ചിത്രങ്ങള്‍ കാണുന്നതിലെ അര്‍ഥശൂന്യതയും, അറിയാവുന്ന വിധത്തില്‍ മഹേഷ് വിവരിച്ചു." നിങ്ങളിതില്‍ ഏതുകണ്ടാലും ഒരേഎഫക്റ്റ് തന്നെ.അതുകൊണ്ട്, ഇവിടെ ഇപ്പോള്നിങ്ങള്ക്ക് 3 മണിക്കൂര്‍ സമയം പോകാന്‍ ബാബാകല്യാണിക്ക് പോകുക, സമയവും കാശും പോയിക്കിട്ടും. പിന്നെ അതുകണ്ടിട്ട് എന്നെ ചീത്തപറയരുത്, പടം പൊളിയാണ്, നമ്മുടെ ഷാജികൈലാസ് സാറിന്റെ സ്റ്റോക്ക് ഒക്കെ തീര്‍ന്നു എന്ന്തോന്നുന്നു,ഇപ്പോള്‍പിന്നെ മോഹന്‍ലാലിനെ,ഒരേവരവില്‍ 5-6 ആയി ഒക്കെ കാണിച്ചിട്ടുണ്ട്. അല്ലതെ പ്രത്യേകതകള്‍ ഒന്നും ഇല്ല. നോട്ട്ബുക്ക് പോലെ(ഞങ്ങള്‍ ഒരുമിച്ച് തലേദിവസം ഈപടം കണ്ടിരുന്നു.വളരെക്കാലം കൂടി എന്നുപറഞ്ഞുകൂടാ, ക്ലാസ്മേറ്റ്സിനു ശേഷം വല്ലാതെ ഇഷ്ടപ്പെട്ട സിനിമ.റോഷന് തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു എന്ന്കൂട്ടത്തില് പറഞ്ഞുകൊള്ളട്ടെ!)നമ്മള്‍തമ്മില്‍ ഒരുപാട്ചര്‍ച്ചകളൊന്നും ഇത് ഉണ്ടാക്കില്ല! പകരം നിങ്ങള്‍ എന്നെ കുറേ ചീത്തവിളിക്കും അത്രതന്നെ!" മഹേഷ് പറഞ്ഞു. അതൊന്നും കുഴപ്പമില്ല ബായീ, ഏതായാലും നിങ്ങളിപ്പോള്‍ പോകും, ഇനിരാത്രി 10 വരെ ഞാന്‍ ഒറ്റയ്ക് ലോഡ്ജില്‍ എന്തുചെയ്യാന്‍,ആബോറടിയേക്കാള്‍ ഭേദമായിരിക്കും! എങ്കില്‍ ശരി ആള്‍ദിബെസ്റ്റ്! ഞാന്‍ പോകുന്നു ബായീ.ഊണ്കഴിച്ച് ഞങ്ങള്‍പിരിഞ്ഞു.മഹേഷ് നേരേ റെയില്‍വേസ്റ്റേഷനിലേക്കും ഞാന്‍ നേരേ ഒരു ഓട്ടോപിടിച്ച് കൈരളി തീയറ്റര്‍ എന്നും പറഞ്ഞു.
തീയറ്ററിന്റെ വാതുക്കല് കൊണ്ടുനിര്‍ത്തിയ ഓട്ടോക്കാരന് കൊടുത്ത10 രൂപ ഒരുവിദ്വേഷവും പ്രകടിപ്പിക്കാതെ വാങ്ങി പോയി, ഞാന്‍ അതിശയിച്ചു, നാട്ടിലാണെങ്കില്‍ എന്തെങ്കിലും ഒന്നു പറയാതെ ആവിദ്വാന്‍ പോകുമായിരുന്നോ? തീയറ്ററില്‍സാമന്യം നല്ല ആളുക്കൂട്ടമുണ്ടായിരുന്നു, എല്ലാരും പറയുന്നു കത്തി പടമാണെന്ന്, പക്ഷെ,ഒരു കത്തിപ്പടത്തിന് മുപ്പതുദിവസത്തിനു ശേഷവും ഇത്രയും ആളോ? അതും സ്മാര്‍ട് സിറ്റിയും, പളുങ്കും നൂണ്‍ഷോ ആയിട്ടും ഇത്4 ഷോ ഓടുന്നു! now running.com ഡിസ്കഷനിലൊക്കെ ഇപ്പോള്‍ലാല്‍ ഫാന്‍സ് കസറുന്നുണ്ടാകും ഇതിന്റെ പേരില്‍! എന്തായാലും കണ്ടിട്ട് തീരുമാനിക്കാം തീരെചളമാകില്ലായിരിക്കും.ടിക്കറ്റ്എടുത്ത് അകത്തുകടന്നപ്പോഴേക്കും ബാല്‍ക്കണി ഏകദേശം 3-4 നിര ഫുള്ളയിരിക്കുന്നു, അങ്ങിങ്ങ് ഇടയിലായി ചിലഒറ്റ സീറ്റുകള്‍ കാലികിടക്കുന്നു.നാലാമത്തെ നിരയിലുള്ള് ഒരു ഒറ്റസീറ്റില്‍ കയറിയിരുന്നു. അപരിചിതരായ രണ്ടുപേരുടെ നടുവില്‍ ഇരിക്കുന്നത് എന്തോപോലെ, അങ്ങനെ ഒറ്റയ്ക് സിനിമകണ്ടത് അപൂര്‍വമായിമാത്രം. അതിന്റെഒരു അസ്ക്യതയോടെ ചുറ്റും നോക്കി, കൂടാതെ ഈസീറ്റ് 3-4 സീറ്റുകള്‍ക്കുള്ളിലും, അതിനാല്‍ ആരെങ്കിലും ഫോണ്‍ച്യ്താല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കതെ പെട്ടന്ന് പുറത്തിറങ്ങാനും ബുദ്ധിമുട്ടാകും. ഒറ്ററിങ്ങിനുതന്നെ ഒന്നുകില്‍ അത് കട്ട്ചെയ്യുകയോ, എടുക്കേണ്ടതാണെങ്കില്‍ സെയിലന്റാക്കി പുറത്തുപോയി അറ്റന്റ് ചെയ്യാമെന്നും തീരുമാനിച്ചു.
പക്ഷെ അറ്റത്തുള്ളസീറ്റുകിട്ടിയായിരുന്നെങ്കില്‍കൂടുതസൗകര്യമായേനെ എന്നു ചിന്തിച്ച് ചുറ്റും കണ്ണോടിക്കുമ്പോഴാണ് ഏറ്റവും പിന്നിലെ ഒത്ത മധ്യത്തിലെ കസേര ഒഴിഞ്ഞുകിടക്കുന്നത് അരണ്ടവെളിച്ച്ത്തില്‍ കണ്ണില്‍ പെട്ടത്.ആദ്യംവിചാരിച്ചത് സീറ്റിലുള്ള ആള് 'കൊറിക്കാന്‍' വല്ലതും വാങ്ങാന്‍ പോയതാണെന്നാണ്. പക്ഷെ പടം തുടങ്ങാറായിട്ടും ആരെയും കാണുന്നുമില്ല, വരുന്നവര്‍ വരുന്നവര്‍ മുന്‍ സീറ്റുകളിലേക്ക് ചേക്കേറുന്നു.രണ്ടും കല്പിച്ച്(ചിലപ്പോള്‍ ഇരുന്ന സീറ്റും പോക്കാകും തിരികെ വരുമ്പോഴേക്കും!)സീറ്റില്‍നിന്നെഴുനേറ്റ്, ഒഴിവുകണ്ട സീറ്റിന്റെ അടുത്ത സീറ്റിലിരിക്കുന്ന മദ്ധ്യവയസ്കയായ സ്ത്രീയോട് ഇവിടെ ആളുണ്ടോ എന്നു ചോദിച്ചു. അവര്‍ ഇല്ലെന്നുത്തരം പറഞ്ഞതും അവിടെ ആസനസ്ഥനായി.എന്റെ ഇടവും വലവും ഇരിക്കുന്നവരെ ശ്രദ്ധിച്ചു. ഇടതുവശത്ത് ഒരു ചെറുപ്പക്കരനും, ഒരുപെണ്‍കുട്ടിയും വലതുവശത്ത് മുന്‍ പറഞ്ഞ സ്ത്രീയും അവരുടെ മകളേപ്പോലെ തോന്നിക്കുന്ന ഒരുയുവതിയും. ഏതായാലും ഇവരെക്കൊണ്ട് കഴിഞ്ഞദിവസം നോട്ട്ബുക്ക് കാണാന്‍ പോയതു പോലത്തെ ശല്യം ഉണ്ടാകാനിടയില്ലെന്നോര്‍ത്ത് സമാധാനിച്ചു.
നോട്ട്ബുക്ക് കാണാന്‍ ഞാനും മഹേഷും ഒരുമിച്ചാണ് കഴിഞ്ഞദിവസം പോയത്, പക്ഷെ ഞങ്ങളുടെ അരികില്‍ ഏറ്റവും അവസാനമായി വന്നു കയറിയ രണ്ട്'അലവലാതികള്‍' (അതില്‍കുറഞ്ഞൊന്നും അവരെ വിശേഷിപ്പിക്കാനാകില്ല) അവരില്‍ ഒരു തെണ്ടി മുന്‍പ് പടം കണ്ടിട്ടുണ്ടെന്ന് മറ്റുള്ളവരെ അറിയിക്കലാണ് ഉദ്ധേശ്യം എന്ന നിലയില്‍ ചിലകമന്റുകള്‍ തുടങ്ങി, ആദ്യമൊന്നും സാരമാക്കതെഞ്ഞാനും മഹേഷും പരസ്പരം മുഖത്തോടു മുഖം നോക്കി, എന്റെ ഭാവം കണ്ട മഹേഷ് വിലക്കി, പോട്ടെ ബായീ, പ്രശ്നമാക്കണ്ട, നമുക്കറിയില്ലല്ലോ അവന്മാര് എതാവകുപ്പെന്ന്. പക്ഷേ സിനിമമുന്നോട്ടുപോകുന്തോറും അല്പം മുന്‍കൂട്ടിയുള്ള ദൃക്സാക്ഷി വിവരണവും , അശ്ലീലചുവയുള്ള കമന്റുകളും ഏരിയപ്പോള്‍ ഞാന്‍ ചുറ്റിലുമിരുന്നവരുടെ ബോഡിലാങ്ങ്വേജ് ശ്രദ്ധിച്ചു. മ്മുന് നിരയിലിരിക്കുന്ന കൗമാരക്കരിയായ മകളുള്‍പ്പെടുന്ന കുടുംബം അവരുടെ നിലവാരമില്ലത്ത് കമന്റുകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്ന് മനസ്സിലായി. അവരുടെ അരികിലിരിക്കുന്ന മദ്ധ്യ വയസ്കരായ ദമ്പതികളും അവന്മാരുടെ ചളം സഹിക്കുന്നില്ലെന്നും മനസ്സിലായി. പക്ഷേ ആരും ഒന്നും മിണ്ടുന്നുമില്ല എന്നാല്‍ മുന്‍കൈയ്യെടുത്താല്‍ ചിലപ്പോള്‍ അവരുടെ സപ്പോര്‍ട്ട് കിട്ടിയേക്കും എന്ന് മനസ്സിലായതുകൊണ്ട് അടുത്ത വളിച്ച കമന്റും അടുത്ത സീനിന്റെ സസ്പെന്‍സ് നശിപ്പിക്കുന്ന് രീതിയില്‍ "ഓ, അതിങ്ങനെയാണ്' എന്ന വിവരണം വന്നപ്പോള്‍ ഒട്ടും പിടിച്ചുനില്കാന് പറ്റിയില്ല. ത്രിശ്ശൂര് സ്ലാങ്ങില്‍ തന്നെപറഞ്ഞു 'ചങ്ങാതീ, ഞങ്ങളും സിനിമകാണാന്തന്നെയാണു, കാശുംകൊടുത്ത് ഇതിനകത്ത്യുകേറിയിരിക്കുന്നത്,കഥകേള്‍ക്കാനല്ല' അല്പം ഉച്ചത്തിലുള്ള ഈ കമന്റു കേട്ടപാടേ മുന്‍പു പറഞ്ഞവറുടെ സപ്പോര്‍ട്ടോടെയുള്ള നോട്ടം പിന്നിലേക്കെത്തി. എതായാലും അതേറ്റു. പിന്നെ പടം തീരുന്നതുവരെ ശല്യമുണ്ടായില്ല.
അല്ല ബാബാകല്യാണി പറഞ്ഞുവന്ന താന്‍ എന്താടോ ശവീ നോട്ടുബുക്കില്‍ തിരിഞ്ഞുകളിക്കുന്നെ? ക്ഷമിക്കൂ സുഹൃത്തേ സന്ദര്‍ഭ വശാല്‍ പറഞ്ഞു പോയെന്നേയുള്ളൂ. ഞാന്‍ നമ്മുടെ കൈരളിതീയറ്ററിന്റെ പുറകിലത്തെ സീറ്റിലേക്ക് മടങ്ങിവരാം.അതെന്താ ഇത്രയും നിരകള്‍ ഫുള്ളണെന്നുപറഞ്ഞിട്ടും ഏറ്റവും പുറകിലെ ഒരുപക്ഷേതീയറ്ററിലെ സിനിമകാണാന്‍ ഏറ്റവും പറ്റിയ മധ്യത്തിലീസെറ്റ് ഒഴിവ് എന്നാണോആലോചിക്കുന്നത്? പറയാം, ആസീറ്റിന് വലതുവശത്തിരിക്കുന്നത് രണ്ടുസ്ത്രീകളായിരുന്നതിനാല്‍ അവരുടെ പരിചയക്കാരാരുമല്ലാത്തതിനാല്‍ പിന്നീട് വന്നവര്‍ ഒരു സീറ്റ് ഒഴിച്ചിട്ടായിരുന്നു ഇരുന്നിരുന്നത്.
ഏതായാലും സിനിമതുടങ്ങി, ഇനി ഞാന്‍ പറയാന്‍പോക്കുന്ന കാര്യങ്ങള്‍ എന്റെ മാത്രം മനസ്സില്‍ തോന്നിയ കാര്യങ്ങളാണ്. സിനിമ കണ്ട ഇതുവായിക്കുന്ന മറ്റേയ്തെങ്കിലും സുഹൃത്തുക്കള്‍ക്ക് എനിക്കു തോന്നിയതുപോലെയൊക്കെ തന്നെ തോന്നിയിരുന്നെങ്കില്‍ അത് സിനിമയുടേയോ സംവിധായകന്റേയോ, മുഖ്യ നടന്റേയോ നിര്‍മ്മതാവിന്റെയോ കുഴപ്പമല്ല. അത് ഈ തോന്നലുണ്ടായ നമ്മുടെ യൊക്കെ (എന്റെ) മനസ്സിന്റെ കുഴപ്പം മാത്രമായിരിക്കും.(ഇത്തരം ഒരു വാണിംഗായിരുന്നു സിനിമക്ക് മുന്‍പേ കൊടുക്കേണ്ടിയിരുന്നതെന്ന് സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ തോന്നി) അതിനുചിലപ്പോള്‍ ചില വ്യാഖ്യാനങ്ങളും, വിമര്‍ശനങ്ങളും,പിറകേ വന്നേക്കാം,പക്ഷേ പേടിച്ച് മിണ്ടാതെയിരിക്കാന്‍ തോന്നുന്നില്ല.
എന്തായാലും ഇതുവരെ കടുത്ത ഇസ്ലാമിക വാദി കളുടെയൊന്നും വിമര്‍ശനം സിനിമയെക്കുറിച്ച് ഇതുവരെ യെങ്ങും കണ്ടില്ല! ഇനി ഇസ്ലാമിസ്റ്റുകളെല്ലം യതാര്‍ഥമുസ്ലിംകളാകാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി സിനിമാകാണല്‍ തന്നെ ബഹിഷ്കരിച്ചിരിക്കുകയാണോ? അതെന്തായാലും അവിടെ നില്കട്ടെ.കേരള സമൂഹത്തില്‍ കഴിഞ്ഞ നാലഞ്ചുവര്‍ഷങ്ങളിലായി അസാധാരണമാവിധത്തില്‍ വര്‍ധിച്ചുവരുന്ന പര്‍ദയും,നീണ്ടതാടിയും, തൊപ്പിയും, കാവിമുണ്ടും, ചുവന്ന കുറിയും, പല നിറത്തിലുള്ളചരടുകളും പോലെയുള്ളമതചിഹ്നനങ്ങളുടെ കടന്നുകയറ്റവും, ഷാജികൈലാസ് രുദ്രാക്ഷമാലധരിക്കുന്നതും,കൈയ്യില്‍ കറപ്പുചരടുകച്ചവടക്കരനേപ്പോലെ(എന്റെ സുഹൃത്ത് ഹര്ഷന്റെ പ്രയോഗത്തില്‍)കൈയില്‍ കറുപ്പ്ചരട് ധരിക്കുന്നതും, കുറിയണിയുന്നതും, ഭാര്യയെ മതംമാറ്റി ചിത്രയാക്കിയതും ഒക്കെ അദ്ദേഹത്തിന്റെ വിശ്വാസപരമായ ദൃഡതയും വ്യക്തിപരമായകാര്യങ്ങള്‍ മാത്രമാണെന്നും മേല്‍പറഞ്ഞതുമായൊന്നും അതിന് സാമ്യതകാണാന്‍ ശ്രമിക്കുന്നത് സങ്കുചിതമനോഭാവത്തിന്റെലക്ഷണമാണെന്നും, അതൊക്കെ മഞ്ഞക്കണ്ണടിക്കാരുടെ ദൃഷ്ടിയുടെ ദോഷമാണേന്നും,ഇവിടെ മതേതര കാക്കാമാര്‍ക്ക് തൊപ്പിയും താടിയും, തലേക്കെട്ടും ഒക്കെ ധരിക്കാമെങ്കില്‍(ഇത്ധരിക്കുന്ന ഭൂരിപക്ഷവും ലാദന്റെ അളിയന്മാരല്ല), ആഢ്യത്വമുള്ള ഒരു നായരോ, ഈഴവനോ, ഉണ്ണിത്താനോ, നമ്പൂതിരിയോ ഇത്തരം സിംബലുകള്‍ ധരിക്കുന്നതിനെ മറ്റൊന്നായി കാണേണ്ടെന്നും,5നേരം കൃത്യമയി നമസ്കരിക്കുന്ന പടച്ചവനെ പേടിയുള്ള ഒരു കാക്കായ്ക് ആരോടും സഹിഷ്ണുതയോടെയും സ്നേഹത്തോടെയുമ്മാത്രമേ പെരുമാറാന്‍ കഴിയൂ എന്നും,അതേ ജനുസ്സില്‍തന്നെയാണ്മേല്‍പറഞ്ഞ നായരും നമ്പൂതിരിയുമെല്ലാം എന്നും ഞാന്‍ ഉറച്ച് വിശ്വസിച്ചിരുന്നു.ഇപ്പൊഴെന്താ ആ വിശ്വാസത്തിന്വല്ല കുഴപ്പവും? ഏയ് അങ്ങനെയൊന്നുമില്ല എങ്കിലും കേരളത്തിന്റെ പൊതുമനസ്സ് അടുത്തിടെ.....?
രഞ്ജിത്തിന്റേയും,രഞ്ജിപണിക്കറുടേയും തിരക്കഥകള്‍ ചലച്ചിത്രവിഷ്കാരം നിര്‍വഹിക്കുമ്പോള്‍( നരസിംഹം,ആറാംതമ്പുരാന്,വല്യേട്ടന്)ശക്തമായ സാന്നിദ്ധ്യമായിമാറാറുള്ള ചിഹ്നങ്ങളും, അടയാളങ്ങളും സവര്‍ണമേധാവിത്വത്തിന്റെ പ്രതീകങ്ങളാണെന്നോ ഒരുതുളസിക്കതിരെങ്ങാണം ഫ്രൈമില് വന്നാലതിനെ കാലഹരണപ്പെട്ട ഫ്യൂഡലിസത്തിനെതാലോലിക്കുന്നു എന്ന് അടച്ചാക്ഷേപിച്ച്,കണ്ണുമടച്ച് എതിര്‍ക്കുന്ന സമീപനം ശരിയല്ല, തനിക്കറിയാവുന്ന സാഹചര്യങ്ങളിലെ കഥകളല്ലേ പറയാന്‍ കഴിയൂ എന്ന രഞ്ജിത്തിന്റെ ഒരഭിമുഖത്തിലെ അഭിപ്രായത്തോട് നൂറുശതമാനവും യോജിച്ചിരുന്ന എനിക്ക് എന്താപറ്റിയത്? എത്ര ആലോചിച്ചിട്ടും ഒരുപിടിയുമില്ല. ഏതായാലുമെന്റെ മനസ്സിനെ ഇത്രയധികം മധിക്കാന്‍ കഴിഞ്ഞെങ്കില്‍ അത് സംവിധായകന്റെ വിജയമെന്നോ സിനിമയുടെ വിജയമെന്നോ ഒക്കെ മാത്രം കാണാന്‍ ഏതായാലും എനിക്ക് കഴിയുന്നില്ല, കാരണം സിനിമപ്രേക്ഷകരെ എത്തരത്തില്‍ സ്വാധീനിക്കുന്നു എന്നും, അത് അവരിലേക്ക് കൊടുക്കുന്ന സന്ദേശമെത്ര അപകടം പിടിച്ചതാണെന്നും ഒരുവെള്ളിടി നെഞ്ചില്‍ മുഴങ്ങിയപോലെ തീയറ്ററിലെ അരണ്ടവെളിച്ചത്തില്‍ ഏറ്റുവാങ്ങേണ്ടിവന്നതിന്റെ വിങ്ങല്‍ ഇനിയും വിട്ടുമാറുന്നില്ല.
അല്പം കൂടിക്ഷമിക്കൂ, കാര്യങ്ങള്‍ അടുക്കും ചിട്ടയുമായി പറയാന്‍ എനിക്ക് നല്ലവശമില്ല, എങ്കിലും ഒക്കാവുന്ന വിധത്തില്‍ അതെന്താണെന്ന് പറയാന്‍ ഞാന്‍ ശ്രമിക്കാം. ഇന്നത്തെ സാഹചര്യത്തില്‍ സമൂഹത്തിന്റെ ഭയം മുതലെടുക്കാന്‍ പറ്റിയാല്‍നല്ലതുപോലെ വിറ്റുപോകാന്‍ സാധ്യതയുള്ള ഒരു ചരക്കാണ് സിനിമയുടെ പ്രമേയം(മുസ്ലിം തീവ്രവാദം). അതിലൊന്നും ഒരുതെറ്റും പറയാന്‍ കഴിയാത്ത അവസ്ഥയാണല്ലോ ഇന്ന് കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നതും(ഇപ്പോള്‍ സിനിമയുടെ 50ആംദിവസത്തെ പരസ്യത്തിലെ പോസ്റ്ററിന് ആയുധമായതുപോലെ!).ഇറാക്കും, അഫ്ഗാനും,കശ്മീരും മാത്രമല്ല, നമ്മുടെ കേരളത്തിന്റെ വടക്കേപ്പുറവും എന്തിന് ഇപ്പോള്‍ 'ഹോട്ട്' ആയ കൊച്ചിപോലും തീവ്രവാദഭീഷണിയുടെ പിടിയിലാണെന്നും,എപ്പോഴും എന്തും സംഭവിക്കമെന്നും സിനിമയിലൂടെയല്ല എങ്ങനെ പറഞ്ഞാലും അത് ആള്ക്കാര് വിശ്വസിച്ചാല്‍ അവരെകുറ്റംപറയാന്‍ കഴിയാത്തതാണല്ലോ വര്‍ത്തമാനകാലകേരളസാഹചര്യം. അതിനേപറ്റിയൊക്കെ പിന്നെപറയാം. വീണ്ടും കാടുകേറുന്നു എന്നാണോ? അല്ല മാഷേ, സിനിമയിലേക്കുതന്നെ.
എന്താണ് എന്റെ മനസ്സിലുടക്കിയ ആദ്യത്തെ സംഭവം? ബാബാകല്യാണിയെ അവതരിപ്പിക്കുന്ന രംഗം തന്നെ. ആദ്യമായി കക്ഷിസ്റ്റേഷനിലേക്കു വരുമ്പോള്‍ സ്വീകരിക്കുന്ന പോലീസുകാരെല്ലാം നമസ്കാരം സാര്‍ എന്നഭിവാദ്യം അര്‍പ്പിക്കുമ്പോള്‍, ഒന്നും മിണ്ടാതെ അഞ്ചാറുഫ്രൈമില്‍ നടന്നുപോകുന്ന കല്യാണി, മണിയന്‍പിള്ളരാജു അവതരിപ്പിക്കുന്ന പോലീസുകാരനും നമസ്കാരം പറയുമ്പോള്‍ അതുവരെ പ്രത്യഭിവാദ്യം ഒരുസ്റ്റെയിലന്‍ ചിരിയിലും, കൈയുയര്‍ത്തിയുള്ള ഒരു വണക്കത്തിലുംനിര്‍ത്തിയ കക്ഷിയുടെവായില്‍നിന്നും ആദ്യമായി പ്രേക്ഷകന് കേള്‍ക്കുന്ന ശബ്ദം'സ്വാമിശരണം'. ഇത് കേവലം യാദൃശ്ചികം മാത്രമെന്ന് തോന്നുന്ന തരത്തില്‍ ശബരിമലയില്‍ പോകാന്‍ മാലയിട്ട്, താടിയും വെച്ച്(ഒരുപക്ഷേ ഹരിശ്രീശോകന്‍ കഴിഞ്ഞാല്‍ മലയാളസിനിമയില്‍ കാണാന്‍ കഴിയുന്ന അത്യപൂര്‍വമായ താടിവെച്ച പോലീസുകാരന്)പ്രത്യക്ഷനാകുന്ന മണിയന്‍പിള്ളയെ ഇതിനായി മാത്രം വേഷംകെട്ടിച്ചതാണോഎന്നതായിരുന്നുാദ്യമായി തോന്നിയ സംശയം. അല്ല അങ്ങനെ തോന്നിയത് യാദൃശ്ചികമല്ല കാരണം മണിയന്‍പിള്ളയ്ക് പകരം ഹജ്ജിന്പോകാന്‍ തയ്യാറെടുക്കുന്ന ഒരുപോലീസുകാരനായിരുന്നെങ്കില്‍ 'അസ്സലാമു അലൈയ്കും' എന്നോ ഒരു കൃസ്ത്യന്‍ പോലീസായിരുന്നെങ്കില്‍ 'ഈശോമിശിഹായ്ക് സ്തുതിയായിരിക്കട്ടെ' യെന്നോ പറയുമായിരുന്നോ എന്നൊരു കുസൃതിയോടെ ആലോചിച്ചുപോയി!അപ്പോള്‍ അതുമാത്രമയിരിക്കില്ല കാരണം!
വില്ലനായ ഇന്ദ്രജിത്തിന്റെ ജോലിയും മനസ്സില്‍ കൊണ്ടു! കോളേജ് ലക്ചറര്‍! അതും എന്റെ സ്ഥലത്തുള്ള പ്രശസ്തമായ എം.എസ്.എം കോളേജിന്റെ(സ്ഥലം പരാമര്‍ശിക്കുന്നില്ലെന്നതിനാല്‍ മറ്റേതെങ്കിലും കോളേജ് ആയിക്കൂടേ എന്ന് പറയാന്‍ വരട്ടെ കാരണം യൂണിവേര്സിറ്റി പേപ്പര്‍ മൂല്യനിര്‍ണയം നടത്തുന്ന എത്ര എം.എസ്.എം കോളേജുകള്‍ കേരളത്തിലുണ്ടാകും?) മനസ്സില്‍ കൊണ്ടു എന്ന്പറഞ്ഞത് കോളേജിന്റെ കാര്യം കൊണ്ട് മാത്രമല്ല, ഇതുവരെയുണ്ടായിരുന്ന ഷാജികൈലാസിന്റെ സിനിമകളില്‍ ഉണ്ടായിരുന്ന മുസ്ലിം വില്ലന്മാരില് ഏറ്റവും വിദ്യാസമ്പന്നനെ തന്നെ ഇതില്‍ കണ്ടപ്പോള്‍തോന്നിയത് എത്ര വിദ്യാസമ്പന്നരായ സമൂഹത്തിന്റെ മുഖ്യധാരയില്‍ നില്കുന്നു എന്ന് ഇതര സമുദായങ്ങള്‍കരുതിയിരുന്ന, മുസ്ലിംകളേയും ഇനിസംശയദൃഷ്ടിയോടുകൂടി നോക്കണ്ടിവരുമെന്ന ഒരു സന്ദേശം ഇത് സമൂഹത്തിന് നല്കിക്കളയുമോ എന്ന ഭയമായിരുന്നു അടുത്ത സന്ദര്‍ഭം!
അടുത്തത് സായികുമാറിന്റെ കഥാപത്രത്തിനെ കാണുമ്പോള്‍ കല്യാണി പറയുന്ന വാചകമാണ്, ഇങ്ങനെയുള്ള ഒരുരൂപമായിരുന്നില്ല താന്‍ പ്രതീക്ഷിച്ചതെന്നുള്ളത്??!! പിന്നെയെന്ത്രൂപമാണ് ഹാജി യായി കല്യാണി സങ്കല്പിച്ചിരുന്നത്? നീണ്ട താടിയും തലേക്കെട്ടും, വെളുത്ത നീണ്ടജുബ്ബായും മുണ്ടും ധരിച്ച് മലയാളി'തീവ്രവാദിയെയോ' അതോ പഴയ മലയാളസിനിമയിലെ ബോംബെ ബന്ധമുള്ള, പൈജാമയ്ക് പുറത്ത് കൈയ്യില്ലാത്ത ഒവര്‍കോട്ടുമിട്ട് രോമത്തൊപ്പിയും വെച്ച്, ഒരു പൈപ്പോ(ചുരുട്ടോ) വലിക്കുന്ന ഒരുകാലത്തെ വ്യവസ്ഥാപിത മുസ്ലിംവില്ലനെയോ? ഇനി സായികുമാറിന്റെ കഥാപാത്രത്തിന് വില്ലന്‍ ടച്ച് ഇല്ലാത്തതുകൊണ്ടാകാം അദ്ദേഹത്തിനെ ഇങ്ങനെയൊരുചതുരത്തിനകത്താക്കഞ്ഞത് എന്ന്കരുതുമ്പോള്‍ ആശ്വാസമല്ലതോന്നുന്നത്, മറിച്ച് ആശങ്കയാണ് അതായത് മേല്പറഞ്ഞ വ്യവസ്ഥാപിതവേഷങ്ങള്‍ധരിക്കുന്ന മുസ്ലിംകള്ക്ക് ഒരിക്കലും നല്ലവരാകാന്‍ പറ്റില്ലേന്ന് ഇതിനര്‍ത്ഥമുണ്ടാകുമോ..?
അടുത്തത് ഹാജിയുടെ കല്യാണിയോടുള്ള കുമ്പസാരമാണ് 'ഒരുകാലത്ത് എന്റെയുള്ളിലും ഇത്തരം വര്‍ഗീയവികാരങ്ങള്‍തോന്നിയിരുന്നു എന്നും, അന്നു ഞാന്‍ മന:പൂര്‍വ്വമല്ലതെ തീവ്രവാദികളെ സാമ്പത്തികമായിസഹായിച്ചിട്ടുണ്ടാകാമെന്നും, എന്നാല്‍ അന്ന് തന്റെ അലമാരിയില്‍ ഇവ(ഭാഗവതവും,ഖുര്‍ആനും, ബൈബിളും)തമ്മില്‍ ഇത്ര അടുത്തല്ലയിരുന്നുവെന്നും, തന്റെ ചിന്താഗതികള്‍മാറിയത് മറ്റുരണ്ട്(ഭാഗവതവും, ബൈബിളും)ഗ്രന്ഥങ്ങള്‍ കൂടി അടുത്തറിഞ്ഞതിലൂടെയാണെന്നും പറയുമ്പോള്‍ വീണ്ടുമൊരുസംശയം'ഖുര്‍ആന്‍ മാത്രം അറിയുന്നിടത്തോളം മുസ്ലിംകള്ക്ക് (ഗീതയും, ബൈബിളുമൊന്നും മനസ്സിലാക്കാത്തവര്‍ക്ക്) തീവ്രവാദചിന്തയുണ്ടാകുമെന്നാണോ?ഈകുമ്പസാരം സമൂഹത്തില്‍ തെറ്റായ ധാരണ പടര്‍ത്തുമോ? ഞങ്ങളുടെപള്ളിയിലെ പാവം ഉസ്താദ് ഇനി തീവ്രവാദിയാകാതിരിക്കാന്‍ വേണ്ടി ബൈബിളും ഭാഗവതവും പഠിച്ചിട്ട് ഷോകേസില്‍ മൂന്നും ഒരുമിച്ചു വെക്കേണ്ടിവരുമോ ആവോ?
മുസ്ലിംതീവ്രവാദികളില്‍നിന്നും സംസ്ഥാനത്തെ രക്ഷിക്കുകയെന്ന മിഷനുമായി വളരെയധികം കഷ്ടപ്പെടുകയും,അതിനായി തീവ്രമായി പരിശ്രമിക്കുകയും,അതിനായിതലപുകച്ചും നടക്കുന്ന കല്യാണിക്ക്(പ്രേക്ഷകനും??) വ്യക്തിപരമായെങ്കിലും അല്പം ആശ്വാസം നല്‍കുന്നത് കവിയൂര്‍പൊന്നമ്മയുടെ ക്ഷേത്രസമാനമായ വീടും പൂജാമുറിയും,കൃഷ്ണസ്തുതികളുമാണെന്ന ധാരണപടരുന്നുണ്ടോ? അതായത് ഒരുവശം അശാന്തിയുടേയും മറുവശം ശാന്തിയുടേയും എന്നനിലയില്‍..?
അടുത്തതായി ഞാന്‍ തീയറ്ററിലെ സ്ക്രീനില്‍നിന്നും മാത്രം പ്രതിഫലിക്കുന്ന വെളിച്ചത്തില്‍ ഒരുനടുക്കമായി നെഞ്ചിലൊരുവെള്ളിടിയായി തിരിച്ചറിഞ്ഞ, ഒരുപക്ഷേ എന്നെക്കൊണ്ട് ഇതെഴുതിക്കാന്‍പോലും കാരണമായ പ്രേക്ഷകനിലേക്കെത്തിയ ഒര്യുസന്ദേശമാണ്. അത് തെറ്റായാലും ശരിയായാലും ഒരുമുസ്ലിമായ എനിക്ക് ആശ്വാസം പകരുന്നതായിരുന്നില്ല. എന്റെ അരികിലിരുന്ന ചെറുപ്പക്കാരന് അങ്ങനെ പ്രതികരിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ എനിക്ക് അത്രയ്ക് നടുക്കമുണ്ടാകുമായിരുന്നില്ല. കാരണമെന്റെ വലതുവശത്തിരുന്ന ഒരുമദ്ധ്യവയസ്കയായ അമ്മയുടേയും യുവതിയായ അവരുടെ മകളുടെയും കാര്യം ഞാന്‍ നേരുത്തേസൂചിപ്പിച്ചിരുന്നല്ലോ, അതെ അവരിലേക്കായിരുന്നു ആസന്ദേശമെത്തിയത്.....
എന്ത് , എങ്ങനെ, സന്ദര്‍ഭം??? ഒക്കെ പറയാം... ഹാജി, അപരിചിതരായ ചിലരെ ഈയിടെയായി പള്ളിയില്‍ കണ്ടു എന്ന് മുസലിയാര്‍പറഞ്ഞു എന്നും ഒന്ന് പള്ളിവരെ വന്നാല്‍ വേണമെങ്കില്‍ അദ്ദേഹത്തോട് അതേപ്പ്റ്റി കൂടുതലായിസംസാരിക്കമെന്നും പറഞ്ഞപ്പോള്‍ സമ്മ്തിച്ചു പോകുമായിരുന്ന അതിബുദ്ധിമാനായ കല്യാണിയെ അത് ഒരു ചതിയാകാമെന്നും, പള്ളിയില്‍ വിളിച്ചുകയറ്റി, പോലീസ് പള്ളിയില്‍കയറിയെന്നതിന്റെപേരില്‍ പ്രശ്നമുണ്ടാക്കാനുള്ള നീക്കമാണിതെന്നും ജഗതിയുടെ പോലീസ് കഥാപാത്രം ഉപദേശിക്കുമ്പോള്‍ കല്യാണിconvinced ആകുന്നതിനുമുന്പ് തന്നെ ആ അമ്മ ജഗതിയുടെ ഉപദേശം ഏറ്റുവാങ്ങുന്നത് അവരുടെ ബോഡിലാംഗ്വേജില്‍നിന്നും എന്റെമനസ്സിലേക്ക് ഒരുനൊമ്പരമായിപടരുമ്പോള്‍ അവര്‍ തിരിഞ്ഞ് മകളോടുപറയുന്നത് നിസ്സഹായത്യോടെ കേട്ടിരിക്കേണ്ടിവന്നു-"കേട്ടോ, കേട്ടോ അതുശരിയാ" അപ്പോഴേക്കും എന്റെ(യുക്തിയുടെയല്ല വികാരത്തിന്റെ) അവസാനപ്രതീക്ഷനിലനിന്ന കല്യാണിയും അതുവരെ ജഗതിയോട് എല്ലാക്കര്യങ്ങളിലും(വീട് വാടകയ്ക്കെടുക്കുന്ന സംഭവം മുതല്‍, ഇങ്ങേരെപിടികിട്ടുന്നില്ലന്നുള്ള ജഗതിയുടെ ആത്മഗതംവരെ ഉദാഹരണം)അഭിപ്രായവ്യത്യാസമുള്ള കല്യാണി ഇക്കര്യത്തില്‍ ജഗതിയോട് യോജിച്ചതുകണ്ടപ്പോള്‍.......
അക്രമികള്‍, ആയുധംസൂക്ഷിച്ചതിന് പോലീസ് ബൂട്ടുകള്‍ കയറിയിറങ്ങിയ, നമസ്കാരം നിര്‍ത്തി താഴിട്ട് പൂട്ടുകയും ചെയ്ത മാറാട് പള്ളിയുള്ള നാട്ടില്‍....കഷ്ടം!
അന്വേഷണ സ്ക്വാഡില്‍ ഒരുമുസ്ലിം നാമധാരിയുണ്ടായിട്ടും എന്തേ അതിബുദ്ധിമാനായ കല്യാണിക്ക് അയാളെയെങ്കിലും പള്ളിയില്‍ അയച്ചുകൂടായിരുന്നോ എന്ന സംശയത്തിന് കഥയില്‍ ചോദ്യമില്ലെന്ന് സമാധാനിക്കാം, പക്ഷേ പിന്നീട് മുസ്ലിയാരുടെ സംശയവും അതുപറഞ്ഞ ഹാജിയുടെ വാക്കുകളും സത്യമാകുമ്പോള്‍ അത്രത്തോളം ആശയം അവരില്‍സംവദിച്ചോ എന്നകൗതുകത്തോടുകൂടി പിന്നീടും ഇടക്കിടെ അവരെ നോക്കിയെങ്കിലും നേരത്തേയുണ്ടായ പ്രതികരണം ഉണ്ടായില്ലെന്ന് നിരാശപ്പെട്ടത് ഓര്‍ത്തുകൊണ്ട് കമ്പ്യൂട്ടര്‍ സ്ക്രീനില്‍നിന്നും ടിവിയിലേക്ക്.......
നികേഷ്കുമാറിന്റെ വക ജനസഭ ഇന്ഡ്യാവിഷനില് വിഷയം വര്‍ഗ്ഗീയതയും രാഷ്ട്രീയവും! തിരൂര്‍ സംഭവത്തിനെ ആധാരമായി മലപ്പുറം ജില്ലയില്‍ വെച്ച് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍... പൊള്ളുന്ന ഈവിഷയം കൈകാര്യം ചെയ്യുമ്പോള്‍ നികേഷ് പോലും പാടുപെടുന്നു, ഇടക്കിടെ കൊമേര്‍സ്യല്‍ ബ്രേക്കുകള്‍..! എങ്കിലും ചാനല്‍ മാറ്റാതെ കണ്ടിരുന്നു, കാണാമല്ലോ രാഷ്ട്രീയ സിംഹങ്ങളുടെ ഗര്ജനങ്ങള്! "വര്‍ഗീയത.... അതു തന്നെയല്ലേ നിങ്ങള്‍ ചാനലുകാരുടേയും,രാഷ്ട്രീയക്കരുടേയും ലക്ഷ്യം, അതുകൊണ്ടാണല്ലോ നിങ്ങള്‍(നികേഷ് ഉള്‍പ്പെടെ)5 പേരും ഇവിടെ ഇങ്ങനെ ഒരുപരിപാടിസംഘടിപ്പിച്ച് വില്‍ക്കുന്നത്, അല്ലാതെ നിങ്ങള്‍ രണ്ടുകൂട്ടരുടേയും(ഇടത് വലത്) അറുപതു വര്‍ഷത്തെ ഭരണനേട്ടംകൊണ്ട് മലപ്പുറത്തിന് എന്തുണ്ടായി നല്ല ഒരുകക്കൂസുപോലും ഇല്ലത്ത ജില്ലാ ആസ്ഥാനമ്മയി മലപ്പുറം നില്കുന്നു" എന്ന് അര്‍ഥം വരുന്നരീതിയിലുള്ള ഒരാളുടെ രോഷത്തോടെയുള്ള പ്രതികരണവും അതിഞ്ഞനക്കൂട്ടത്തില്‍നിന്നും കിട്ടിയകൈയ്യടിയും അത്സംഘാടകരുടേയും രാഷ്ട്രീയക്കാരുടേയും മുഖത്തുണ്ടാക്കിയ വളിപ്പ്കണ്ട് ഒരു ഊറിയ ചിരിയുമായി ഞാന്‍.......
ഏഷ്യാനെറ്റ് ന്യൂസിലേക്ക് വന്നപ്പോഴും കണ്ടത് 'കേരളാസ്കാന്' വിഷയം വിശാലഹിന്ദു സമ്മേളനങ്ങളും, മോഡിയുടെ തിരുവനന്തപുരം സന്ദര്‍ശനവും, സെമിറ്റിക് മതങ്ങളുമെല്ലാം.....ഒരുദീര്‍ഘനിശ്വാസത്തോടെ ഓര്‍ക്കുന്നു കേരളം എങ്ങോട്ട്? ബബാകല്യാണിയേയും, ഷാജികൈലാസിനേയും കുറ്റപ്പെടുത്താന്‍ വരട്ട, അതും ഇതുപോലെ ചാനലുകാരുടേ മാതിരി.....??
Sunday, February 4, 2007
Subscribe to:
Post Comments (Atom)
23 comments:
മുന്നറിയിപ്പ്!!
തൃശ്ശൂര്‍ കൈരളിയില്‍ വെച്ച് 'ബാബാകല്യാണിയെ' കണ്ടുമുട്ടിയപ്പോള്‍ എനിക്കെ തോന്നിയചിന്തകളാണ് ഇതില്‍ വിവരിച്ചിരിക്കുന്നത്! അതിന് മറ്റുള്ളവരുടെ തോന്നലുകളുമായി യാതൊരുബന്ധവുമില്ല, അധവാഇനി ആര്‍ക്കെങ്കിലും എന്റെമാതിരിതോന്നലുകള് തോന്നിയിട്ടുണ്ടെങ്കില്‍ അത് യാദൃശ്ചികം മാത്രമാണോ? ആ.. അരിഞ്ഞൂടാ.... നിങ്ങള്‍ സ്വയം തീരുമാനിക്കേണ്ടകാര്യമാണത്!!!
ഷാനവാസേ...ഷാജികൈലാസിനറിയാം പടം ഓടണമെങ്കില്‍ ഇങ്ങനെയെന്തെങ്കിലും ഒക്കെ കുത്തി നിറച്ച് കാണികളെ ബോധരഹിതരാക്കണമെന്ന്. കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ ഈ പടവും പുഷ്പം പോലെ പൊട്ടിച്ചു കൊടുത്തില്ലേ..അതുകൊണ്ട് ടെന്‍ഷന്‍ ഒന്നും വേണ്ട എന്നാണെനിയ്ക്ക് തോന്നുന്നത്. പിന്നെ വര്‍ഗീയതയുടെ വിഷവിത്തുകള്‍ നമ്മുടെ മണ്ണില്‍ കുരുക്കാതിരിയ്ക്കാന് യുവതലമുറ എപ്പോഴും മുന്നോട്ട് വരട്ടെ..ഈ ലേഖനം അതിലേയ്ക്കുള്ള ആദ്യപടിയാകട്ടെ..ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ വര്‍ഗീയവിഷം ജനമനസ്സുകളില്‍ കലക്കിക്കഴിഞ്ഞു, യുദ്ധങ്ങള്‍ ഇനിയും തുടങ്ങാനിരിയ്ക്കുന്നതല്ലെ ഉള്ളു..
പണം മുടക്കി ഒരു ബിസിനസ് നടത്തുമ്പോള്‍ അതെങ്ങനെ തിരിച്ച് പിടിക്കാമെന്ന് കൂടി വേണ്ടപ്പെട്ടവര്‍ ആലോചിക്കാറില്ലേ?
ഇതും അതുപോലൊന്നാണന്ന് കരുതിയാല്‍ മതി.
തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേചനബുദ്ധി നാം കേരളീയര്‍ക്കുണ്ട് എന്ന് ആശ്വസിക്കാം!
eda shanavaze...pathivil ninnum vyathasthamayi ..oru adukkum chittyum illallo.Sadharanam nammude nattinpurthe thodozhukunnathu pole angane sarasamayi..anargalamayi anogttu ozhukunna aa vivaranathinu pakaram...akappade muzhachirikkunnu.Ninte ullile vikaravikshobham aano prathi... hmm ethayalum nee paranjathu karyamanu..pakshe...ithu aadyamayittonnum allallo..nee pazhaya oru cinema orkkunnille...nasham ..athinte perum orkkunnillaa.."thumpippenne va va " enna pattulla aa cinema.Mammootti , Jayaram etc etc. Ente ormma sheri aanenkil annu nammal ee trendinekkurichu onnu discuss cheythirunnu..neyyattinkarayil vachu...Pinne ennanu nee nammdude neyyattinkara stories okke ezhuthunnathu.Waiting for that
ഷാനവാസേ,
ഉദ്ദേശ്യം നന്ന്, പക്ഷെ പറഞ്ഞത് വല്ലാതെ പരത്തിയായ് പോയ്... :-)
അജിത്ത്ഭായ്, ആ സിനിമ പേര് ‘ധ്രുവം’.
എടാ ഷാനവാസേ,
ഒരു മാതിരി ഒരു തരി തരുപ്പ്..
എന്തെങ്കിലും ഒന്നെഴുതിയില്ലങ്കില് അതു ശരിയാകില്ല.. നമ്മള് പ്ണ്ടേപ്പൊഴക്കയൊ ഇതുപോലുള്ള Sensitive വിഷയങ്ങളില്‍ കൂടി കടന്നു പോയിട്ടുണ്ട്ങ്കില്‍ കൂടിയും എന്തെങ്കിലും ഒന്നു കുത്തിക്കുറിക്കേണ്ടതു എന്റെ കടമയാണു.
ആദ്യമേ തന്നെ പറയട്ടെ ഞാന്‍ സിനിമ കണ്ടിട്ടില്ല. ഇനിയൊട്ടു കണാനും വഴിയില്ല.. നിരൂപണം അല്ലല്ലോ നമ്മുടെ വിഷയം.
എന്നേ സംബന്ധിച്ച്ടുത്തൊളം തികച്ചും സ്വകാര്യയമായ ഒരു അനുഭവം ആണ് ആത്മീയത(മതമല്ല..).. പരമ്പരാഗതമായ ഒരു അനുഷ്ടനങ്ങളിലൂടെയും ഞാന്‍ കടന്നു പോകുന്നില്ല.. എങ്കിലും മറ്റൊരാളിന്റെ വിശ്വസം തെറ്റാണന്നോ ശരിയാണന്നോ സമര്ക്കാനോ ഞാനില്ല.
കൂടുതല്‍ ചര്‍ച്ചകള്‍ക്കായ് ഒരു പിടി ചോദ്യങ്ങള്‍.
ഒരു പക്ഷെ നമ്മേ തന്നെ നന്നായി മനസ്സിലാക്കാന്‍ അത് സഹായിച്ചേക്കും..
എന്താണു മതം? അച്ഛ്ന്റേയും അമ്മയുടേയും മതം തന്നെയായിരിക്കണോ മക്കളുടേയും? മതമില്ലാതെയും മനുഷ്യനു ജീവിക്കാമൊ?
എന്തുകൊണ്ടാണ് ആളുകള്‍ മതചിഹ്ങ്ങള് കൂടുതലായി ധരിക്കുന്നത്?
കുരിശും, തലപ്പാവും, പര്‍ദ്ദയും, കാവിമുണ്ടും, തൊടുകുറിയും, അങ്ങനെ ഒരുപാടുണ്ടാല്ലോ നമുക്കു വേര്‍തിരിവിന്റെ ചിഹ്നങ്ങളായീ.. അതില്‍ തന്നെ പിന്നെ ഒരു പാടു വേര്തിരുവുകള് വേറയും. ആണും പെണ്ണു, നിറവും, ദേശവും ഒക്കയായി..
കുഴപ്പം മനുഷ്യന്റെയൊ അതൊ മതത്തിന്റെയോ?
ക്രിസ്തുവിനും,കൃഷ്ണനും, നബിയും, ബുധ്ധനും കാണിച്ചവഴിയിലൂടെ കോടിക്കണക്കിനു ആളുകള്‍ സഞ്ചരിച്ചു. എന്നിട്ടും ഈ വഴിത്താരയിലൊന്നില്ലും അവരേപ്പോലൊരാളിനെ പിന്നെ കണ്ടതേയില്ലല്ല്ലോ?
ഒരു നല്ല മതസ്തനായി ജീവിക്കുന്നതിനേക്കാള്‍ എനിക്കേറയിഷ്ടം ഒരു നല്ല മനുഷ്യനായി ജീവിക്കുന്നതാണ്. ചര്‍ച്ചകളിലൂടെ ഒരു പുതിയ ലോകം പടുത്തുയര്‍ത്താം എന്ന വ്യമോഹം പണ്ടേ ഇല്ല. എങ്കിലും മറ്റു സഹജീവികള്‍ എന്ത് പറയുന്നു എന്നറിഞ്ഞാല്‍ കൊള്ളാം.
സസ്നേഹം
ഹര്ഷന്.
സാരംഗി നന്ദി താങ്കളുടെ കമന്റിനും നല്ല മനസ്സിനും ആശ്വാസ വാക്കുകള്‍ക്കും.
കച്ചവടത്തിനായി എന്തുംവില്പനച്ചരക്കാക്കുന്നത് അത്രനല്ലപ്രവണതയല്ല,വര്‍ഗീയതയുടെ വിഷവിത്ത് വിതയ്ക്കുന്നതിലും, വളവും, വെള്ളവും പകരുന്നതിലും മാധ്യമങ്ങളുടെ പങ്ക്, വെറുതേ ഒന്നോര്‍ത്ത് പോയി. പത്തുപന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്പായിരുന്നെങ്കില് വളരെവ്യംഗ്യമായി രാജേശ്വരി മോഹനോ , ബാലകൃഷ്ണനോ, ജോണ്ഉലഹന്നാനിലൂടെയോ മാത്രം കിട്ടിയിരുന്ന നിയന്ത്രിതമായ വാര്‍ത്തകളോ ദൃശ്യങ്ങളോ, അതിനുംമുന്പ് രാമചന്ദ്രന്റെയോ, പ്രതാപന്റെയോ, വെണ്മണിവിഷ്ണുവിന്റെയോ ശബ്ദത്തിലൂടെ മാത്രം അറിഞ്ഞിരുന്നതോആയ വാര്‍ത്ത കള്‍ക്ക് ഇന്നത്തേപ്പോലെകച്ചവടമൂല്യവും ഗ്ലാമറും കുറവായിരുന്നെങ്കിലും,ഇന്നത്തെക്കാളും വര്‍ഗീയ വിഷവിത്ത് കാറ്റിലൂടെ അപ്പൂപ്പന് താടിപോലെ അധികം ദൂരേക്ക് പറന്നിറങ്ങാന്‍ അനുവദിച്ചിരുന്നില്ലെന്നതോര്ക്കുന്പോള്..... പോയകാലത്തേക്ക് തിരിച്ചുപോകണമെന്നല്ല.... ഗതകാലത്തിന്റെ നന്മകളേക്കുറിച്ച് ഓര്‍ത്തുപോയി!
സതീശ്, നന്ദി സുഹൃത്തെ സന്ദര്‍ശിച്ചതിനും കമന്റ്റ്രേഖപ്പെടുത്തിയതിനും. കേരളത്തിലെ ജനങ്ങളുടെ വിവേചനബുദ്ധിയില്‍ നമുക്കൊരിക്കല്‍ കൂടി പ്രതീക്ഷയര്‍പ്പിക്കാം അല്ലേ? പിന്നെ സാരംഗീ,വിട്ടുപോയൊരുകാര്യം, വര്‍ഗീയതയുടെ വിഷവിത്തുകള്ക്കെതിരേ പോരാടാന്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്ന അഭിപ്രായവും അതിന് ഈ ലേഖനം ആദ്യപടിയാകട്ടെയെന്ന് ആശംസയ്ക്കും നന്ദി. മുന്നോട്ടുവരുന്നവര്‍ക്ക് ഹാര്‍ദ്ദവമായ സ്വാഗതം! എല്ലാവിധപിന്തുണയും എന്നേക്കൊണ്ടൊക്കുന്ന സഹായവും വാഗ്ദാനം ചെയ്തുകൊള്ളുന്നു.
അജിത്തേ,ഞാന്‍...ഡാ ഇപ്പോഴും...
അടുക്കും ചിട്ടയും നഷ്ടപ്പെട്ടതിനേക്കുറിച്ച് എന്താണ് പറയേണ്ടതെന്നറിയില്ല! ദാ..ഇപ്പോള്‍ പോലും അതില്ലന്ന് എനിക്ക് തോന്നുന്നു.. കാരണം ഒരുപക്ഷേ നീപറഞ്ഞതുപോലെ എന്റെ മനസ്സിന്റെ വിക്ഷോഭം അടങ്ങിയ്ട്ടില്ലാത്തതുകൊണ്ടാകാം... അല്ലെങ്കില്‍ ഒരുവട്ടം മാത്രം കണ്ട സിനിമയിലെ എല്ലാ സന്ദര്‍ഭങ്ങളും ഇപ്പോള്‍ കൃത്യമായി ഓര്‍ക്കാത്തതും ആകാം,ഇത്എഴുതിയാല് ഞാനും ഒരു തീവ്രവാദിയാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാലോ എന്ന ഭയവുമാകാം!(പുറത്തുകാണിച്ചില്ലെങ്കിലും ഉള്ളിലെവിടെയോ അതും കാണും!), കൃത്യമായി നോട്ടുകുറിച്ച് വെച്ച് അടുക്കുംചിട്ടയോടെയും എഴുതാനുള്ള സമയമോ സാവകാശമോ ഇല്ലായിരുന്നു എന്നുള്ളതും കാരണമായേക്കാം. പിന്നെ നീപറഞത്ശരിയാണ് ഞാന്‍ ഓര്‍ക്കുന്നു ‘ധ്രുവം’ എന്ന സിനിമയെക്കുറിച്ച് നമ്മള് സംസാരിക്കുമ്പോള്‍ വര്‍ഷം 1993! അന്ന് പക്ഷേ ‘ഹൈദര്‍’ എന്ന വില്ലന്‍ ഇന്നത്തെ വില്ലന്റ്റെഅത്രയും സാമ്യതയുള്ള ഒരു ‘പ്രതിനിധി’യല്ലായിരുന്നെന്ന് തോന്നുന്നു! എന്നിട്ടുപോലുംഅന്നത് ചര്‍ച്ചാവിഷയമായിരുന്നു!
ദൃശ്യാ, നന്ദി.... സംഗതി കാളമൂത്രം പോലെയായെന്ന് എനിക്കും തോന്നി, ക്ഷമിക്കുക, മനപ്പൂര്‍വ്വമല്ല, അങനെ പറ്റിപ്പോയി. നേരേ കാര്യത്തിലേക്ക് കടന്നാല്‍ ഒരു പക്ഷേ വിമര്‍ശിക്കാന്‍ മാത്രമായി എഴുതിയതാണെന്ന് തെറ്റിദ്ധരിച്ചെങ്കിലോ എന്ന തോന്നലും കാരണമായിരിക്കാം. ആടുത്തതില് കുറച്ചുകൂടി ശ്രദ്ധിക്കാം!ഒരിക്കല്‍കൂടി നന്ദി!
ഹര്ഷാ, നന്ദി... പക്ഷേ നിന്റെ ചോദ്യങ്ങള്‍.. ഉത്തരംമുട്ടിക്കുന്നതോ, ഉത്തരമില്ലാത്തചോദ്യങ്ങളോ ആയിപ്പോയി... എങ്കിലും എന്റേതായ ഉത്തരങ്ങള്‍ ഞാന്‍ കണ്ടെത്തുന്ന മുറയ്ക്ക് കമന്റാം! സമയം അനുവദിക്കുക... അല്ലെങ്കില്‍ മറ്റാരെങ്കിലും പറയും! അതുമല്ലെങ്കില്‍ കാലം ഉത്തരം നല്‍കും!
എന്റെ കര്‍ത്താവേ..എന്തോന്നിത് ? ഒറ്റ കാര്യം മാത്രമറിയാം സാരംഗി പറഞ്ഞ പോലെ ഷാജിയണ്ണനു പണ്ടത്തെ ആ ഗുമ്മൊക്കെ പോയി,ഇനി വല്ല സെന്സേഷന് സബ്ജെക്റ്റ് എടുത്താലേ രക്ഷയുള്ളു.കൊള്ളാം ഷാനോ,ചിലയിടങ്ങളില്‍ എഴുത്തിനെ വികാരണ്ണന് കയ്യേറിയോന്നൊരു സംശയം.
ഓഫ് :- പയ്യന്‍സ് വെടിച്ചില്ല് പോലെ നിക്കുന്നത് കാരണം തിയറ്ററുകളോട് നമ്മ ഒരു ഇടക്കാല റ്റാറ്റാ അവസ്ഥയിലാണ്,ആകെയൂള്ള ആശ്വാസം ടോറന്റ് സൈറ്റുകളില്‍ നിന്ന് കിട്ടുന്ന പടങ്ങള്‍,അതും പരട്ട ക്യാമറ പ്രിന്റ് കാണാന്‍ താല്പര്യമില്ലാത്തത് കാരണം ബാബയേയും കല്യാണിയേയും ഒക്കെ നേരില്‍ കണ്ടൊരു അഭിപ്രായം പറയണേല് ഇനി അതിന്റെ ഡീവിഡീ റിപ്പ് വരണം :)
ഷാനവാസ് ഭായി,
ബാബാകല്യാണിയുടെ അകുലതകള്‍ നമ്മള് സംസാരിചെങ്കിലും അതിനും അപ്പുറം കേരളം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ വിപത്തിനെ മുതലെടുക്കാന്‍ രാഷ്ട്രിയ മാധ്യമപ്പടകള്‍ നടത്തുന്ന ശ്രമങ്ങള്‍ നമുക്കു തള്ളി കളയാനാവില്ല.നളെയുടെ ഭാവി വാഗ്ദാനങ്ങള്‍ എന്നു പറയുന്ന പുതു തലമുറയും ഉപഭോഗ സംസ്കാരത്തിന്റെ കപട ആത്മീയതയില്‍ അകപ്പെടുന്നു.കാലാകാലങ്ങളിലെ മാധ്യമ ട്രന്റുകളെ അടിസ്താനമാക്കി സൂപ്പര്‍ ഹിറ്റ് സൃഷ്ടിക്കാനുള്ള ഷാജിയുടെ ഒരു ശ്രമമായി ഇതിനെ കണക്കാക്കിയാല്‍ മതി...മത അടയാളങ്ങള്‍ അവരവരുടെ സ്വകാര്യതകള്‍ മാത്രമാണു,ഇപ്പൊള്‍ സിനിമാക്കാരുടെ ഗിമുക്കികളും .മനസ്സില്‍ നന്മ വിടരുന്ന പുത്തന്‍ യുവത്വത്തിനായി നമുക്കു കൈകോര്‍ക്കാം..
nannayirunnu
abu thippalassery
സന്ദര്‍ശിച്ചതിനും കമന്റിനും നന്ദി അബൂ!
സ്നേഹപൂര്‍വ്വം ഷാനവാസ് ഇലിപ്പക്കുളം
ഷാനവാസ്, സിനിമ എന്നത് മലയാളിക്ക് ഒരു വിനോദോപാധി എന്നതില്‍ക്കവിഞ്ഞ് മറ്റൊന്നുമായിരുന്നില്ല ഒരിക്കലും.
ഒരു സിനിമ ഒരിക്കലും നമ്മെ തെരുവിലേക്കെടുക്കനോ, ഒരു സുഹൃത്തിനെ മനസ്സില്‍നിന്ന് കളയനോ പ്രേരിപ്പിക്കുമെന്ന് എനിക്ക് തോനുന്നേയില്ല.
നിലനില്‍പ്പിന്നുവേണ്ടി പെടാപ്പാടുപെടുന്ന നടന്മാരുടെയും സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും സമയംകൊല്ലി പടങ്ങള്‍ക്ക് തകര്‍ക്കാന്‍ പറ്റുന്നതാണോ, നമുക്ക് നമ്മോടും സമൂഹത്തോടുമുള്ള പ്രതിബദ്ധത?
പടിപ്പുരയൊടു സ്നേഹപൂര്‍വ്വം വിയോജിക്കട്ടേ...
70-ഉം 80-കളിലുമ്മൊക്കേ സിനിമ മലയാളിയെ ആഴത്തില്‍ സ്വധീനിച്ചിട്ടുണ്ട്. മലയാളി ഒരു കപട ലോകത്താണു. പഴയ മേന്മകള് ഒന്നും അവനു അവകാശപ്പെടാന്‍ ഇല്ല. ഒരു കലാപം ഉണ്ടാക്കാന്‍ സിനിമ പോലും വേണം എന്നില്ല എന്നതാണു സത്യം.
വാളെടുത്ത് വെട്ട് എന്നു ആരെങ്കിലും പറഞ്ഞാല്‍ മതി ..
പടിപ്പുരയ്കും ഹര്ഷനും നന്ദി, സന്ദര്‍ശിച്ചതിനും കമന്റിട്ടതിനും. ഹര്ഷന് പറഞ്ഞതു ശരിയാണ്, ഒരുകലാപമുണ്ടാക്കാന് എന്തിനാ ഒരുസിനിമതന്നെ? അതിലും വളരെ കുറച്ച് കാര്യങ്ങളേ അതിന് വേണ്ടൂ. മലയാളികലെല്ലാം തന്നെ ഒരുസിനിമയുടേയോ നാടകത്തിന്റേയോ പ്രസംഗ ങ്ങളുടേയോ സ്വാധീന വലയത്തില്‍ പെടാത്തത്ര ബൌദ്ധികമായി ഉയര്‍ന്ന നിലവാരത്തിലാണെന്ന് നമുക്ക് മേനി നടിക്കാമെന്നുമാത്രം. അല്ലായിരുന്നെങ്കില്‍ ഈ മണ്ണില്‍ നാം കേട്ടതൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ?
പ്രിയപ്പെട്ട കൂട്ടുകാരാ...
എന്റെ ആകുലതകള്‍ക്കു സമാനമായ ചിന്തകളാണു നീ ഇവിടെ പങ്കു വെച്ചിരിക്കുന്നതു. ഞാന്‍ ബാബ കല്യാണി കണ്ടിട്ടു വന്നു വിഷാദത്തോടെ ചിന്തിച്ച അതേ ചിന്തകള്‍. പള്ളിയില്‍ പോകുന്നവരെല്ലാം, ഗീത വായിക്കാത്തവരെല്ലാം(ബൈബിള്‍ കൂട്ടത്തില്‍ വെച്ചുവെന്നെയുള്ളൂ എന്നു പടം കണ്ടാല്‍ മനസ്സിലാകും) തീവ്രവാദികള്‍ എന്നു പറഞ്ഞു വെക്കുന്നുണ്ടിതു. അഭ്യസ്ത വിദ്യ മുസ്ലിമിനെ തീവ്രവാദിയാക്കുന്നു എന്നു കൂടി വരികള്‍ക്കിടയില്‍ വായിക്കാം.
സ്വതന്ത്ര ഭാരതത്തിലെ കൊടിയ പാതകങ്ങളായ ഗാന്ധിജി വധം, ഇന്ദിരാ ഗാന്ധി വധം, രാജീവ് ഗാന്ധി വധം തുടങ്ങിയവയില്‍ ഒരൊറ്റ മുസ്ലിം പോലും ഇല്ല. ബാബരി മസ്ജിതിന്റെ തകര്‍ച്ച, ബോംബെ കലാപം, ഗുജറാത്ത് കലാപം തുടങ്ങിയവയില്‍ മുസ്ലിംകള് ഇരകളാണു താനും. എന്നിട്ടും ഇവിടുത്തെ മുസ്ലിങ്ങളെല്ലാം തീവ്രവാദികള്‍. ഏതെങ്കിലും കുറ്റവാളി മുസ്ലിം നാമധാരിയാണെങ്കില്‍ അവനെ അന്താരാഷ്ട്ര ബന്ധമുള്ള തീവ്രവാദിയാക്കാന്‍ മീഡിയകള്‍ക്കു എന്തു ധിറുതി. ഒടുവില്‍ നിരപരാധിയാണെന്നു തിരിച്ചറിഞ്ഞാല്‍ പോലും ആദ്യം ചാര്‍ത്തിക്കിട്ടിയ തീവ്രവാദി എന്ന ലേബല്‍ മാറിക്കിട്ടില്ല. ഒരുവന് തീവ്രവാദിയല്ല എന്നുള്ളതു നമ്മുടെ മീഡിയക്കു ഒരു വാര്‍ത്തയേ അല്ല. കുറ്റം ചെയ്തവന് മറ്റു മതസ്തനാനെങ്കില് ഒരു വെറും മാനസിക രോഗി മാത്രം (ഇതു ലെറ്റ്റ്റര്‍ ബോംബ് പൊട്ടിച്ച കഥ). തന്റെ പഴയ കാമുകിയെ കുരുക്കാന്‍ പ്രധാന മന്ത്രിക്കു കത്തെഴുതിയ മാനസിക രോഗിയായ മുസ്ലിം നാമധാരിയുടെ തീവ്രവാദി ബന്ധം തേടി നമ്മുടെ മീഡിയകള്‍ ഒരുപാടു അലഞ്ഞു. ഈ നാടിന്റെയും ജനങ്ങളുടെയും ഭാഗ്യം കൊണ്ടു ഏറെയൊന്നും വര്‍ഗ്ഗീയ വല്‍ക്കരിക്കപ്പെടാത്ത ഒരു അന്വേഷണ സംഘം നേരുകള്‍ വളരെ വേഗം കണ്ടെത്തുന്നുണ്ട്. അതാണു ആകെയൊരു ആശ്വാസം.
ഓരോ പ്രശ്നത്തിന്റെ നാളുകളിലും കൂട്ടുകാര്‍ കളിയായിപ്പോലും നമ്മളെ തീവ്രവാദിയെന്നു സൂചിപ്പിക്കുംബോള് ഉള്ളു കാളിപ്പോകുന്നു. വിതുമ്പുന്ന മനസ്സിനെ മറച്ചു ചിരിക്കുമ്പോഴുള്ള വേദന ദുസ്സഹം തന്നെ.
സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ക്കു ജാതിയും മതവും ഇല്ലാത്ത കാലം കഴിഞ്ഞിട്ടു ഏറെ നാളായി. പിന്നീടു രാഷ്ട്രീയ നേട്ടത്തിനു മതം ഉപയോഗിക്കുന്നവരായിരുന്നു വില്ലന്മാര്. അവര്‍ക്കു മതം എന്തെന്നു അറിയുകപോലും ഉണ്ടായിരുന്നില്ല. ഒടുവില്‍ വില്ലന്‍ വേഷം അഭ്യസ്ത വിദ്യനായ അടിയുറച്ച മുസ്ലിം മതവിശ്വാസിക്കു കല്പ്പിച്ചു നല്കിയിരിക്കുന്നു. ഇതൊക്കെ വിളിച്ചു പറയുന്നവനെ തീവ്രവാദിയായി മുദ്രകുത്താന്‍ ആരൊക്കെയൊ കരുതിയിറങ്ങിയിരിക്കുമ്പോലെ തോന്നുന്നു.
ഇതിനൊക്കെയിടയിലും തീവ്രവാദം വളര്‍ത്തുന്നതും കലാപമാവശ്യമുള്ളതും മീഡിയക്കാണെന്നു വിളിച്ചു പറയാന്‍ ചിലരെങ്കിലും തയ്യാറാവുന്നുണ്ടു.
ആ നീരുറവ ഒരു സമുദ്രമാകാന്‍ ഞാനും പ്രാര്‍ത്ഥിക്കുന്നു.
ഒട്ടും സുഖകരമല്ലാത്ത ഈ വിഷയം ചര്‍ച്ചക്കുവെച്ച പ്രിയ സുഹ്രുത്തേ ..... അഭിനന്ദനങ്ങള്‍
ഇര്‍ഷാദ്, താങ്കള്‍ പറഞ്ഞകാര്യങ്ങള്‍ വളരെയധികം ശരിയാണ്.നേരുത്തേ മതത്തിനെ ദുരുപയോഗം ചെയ്ത വില്ലന്മാരായിരുന്നെങ്കില്‍ ഇന്നത് മതം ദുരുപയോഗം ചെയ്യുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കരാണ് വില്ലന്മാര് എന ധ്വനിയാണ് സിനിമ നല്കുന്ന സന്ദേശം. ഇത് മധ്യവര്‍ത്തി സമൂഹത്തിന്റെ ഇടയില്‍ ഓരോ മുസ്ലിമിനേയും അത്രയ്കങ്ങ് വിശ്വസിക്കേണ്ട എന്ന അപകടമായ സന്ദേശമാണ് നല്‍കുന്നത്. താങ്കള്‍ പറഞ്ഞതുപോലെ തിരുവനന്തപുരത്ത് ലെറ്റര്‍ബോംബിന്റെ പേരില്‍ റംസാന് നോമ്പിന്റെ ഇടയില്‍ കേവല സംശയത്തിന്റെ പുറത്ത് അറസ്റ്റിലാകുകയും,15 ദിവസത്തോളം റിമാന്റില്‍ പീഢനം അനുഭവിക്കുകയും ചെയ്യേണ്ടി വന്ന മുഹ്സിനും,പിതാവും സഹോദരനും തീവ്രവാദികളെന്ന ലേബല്‍ ചാര്‍ത്തികൊടുക്കാന്‍ മത്സരിച്ച് അച്ചുനിരത്തിയ മുഖ്യധാരാ പത്രങ്ങള്‍ അയാള്‍ നിരപരാധിയാണെന്നും താങ്കള്‍ പറഞ്ഞതുപോലെ മറ്റൊരു 'മാനസിക രോഗി' യാണ് ഇതിന് പിന്നിലെന്നും അറിഞ്ഞപ്പോള്‍, ലെറ്റര്‍ ബോംബിന് പിന്നില്‍ ഫയറെഞ്ചിനിയറിംഗ് വിദ്യാര്‍ഥിയുടെ കരങ്ങളിലെ കറകണ്ടുപിടിക്കന് ഇറങ്ങിത്തിരിച്ച ഈ മാധ്യമപ്പട എന്തേ അവനും കുടുംബവും നിരപരാധിയെന്നുകണ്ടപ്പോള് ആ വാര്‍ത്തമാത്രം അര്‍ഹിക്കുന്ന് പ്രാധാന്യമില്ലാതെ തമസ്കരിച്ചുകളഞ്ഞൂ? അവരെല്ലാം കൂടിച്ചേര്‍ന്ന് ഇത്രയൊക്കെ മുറിവേല്പിച്ചപ്പോള് നിരപരാധിയെന്ന് തെളിഞ്ഞ മുഹ്സിനെ, "അങ്ങനെയങ്ങ് ഒഴിവാക്കാന്‍ കഴിയില്ല സംശയം ഇനിയും തീര്‍ന്നിട്ടില്ല"എന്ന് പ്രതികരിച്ച് പോലീസിലെ ഒരുവിഭാഗം ഉദ്ദ്യോഗസ്ഥര്‍ തലസ്ഥാനത്തുണ്ടായിരുന്നു എന്നത് നാം വാര്‍ത്തകളിലൂടെ അറിഞ്ഞ കഥയാണ്. ഇനി അവനേപ്പോലെയുള്ളവന് തീവ്രവാദിയായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ! ഞാന്‍ കണ്ടകഴിഞ്ഞ ഒക്റ്റോബര്‍26ആം തിയതിയിലെ കേരളാ കൗമുദി പത്രത്തിന്റെ തലക്കെട്ട് ഇന്നും മായാതെ ഒരു ഞെട്ടലുണര്ത്തിക്കൊണ്ട് മനസ്സിലുണ്ട് " ഭീകരതയുടെ നിഴലില്‍" ആര്? കേരളമോ അതോ ഇന്ഡ്യമൊത്തത്തിലോ അതോ ബാംഗ്ലൂരോ? ചുവന്ന തലക്കെട്ടില്‍വന്ന ഭീകരതയെ ജനമനസ്സുകളില്‍ മതവത്കരിക്കനുള്ള തീവശ്രമത്തിനുള്ളില് മൈസൂറില്‍ അറസ്റ്റിലായ പാക് തീവ്രവാദിയുമായി ഐ.ബി.എമ്മില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയും'പര്‍ദ്ദ' ധരിക്കുന്നവളുമായ ഒരു മുസ്ലിം യുവതിയുമായുള്ള ബന്ധവും, ഐ.ബി.എമ്മില്‍ എന്തോതീവ്രവാദിയാക്രമണം നടത്താന്‍ ജീവിതലക്ഷ്യമാക്കി തീവ്രശ്രമം നടത്തിയതിന്റെ ഫലമായി തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജില്‍നിന്നും ക്യാമ്പസ് സെലക്ഷന് വഴി ഐ.ബി.എമ്മില്‍ കയറിപ്പറ്റുകയും ചെയ്തുവെന്നും, ഈ യുവതി പലപ്രാവശ്യം മൈസൂറില്‍ വെച്ച് ഈ തീവ്രവാദിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും, ഇതിന്റെ അനന്തരഫലം മനസ്സിലാക്കാന്‍ വേണ്ടി ഉടന്‍ തന്നെ ഐ.ബി.എം ഇന്റേര്‍ണല്‍ ഓഡിറ്റിംഗിന് ഉത്തരവിട്ടുവെന്നും യാതൊരുതെളിവുകളുമില്ലാതെ കേവലം ഭാവനയില്‍ വിരിഞ്ഞകാര്യങ്ങല് യാതൊരു ഷിതീകരണവും ഉത്തരവാദപ്പെട്ട സ്ഥാപനത്തില്‍നിന്നും ലഭിക്കാതെ തന്നെ , മറ്റൊരുപത്രത്തിലും വാര്ത്തയാകുന്നതിനുമ്ന്പേ എന്തെങ്കിലും ഒരുസ്കൂപ്പിനു വേണ്ടി മാത്രം ചമച്ചുവിട്ടപ്പോള് ബാഗ്ലൂരില്‍ ജോലി ചെയ്യുന്ന എന്നെ നാട്ടിലെ സുഹൃത്ത് നേരിട്ടുവിളിച്ച് അന്വേഷിച്ചു 'ഡാ ഇതില്‍ വല്ല സത്യവും ഉണ്ടോ?' ഞാന്‍ എന്തുപറയണമെന്നറിയാതെ ആദ്യമൊന്നമ്പരന്നു. ബാംഗ്ലൂരിലെ മുഖ്യ മാധ്യമങ്ങളിലൊന്നും വരാതിരുന്ന ഇത്രയും കോളിളക്കമുണ്ടാക്കാവുന്ന ഒരു വാര്‍ത്ത കേരളാ കൗമുദിക്കുമാത്രം എവിടെനിന്നും ലഭിച്ചു? എനിക്കറിയില്ല. അതിനുശേഷം ഈ പറഞ്ഞ പര്‍ദ്ദാക്കാരി തിരുവനന്ഹപുരം തീവ്രവാദിനിക്കെന്തുസംഭവിച്ചു? അങ്ങനെയൊരു കഥാപാത്രം ഉള്ളതുതന്നെയോ? ഒന്നും ആര്‍ക്കും അറിഞ്ഞുകൂടാ! കൗമുദി ഒട്ടന്വേഷിച്ചുമില്ല! ഐ.ബി.എമ്മിലെ ഓഡിറ്റിംഗ് എന്തിനുവേണ്ടിയായിരുന്നു? എന്തായിരുന്നു അതിന്റെ ഫലം? അതും ഈപറഞ്ഞ കെട്ടുകഥയുമായി വല്ലബന്ധവുമുണ്ടായിരുന്നോ? ഇതൊക്കെ പുറത്തറിയിക്കേണ്ട ഒരു ബാധ്യതകൂടി കൗമുദിക്കുണ്ടായിരുന്നു. പക്ഷേ അതൊന്നുമല്ലല്ലോ വാര്‍ത്ത ചമച്ചപ്പോള്‍ ഉദ്ധേശിച്ചിരുന്നത് അല്ലേ? ഏതായാലും ഈ വിവരത്തിന്റെ നിജസ്ഥിതിയറിയാന്‍ ഐ.ബി.എമ്മില്‍ ജോലിചെയ്യുന്ന ഒരു സുഹൃത്തിനോട് (അദ്ദേഹം അവിടെ ഒരുസെര്വര് സപ്പോര്‍ട്ട് ടീമിന്റെ മാനേജറാണ്)അന്വേഷിച്ചപ്പോള്‍ അദ്ദേഹം എന്നോടു ചോദിച്ചത് ഈ കഥയൊക്കെയാരുപറഞ്ഞു എന്നാണ്. സെക്യൂരിറ്റി ഓഡിറ്റിംഗ് എന്നു വെച്ചാല്‍ തീവറവാദി യാക്രമണം ചെറുക്കുന്നതിനുള്ള സെക്യൂരിറ്റി യെന്ന് തെറ്റിധ്ധരിച്ച നമ്മുടെ കൗമുദി ലേഖകന്‍ യതാര്‍ഥ്യം എന്താണെന്നരിയാന് ഒന്നു മിനക്കെട്ടിരുന്നെങ്കില്‍! ഈ പറഞ്ഞ സെക്യൂരിറ്റി ഓഡിറ്റിംഗ് ഐ.ബി.എം സപ്പോര്‍ട്ട് ചെയ്യുന്ന 'സെര്‍വറുകളുടെ'യും നെറ്റ്വര്ക്കിംഗ് സംവിധാനങ്ങളുടേയും ഐ.ബി.എം സ്റ്റാന്‍ഡേര്‍ഡ് ആയ GSD331 സെക്യൂരിറ്റി നിര്‍ദ്ദേശങ്ങാള്‍ പാലിക്കുണ്ടോ എന്നറിയാനുള്ള തായിരുന്നു എന്ന് കൗമുദി വായിച്ചവരുണ്ടോ അറിയുന്നു?അവിടേയും ആ ഒരു വാര്‍ത്ത കൊണ്ട് എന്തു നേടി? എന്റെ ആത്മാര്ഥസുഹൃത്തുപോലും എന്നെ വിളിച്ച് അന്വേഷിക്കണമെങ്കില്‍ ആവാര്‍ത്തയുടെ ഇമ്പാക്റ്റ് എത്രമാത്രമാണ്? താങ്കള്‍ പറഞ്ഞതുപോലെ വളരെയൊന്നും ആള്ക്കാര് പറയാണ് മടിക്കുന്ന ഈ വിഷയം ഏടുത്ത് ഒരു പോസ്റ്റാക്കിയതു തന്നെ എത്രമാത്രം ഞാന്‍ അസ്വസ്ഥനായി എന്നതിനുള്ളതെളിവാണ്. കേരളത്തിലെ മധ്യ വര്ഗ്ഗ്ഗ്ഗ ഹിന്ദു സമുദായങ്ങളുടെ ഇടയില്‍ മുസ്ലിങ്ങളെ ക്കുറിച്ച് ഇല്ലാത്ത സംശയത്തിന്റെ വിത്തുകള്‍ പാകി അതിനെ വെള്ളവും വളവും നല്കി വളര്‍ത്തിയാല്‍ മാത്രമേ ഇവിടെ തങ്ങള്‍ക്ക് നിലനില്പുള്ളൂ വെന്ന് ഗുജറാത്തില്‍ പരീക്ഷിക്കപ്പെട്ട സിദ്ധാന്തംകേരളത്തിന്റെ മണ്ണിലും പ്രാവര്‍ത്തികമാക്കാന്‍ ആരൊക്കെയോ കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ? അതിന് പൊലീസ്, ഭരണമേലാളമ്മാരുടെ ഇടയില്‍ സ്വീകാര്യമായിത്തുട്ങ്ങിയോ? കേരളത്തിലേക്കാളും സാമ്പത്തിക, സാമൂഹിക ഉയര്‍ച്ചനേടിയ സമൂഹമായിരുന്നു ഗുജറാത്തിലെ മുസ്ലിംകളുടേത്. വ്യവസായികളുടേയും, സാമ്പത്തികഭദ്രത നേടിക്കഴിഞ്ഞിരുന്ന വ്യാപാരികളുടേയും മുന്‍നിരയില്‍ തന്നെ യായിരുന്നു അവിടുത്തെ മുസ്ലിംകള്. അവിടുത്തെ സമാനമേഘലകളില് തൊഴില്‍ മാത്സര്യം അനുഭവിച്ചിരുന്ന ഭൂരിപക്ഷ മാര്‍വാഡി സമുദായത്തിനെ ഗുജറാത്ത് കലാപങ്ങളില്‍ എങ്ങനെഉപയോഗപ്പെടുത്താം എന്നതുതന്നെ വളരേക്കലത്തെ പഠനങ്ങളുടേയും ഇതേപോലെയുള്ള സംശയ്ത്തിന്റെ വിത്തുകള്‍ അവരുടെ ഉള്ളില്‍ നിരന്തരശ്രമത്തിന്റെ ഭാഗമായി ( മുസ്ലിംകളാണ് നിങ്ങളുടെ ബിസിനസുകളിലെ മുഖ്യ എതിരാളികളെന്നുള്ള നിശബ്ദ പ്രചരണവും അവര്‍ നാളെ നിങ്ങള്‍ക്ക് ഭീഷണിയാണെന്ന പ്രചാരണവും)പാകിയതിന്റെ വിളവെടുപ്പണ് അവിടെ നാം കണ്ടതെന്ന് ഗുജറാത്ത് കലാപത്തിന്റെ നാളുകള്‍ വഡോദരയില്‍ നിന്നും ജീവനും കൊണ്ട്പാഞ്ഞ ഒരുസുഹൃത്ത് അടുത്തയിടെ പറയുകയുണ്ടായി.കലാപത്തിന് മുന്‍പുണ്ടായിരുന്ന 'ബറോഡ'യിലെമുസ്ലിംകളുടെ സമൃധമായ ആകാലത്തെകുറിച്ച് അവന് വേദനയോടെ ഓര്‍ക്കുന്നുണ്ടായിരുന്നു. അവിടേയും ഭൂരിപക്ഷത്തിലെ ന്യൂനപക്ഷമായ ബ്രാഹ്മണസമൂഹത്തില്‍ വളരെ നേരുത്തേ പയറ്റിപരാജയപ്പെട്ട തന്ത്രം ഒടുവില്‍ ഭലം കണ്ടത് ഭൂരിപക്ഷത്തിലെ തന്നെ ഭൂറ്റിപ്ക്ഷം തന്നെ യായമാര്വാഡി സമൂഹത്തിനെ തെറ്റിധ്ധരിപ്പിക്കാന് കഴിഞ്ഞതിലൂടെ മാത്രമാണ്. കേരളത്തിലും നായര്‍ നമ്പൂതിരി സമൂഹങ്ങളിലൂടെ മാത്രം ഇത്തരം വംശീയ ശുധ്ധീകറണം സാധ്യമല്ലെന്ന് മനസ്സിലാക്കിയതോടെയാണ് ഇവിടെ ഇപ്പോള്‍ ഭൂരിപക്ഷമായ ഈഴവസമുദായത്തിനെ നോട്ടമിട്ടിരിക്കുന്നത്. ഒരിക്കലും ഒരു ഹിന്ദുസന്യാസിയായിരുന്നിട്ടില്ലത്ത( മതമേതായാലും, മനുഷ്യന് നന്നായാല്‍ മതിയെന്ന തികഞ്ഞ മതേതരവാദിയായിരുന്ന)ശ്രീനാരായണ ഗുരുവിനെതന്നെ ഹൈജാക്ചെയ്യാനും, ഹിന്ദുവും മുസല്‍മാനും കേവലം തെരുവുനായ്കളേപ്പോലെ പരസ്പരംതെരുവില് കൊന്നു തള്ളിയപ്പോള്‍ അന്നപാനീയങ്ങളുപേക്ഷിച്ച് നിങ്ങളിതുനിര്ത്തിയില്ലെങ്കില് ഞാന്‍ പട്ടിണികിടന്നു മരിക്കും എന്ന്പ്രഖ്യാപിച്ച് കല്ക്കട്ടയിലുപവാസംനടത്തിമതഭ്രാന്തന്മാരുടെ വെടിവുണ്ട ഹൃദയത്തിലേറ്റുമരിച്ച മഹാത്മാവിനേപ്പോലും സനാതന ഹിന്ദുവിന്റെ കാവിവസ്ത്രമുടുപ്പിക്കനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ അടുത്തിടെ തിരുവനന്തപുരത്തു നാം കണ്ടു. മാര്‍വാഡി സമൂഹത്തില്‍ പരീക്ഷിച്ചു വിജയിച്ച അതേ തിയറി പ്രാവര്‍ത്തികമാക്കന്‍ മുസ്ലിംകളെ അടച്ചാക്ഷേപിക്കാന്‍ അറിഞ്ഞോ അറിയാതയോ മുഖ്യ ധാരാ മാധ്യമങ്ങള്‍( ഇത്തരുണത്തിലാണ്കേരളാ കൗമുദിയിലെ ഒക്റ്റോബര്‍26 2006ലെ തലക്കെട്ടിനേ ക്കുറിച്ചുള്ള ഭയത്തിന്റെ മാനങ്ങള്‍!)കൂട്ടുനിന്നാല്‍ മറ്റൊരുഗുജറാത്ത് കേരളത്തില്‍ ആവര്‍ത്തിച്ചില്ലെങ്കില്‍ പോലും കേരളത്തിലെ സാധാരണക്കാരുടെ സ്വസ്ഥതനശിപ്പിക്കാന് കഴിയുന്ന ഒറ്റപ്പെട്ട ചില സംഭവങ്ങളെങ്കിലും കേരളത്തില്‍ ഉണ്ടായി കൂടെന്നില്ല.മുസ്ലിംകളുടെ മനസ്സില്‍ ഉയര്‍ന്നുവരുന്ന ഈ അരക്ഷിതാവസ്തയും, ഭയവും മുതലെടുത്ത് വളരാനാണ് പുതുതായി ചില ന്യൂനപക്ഷ തീവ്രവാദികളുടെ ശ്രമം. ഈ വര്‍ഗ്ഗീയ തീവ്രവാദി സംഘനളുടെ വളര്‍ച്ചയെ വിമര്‍ശിക്കുന്നവര്‍ മുസ്ലിം കളുടെ വിശ്വാസം ആര്‍ജ്ജിക്കാനും, അവര്ക്ക്സുരക്ഷിതബോധം നല്‍കാനും മുന്നോട്ടുവരികയും, ഹിന്ദു സമുദായത്തിലെ മധ്യവര്‍ത്തി സമൂഹത്തിന്റെ ഇടയില്‍ ഇത്തരം സംശയത്തിന്റെവിത്തുകള്പാകുന്ന ദേശ ദ്രോഹികളെതുറന്നു കാണിക്കുകയും ചെയ്താല്‍ മാത്രമേ കേരളത്തിന് നാളെ കേരളത്തിന് സമാധാനമായി ഉറങ്ങാനാകൂ!
പ്രിയപ്പെട്ട ഇര്‍ഷാദ്, പ്രിയ കട്ടാളാ! മറുപടിയെഴുതാന്‍ താമസിച്ചതില്‍ ക്ഷമിക്കുക, അല്പം ചില തിരക്കുകളിലായിപ്പോയി. നിങ്ങള്‍ക്ക് രണ്ട്പേര്‍ക്കും അതിരുകളില്ലാത്ത നന്ദി!ഞാന്‍ പറയാന്‍ ബക്കിവെച്ചതൊക്കെയും ഇവിടെ കമന്റായി പോസ്റ്റുചെയ്തതിനെ എത്ര അഭിനന്ദിച്ചാലു മതിയാകില്ല. പിന്നെ ഇര്‍ഷാദ് പറഞ്ഞ അഭിപ്രായത്തിനോട് പൂര്‍ണമായും യോജിക്കുന്നു(വര്‍ഗീയത വളര്‍ത്തുന്നതില്‍ കച്ചവടക്കണ്ണുമാത്രമുള്ള മാധ്യമങ്ങള്‍ക്കുള്ള പങ്ക്!. കാട്ടാളാ, താങ്കള്പറണ്ജതെല്ലാം അക്ഷരം പ്രതി ശരിയാണ്. കമന്റ് പോസ്റ്റുചെയ്തതിനും സന്ദര്‍ശിച്ചതിനും നന്ദി.
Nice post, its a really cool blog that you have here, keep up the good work, will be back.
Warm Regards
Biby Cletus - Blog
Post a Comment